പാഠം 11
എമ്മാവൂസ് അനുഭവം
-
ഈശോയുടെ ശിഷ്യന്മാരില്‍ രണ്ടുപേര്‍ ജറുസലേമില്‍ നിന്ന് ഏകദേശം അറുപതു സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേയ്ക് പോവുകയായിരുന്നു. ഈശോയുടെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവുമൊക്കെ യായിരുന്നു അവരുടെ ചര്‍ച്ചാവിഷയം. മ്ലാനവദനരും നിരാശാഭരിതരുമായിരുന്ന അവരോടൊത്ത് ഒരു അപരിചിത നെപ്പോലെ ഈശോയും കൂടി . അവ ന്‍ അവരോടു ചോദിച്ചു :"എന്തിനെക്കുറിച്ചാണു നിങ്ങള്‍ സംസാരിക്കുന്നത്?" അവരില്‍ ക്ലെയോപാസ്എന്നു പേരുള്ള ശിഷ്യന്‍ ഒരു മറുചോദ്യം ചോദിച്ചു. "ഈ ദിവസങ്ങ ളില്‍ ജറുസലേമില്‍ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ" ഈശോ വീണ്ടുംചോദിച്ചു: "ഏതു കര്യങ്ങ ള്‍?" അവര്‍ പറഞ്ഞു: "നസറായനായ യേശുവിനെക്കുറിച്ചുതന്നെ. അവന്‍ ദൈവത്തിന്‍റെയും മനുഷ്യരുടെയും മുന്‍പില്‍ വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു. ഞങ്ങളുടെ പുരോഹിത പ്രമുഖന്മാരും നേതാക്ക ളും അവനെ മരണവിധിക്ക്ഏല്പിച്ചുകൊടുക്കുകയും ക്രൂശിക്കുകയും ചെയ്തു. ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍ ഇവനാണ് എന്ന് ഞങ്ങ ള്‍ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ സംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്. ഞങ്ങ ളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകള്‍ ഞങ്ങ ളെ വിസ്മയിപ്പിച്ചു. ഇന്നു രാവിലെ അവര്‍ കല്ലറയിങ്കല്‍ പോയിരുന്നു. അവന്‍റെ ശരീരം അവര്‍ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുവന്ന് തങ്ങ ള്‍ക്ക് ദൂതന്മാരുടെ ദര്‍ശനമുായെന്നും അവന്‍ ജീവിച്ചിരിക്കുന്നുവെന്ന് അറിയിച്ചുവെന്നും പറഞ്ഞു. ഞങ്ങ ളുടെ കൂടെ ഉണ്ടായിരുന്നവരില്‍ ചിലരും കല്ലറയിങ്കലേക്കുപോയി. സ്ത്രീകള്‍ പറഞ്ഞതു പോലെ തന്നെ കു.എന്നാല്‍, അവനെ അവര്‍ കില്ല". അപ്പോള്‍ ഈശോ അവരോടു പറഞ്ഞു: "ഭോഷന്മാരേ, പ്രവാചകന്മാര്‍ പറഞ്ഞ ി ട്ടുള്ളതു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരു ന്നില്ലേ?" മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും വിശുദ്ധ ലിഖിതങ്ങ ളില്‍ തന്നെപ്പറ്റ എഴുതിയിരുന്നവയെല്ലാം അവന്‍ അവര്‍ക്കു വ്യഖ്യാനിച്ചുകൊടുത്തു.അവര്‍ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. ഈശോ യാത്ര തുടരു കയാണെന്നു ഭാവിച്ചു. അവര്‍ അവനെ നിര്‍ബന്ധിച്ചുകൊണ്ടുപറഞ്ഞു: ഞങ്ങളോടുകൂടെ താമസിക്കുക. നേരം വൈകുന്നു, പകല്‍ അസ്തമിക്ക ാറായി. അവന്‍ അവരോടുകൂടെ താമസിക്കുവാന്‍ കയറി. അവരോടൊപ്പം ഭക്ഷ ണത്തിനിരുന്നപ്പോള്‍ അവന്‍ അപ്പം എടുത്ത് ആശീര്‍വദിച്ച് മുറിച്ച്അവര്‍ക്കു കൊടുത്തു. അപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു, പക്ഷേ അവന്‍ അവരുടെ മുന്‍പില്‍നിന്നു അപ്രത്യക്ഷനായി (ലൂക്കാ 24:13-32).
