•  
     
                                  കുരിശില്‍ മരിച്ച ഈശോയെ അരിമത്തെയാക്കാരന്‍ ജോസഫും മാതാവും ഏതാനും സ്ത്രീകളും കൂടിച്ചേര്‍ന്ന് കല്ലറയില്‍ സംസ്കരിച്ചു. യഹൂദരുടെ ശവസംസ്കാര രീതിയനുസരിച്ച് സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയില്‍ പൊതിഞ്ഞാണ് അവര്‍ ഈശോയെ സംസ്കരിച്ചത് ഈശോ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്ക്മന്ന് നേരത്തെ പറഞ്ഞിരുന്നതിനാല്‍ യഹൂദപ്രമാണിമാര്‍ പീലാത്തോസിന്‍റെ അനുവാദത്തോടെ കല്ലറ മുദ്രവച്ച്പടയാളികളെ കാവലേല്പിച്ചു.
     
                           ആഴ്ചയുടെ ആദ്യദിവസമായ ഞായറാഴ്ച അതിരാവിലെ മഗ്ദലേന മറിയവും ഏതാനും സ്ത്രീകളും ഈശോയുടെ ശരീരം പൂശുവാന്‍ സുഗന്ധ ദ്രവ്യങ്ങളുമായി കല്ലറയുടെ അടുത്തേയ്ക്  പോയി. നമുക്ക  ആരാണ് കല്ലറയുടെ കല്ലുമാറ്റുക എന്ന് പരസ്പരം ചോദിച്ചുകൊണ്ട്ണ്അവര്‍ പോയത്. എന്നാല്‍ കല്ലറയുടെ അടുത്തെത്തിയപ്പോള്‍ വലിയ ഒരു ഭൂകമ്പമുായി. കര്‍ത്താവിന്‍റെ ദൂതന്‍ സ്വര്‍ഗത്തില്‍നിന്നിറങ്ങി
     
    വന്ന് കല്ല്ഉരുട്ടിമാറ്റി അതിന്‍മേല്‍ ഇരുന്നു. അവന്‍റെ രൂപം മിന്നല്‍പ്പിണര്‍പോലെആയിരുന്നു. വസ്ത്രം മഞ്ഞുപോലെ വെളുത്തതും. അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവല്‍ക്കാര്‍ വിറപൂ്മ രിച്ചവരെപ്പോലെയായി. ദൂതന്‍ സ്ത്രീകളോടു പറഞ്ഞു: "ഭയപ്പെടോ;ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങ ള്‍ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവന്‍ ഇവിടെയില്ല; താന്‍അരുളിച്ചെയ്തതുപോലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്‍ കിടന്ന സ്ഥലം വന്നു കാണുവിന്‍" (മത്താ 28:5-7). അവന്‍ കല്ലറവിട്ട് ഭയത്തോടും വലിയ സന്തോഷത്തോടുംകൂടി ശിഷ്യന്മാരെ വിവരമറിയിക്കാന്‍ ഓടി.

     

    ശൂന്യമായ കല്ലറ

     

                                സ്ത്രീകള്‍ അറിയിച്ചതനുസരിച്ച് പത്രോസും യോഹന്നാനും ഈശോയുടെ കല്ലറയിങ്കലേയ്ക് ഓടി. യോഹന്നാന്‍ ആദ്യം കല്ലറയുടെ അടുക്കല്‍ ചെന്നു. കല്ലറയിലേയ്ക് കുനിഞ്ഞുനോക്കിയപ്പോള്‍ കച്ചകിടക്കുന്നത്അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു പ്രവേശിച്ചില്ല. "പിന്നാലെവന്ന ശിമയോന്‍ പത്രോസ് കല്ലറയില്‍ പ്രവേശിച്ചു. കച്ച അവിടെ കിടക്കുന്നതും  തലയില്‍ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതും അവന്‍ അപ്പോള്‍ കല്ലറയുടെ സമീപത്ത്ആ ദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു" (യോഹ.20:4-8) ശൂന്യമായ കല്ലറ ഈശോയുടെ ഉത്ഥാനത്തിന് ഒരു തെളിവായി.
     
