പാഠം 8
നമുക്കുവേണ്ടി മരിച്ച ഈശോ
-
മനുഷ്യരക്ഷ യ്ക് ബലിയാകുവാനുളള സമയം അടുത്തു എന്നു മനസ്സിലാക്കിയ ഈശോ പതിവായി താന്‍ പ്രാര്‍ത്ഥിക്കുവാന്‍ പോകുന്ന ഒലിവുമലയിലേയ്ക് പോയി. ശിഷ്യന്മാരും അവനെ പിന്‍തുടര്‍ന്നു. അവിടെ എത്തിയപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: "നിങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍". അവന്‍ അവരില്‍നിന്ന് ഒരുകല്ലേറു ദൂരം മാറി മുട്ടില്‍ന്മേല്‍ വീണു പ്രാര്‍ത്ഥിച്ചു: "പിതാവേ, അങ്ങേക്കിഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റണമേ. എങ്കിലും, എന്‍റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!" (ലൂക്കാ 22:42). അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷ പ്പെട്ടു. അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. ഈശോയുടെ വിയര്‍പ്പ് രക്തത്തുള്ളികള്‍ പോലെ നിലത്തുവീണു. അത്രമാത്രം മനോവേദന ഈശോ അനുഭവിച്ചു. എന്നിട്ടും പാനപാത്രം മാറ്റിക്കൊടുക്കാനല്ല, സഹനങ്ങള്‍ ഏറ്റെടുക്കാനുള്ള ശക്തി നല്‍കാനാണ്പിതാവു തിരുമനസ്സായത്.
യൂദാസിന്‍റെ വഞ്ചന
പന്ത്രുശിഷ്യ ന്മാരിലൊരുവനായ യൂദാസ് ഈ സമയം ഈശോയെ പിടിക്കാനായി ഒരു ഗണം പടയാളികളെയും സേവകരെയും കൂട്ടി അവിടേയ്ക് വന്നു. ഈശോയെ ഒറ്റിക്കൊടുക്കാന്‍ നേരത്തെ നല്‍കിയിരുന്ന അടയാളമനുസരിച്ച് യൂദാസ് മുന്‍പോട്ടുചെന്ന് ഈശോയെ ചുംബിച്ചു. ഈശോ ചോദിച്ചു: "യൂദാസേ, ചുംബനംകൊണ്ടോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?" (ലൂക്കാ 22:48). ഈശോ പിടിക്ക പ്പെടുമെന്നു കണ്ടപ്പോള്‍ കൂടെയുായിരുന്ന ശിഷ്യന്മാരെല്ലാം ഓടിപ്പോയി. പടയാളികള്‍ ഈശോയെ പിടിച്ചു ബന്ധിച്ചു.പത്രോസ് തള്ളിപ്പറയുന്നു
അവര്‍ ഈശോയെ ബന്ധിച്ച് പ്രധാനാചാര്യന്‍റെ വീട്ടിലേയ്ക്ക ു കൊണ്ടു പോയി. പത്രോസ് അകലെക്കൂടി ഈശോയെ അനുഗമിച്ചിരുന്നു.തണുപ്പായിരുന്നതിനാല്‍ നടുമുറ്റത്ത് തീകാഞ്ഞു കൊണ്ടുരുന്നവരുടെകൂടെ പത്രോസും കൂടി അവനെകണ്ട് ്ഒ രു പരിചാരിക, "ഇവനും അവനോടുകൂടിയായിരുന്നു" എന്നു പറഞ്ഞു. എന്നാല്‍ പത്രോസ് അതു നിഷേധിച്ച് "സ്ത്രീയേ, അവനെ ഞാന്‍ അറിയുകയില്ല" എന്നു പറഞ്ഞു. അല്പം കഴിഞ്ഞ് വേറൊരാള്‍ പത്രോസിനെ കട്ടുപറഞ്ഞു: "നീയും അവരില്‍ ഒരുവനാണ്". അപ്പോള്‍ അവന്‍ പറഞ്ഞു: "മനുഷ്യാ, ഞാനല്ല". ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് വേറൊരാള്‍ ഉറപ്പിച്ചു പറഞ്ഞു: "തീര്‍ച്ചയായും ഈ മനുഷ്യന്‍ അവനോടുകൂടെയായിരുന്നു. ഇവനും ഗലീലിയാക്കാരനാണല്ലോ". പത്രോസ് പറഞ്ഞു: "മനുഷ്യാ നീ പറയുന്നത്എന്താണെന്ന് എനിക്കറിഞ്ഞുകൂടാ". അവന്‍ ഇതു പറഞ്ഞുക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ കോഴി കൂവി. കര്‍ത്താവ് പത്രോസിന്‍റെ നേരേതിരിഞ്ഞ ്അവനെ നോക്കി. "ഇന്നു കോഴി കൂവുന്നതിനുമുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് കര്‍ത്താവ് പറഞ്ഞ വചനം അപ്പോള്‍ പത്രോസ് ഓര്‍മ്മിച്ചു. അവന്‍ പുറത്തുപോയി മനംനൊന്തു കരഞ്ഞു" (ലൂക്കാ 22:54-62).പീലാത്തോസിനു മുന്‍പില്‍
പീലാത്തോസിന്‍റെ മുന്‍പില്‍ നിര്‍ത്തപ്പെട്ട ഈശോയ്ക്കെതിരേ മൂന്ന്ആരോപണങ്ങ ളാണ് അവര്‍ ക്കൊണ്ടുവന്നത്. "ഈ മനുഷ്യന്‍ ഞങ്ങ ളുടെ ജനത്തെവിഴിതെറ്റിക്കുകയും സീസറിനു നികുതികൊടുക്കുന്നതു നിരോധിക്കുകയും താന്‍ രാജാവായ ക്രിസ്തുവാണെന്നു ്അ വകാശപ്പെടുകയും ചെയ്യുന്നതായി ഞങ്ങള്‍ കിണ്ടിരിക്കുന്നു" (ലൂക്ക ാ 23:2). ഇതു കേട്ട പീലാത്തോസ് ഈശോയോടു ചോദിച്ചു: "നീ യഹൂദരുടെ രാജാവാണോ?' ഈശോ പറഞ്ഞു: "എന്‍റെ രാജ്യം ഐഹികമല്ല. ആയിരുന്നെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്പിക്ക പ്പെടാതിരിക്ക ന്‍ എന്‍റെ സേവകര്‍ പോരാടുമായിരു ന്നു". ഈശോ നിരപരാധിയാണെന്നും അസൂയ നിമിത്തമാണ് അവര്‍ ഈശോയെ ഏല്പിച്ചുകൊടുത്തതെന്നും മനസ്സിലാക്കിയ പീലാത്തോസ്ഈ ശോയെ മോചിപ്പിക്കാന്‍ ആഗ്രഹിച്ചു. പെസഹാത്തിരുനാളില്‍ ഒരു തട വുകാരനെ മോചിപ്പിക്കുന്ന പതിവുായിരു ന്നു. അതനുസരിച്ചു പീലാ ത്തോസ് ചോദിച്ചു: "യഹൂദരുടെ രാജാവിനെ ഞാന്‍ നിങ്ങ ള്‍ക്കു വിട്ടുതരട്ടയോ?" എന്നാല്‍ ഈശോയെ ക്രൂശിക്കാനും ബറാബാസിനെ മോചി പ്പിക്കാനും ജനം മുറവിളികൂട്ടി. തന്‍റെ പ്രയത്നം ഫലിക്കുന്നില്ലെന്നു കേട്ടപ്പാള്‍ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുന്‍പില്‍വച്ച് കൈ കഴുകിക്കൊണ്ടു പറഞ്ഞു: "ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു പങ്കില്ല". അനന്തരം പീലാത്തോസ് ബറാബാസിനെ മോചിപ്പിക്കുകയും ഈശോയെ ചമ്മട്ടിക്കൊണ്ടടിപ്പിച്ച് ക്രൂശിക്കാന്‍ ഏല്പിച്ചുകൊടുക്കുകയും ചെയ്തു.ഈശോയെ പരിഹസിക്കുന്നു
പടയാളികള്‍ ഈശോയെ കൊട്ടാരത്തിന്‍റെ അങ്കണത്തിലേയ്ക്ക ു കൊണ്ടുപോയി. അനന്തരം അവിടുത്തെ വസ്ത്രങ്ങള്‍ മാറ്റി ഒരു ചെമന്നമേലങ്കി ധരിപ്പിച്ചു. മുള്ളുകൊാരെു മുടിയുാക്കി ശിരസ്സില്‍ വച്ചു. വല ത്തുകൈയ്യില്‍ ഒരു ഞാങ്ങ ണയും കൊടുത്തു. പിന്നീട് അവര്‍ അവിടുത്തെ മുന്‍പില്‍ മുട്ടുകുത്തി "യൂദന്മാരുടെ രാജാവേ, വന്ദനം" എന്നു പറഞ്ഞ് പരിഹസിച്ചു. അവിടുത്തെ കരണത്ത് അടിച്ചു. അനന്തരം ഞാങ്ങണയെടുത്തു ശിരസ്സിലടിക്കുകയും മുഖത്തു തുപ്പുകയും ചെയ്തു.കാല്‍വരിയാത്ര