തിരുലിഖിതങ്ങള്‍ വ്യാഖ്യാനിക്കുന്ന ഈശോ
എമ്മാവൂസിലേയ്ക് നിരാശാഭരിതരായി നടന്നുപോയ ശിഷ്യര്‍ക്ക ് ഈശോ ആദ്യം പങ്കുവച്ചു നല്‍കിയത് ദൈവവചനമാണ്. "മോശ തുടങ്ങ ി എല്ലാ പ്രവാചകന്മാരും വിശുദ്ധ ലിഖിതങ്ങ ളില്‍ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവന്‍ അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു" (ലൂക്കാ 24:27). ആവചനങ്ങ ള്‍ അവരുടെ ഹൃദയത്തെ ജ്വലിപ്പിച്ചു. മനസ്സിനെ മൂടിയിരുന്ന നഷ്ട ബോധവും നിരാശയുമൊക്കെ പോയി. ഹൃദയത്തിലെ അന്ധകാരമകന്നു.ദൈവനിവേശിതമായ പഴയനിയമ വചനങ്ങ ള്‍ ദൈവപുത്രനായ ഈശോയിലൂടെ പൂര്‍ത്തിയാകേണ്ടിയിരുന്ന രക്ഷാകരപദ്ധതിയിലേയ്ക്ണ് വിരല്‍ചൂണ്ടുന്നത്. പുതിയ നിയമത്തിലൂടെയാകട്ടെ ഈ പദ്ധതിയുടെ പൂര്‍ത്തീകരണം നമ്മള്‍ അനുഭവിച്ചറിയുന്നു. ദൈവവചനം ധ്യാനാത്മക മായി വായിക്കുമ്പോഴെല്ലാം ഈശോയെത്തന്നെയാണു നമ്മള്‍ അനുഭവിക്കുന്നത്. അവിടുത്തെ സാന്നിദ്ധ്യം നമ്മുടെ ഹൃദയത്തെ ജ്വലിപ്പിക്കും. ഈ ജ്വലനമാണ് വി. കുര്‍ബാനയിലുള്ള അവിടുത്തെ സാന്നിധ്യം തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്നത്.വി. കുര്‍ബാനയിലെ ദൈവവചനശുശ്രൂഷ
സീറോമലബാര്‍ കുര്‍ബാനയില്‍ വളരെ ആഘോഷപൂര്‍വമായ ദൈവവചനശുശ്രൂഷയാണുള്ളത്. വചനത്തിന്‍റെ മേശയില്‍ പങ്കുവയ്ക്കപ്പെടുന്ന ദൈവവചനം സ്വീകരിക്കാന്‍ നമ്മെ ഒരുക്കുന്ന സുദീര്‍ഘമായ ഒരുപ്രാര്‍ത്ഥനാശുശ്രൂഷതന്നെ നമ്മുടെ കുര്‍ബാനക്രമത്തിലുണ്ട്."അങ്ങ യുടെ ജീവദായകവും ദൈവികവുമായ കല്പനകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്ക ണമേ" എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് വചനശ്രവണത്തിനു നമ്മള്‍ ഒരുങ്ങുന്നത്. നിയമഗ്രന്ഥങ്ങളില്‍നിന്നും പ്രവാചകഗ്രന്ഥങ്ങളില്‍നിന്നും ലേഖനത്തില്‍നിന്നും സുവിശേഷത്തില്‍നിന്നും വായനകള്‍ ഉണ്ട്. ദൈവവചനത്താല്‍ വിശുദ്ധീകരിക്ക പ്പെട്ട് ബലിയര്‍പ്പിക്കുവാന്‍ ഈശോ ഇതുവഴി നമ്മെഒരുക്കുന്നു. ദൈവാലയത്തില്‍ വിശുദ്ധ ലിഖിതങ്ങ ള്‍ വായിക്ക പ്പെടുമ്പോള്‍ മിശിഹാതന്നെയാണ് സംസാരിക്കുന്നത്.വി. കുര്‍ബാനയിലുള്ള ഈശോയുടെ സാന്നിധ്യം
ഈശോ ഗാഗുല്‍ത്തായില്‍ അര്‍പ്പിച്ച ബലി നവമായ വിധത്തില്‍ വി. കുര്‍ബാനയില്‍ നമുക്കു സന്നിഹിതമാകുന്നു. ഈശോതന്നെയാണ് ഈ ദിവ്യബലി അള്‍ത്താരകളില്‍ അര്‍പ്പിക്കുന്നത്. ഈശോയുടെ ജനനം മുതല്‍ രണ്ടാമെത്ത ആഗമനംവരെയുള്ള മിശിഹാരഹസ്യം മുഴുവന്‍ വി. കുര്‍ബാനയില്‍ പുനരവതരിപ്പിക്കുകയും അനുഭവവേദ്യമാക്ക കയും ചെയ്യുന്നു. ക്രിസ്തീയ ജീവിതത്തിന്‍റെ കേന്ദ്രമാണ് ബലിയര്‍പ്പണം.