                           മരണത്തെ പരാജയപ്പെടുത്തി മഹത്ത്വപൂര്‍ണനായി ഉയിര്‍ത്തെഴുന്നേറ്റ ദൈവപുത്രനാണ് ഈശോ. ലോകാരംഭം മുതല്‍ ഇന്നോളമുള്ള മറ്റൊരു വ്യക്തിക്കും അവകാശപ്പെടാനാവാത്ത മഹത്ത്വമാണ് ഈശോ തന്‍റെ ഉയിര്‍പ്പിലൂടെ പ്രകാശിതമാക്കിയത്.
     

     

    പ്രവചനങ്ങള്‍

     

                            തന്‍റെ ഉത്ഥാനം ഈശോ നേരത്തേ പ്രവചിച്ചിരുന്നതാണ്. മരണത്തെക്കുറിച്ച് ഈശോ നല്‍കിയ മൂന്നു പ്രവചനങ്ങ ളും അവസാനിക്കുന്നത്ഉത്ഥാനത്തെക്കുറിച്ചുള്ള അറിയിപ്പിലാണ്. "മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും, ജനപ്രമാണികള്‍, പുരോഹിതപ്രമുഖന്മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്കരിക്ക പ്പെടുകയും, വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിര്‍പ്പിക്ക പ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു" (ലൂക്കാ 9:22; മര്‍ക്കോ 8:31; 9:31-32; 10:33-34). ഈശോ തന്‍റെ പ്രബോധനങ്ങള്‍ക്കിട യില്‍ പലപ്പോഴും തന്‍റെ ഉയിര്‍പ്പിനെപ്പറ്റി പറഞ്ഞിരുന്നു.

     
     

    ദൈവാലയം പുനരുദ്ധരിക്കല്‍

     

                               ഈശോ ഒരിക്കല്‍ ജറുസലേം ദൈവാലയത്തില്‍ പ്രവേശിച്ചു. അവിടെ നാണയമാറ്റക്കാരെയും പ്രാവ്, ആട്, കാള മുതലായവ വില്‍ക്കുന്നവരെയും കണ്ട്അവിടുന്ന് രോഷാകുലനായി. തന്‍റെ പിതാവിന്‍റെ ഭവനം കച്ചവടസ്ഥലമാക്കിയതിന്‍റെ വേദനയോടെ അവിടുന്ന് കയറു കൊണ്ടു ചമ്മട്ടിയുണ്ടാക്കി, എല്ലാവരെയും പുറത്താക്കി. യഹൂദര്‍ അവനോടു ചോദിച്ചു: "ഇതു ചെയ്യാന്‍ നിനക്ക് അധികാരംന്നതിന് എന്തടയാളമാണ് നീ ഞങ്ങ ളെ കാണിക്കുക?" ഈശോ മറുപടി പറഞ്ഞു: "നിങ്ങള്‍ ഈ ദൈവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും" (യോഹ.2:19). തന്‍റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ് ഈശോ ഇതു പറഞ്ഞ ത്.

     

     

    യോനായുടെ അടയാളം

     

