•  
     
                                  ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. ഈശോ യുടെ അമ്മ അവിടെ ഉായിരുന്നു. ഈശോയും ശിഷ്യന്മാരും വിരുന്നിനു ക്ഷ ണിക്ക പ്പെട്ടിരുന്നു. ആഘോഷം നടക്കുമ്പോള്‍ വീട്ടുകാര്‍ക്കിടയില്‍ ഒരുസംഭ്രമം പടര്‍ന്നു. വീഞ്ഞു തീര്‍ന്നുപോയി എന്നതായിരുന്നു അവരുടെ വേവലാതിക്കു കാരണം. യഹൂദ വിവാഹവിരുന്നിലെ പ്രധാനപാനീയമാണ് വീഞ്ഞ്. അത് തീര്‍ന്നുപോവുക എന്നത് വളരെ അപമാനകരമായിരുന്നു.വീട്ടുകാരുടെ ഈ ബുദ്ധിമുട്ടു മനസ്സിലാക്കിയ പരിശുദ്ധ കന്യാമറിയം ഈശോയുടെ അടുക്കല്‍ ചെന്ന് പറഞ്ഞു"അവര്‍ക്കു വീഞ്ഞില്ല"  യേശുഅവളോടു പറഞ്ഞു"സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്‍റെ സമയം ഇനിയും ആയിട്ടില്ല (യോഹ 2:3-4). എങ്കിലും ദൈവപുത്രനില്‍ പരി പൂര്‍ണ വിശ്വാസമര്‍പ്പിച്ചുകൊ്അമ്മ പരിചാരകരോടു പറഞ്ഞു "അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍". അമ്മയുടെഅഭ്യര്‍ത്ഥനയെ മാനിച്ച് ഈശോ അത്ഭുതം പ്രവര്‍ത്തിച്ചു. 
     
                               യഹൂദരുടെ ശുദ്ധീകരണ കര്‍മ്മത്തിനുള്ള വെള്ളം നിറയ്ക്ന്ന ആറു കല്‍ഭരണികള്‍ അവിടെ ഉായിരു ന്നു. അവയില്‍ വെള്ളം നിറയ്ക്ന്‍ ഈശോ പരിചാരകരോട് ആവശ്യപ്പെട്ടു. അവര്‍ അവ വക്കോളം നിറച്ചു. ഈശോയുടെ നിര്‍ദ്ദേശമനുസരിച്ച് അവര്‍ അതു പകര്‍ന്ന് കലവറക്കാരന്‍റെ അടുക്ക ല്‍ എത്തിച്ചപ്പോള്‍ മേല്‍ത്തരം വീഞ്ഞായി അത് അവര്‍ക്കനുഭവപ്പെട്ടു. ഈശോ തന്‍റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങ ളുടെ ആരംഭമായിരുന്നു ഈ അത്ഭുതം. ഇതു വഴി ശിഷ്യന്മാര്‍ശോയില്‍ വിശ്വസിച്ചു (യോഹ. 2:1-11)

     

    കടലിനെ ശാന്തമാക്കുന്നു

     

                                    മറ്റൊരവസരത്തില്‍ ഈശോ ശിഷ്യന്മാരുമൊന്നിച്ച് വഞ്ചിയില്‍ ഗലീലിയാ തടാകത്തിന്‍റെ മറുകരയിലേയ്ക് യാത്രചെയ്യുകയായിരുന്നു. ഈശോ അമരത്ത് തലയണവച്ചു കിടന്നുറങ്ങുകയായിരുന്നു. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ വലിയ കൊടുങ്കാറ്റുായി. തിരമാലകള്‍ വഞ്ചിയിലേയ്ക്ക ്ആ ഞ്ഞ ടിച്ചു കയറി, പേടിച്ചരശിഷ്യ ന്മാര്‍ ഈശോയെ വിളിച്ചുണര്‍ത്തി പറഞ്ഞുഗുരോ, ഞങ്ങ ള്‍ നശിക്കാന്‍ പോകുന്നു, നീ അതു ഗൗനിക്ക ുന്നില്ലേ?  ഈശോ ഉണര്‍ന്ന് കാറ്റിനെ ശാസിച്ചുകൊ്ക ടലിനോടു പറഞ്ഞു  "അടങ്ങുക, ശാന്തമാകുക".  ഉടനെ കാറ്റു ശമിച്ചു, കടല്‍ ശാന്ത മായി. ഈശോ ശിഷ്യരോടു ചോദിച്ചു:  "നിങ്ങ ള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?" ശിഷ്യരാകട്ടെ വിസ്മയഭരിതരായി കര്‍ത്താ വിന്‍റെ മഹത്ത്വം ഏറ്റുപറഞ്ഞു: ഇവന്‍ ആരാണ്! കാറ്റും കടലുംപോലും ഇവനെ അനുസരിക്ക ുന്നല്ലോ!"  (മര്‍ക്കോ 4:35-41).  ഈശോ കൂടെയുെ ങ്കില്‍ ജീവിതയാത്രയില്‍ എന്തെല്ലാം ബുദ്ധിമുട്ടുകളുായാലും നമ്മള്‍ കര്‍ന്നുപോകുകയില്ല എന്ന് ആ അത്ഭുതം വ്യക്തമാക്ക ുന്നു.

