•  
     
                      കഠിനമായ പീഡകള്‍ സഹിച്ച് കുരിശില്‍ കിടന്നപ്പോഴും ഈശോ നമുക്കൊരു വലിയ മാതൃക നല്‍കി. ഇത്രയും ക്രൂരമായി തന്നെ ദ്രോഹിച്ചവര്‍ക്കു വേണ്ടി ഈശോ പിതാവിന്‍റെ പക്കല്‍ മാധ്യസ്ഥ്യം വഹിച്ചു.
    കുരിശില്‍ കിടന്നു കൊണ്ട്  അവിടുന്നു പ്രാര്‍ത്ഥിച്ചു: "പിതാവേ അവരോടു ക്ഷ മിക്ക ണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല" (ലൂക്കാ 23:34). ചമ്മട്ടികൊണ്ട്  അടിച്ചും മുള്‍മുടിധരിപ്പിച്ചും കുരിശില്‍ തറച്ചും പരിഹ സിച്ചും തന്നെ ദ്രോഹിച്ചവരോടു ക്ഷമിച്ചുക്കൊണ്ടു അവര്‍ക്കായി
    പ്രാര്‍ത്ഥിച്ചുക്കൊണ്ടു ഈശോ ശത്രുസ്നേഹത്തിന്‍റെ മഹത്തായ മാതൃക നല്‍കി.

     

    പുതിയ പ്രബോധനം 

     

                             ഈശോയുടെ കാലംവരെയും "കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്" എന്നതായിരുന്നു നിയമം. എന്നാല്‍ ഈശോ ഈ നിയമം തിരുത്തി. വലത്തുകരണത്ത് അടിക്കുന്നവന് ഇടത്തുകരണം കൂടി കാണിച്ചുകൊടുക്കാനും ഒരു മൈല്‍ ദൂരം പോകാന്‍ നിര്‍ബന്ധിക്കുന്നവന്‍റെ കൂടെ രണ്ടു മൈല്‍ പോകാനും ഈശോ പഠിപ്പിച്ചു (മത്താ. 5:38-41). ശത്രുക്കളെ  സ്നേഹിക്കുവാനും
    പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടിപ്രാര്‍ത്ഥിക്കുവാനും ഈശോ ഉദ്ബോധിപ്പിച്ചു. അതുവഴി  ദുഷ്ടരുടെയും ശിഷ്ടരുടെയുംമേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേല്‍ മഴപെയ്യിക്കുകയും ചെയ്യുന്ന സ്വര്‍ഗീയ പിതാവിന്‍റെ മക്കളായിത്തീരുമെന്ന് അവിടുന്ന് ഉറപ്പുനല്‍കി. 
     
                        ഈശോ ചോദിച്ചു:  "നിങ്ങ ളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലുംഅതുതന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങ ള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ?"  (മത്താ 5:46-47). സാധാരണയായി എല്ലാവരും ചെയ്യുന്നതിനും ഉപരിയായി തന്‍റെ ശിഷ്യര്‍ പെരുമാറണമെന്നാണ് ഈശോയുടെ ആഗ്രഹം. ഈശോ പറഞ്ഞു: "നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും
    നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങ ളോടു പറയുന്നു" (മത്താ 5:20). "സ്വര്‍ഗസ്ഥനായ പിതാവു പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍" (മത്താ 5:48). എന്നാണ് ഈശോ നമ്മോടു പറയുന്നത്.

     
     

    പരിധിയില്ലാത്ത ക്ഷമ

     

                         ക്ഷമയ്ക് പരിധിവയ്ക്കരുതെന്നും ഈശോ പഠിപ്പിച്ചു. ഒരിക്ക ല്‍ശിഷ്യന്മാരുടെയെല്ലാം പ്രതിനിധിയായി പത്രോസ് ഈശോയോടു ചോദി ച്ചു: "ഗുരോ, ഞങ്ങ ള്‍ എത്ര പ്രാവശ്യം ക്ഷ മിക്ക ണം. ഏഴുപ്രാവശ്യം മതിയോ?" ഈശോ പറഞ്ഞു"ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം"  (മത്താ. 18:21-22). പരിധിയില്ലാതെ ക്ഷമിക്കണമെന്നാണ് ഇതുവഴി ഈശോ പഠിപ്പിക്കുന്നത്. ഒരു ദിവസത്തില്‍ത്തന്നെ പല പ്രാവശ്യം വന്നു ക്ഷമ ചോദിച്ചാലും അപ്പോഴെല്ലാം ക്ഷമിക്കണമെന്നാണ് ഈശോയുടെ പ്രബോധനം. 