                                   ഒരിക്കല്‍ കുറേ നിയമജ്ഞരും ഫരിസേയരും ഈശോയുടെ അടുക്ക ല്‍ ചെന്ന് ഒരടയാളം ആവശ്യപ്പെട്ടു. ഈശോ അവര്‍ക്കു നല്‍കിയ അടയാളം യോനാപ്രവാചകന്‍റേതായിരുന്നു. പഴയനിയമ പ്രവാചകരിലൊരാളായ യോനായ്ക് ദൈവം നല്കിയ ദൗത്യം നിനെവേയുടെ മാനസാന്തരത്തിനായി അവിടെപ്പോയി പ്രസംഗിക്കുക എന്നതായിരുന്നു. എന്നാല്‍ യോനാ അതിഷ്ടപ്പെടാതെ താര്‍ഷീഷിലേയ്ക് കപ്പല്‍കയറി. കടല്‍ക്ഷോഭിച്ചു. യോനായാണ് ഇതിനു കാരണക്കാരന്‍ എന്നു മനസ്സിലാക്കിയകപ്പല്‍ ജോലിക്കാര്‍ യോനായെ എടുത്ത് കടലിലെറിഞ്ഞു. ഒരു തിമിംഗലം വന്ന് യോനായെ വിഴുങ്ങി. മൂന്നു രാവും മൂന്നു പകലും യോനാ മത്സ്യത്തിനുള്ളില്‍ കഴിഞ്ഞു. കര്‍ത്താവ് മത്സ്യത്തോടു കല്പിച്ചു: അത് യോനായെതീരത്തേയ്ക് ഛര്‍ദ്ദിച്ചിട്ടു (യോനാ 1:1-2:10).   
     
                            മൂന്നു രാവും പകലും മത്സ്യത്തിന്‍റെ ഉള്ളില്‍ കഴിഞ്ഞ യോനാ യെപ്പോലെ മനുഷ്യപുത്രനും മൂന്നു രാവും പകലും ഭൂമിക്കുള്ളിലായിരിക്കു എന്നതാണ് ഈശോ നല്കിയ അടയാളം.  ഇത് ഈശോ മരിച്ച് കല്ലറയില്‍ അടക്ക പ്പെട്ട മൂന്നു ദിവസങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതിനു ശേഷം അവിടുന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കു എന്ന സൂചനയും ഇതിലുണ്ട്.

     

    പ്രത്യക്ഷപ്പെടല്‍

     

                              ഉത്ഥാനത്തിനുശേഷം ഈശോ പല പ്രാവശ്യം പ്രത്യക്ഷ പ്പെടുന്നുണ്ട്. മാലാഖായില്‍നിന്ന് ഈശോയുടെ ഉത്ഥാനവാര്‍ത്തകേട്ട സ്ത്രീകള്‍ ശിഷ്യരെ വിവരമറിയിക്കാന്‍ ഓടി. അപ്പോള്‍ ഈശോ എതിരേ വന്ന് അവരെ അഭിവാദനം ചെയ്തു. ഈശോ അവരോടു പറഞ്ഞു ഭയപ്പെടോ; നിങ്ങ ള്‍ ചെന്ന് എന്‍റെ സഹോദരന്മാരോട് ഗലീലിയിലേയ്ക്ക ു പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക (മത്താ.28:8-10). 
     
                                        ശൂന്യമായ കല്ലറ ക് ഈശോ ഉത്ഥാനം ചെയ്തതാണെന്നു മനസ്സിലാക്കാതെ കരഞ്ഞു നിന്ന മഗ്ദലേനമറിയത്തിന് ഈശോ പ്രത്യക്ഷനായി. "സ്ത്രീയേ, എന്തിനാണു നീ കരയുന്നത്?" എന്നു ചോദിച്ചു   ഈശോ അവളുടെ പക്ക ല്‍ വന്നിട്ടും അത് തോട്ടക്കാരനാണെന്നാണ് അവള്‍ കരുതിയത്. എന്നാല്‍ ഈശോ അവളെ "മറിയം" എന്നു വിളിച്ചപ്പോള്‍ അത് ഈശോയാണെന്ന് അവള്‍ മനസ്സിലാക്കി."റബ്ബോനി" എന്ന് ഹെബ്രായ ഭാഷയില്‍ അവള്‍ ഈശോയെ വിളിച്ചു. "ഗുരു" എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം. യഹൂദരെ ഭയന്ന് മുറിക്കുള്ളില്‍ കയറി കതകടച്ച് ന്നിച്ചുകൂടിയിരുന്ന ശ്ലീഹന്മാരുടെ മുന്‍പില്‍ ഈശോ രു പ്രാവശ്യം പ്രത്യക്ഷ പ്പെട്ട് അവര്‍ക്കു സമാധാനം ആശംസിച്ചു. പിന്നീടൊരിക്ക ല്‍ തിബേരിയാസ് കടല്‍ത്തീരത്തുവച്ച് ഈശോ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷനായി. ഇങ്ങനപീഡാനുഭവത്തിനുശേഷം നാല്‍പ്പതു ദിവസത്തേയ്ക് ഈശോ അവരുടെ യിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ അവന്‍ അവര്‍ക്കു  വേത്ര തെളിവുകള്‍ നല്‍കിക്കൊണ്ട് ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു.