     

    ബേത്സഥായിലെ രോഗശാന്തിന്നു

     

                                    യഹൂദരുടെ ഒരു തിരുനാളിന് യേശു ജറുസലെമിലേക്ക ു പോയി. ജറുസലെമില്‍ അജകവാടത്തിനടുത്ത് ഹെബ്രായഭാഷയില്‍ ബേത്സഥാ എന്നു വിളിക്ക ുന്ന ഒരു കുളമുായിരു ന്നു; അതിന് അഞ്ച ു മണ്ഡപങ്ങ ളും. അവിടെ കുരുടരും മുടന്തരും തളര്‍വാതക്ക ാരുമായ അനേകം രോഗികള്‍ കിടന്നിരുന്നു. മുപ്പത്തിയെട്ടു വര്‍ഷമായി രോഗിയായി രുന്ന ഒരുവന്‍ അവിടെ ഉായിരു ന്നു. അവന്‍ അവിടെ കിടക്ക ുന്നത്യേ ശു കു. അവന്‍ വളരെ നാളായി കിടപ്പിലാണെന്നറിഞ്ഞ ് ഈശോ ചോദിച്ചു: "സുഖം പ്രാപിക്ക ാന്‍ നിനക്ക ് ആഗ്രഹമുാേ?" അവന്‍റഞ്ഞ ു: കര്‍ത്താവേ, വെള്ളം ഇളകുമ്പോള്‍ എന്നെ കുളത്തിലേക്ക ിറക്ക ാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്ക ും മറ്റൊരുവാന്‍ വെള്ളത്തില്‍ഇറങ്ങ ിക്ക ഴിഞ്ഞ ിരിക്ക ും. യേശു അവനോടു പറഞ്ഞ ു:  "എഴുന്നേറ്റു കിട ക്ക യെടുത്തു നടക്ക ുക".  അവന്‍ തത്ക്ഷ ണം സുഖം പ്രാപിച്ച് കിടക്ക യു മെടുത്തു നടന്നു (യോഹ 5:1-15). ദൈവപുത്രനെന്നനിലയില്‍ തനിക്ക ുള്ള മഹത്ത്വം ഈശോ ഇതുവഴി വെളിപ്പെടുത്തി. .

     

    ലാസറിനെ ഉയിര്‍പ്പിക്കുന്നു 

     

                                   ഈശോ തന്‍റെ ദൈവികമഹത്ത്വം വെളിവാക്കിയ മറ്റൊരു സംഭവമാണ് ലാസറിനെ ഉയിര്‍പ്പിച്ച അത്ഭുതം. ഈശോയുടെ ഉറ്റസുഹൃത്തായിരുന്നു മര്‍ത്തായുടെയും മറിയത്തിന്‍റെയും സഹോദരനായ ലാസര്‍. ഒരിക്കല്‍ മരണകരമായ രോഗം അവനെ ബാധിച്ചു. ലാസറിന്‍റെ സഹോദരിമാര്‍ ആളയച്ച് ഈശോയെ വിവരമറിയിച്ചു. എന്നിട്ടും ഈശോ രണ്ടു ദിവസംകൂടി കഴിഞ്ഞാണ് ബഥാനിയായിലേക്കു പോയത്  കാരണം, ഈ രോഗം ദൈവത്തിന്‍റെ മഹത്ത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്ത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് അവിടുന്നറിഞ്ഞിരുന്നു.  ഈശോയും ശിഷ്യരും ബഥാനിയായിലെത്തിയപ്പോള്‍ ലാസര്‍ മരിച്ചിട്ട് നാലാം ദിവസം ആയിരുന്നു. ഈശോയെകണ്ടയുടന്‍ മര്‍ത്താ ഓടിച്ചെന്നു പറഞ്ഞു: "കര്‍ത്താവേ, നീ ഇവിടെയുായിരുന്നുവെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്ക കയില്ലായിരുന്നു. എന്നാല്‍ നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരും എന്ന് എനിക്കറിയാം. ഈശോ പറഞ്ഞു: "നിന്‍റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും". എന്നാല്‍ അന്ത്യദിനത്തിലെ പുനരുത്ഥാനത്തെക്കുറിച്ചാണ് ഈശോ ഇതു പറഞ്ഞതെന്ന് മര്‍ത്താ കരുതി. അപ്പോള്‍ ഈശോ വ്യക്തമായി പറഞ്ഞു: "ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്ക ു കയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്ക ലും മരിക്ക ു കയില്ല". ഈശോ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ മിശിഹാ ആണെന്ന് ഏറ്റുപറഞ്ഞ് മര്‍ത്താ തന്‍റെ വിശ്വാസം പ്രകടമാക്കി.
     