ഈശോ കുരിശും ചുമന്നുകൊണ്ട് കാല്‍വരിയിലേയ്ക് പോയി. വഴിമധ്യേ പടയാളികള്‍ ഈശോയെ വീണ്ടും മര്‍ദ്ദിച്ചുക്കൊണ്ടിരുന്നു . ഈശോ വഴിയില്‍ വച്ചു മരിച്ചുപോയാലോ എന്നു ഭയന്ന് കുരിശു ചുമക്കാന്‍ കിറേനേക്കാരനായ ശിമയോനെ നിയോഗിച്ചു. വഴിയരികില്‍ അവിടുത്തെക്ക ്കരഞ്ഞു കൊണ്ടു നിന്ന സ്ത്രീകളോട് ഈശോ പറഞ്ഞു: "ജറുസലേം പുത്രിമാരേ, എന്നെ പ്രതി നിങ്ങള്‍ കരയേ. നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതികരയുവിന്‍" (ലൂക്കാ 23:28).ഈശോ കുരിശില്‍ മരിക്കുന്നു
ഗാഗുല്‍ത്തായിലെത്തിയപ്പോള്‍ പടയാളികള്‍ ഈശോയെ കുരിശില്‍ കിടത്തി കെകളും കാലുകളും ആണി കൊണ്ട് കുരിശോട ു ചേര്‍ത്തുതറച്ച്, കുരിശുയര്‍ത്തി. പടയാളികള്‍ അവിടുത്തെ വസ്ത്രങ്ങള്‍ നാലായി പങ്കിട്ടെടുത്തു. മേലങ്കി തയ്യല്‍ കൂടാതെ നെയ്യപ്പെട്ടതായിരുന്നതിനാല്‍ അതാര്‍ക്കു ലഭിക്കണമെന്ന് കുറിയിട്ടു തീരുമാനിച്ചു. കുരിശില്‍ കിടന്നപ്പോഴും ഈശോയെ പടയാളികളും ജനങ്ങളും പരിഹസിച്ചു. കുരിശില്‍ നിന്നിറങ്ങിവരാന്‍ വെല്ലുവിളിച്ചു. ഈശോയാകട്ടെ എല്ലാം സഹിച്ചു. ആറാം മണിക്കൂര്‍ മുതല്‍ ഒന്‍പതാം മണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂര്‍ ആയപ്പോള്‍ ഈശോ ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: "പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു" (ലൂക്കാ 23:46). അവന്‍ തലചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു. അപ്പോള്‍ സൂര്യന്‍ ഇരുണ്ടു, ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, ദൈവാലയത്തിലെ തിരശ്ശീല നടുവേ കീറി മത്താ. 27:50-51). ഈ സംഭവമെല്ലാം കുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: "സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു" (മര്‍ക്കോ 15:39).ഈശോ നമുക്കുവേണ്ടി പീഡകള്‍ സഹിച്ച് കുരിശില്‍ മരിച്ചു. ഈശോയുടെ മരണം നമുക്ക് രക്ഷയും പാപമോചനവും നേടിത്തന്നു. ഇന്നു നമ്മള്‍ പാപം ചെയ്യുമ്പോഴെല്ലാം ഈശോയെ വേദനിപ്പിക്കുകയാണു ചെയ്യുന്നത്.വി. കുര്‍ബാനയില്‍, അപ്പവും വീഞ്ഞും ഒരുക്കിയ കാസയും പീലാസയും വഹിച്ചുകൊണ്ട് കാര്‍മ്മികന്‍ അള്‍ത്താരയുടെ മധ്യത്തിലേയ്ക്ന്നത് ഈശോയുടെ കാല്‍വരിയാത്രയെ അനുസ്മരിപ്പിക്ക ുന്നു. തുടര്‍ന്ന് കൈകള്‍ കുരിശാകൃതിയില്‍ പിടിച്ച് കാര്‍മ്മികന്‍ പ്രാര്‍ത്ഥിക്കുന്നു. ഇത് ഈശോയുടെ കുരിശുമരണത്തെ സൂചിപ്പിക്കുന്നു. വി.കുര്‍ബാനയില്‍ പങ്കെടുക്കുമ്പോഴെല്ലാം നമുക്കായി മരിച്ച ഈശോയ്ക്ക ്നന്ദി പറഞ്ഞ് നമുക്കു പ്രാര്‍ത്ഥിക്കാഠ.ദുഃഖവെള്ളി
ഈശോയുടെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ദുഃഖവെള്ളി അഥവാ പീഡാനുഭവവെള്ളി. വിവിധ അനുഷ്ഠാനങ്ങ ളോടെയാണ് സഭ ഈ ദിനം ആചരിക്കുന്നത്. പീഡാനുഭവവായന, കുരിശുവണക്കാഠ, കയ്പുനീരു കുടിക്കല്‍, കുരിശിന്‍റെവഴി, പരിഹാരപ്രദക്ഷിണം എന്നിവ ദുഃഖവെള്ളി ആചരണത്തിന്‍റെ ഭാഗങ്ങളാണ്. "അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍പ്രാപിക്കുന്നതിനു വേണ്ടി തന്‍റെ ഏകജാതനെ നല്‍കാന്‍ തക്ക വിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹ. 3:16). പിതാവായ ദൈവം തന്‍റെ ഏകജാതനെ ഭൂമിയിലേയ്ക് അയച്ചത് ഈ ലോകത്തെ രക്ഷ ിക്കുവാന്‍ വേണ്ടിയായിരു ന്നു. നമ്മുടെ പാപങ്ങ ള്‍ക്കു പരിഹാരമായി തന്നെതന്നെ കുരിശില്‍ ബലിയായി അര്‍പ്പിച്ചുകൊണ്ട് ഈശോ രക്ഷനേടിത്തന്നു. പാപത്തിന്‍റെ വഴികളില്‍നിന്ന് അകന്നുനിന്നുകൊണ്ട് ഈ രക്ഷയുടെ ഫലം നമുക്കനുഭവിക്കാം.നമുക്കു പ്രാര്‍ത്ഥിക്കാം
ഞങ്ങളുടെ രക്ഷയ്ക് വേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും തന്റെപീഡാനുഭവത്തിന്റെയും മരണത്തിന്‍റെയും സംസ്കാരത്തിന്റെയുംഉത്ഥാനത്തിന്റെയും ഓര്‍മ്മ ആചരിക്കുവാന്‍ ഞങ്ങളോടു കല്പിക്കുകയുംചെയ്ത മിശിഹായേ, ആ ദിവ്യരഹസ്യങ്ങ ളുടെ ഫലമനുഭവിക്കുവാന്ഞങ്ങളെ പ്രാപ്തരാക്കണമേ.നമുക്കു പാടാം
ഗാനം
നിത്യപുരോഹിതനാം നാഥാ മര്‍ത്യനു ബലിയായ് തീര്ന്നവനേമഹിതം നിന്‍ ന്യായാസനമെന്‍മനസ്സില്‍ ഭീതി വളര്‍ത്തുന്നു.ദൗര്‍ബല്യത്തിന്‍ പര്യായം മര്‍ത്യതയെന്നു ഗ്രഹിക്കും നിന്തിരുസന്നിധിയില് വന്നണയും പാപിക്ക ഭയം നല്കണമേകവിത
നിത്യപുരോഹിതനീശോയെനിന്നെത്താണുവണങ്ങുന്നുമര്ത്യനുമോചനമേകാന്നീകുരിശില് ബലിയായ്ത്തീര്ന്നല്ലോനിന്നുടെ ന്യായാസനമെന്നും ഭീതിനിറയ്ക്ന്നന്‍ മനസ്സില്ദുര്ബലനാമിപ്പാപിയില്നിന് കരുണാമാരി പൊഴിക്കണമേ.ദൈവവചനം വായിക്കാഠ, വിവരിക്കാഠ
(ലൂക്ക ാ 22:39-53).വഴികാട്ടാന്‍ ഒരു തിരുവചനം
"പിതാവേ, എന്‍റെ ഹിതമല്ല അവിടുത്തെഹിതം നിറവേറട്ടെ!"(ലൂക്ക ാ. 22:42).നമുക്കു പ്രവര്‍ത്തിക്കാഠ
നാലു സുവിശേഷങ്ങളിലെയും പീഡാനുഭവരംഗം പരിശോധിച്ച് ഈശോകുരിശില് കിടന്നു കൊണ്ടു ഉച്ചരിച്ച 7 വാക്യങ്ങ ള്‍ കെണ്ടത്തി എഴുതുക.എന്‍റെ തീരുമാനം
എനിക്കു വേണ്ടി മരിച്ച ഈശോയ്ക്കെതിരായി പാപംചെയ്യാതെ ജീവിക്കാനുള്ള കൃപയ്ക് എന്നുംഞാന്‍ അവിടുത്തോടു യാചിക്കും.ഉത്തരം കണ്ടെത്താം