പാഠം 6
പാപികളെ തേടിവന്ന ഈശോ
-
വിശന്നു പൊരിയുന്ന വയറുമായി അവന്‍ പന്നികളെ മേയിക്കുകയാണ്. പന്നിക്കു കൊടുക്കുന്ന തവിടിലൊരല്പ്പം കിട്ടിയിരുന്നെങ്കില്‍! അറിയാതെ അവന്‍ ആശിച്ചു. പക്ഷേ , അതു പോലും അവനു ലഭിച്ചില്ല. താന്‍ നഷ്ടപ്പെടുത്തിക്ക ളഞ്ഞ സൗഭാഗ്യങ്ങ ളെല്ലാം ഒന്നൊന്നായി അവന്‍ ഓര്‍ത്തു. ധനികനായ പിതാവിന്‍റെ രു മക്കളില്‍ ഇളയവനാണവന്‍. ഇഷ്ടംപോലെ ജീവിക്കാന്‍ വേണ്ടി തന്‍റെ വീതവും വാങ്ങി നാടുവിട്ടവന്‍. കിട്ടിയ പണം മുഴുവന്‍ കൂട്ടുകാരോടുകൂടി ധൂര്‍ത്തടിച്ചു നഷ്ടപ്പെടുത്തിയവന്‍. വിശന്നുപൊരിഞ്ഞ് അവസാനം ഇതാ യഹൂദര്‍ക്ക് ഏറ്റവും നികൃഷ്ടമായ പന്നികളുടെ കൂട്ടില്‍ എത്തിയിരിക്കുന്നു. നഷ്ടപ്പെടുത്തിയ സൗഭാഗ്യങ്ങ ളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവനെ പശ്ചാത്താപത്തിലേക്കു നയിച്ചു.ആ അവസ്ഥയില്‍നിന്നു രക്ഷപെടുവാന്‍,വീണ്ടും പിതാവിന്‍റെ പക്കലേയ്ക് തിരിച്ചു പോകുവാന്‍ അവന്‍ കൊതിച്ചു.അവന്‍ തീരുനാമിച്ചു, ഞാന്‍ എഴുന്നേറ്റ് എന്‍റെ പിതാവിന്‍റെ അടുത്തേക്കു പോകും. ഞാന്‍ അവനോടു പറയും: "പിതാവേ, സ്വര്‍ഗത്തി നെതിരായും നിന്‍റെ മുന്‍പിലും ഞാന്‍ പാപം ചെയ്തു. നിന്‍റെ പുത്രന്‍ എന്നു വിളിക്ക പ്പെടുവാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്‍റെ ദാസരില്‍ ഒരുവ നായി എന്നെ സ്വീകരിക്ക ണമേ"?. അവന്‍ എഴുന്നേറ്റ് പിതാവിന്‍റെ അടുത്തേക്കു ചെന്നു. പിതാവാകട്ടെ പുത്രന്‍ തിരിച്ചെത്തുന്നതും കാത്തിരിക്ക ു കയായിരുന്നു. വളരെ ദൂരെ എത്തിയപ്പോഴേ പിതാവ് അവനെ തിരിച്ചറിഞ്ഞു. മനസ്സലിഞ്ഞ് ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഭൃത്യന്മാരെവിളിച്ച് അവനെ പുതിയ വസ്ത്രങ്ങ ളും ചെരുപ്പുകളും മോതിരവും അണിയിക്കാനും വിരുന്നൊരുക്ക ുവാനും ആജ്ഞാപിച്ചു. അങ്ങനെ അവന്‍ നഷ്ടപ്പെടുത്തിക്കളഞ്ഞ പുത്രസ്ഥാനം വീണ്ടും നല്‍കി (ലൂക്കാ 15:11-24).അനുതപിക്ക ുന്ന പാപികളോട് ദൈവം കാണിക്ക ുന്ന അതിരറ്റ കാരുണ്യം പ്രകടമാക്കാനാണ് ഈശോ ഈ ഉപമ അരുളിച്ചെയ്തത്. ധൂര്‍ത്തപുത്രന്‍റെ ഉപമ എന്നറിയപ്പെടുന്ന ഈ ഉപമയിലൂടെ ഈശോ വെളി വാക്കിത്തരുന്നത് പാപികളുടെ തിരിച്ചുവരവിനെ ക്ഷമയോടെ കാത്തിരിക്ക ുകയും അനുതപിക്ക ുന്നവരുടെ മേല്‍ കരുണ കാണിക്ക ുകയും ചെയ്യുന്ന ദൈവപിതാവിന്‍റെ വലിയ സ്നേഹമാണ്.