     

    കടങ്ങള്‍ക്കു മോചനം

     

                         "സ്വര്‍ഗസ്ഥനായ പിതാവേ" എന്ന പ്രാര്‍ത്ഥനയില്‍ ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷ മിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങ ളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമേ എന്നാണു നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്. നമ്മുടെ നിരവധിയായ പാപങ്ങള്‍ ദൈവം ക്ഷ മിക്ക ണമെങ്കില്‍ നമ്മോടു മറ്റുള്ളവര്‍ ചെയ്യുന്ന ദ്രോഹങ്ങ ള്‍ ക്ഷമിക്ക ണം. ഈ സത്യം ബോധ്യപ്പെ ടുത്താന്‍ ഈശോ മനോഹരമായ ഒരുപമയും അരുളിച്ചെയ്തിട്ടു്.
     
     
                         . ഒരു രാജാവിനുപതിനായിരംതാലന്തുകടപ്പെട്ടിരുന്ന ഒരു ഭൃത്യനുായിരുന്നു. പറഞ്ഞിരുന്ന സമയത്ത് പണം കൊടുത്തുവീട്ടാന്‍ സാധിക്കാതെ വന്നപ്പോള്‍ അവന്‍റെ സമസ്ത വസ്തുക്കളും വിറ്റ് പണം ഈടാക്കാന്‍ രാജാവു കല്പിച്ചു. എന്നാല്‍ ആ ദൃത്യന്‍ താണുവീണ് "പ്രഭോ, ക്ഷമിക്കണമേ; ഞാന്‍ എല്ലാം തന്നു വീട്ടിക്കൊള്ളാം" എന്നപേക്ഷിച്ചു. രാജാവു മനസ്സലിഞ്ഞ് ആ ഭൃത്യന്‍റെ കടം മുഴുവന്‍ ഇളച്ചുകൊടുത്തു. എന്നാല്‍ ഈഭൃത്യനാകട്ടെ പുറത്തിറങ്ങിയപ്പോള്‍ തനിക്ക് നൂറു ദനാറാ കടപ്പെട്ടിരുന്ന സഹഭൃത്യനെ കണ്ടു അവന്‍റെ കഴുത്തുപിടിച്ചു ഞെരിച്ചുകൊ"എനിക്ക ു തരാനുള്ളതുമുഴുവന്‍ തന്നു തീര്‍ക്കുക" എന്നു പറഞ്ഞു. "എന്നോടു ക്ഷ മിക്ക ണമേ! ഞാന്‍ തന്നുവീട്ടിക്കൊള്ളാം" എന്ന് അവന്‍ കേണപേക്ഷിച്ചിട്ടും അവന്‍ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍ കാരാ ഗൃഹത്തിലിട്ടു. 
     
     
                         മറ്റു സേവകന്മാരില്‍ നിന്ന് വിവരം അറിഞ്ഞ രാജാവ് ആ ഭൃത്യനെ വിളിച്ചു പറഞ്ഞു: "ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതു കൊണ്ടു നിന്‍റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു. ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്‍റെ സഹസേവകനോടു കരുണകാണിക്കേതായിരുന്നില്ലേ?" രാജാവു കോപിച്ച് അവനെ കടം വീട്ടുന്നതുവരെ കാരാഗൃഹത്തിലിട്ടു. ഈ ഉപമ അരുളിച്ചെയ്തതിനുശേഷം ഈശോ വളരെ വ്യക്തമായി പറഞ്ഞു"നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്ഷ മിക്ക ുന്നില്ലെങ്കില്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കും"  (മത്താ. 18:35).