     
     

    ഉയിര്‍പ്പുകാലം

     

                                  ആരാധനക്രമവത്സരത്തിലെ അഞ്ചാമത്തെ കാലമാണ് ഉയിര്‍പ്പുകാലം. ഏറ്റവും വലിയ തിരുനാളായ ഉയിര്‍പ്പുതിരുനാള്‍ മുതല്‍ പന്തക്കുസ്താത്തിരുനാള്‍വരെയാണ് ഉയിര്‍പ്പുകാലം. തന്‍റെ മഹത്ത്വപൂര്‍ണമായ ഉത്ഥാനത്തിലൂടെ മരണത്തെ കീഴടക്കി ദൈവമഹത്ത്വം വെളിവാക്കിയ ഈശോമിശിഹായെ സ്തുതിക്കുന്ന കാലമാണിത്.
     
                                ഈശോയുടെ ഉയിര്‍പ്പ്, പാപത്തിന്‍മേലും മരണത്തിന്‍മേലും അവിടുന്ന് നേടിയ വിജയം, ഈശോയുടെ ഉത്ഥാനംവഴി നമുക്കു ലഭിച്ച പുതുജീവന്‍, നമ്മുടെ ഉയിര്‍പ്പിന്‍റെ അച്ചാരമായ ഈശോയുടെ ഉയിര്‍പ്പ്എന്നിവയാണ് ഈ കാലത്തില്‍ നാം ധ്യാനവിഷയമാക്കുന്ന രക്ഷാകരരഹസ്യങ്ങ ള്‍.
     
     

    ഉയിര്‍പ്പുതിരുനാള്‍

     

    ഈശോയുടെ ഉത്ഥാനത്തെ അനുസ്മരിക്കുന്ന തിരുനാളാണ്ഉയിര്‍പ്പുതിരുനാള്‍. ആരാധനക്രമവത്സരത്തിലെ ഏറ്റവും വലിയ തിരുനാള്‍ഇതായതുകൊണ്ട്തിരുനാളുകളുടെ തിരുനാള്‍ എന്ന് ഇത് അറിയപ്പെടുന്നു.
     

     

    പുതുഞായര്‍

     

                              ഉയിര്‍പ്പുതിരുനാളിനുശേഷമുള്ള ഞായറാഴ്ചയെ പുതുഞായര്‍ എന്നാണു വിളിക്കുന്നത്. ഉയിര്‍പ്പുദിനശുശ്രൂഷയില്‍ പുതുതായി മാമ്മോ ദീസ സ്വീകരിക്കുന്നവര്‍ വി. കുര്‍ബാനയില്‍ പൂര്‍ണമായി പങ്കുപറ്റുന്ന പ്രഥമ ഞായറാഴ്ചയാണിത്. ക്രിസ്തീയ ജീവിതത്തിലെ പുതിയ അനുഭ വത്തിന് ആരംഭം കുറിക്കുന്ന ദിവസമായതുകൊണ്ടാണ്ഇ തിനെ  പുതുഞായര്‍  എന്നുവിളിക്കുന്നത്. 
     