നഷ്ടപ്പെട്ടുപോയ ആടിന്‍റെ ഉപമ
നഷ്ടപ്പെട്ട ആടിനെ തേടിവരുന്ന നല്ലിടയനാണ് ഈശോ. ഒരിക്കല്‍ ഈശോ അവരോട് ഈ ഉപമ പറഞ്ഞു: "നിങ്ങക്കുളിലാരാണ് തനിക്കു നൂറാടു കളുായിരിക്കേ അവയില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കുകി ട്ടുവോളം തേടിപ്പോകാത്തത്? കുകിട്ടുമ്പോള്‍ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടി ലെത്തുമ്പോള്‍ അവന്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടി പറയും: നിങ്ങ ള്‍ എന്നോടുകൂടി സന്തോഷിക്കുവിന്‍. എന്‍റെ നഷ്ടപ്പെട്ട ആടിനെ കുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകുംഎന്ന് ഞാന്‍ നിങ്ങളോടു പറയുന്നു" (ലൂക്കാ 15:3-7). ചുങ്കക്കാരോടും പാപികളോടുമൊപ്പം ഈശോ ഭക്ഷ ണം കഴിച്ചതിനെ കുറ്റപ്പെടു ത്തിയ ഫരിസേയരോടും നിയമജ്ഞരോടുമാണ് ഈശോ ഈ ഉപമ അരുളി ച്ചെയ്തത്. അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തിലുാകുന്ന സന്തോഷം വളരെ വലുതാണെന്നും ഈശോ ഇതിലൂടെ വ്യക്തമാക്ക ി (ലൂക്കാ 15:7).കാണാതായ നാണയത്തിന്‍റെ ഉപമ
കാണാതായ നാണയത്തിന്‍റെ ഉപമയിലൂടെ അനുതപിക്കുന്ന ഒരു പാപിയെകുറിച്ച് സ്വര്‍ഗത്തി ല ുക്കു ന്ന സന്തോഷത്തിന്‍റെ ആഴം ഈശോ വ്യക്തമാക്കുന്നു. ഒരു സ്ത്രീ തന്‍റെ സമ്പാദ്യമായി സൂക്ഷ ിച്ചിരുന്നതാണ് പത്തു നാണയങ്ങ ള്‍. അതിലൊന്നു നഷ്ടപ്പെട്ടാല്‍ പൊയ്ക്കോട്ടെ എന്നുവയ്ക്ന്‍ സാധിക്കുകയില്ല. കെത്തുന്നതുവരെയും ഉത്സാഹത്തോടെ അന്വേഷിക്കും. കെത്തുമ്പോള്‍ അയല്‍വാസികളെയും കൂട്ടുകാരെയും വിളിച്ചു കൂട്ടി സന്തോഷിക്കുന്നു . ഇതുപോലെയുള്ള സന്തോഷമാണ് പാപിയായ ഒരു വ്യക്തി അനുതപിച്ച് ദൈവത്തിലേയ്ക് തിരിച്ചു ചെല്ലുമ്പോള്‍ സ്വര്‍ഗത്തില്‍ ഉണ്ടാകുന്നത് (ലൂക്കാ 15:8-10).പാപിനിക്കു മോചനം
ഫരിസേയരില്‍ ഒരുവനായ ശിമയോന്‍ തന്നോടൊത്തു ഭക്ഷ ണം കഴിക്കാന്‍ ഈശോയെ ക്ഷ ണിച്ചു. ഈശോ അവന്‍റെ വീട്ടില്‍ പ്രവേശിച്ച് ഭക്ഷണത്തിനിരുന്നു. അപ്പോള്‍ ആ പട്ടണത്തിലെ പാപിനിയായ ഒരുവള്‍ ഈശോ ഫരിസേയന്‍റെ വീട്ടില്‍ ഭക്ഷ ണത്തിനിരിക്കുന്നുവെന്നറിഞ്ഞ്, ഒരു വെണ്‍കല്‍ഭരണി നിറയെ സുഗന്ധതൈലവുമായി അവിടെ വന്നു. അവള്‍ അവന്‍റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊുനിന്നു. കണ്ണീരുകൊണ്ട് അവള്‍ അവന്‍റെ പാദങ്ങ ള്‍ കഴുകുകയും തലമുടികൊു തുടയ്ക്കയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു. അവനെ ക്ഷ ണിച്ച ആ ഫരിസേയന്‍ ഇതുക്സ്വ ഗതമായി പറഞ്ഞു "ഇവന്‍ പ്രവാചകന്‍ ആണെങ്കില്‍ തന്നെ സ്പര്‍ശിക്കുന്ന സ്ത്രീ ആരെന്നുംഏതു തരക്കാരിയെന്നും അറിയുമായിരുന്നു. ഇവള്‍ ഒരു പാപിനി യാണല്ലോ".