     

    ഈശോ നല്‍കിയ മാതൃക

     

                                 ഈശോ ക്ഷമിക്കാന്‍ പഠിപ്പിക്കുക മാത്രമല്ല ചെയ്തത്, മാതൃക കാണിച്ചുതരികയും ചെയ്തു. നിരന്തരം അവിടുത്തെ കുറ്റപ്പെടുത്തുകയും ദുര്‍വിധിചെയ്യുകയും ചെയ്തിരുന്ന നിയമജ്ഞരോടും ഫരിസേയരോടും അവിടുന്ന് സഹിഷ്ണുതയോടെ പെരുമാറി. എല്ലാവരുടെയും പാപങ്ങള്‍ കരുണയോടെ ക്ഷ മിച്ചു. ചുംബനത്താല്‍ ഒറ്റിക്കൊടുക്കാന്‍ ചെന്ന യൂദാസിനെയും എന്നു വിളിച്ചു. മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിനെ സഭയുടെ തലവനായി നിയോഗിച്ചു. എല്ലാറ്റിനുമുപരി തന്നെ നിഷ്കരുണം ക്രൂശിച്ചവരോട് പൂര്‍ണമായി ക്ഷ മിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
     
     
                                ഈശോയോടൊപ്പം കുരിശില്‍ തറക്ക പ്പെട്ടിരുന്ന കള്ളന്മാരില്‍ ഈശോയുടെ ഇടത്തുവശത്തു കിടന്ന കള്ളന്‍ ഈശോയെ പരിഹസിച്ചപ്പോള്‍ വലത്തുവശത്തുകിടന്ന കള്ളന്‍ അവനെ ശാസിക്കുകയും ഈശോ യോട് "നീ നിന്‍റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!" (ലൂക്കാ 23:42). എന്നപേക്ഷ ിക്കുകയും ചെയ്തു. ഈശോ അവന്‍റെ പാപങ്ങളെല്ലാം മറന്ന്  നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും  എന്ന് വാഗ്ദാനം ചെയ്തു.

     

     

    ബലിയര്‍പ്പണവും ക്ഷമയും

     

                                        എല്ലാവരോടും ക്ഷമിച്ച് അനുരഞ്ജിതമായ മനസ്സോടുകൂടിയേ നമുക്ക് ബലിയര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. ക്ഷമിക്കാതെ മനസ്സില്‍വിരോധം വച്ചുകൊണ്ട് അര്‍പ്പിക്കുന്ന ബലികള്‍ ദൈവസന്നിധിയില്‍സ്വീകാര്യമല്ല. ബലിയര്‍പ്പണത്തിനു മുന്‍പായി ഈശോ കിരിശില്‍ കിടന്നു കൊണ്ട് തന്‍റെ ശത്രുക്കളോടു ക്ഷ മിച്ചു. ഈശോ പറഞ്ഞു നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം  അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലി പീഠത്തിനുമുന്‍പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്ന് കാഴ്ചയര്‍പ്പിക്കുക"(മത്താ. 5:23-24).
     
                 നമ്മുടെ വിശുദ്ധ കുര്‍ബാനയിലെ ആദ്യത്തെ ഗീതം ഇതു നമ്മെ അനുസ്മരിപ്പിക്കുന്നു്.  
     
    അനുരഞ്ജിതരായ് തീര്‍ന്നീടാംനവമൊരു 
    പീഠമൊരുക്കീടാം 
    ഗുരുവിന്‍ സ്നേഹമോടീയാഗം
    തിരുമുന്‍പാകെ അണച്ചീടാം.
     