വി. കുര്‍ബാന ഒരു ബലിയായിരിക്കുന്നതോടൊപ്പം വിരുന്നുകൂടിയാണ്. ഈ വിരുന്നില്‍ ഈശോ സജീവനായി സന്നിഹിതനായിക്കെ ാ്ത ന്‍റെ ശരീരരക്തങ്ങ ള്‍ നമുക്ക് ഭക്ഷണപാനീയങ്ങ ളായി നല്‍കുന്നു. വചനത്താല്‍ ഹൃദയം ജ്വലിച്ച ശിഷ്യന്മാര്‍ക്ക് ഈശോ അപ്പം മുറിച്ചു നല്കിയപ്പോള്ഈശോയെ കാണാന്‍ സാധിച്ചു. വി. കുര്‍ബാന ജീവന്‍റെ അപ്പമാണ്.ഈശോ പറഞ്ഞു: "ഞാനാണ് ജീവന്‍റെ അപ്പം" (യോഹ. 6:35). "ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്ക ും ജീവിക്കും; ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍റെ ശരീരമാണ്" (യോഹ. 6: 51). വി. കുര്‍ബാനയില്‍ ഈശോ സജീവനായി വസിക്കുന്നു.വി. കുര്‍ബാനയില്‍ ഈശോ തന്‍റെ ശരീരരക്തങ്ങ ളുടെ യാഥാര്‍ത്ഥ്യത്തിലും സത്തയിലും മുഴുവനായും സമ്പൂര്‍ണമായും സന്നിഹിതനായിരിക്കുന്നു. അതുകൊണ്ട് നാം വിശുദ്ധ കുര്‍ബാനയെ സമീപിക്കുന്നത്ഈശോയെത്തന്നെ സമീപിക്കുന്നു എന്ന ബോധ്യത്തോടെ ആയിരിക്കണം. "ഞാന്‍ ലോകാവസാനംവരെയും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" എന്ന അവിടുത്തെ വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണമാണ്വി. കുര്‍ബാന. ആദരവോടും ഭക്തിയോടുംകൂടി ദിവ്യബലി അര്‍പ്പിക്കുകയും യോഗ്യതയോടുകൂടി വി. കുര്‍ബാന സ്വീകരിക്കുകയും ചെയ്തുകൊണ്ട് ഈശോനാഥനോടൊത്ത് നമുക്ക് ജീവിക്കാം.നമുക്കു പ്രാര്‍ത്ഥിക്കാം
ദിവ്യബലിയില്‍ സജീവമായി പങ്കെടുക്കുവാനും ഞങ്ങളുടെ ജീവന്റെയുംഉയിര്പ്പിന്റെയും കാരണമായ തിരുശരീരരക്തങ്ങള്‍ യോഗ്യതയോടുകൂടെസ്വീകരിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ.നമുക്കു പാടാം
ഗാനം
മിശിഹാ സഹനം വഴി നിത്യംമഹിമാലംകൃതനാകേണംദര്ശനവേളയിലീ സത്യംശിഷ്യര്ക്കേ കിയ കര്ത്താവേഎമ്മാവൂസിന് വഴിയില്‍ നീഅവരെ പ്രോജ്ജ്വലരാക്കിയ പോല്ഞങ്ങ ള്‍ക്ക കമേ ദീപ്തിസദാവര്ഷിക്ക ണമേ കനിവൊടുനീ.കവിത
സഹനം വഴിയായീശോ നാഥന്മഹിമാലംകൃതനായല്ലോഎമ്മാവൂസില് പോകും ശിഷ്യര്സമ്മാനിതരായിതീരുന്നു.തിരുവചനം കേട്ടവരെല്ലാരുംഎരിയുകയായി സ്നേഹത്താല്കനിവൊടു ഞങ്ങ ടെ കണ്ണുതുറക്കുകകന്യാനന്ദനനീശോയേനിന്നെക്കാണാനുള്ളൊരുഭാഗ്യംഞങ്ങള്ക്കരുളുക കര്‍ത്താവേ.ദൈവവചനം വായിക്കാം, വിവരിക്കാം
(ലൂക്കാ. 24:13-35).വഴികാട്ടാന്‍ ഒരു തിരുവചനം
"നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്ആത്മാവും ജീവനുമാണ്"(യോഹ. 6:63).നമുക്കു പ്രവര്‍ത്തിക്കാം
എമ്മാവൂസ് സംഭവത്തില്‍ വി. കുര്ബാനയെക്കുറിച്ച്പഠിപ്പിക്കുവാന് ഈശോ ഉപയോഗിച്ച അടയാളങ്ങ ള്കണ്ടുപിടിച്ചെഴുതുകഎന്റെ തീരുമാനം
ദിവ്യബലിയര്‍പ്പണം അനുഭവമാക്കാന്‍ അതിലെ അടയാളങ്ങളെയുംപ്രതീകങ്ങളെയുംകുറിച്ച് കൂടുതല്‍ അറിവുനേടും.ഉത്തരം കണ്ടെത്താം