ഈശോ അവനോടു പറഞ്ഞു: "ശിമയോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയുവാനു്". ഗുരോ, അരുളിച്ചെയ്താലും എന്ന് അവന്‍ പറഞ്ഞു. "ഒരു ഉത്തമര്‍ണനു രു കടക്കാരുായിരു ന്നു. ഒരുവന്‍ അഞ്ഞുറും മറ്റവന്‍ അന്‍പതും ദനാറ കടപ്പെട്ടിരുന്നു. വീട്ടാന്‍ കഴിവില്ലാത്തതുകൊണ്ട് ഇരുവര്‍ക്കും അവന്‍ ഇളച്ചു കൊടുത്തു. ആരുപേ രില്‍ ആരാണ് അവനെ കൂടുതല്‍ സ്നേഹിക്കുക?"കൂടുതല്‍ ഇളവു ലഭിച്ചവന്‍"എന്ന് ശിമയോന്‍ പറഞ്ഞു. ഈശോ പറഞ്ഞു: "നീ ശരിയായിത്തന്നെ വിധിച്ചു". അനന്തരം ഈശോ ആ സ്ത്രീയുടെനേരേ തിരിഞ്ഞ് ശിമയോനോടു പറഞ്ഞു: "നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്‍റെ വീട്ടില്‍ വന്നു; കാലുകഴുകു വാന്‍ നീ എനിക്കു വെള്ളം തന്നില്ല. എന്നാല്‍, ഇവള്‍ കണ്ണീരുകൊണ്ട് എന്‍റെ കാലു കഴുകുകയും തലമുടികൊണ്ട് തുടയ്ക് ചെയ്തു. നീ എനിക്കു ചുംബനം തന്നില്ല; എന്നാല്‍, ഞാന്‍ ഇവിടെ പ്രവേശിച്ചതുമുതല്‍ എന്‍റെ പാദങ്ങ ള്‍ ചുബിക്കുന്നതില്‍ നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല. നീ എന്‍റെ തലയില്‍ തൈലം പൂശിയില്ല; ഇവളോ എന്‍റെ പാദങ്ങ ളില്‍ സുഗന്ധതൈലം പൂശിയിരിക്കുന്നു. അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവ ധിയായ പാപങ്ങ ള്‍ ക്ഷ മിക്ക പ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, അവള്‍ അധികം സ്നേഹിച്ചു. ആരോട് അല്പം ക്ഷ മിക്ക പ്പെടുന്നുവോ അവന്‍ അല്പം സ്നേഹിക്കുന്നു". അവന്‍ അവളോടു പറഞ്ഞു: "നിന്‍റെ പാപങ്ങ ള്‍ ക്ഷ മിക്ക പ്പെട്ടിരിക്കുന്നു" (ലൂക്കാ 7:36-49). അനുതപിക്കുന്ന പാപികളോട് ദൈവം എത്രമാത്രം കരുണ കാണിക്കുന്നുവെന്ന് ഈ തിരുവചനങ്ങ ള്‍ വ്യക്തമാക്കുന്നു.വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീ
ഒരിക്ക ല്‍ ഈശോ ദൈവാലയത്തില്‍ ജനങ്ങ ളെ പഠിപ്പിച്ചുക്കൊണ്ടിരി ക്കുകയായിരുന്നു. അപ്പോഴാണ് വ്യഭിചാരത്തില്‍ പിടിക്ക പ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരും കൂടെ അവിടുത്തെ പക്കല്‍ കൊണ്ടുവന്നത്. അവര്‍ അവനോടു പറഞ്ഞു: "ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്ക പ്പെട്ടവളാണ്. ഇങ്ങ നെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു"?ഇത് അവനില്‍ കുറ്റമാരോപിക്കാന്‍ വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. ഈശോയാകട്ടെ കുനിഞ്ഞ് വിരല്‍ക്കൊണ്ടു നിലത്തെഴുതി ക്കൊണ്ടിരുന്നു.അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുക്കൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന് അവരോടു പറഞ്ഞു: "നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ ഇതു കേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ ഈശോയും നടുവില്‍ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു. ഈശോ നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, ആരുംനിന്നെ വിധിച്ചില്ലേ? അവള്‍ പറഞ്ഞു: ഇല്ല കര്‍ത്താവേ! ഈശോ പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്ള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്. മോശയുടെ നിയമമനുസരിച്ച് കല്ലെറിഞ്ഞു കൊല്ലപ്പെടേ ആ പാപിനിയെ ഈശോ മരണത്തില്‍നിന്നും പാപത്തിന്‍റെ വഴികളില്‍ നിന്നും രക്ഷിച്ചു (യോഹ 8:1-11).പാപികളെ തേടിയെത്തുകയും പാപമോചനം നല്‍കി അനുഗ്രഹിക്ക ുകയും ചെയ്യുന്ന ഈശോ അവരോട് ഒരു കാര്യംകൂടി ആവശ്യപ്പെടുന്നു്: "മേലില്‍ പാപം ചെയ്യരുത്". ഒരിക്കലും പാപം ചെയ്യാതിരിക്കാന്‍ നമുക്ക ്പ്രതിജ്ഞയെടുക്കാഠ. എപ്പോഴെങ്കിലും പാപത്തില്‍ വീണുപോയാല്‍ എത്രയും വേഗം അനുതാപത്തോടെ ഈശോയിലേയ്ക് തിരിയാം. കാരുണ്യവാനായ ദൈവം നല്കുന്ന ശാന്തിയും സമാധാനവും അനുഭവിക്കാഠ.നമുക്കു പ്രാര്‍ത്ഥിക്കാഠ
പാപികളെ തേടിവന്ന ഈശോയേ, ധൂര്ത്തപുത്രനെപ്പോലെഞങ്ങളും ഞങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് അനുതപിക്കുന്നു.എന്നും നിന്‍റെ പ്രമാണങ്ങളെപ്പറ്റി ധ്യാനിക്കുവാനും അവയുടെമാര്ഗ്ഗത്തിലൂടെ നടന്ന് നിത്യഭാഗ്യത്തിലെത്തിച്ചേരുവാനും ഞങ്ങളെ സഹായിക്കണമേ.നമുക്കു പാടാം
ഗാനം
അനുതാപികളില്‍ സ്നേഹത്തിന്കനകക്ക തിരൊളി വര്‍ഷിക്ക ുംകര്ത്താവേ നിന്‍ കരുണയ്ക്കായ്വാതില് മുട്ടി വിളിക്കുന്നേന്പാപത്തിന് വഴി വിട്ടകലാന്ആയുസ്സിന് വഴി കണ്ടെത്താന്കര്ത്താവേ നിന്‍ കരതാരാല്വാതിലെനിക്കു തുറക്കണമേ.കവിത
കാണാതായൊരു മേഷത്തെതോളിലെടുത്തുവരുന്നവനേ,കര്‍ത്താവേ നിന്‍ കരുണയ്ക്താണുവണങ്ങി നമിക്കുന്നേന്‍.അനുതാപികളെ സ്നേഹത്തോ-ടാശ്ലേഷിക്കും ദൈവസുതാ,പാപത്തിന്‍ വഴി വിട്ടകലാന്നാഥാ, കരുണ ചൊരിഞ്ഞാലുംദൈവവചനം വായിക്കാഠ, വിവരിക്കാഠ
(ലൂക്കാ 15:1-31).വഴികാട്ടാന്‍ ഒരു തിരുവചനം
"അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്പതുനീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്നഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്സന്തോഷമുാകും" (ലൂക്കാ. 15:7).നമുക്കു പ്രവര്‍ത്തിക്കാഠ
ധൂര്‍ത്തപുത്രന്‍റെ ഉപമ വായിച്ച് നാടകരൂപത്തില്‍ അവതരിപ്പിക്കുക.എന്‍റെ തീരുമാനം
പാപത്തില്‍ വീണാല്‍ എത്രയും വേഗം ഞാന്‍ അനുരഞ്ജനകൂദാശ സ്വീകരിക്കും.ഉത്തരം കണ്ടെത്താം