     
                                ഈശോ ലാസറിനെ അടക്കിയിരുന്ന കല്ലറയുടെ സമീപമെത്തി. കല്ലെടുത്തുമാറ്റാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. മര്‍ത്താ തടസ്സപ്പെടുത്തിക്കെ ാണ്ടു പറഞ്ഞു: കര്‍ത്താവേ, ഇപ്പോള്‍ ദുര്‍ഗന്ധം ഉായിരിക്കും. മരിച്ചിട്ട് ഇത് നാലാം ദിവസമാണ്. ഈശോ അവളോടു പറഞ്ഞു: "വിശ്വസിച്ചാല്‍ നീ ദൈവമഹത്ത്വംദര്‍ശിക്ക ുമെന്ന് ഞാന്‍ നിന്നോടു പറഞ്ഞില്ലേ? "അവര്‍ കല്ലെടുത്തു മാറ്റി  . ഈശോ കണ്ണു കളുയര്‍ത്തിപിതാവിനോടു പ്രാര്‍ത്ഥിച്ചശേഷം ഉച്ചത്തില്‍ പറഞ്ഞു: "ലാസറേ പുറത്തുവരുക".  അപ്പോള്‍ ലാസര്‍ ജീവനുള്ളവനായി പുറത്തുവന്നു. യഹൂദരില്‍ അനേകര്‍ ഈശോയില്‍ വിശ്വസിച്ചു (യോഹ 11:1-44).
     
     
                       ഈ അത്ഭുതങ്ങ ളിലൂടെല്ലാം ഈശോ തന്നിലെ ദൈവമഹത്ത്വം വെളിപ്പെടുത്തുകയായിരുന്നു. ഈശോയുടെ അത്ഭുതപ്രവൃത്തികള്‍ കണ്ട് അവിടുന്നില്‍ വിശ്വസിച്ച ജനങ്ങളെപ്പോലെ നമുക്കും ഈശോയില്‍ വിശ്വസിക്കുകയും അവിടുത്തെ മഹത്ത്വം ഏറ്റുപറയുകയും ചെയ്യാം. 

    നമുക്കു പ്രാര്‍ത്ഥിക്കാഠ

     

    മറിയത്തിന്‍റെ അപേക്ഷ യാല്‍ കാനായില്‍ വെള്ളം വീഞ്ഞാക്കി
    മിശിഹായേ, ജീവിതത്തിലെ പരാജയങ്ങ ളിലും പോരായ്മകളിലും
    അങ്ങ യില്‍ ആശ്രയിച്ചു ജീവിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.
     

    നമുക്കു പാടാം

     

    ഗാനം

     

    അനവധിയത്ഭുത ശക്തികളും അടയാളങ്ങളുമനുവേലം
    വെളിവാക്കിക്കെ ാണ്ടി ധരയില്‍ ദൈവത്തിന്‍ സുതനാഗതനായ്
    അധരം നിഖിലം ലോകത്തില്‍ നാവില്‍ നാഥനെ വാഴ്ത്തട്ടെ
    ജീവന്നുറവാം ദൈവത്തിന്‍ സുതനെന്നും സ്തുതിപാടട്ടെ 
     
     

    കവിത

     

    അടയാളങ്ങളുമത്ഭുതവുംനിരവധി കാട്ടീദൈവസുതന്‍
    അതുവഴി ദൈവികരാജ്യത്തില്‍ നവസന്ദേശം വെളിവാക്കി.
    നിരുപമശാന്തി വിരിഞ്ഞല്ലോ പരിമളമെങ്ങും പെയ്തല്ലോ
    നമുക്കു പാവനസുവിശേഷം പാരിതിലെങ്ങും ഘോഷിക്കാഠ
     
     

    ദൈവവചനം വായിക്കാഠ, വിവരിക്കാഠ

     

    (യോഹ 11:1-44).ന
     
     

    വഴികാട്ടാന്‍ ഒരു തിരുവചനം

     

    "ഞാനാണ് പുനരുത്ഥാനവും ജീവനും.
    എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും"
    (യോഹ. 11:25).
     
     

    നമുക്കു പ്രവര്‍ത്തിക്കാഠ

     

    ഈശോചെയ്ത അത്ഭുതങ്ങള്‍ക് മറ്റുള്ളവര്‍ ദൈവത്തെ
    മഹത്ത്വപ്പെടുത്തിയ സംഭവങ്ങ ള്‍ സുവിശേഷങ്ങ ളില്‍ നിന്നു
    കെത്തുക. അവയില്‍ 5 അത്ഭുതങ്ങ ളുടെ പേരെഴുതുക.
     
     

    എന്‍റെ തീരുമാനം

     

    അനുദിനജീവിതത്തിലെ വിജയങ്ങ ളിലും പരാജയങ്ങ ളിലും
    ദൈവത്തിന്‍റെ പരിപാലന ഞാന്‍ ദര്‍ശിക്കും.