                     എന്നു നമ്മള്‍ പാടുമ്പോള്‍ നമുക്ക് ആരോടും ശത്രുതയില്ലെന്നും എല്ലാവരോടും ക്ഷ മിച്ച് അനുരഞ്ജിതമായ മനസ്സോടെയാണു നില്‍ക്കുന്ന തെന്നും ഏറ്റുപറയുകയാണു നമ്മള്‍. ഈ സമയത്ത് ആരൊടെങ്കിലും മനസ്സില്‍ വിഷമമുെങ്കില്‍ അവിടെവച്ചുതന്നെ ക്ഷ മിച്ച് ദിവ്യബലിയര്‍പ്പിക്ക ാനുള്ള യോഗ്യത നേടണം. ദിവ്യബലിയിലെ പരസ്പരമുള്ള സമാധാനാശം സയും അനുരഞ്ജനശുശ്രൂഷയും മറ്റുള്ളവരോടു ക്ഷമിക്കുവാനുള്ള ആഹ്വാനമാണു നല്‍കുന്നത്. പരസ്പര സമാധാനം ആശംസിക്ക ു ന്നതുവഴി ആരോടും നമുക്ക് വിദ്വേഷമില്ലെന്നുസൂചിപ്പിക്കുന്നു. കാറോ സൂസ പ്രാര്‍ത്ഥനയില്‍ ഭിന്നതകളും കലഹങ്ങ ളും വെടിഞ്ഞും ശത്രുത യിലും വിദ്വേഷത്തിലും നിന്ന് ആത്മാക്ക ളെ വിമുക്തമാക്കിയും പരിശുദ്ധമായ മനസ്സാക്ഷിയോടെ ബലിയര്‍പ്പിക്കാനുള്ള കൃപയ്ക് നാം പ്രാര്‍ത്ഥിക്കുന്നു. 
     
                           വിശുദ്ധ പൗലോസ് നമ്മെ ഉപദേശിക്കുന്നു:  "കര്‍ത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ തന്നെ നിങ്ങളും ക്ഷ മിക്ക ണം"  (കൊളോ. 3:13).ഈശോയുടെ പ്രബോധനങ്ങ ളും മാതൃകയും അനുകരിച്ച് നമുക്ക ും ക്ഷമാശീലമുള്ളവരാകാം. 

    നമുക്കു പ്രാര്‍ത്ഥിക്കാഠ

     

    തന്നെ ദ്രോഹിച്ചവര്‍ക്കാ
    യി കുരിശില്‍ കിടന്നുക്കൊണ്ടു പ്രാര്‍ത്ഥിച്ച കര്‍ത്താവേ, തിന്മയെ നന്മ കൊണ്ടു
    ജയിക്കു
    വാന്‍ ഞങ്ങളെ ശക്തരാക്കണമേ.
     

    നമുക്കു പാടാം 

     

    ഗാനം

     

    നന്മനിറഞ്ഞൊരു പാതയിലൂടെ
    സത്യത്തിന്‍ തെരുവീഥിയിലൂടെ
    ക്ഷ മ, വിനയാദി തടങ്ങ ളിലൂടെ
    വിശ്വാസത്തിന്‍ സരണയിലൂടെ
    സ്നേഹത്തിന്‍ ചുവടടികളിലൂടെ
    പ്പായുക നീ നിന്‍ ലക്ഷ്യം നേടാന്‍.
     

    കവിത

     

    നന്മനിറഞ്ഞൊരു പാതയിലൂടെ
    നമുക്കു പോകാം സോദരരേ!
    നമ്മുടെ വഴികളിലൊളിവിതറട്ടെ
    വിശ്വാസത്തിന്‍ കിരണങ്ങള്‍
    സത്യം, നീതി, സഹിഷ്ണുത, സ്നേഹം
    നിത്യം നമ്മില്‍ വിളയട്ടെ
    കര്‍ത്താവിന്‍ കൃപ നമുക്കു
     
    വിശുദ്ധിയിലെന്നും മുന്നേറാം.
     
     

    ദൈവവചനം വായിക്കാഠ, വിവരിക്കാഠ

     

    (മത്താ 18:21-35).
     

    വഴികാട്ടാന്‍ ഒരു തിരുവചനം

     

    "മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ്
    നിങ്ങളോടും ക്ഷമിക്കും" (മത്താ. 6:14).
     
     

    നമുക്കു പ്രവര്‍ത്തിക്കാഠ

     

    ക്ഷമിച്ചതിന്‍റെ ഫലമായി നിങ്ങള്‍ക്കു സന്തോഷം ലഭിച്ച ഒരു അനുഭവം എഴുതുക.
     
     

    എന്‍റെ തീരുമാനം

     

    എന്നെ ദ്രോഹിക്കുന്നവരോടു പ്രതികാരം ചെയ്യാതെ ഞാന്‍ ക്ഷ മിക്കും.