     
                           ഉത്ഥിതനായ ഈശോ തോമ്മാശ്ലീഹായ്ക് പ്രത്യക്ഷ നായതിനെ അനുസ്മരിക്കുന്ന ദിവസം കൂടിയാണിത്. അതിനാല്‍  മാര്‍ത്തോമ്മാ ഞായര്‍ എന്നും ഇത് അറിയപ്പെടുന്നു. അന്നേ ദിവസം തോമ്മാശ്ലീഹായുടെ പുണ്യസ്ഥലങ്ങ ളിലേയ്ക് തീര്‍ത്ഥാടനം നടത്തുന്ന പതിവു്. ഇങ്ങനെയുള്ള തീര്‍ത്ഥാടനങ്ങ ളില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടനം ഏറ്റവുംപ്രസിദ്ധമാണ്.  ഉത്ഥാനംവഴി പാപത്തിന്‍മേലും മരണത്തിന്‍മേലും വിജയം വരിച്ച ഈശോയോടുകൂടെ പാപത്തിന് മരിച്ച് ഉത്ഥിതരായി ജീവിക്കുവാന്‍ നമുക്കു പരിശ്രമിക്കാം

     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    വഴിയും സത്യവും ജീവനുമായ മിശിഹായേ, നിന്‍റെ പുനരുത്ഥാനത്തില്‍
    ആനന്ദിക്കു
    ന്ന ഞങ്ങ ളെ അന്ധകാരത്തില്‍നിന്നു പ്രകാശത്തിലേയ്ക്,
    അസത്യത്തില്‍ നിന്നു സത്യത്തിലേയ്ക്, മരണത്തില്‍നിന്നു
    മരണമില്ലായ്മയിലേയ്ക് നയിക്ക ണമേ. 
     

    നമുക്കു പാടാം

     

    ഗാനം

     

    കാവല്‍ക്കാരാലാവൃതമാം
    കല്ലറ മുദ്രിതമെന്നാലും
    മിശിഹാ നാഥനുയിര്‍ത്തല്ലൊ
    മഹിതോജ്ജ്വലമീയുത്ഥാനം
    മനസ്സില്‍ ധ്യാനിച്ചനുവേലം
    ആരാധിച്ചു വണങ്ങുന്നേന്‍
     

    കവിത 

     

    കല്ലറ തന്നില്‍ നിന്നീശോ
    മൂന്നാം ദിവസമുയര്‍ത്തല്ലോ
    മഹിതോജ്ജ്വലമീയുത്ഥാനം
    ധ്യാനിക്കുക നാമെന്നാളും
    ഈശോതന്‍ പുനരുത്ഥാനം
    നമ്മള്‍ക്കുള്ളോരച്ചാരം
    നമ്മളുമൊരുനാളുത്ഥിതരായ്
    തീരുമതെന്തൊരു സൗഭാഗ്യം.
     
     

    ദൈവവചനം വായിക്കാം, വിവരിക്കാം

     

    (യോഹ. 20:1-21).
     

    വഴികാട്ടാന്‍ ഒരു തിരുവചനം

     

    "ക്രിസ്തു ഉയിര്‍പ്പിക്ക പ്പെട്ടില്ലെങ്കില്‍ ഞങ്ങ ളുടെ പ്രസംഗം
    വ്യര്‍ത്ഥമാണ്. നിങ്ങ ളുടെ വിശ്വാസവും വ്യര്‍ത്ഥം"
    (1 കോറി. 15:14).
     

    നമുക്കു പ്രവര്‍ത്തിക്കാം

     

    വി. ലൂക്കാ
    യുടെ സുവിശേഷത്തെ അടിസ്ഥാനമാക്കി
    ഈശോയുടെ ഉത്ഥാനസംഭവം വിവരിക്കു
    (ലൂക്കാം
    . 24: 1-12).
     

    എന്‍റെ തീരുമാനം

     

    ഉത്ഥിതനായി എന്നില്‍ വാഴുന്ന ഈശോയെ നിരന്തരം
    അനുസ്മരിച്ച് ഞാന്‍ അവിടുത്തെ സ്തുതിക്കും.