പാഠം 4
ദൈവരാജ്യത്തിന്‍റെ സുവിശേഷം അറിയിക്കുന്ന ഈശോ
-
ഈശോ താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു. ഏശയ്യാ പ്രവാചകന്‍റെ പുസ്തകം അവനു നല്‍ക പ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന്‍കണ്ടു: "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധി തര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക ു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായവത്സരവും പ്രഖ്യാപിക്കാന്‍അവിടുന്ന് എന്നെ അയച്ചിരിക്കുന്നു" (ലൂക്കാ 4:18-19). പുസ്തകം അടച്ച്ശു ശ്രൂഷകനെ ഏല്പിച്ചതിനുശേഷം അവന്‍ ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കെണ്ടിരുന്നു. അവന്‍ അവരോടു പറയാന്‍ തുടങ്ങി. "നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു" (ലൂക്കാ 4:21).ഈലോകത്തില്‍ ഈശോ നിറവേറ്റാന്‍ പോകുന്ന ദൗത്യമെന്തെന്ന്ഈ തിരുവചനത്തിലൂടെ അവിടുന്നു വ്യക്തമാക്കുകയായിരുന്നു. ഈശോ ലോകത്തിലേയ്ക്ന്നത് മര്‍ത്യരായ നമ്മെ എല്ലാവിധ ബന്ധനങ്ങ ളിലും നിന്നു മോചിപ്പിക്കാനാണ്. മിശിഹാ മനുഷ്യന്‍റെ സമഗ്രവിമോചകനാ ണെന്ന് ഈ വചനം വ്യക്തമാക്കുന്നു. കര്‍ത്താവിന്‍റെ ആത്മാവിനാല്‍ പൂരി തനും അഭിഷിക്തനുമായ ഈശോ മനുഷ്യന്‍റെ സമഗ്രവിമോചനത്തിനായി പ്രയത്നിച്ചു. പ്രധാനമായും അഞ്ചു കാര്യങ്ങ ള്‍ ചെയ്തുകൊണ്ടാണ്ഈശോ ഈ ദൗത്യം നിറവേറ്റിയത്.
1. ദരിദ്രര്‍ക്ക് സുവിശേഷം
ദരിദ്രരോട് സുവിശേഷം അറിയിക്കുക എന്നതായിരുന്നു ഈശോയുടെ പ്രഥമ കര്‍ത്തവ്യം. "ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവരുടേതാണ് "(മത്താ. 5:3). എന്ന് അവിടുന്നു പഠിപ്പിച്ചു. അവിടുത്തെ ജനനവും ജീവിതവും മരണവും ഉയിര്‍പ്പും ദരിദ്രര്‍ക്കുള്ള സദ്വാര്‍ത്തയായിരുന്നു.സാമ്പത്തികമായി ദാരിദ്ര്യം അനുഭവിക്കുന്നവര്‍ മാത്രമല്ല ശാരീരികമായും മാനസികമായും ദുരിതമനുഭവിക്കുന്നവരും ഞെരുക്ക പ്പെടുന്നവരും യഥാര്‍ത്ഥത്തില്‍ ദരിദ്രരാണ്.അവരുടെ സര്‍വ ആശ്രയവും ദൈവമായിരിക്കും. ഭൗതികതയിലും സമ്പത്തിലും ആശ്രയിക്കാതെ ദൈവത്തിന്‍റെ കരുണയിലും പരിപാലനയിലും പൂര്‍ണമായും ആശ്രയിക്കുന്നവരാണ് ആത്മാവില്‍ ദരിദ്രര്‍.ഭൗതികതയിലും സമ്പത്തിലും ആശ്രയിക്കാതെ ദൈവത്തിന്‍റെ കരുണയിലും പരിപാലനയിലുംപൂര്ണമായും ആശ്രയിക്കുന്നവരാണ് ആത്മാവില്‍ ദരിദ്രര്‍.2. ബന്ധിതര്‍ക്കു മോചനം
പിശാചിന്‍റെ അടിമത്തത്തില്‍നിന്നും പാപത്തിന്‍റെ ബന്ധനത്തില്‍ നിന്നും നമ്മെ മോചിപ്പിക്കാനാണ് ഈശോ വന്നത്. രോഗത്തിന്‍റെയും, വഞ്ചന, ചൂഷണം, കാപട്യം തുടങ്ങിയ സാമൂഹിക തിന്മകളുടെയും ബന്ധന ത്തില്‍നിന്നും ഈശോ നമ്മെ മോചിപ്പിക്കുന്നു. തളര്‍വാതരോഗിയെ സുഖപ്പെടുത്തിയപ്പോള്‍ ഈശോ ഈ സത്യം വ്യക്തമാക്കി. തളര്‍വാതരോഗി യോട് ഈശോ പറഞ്ഞത് "നിന്‍റെ പാപങ്ങ ള്‍ ക്ഷ മിക്ക പ്പെട്ടിരിക്കുന്നു" എന്നായിരുന്നു (മര്‍ക്കോ 2:5). ദൈവത്തിനു മാത്രമേ പാപം മോചിക്കാന്‍ അധികാരമുള്ളു. ഈശോ ദൈവപുത്രനാണെന്നു മനസ്സിലാക്കാന്‍ സാധി ക്ക ാതിരുന്ന നിയമജ്ഞര്‍ അവിടുന്നു ദൈവദൂഷണമാണു പറയുന്നതെന്നു ചിന്തിച്ചു. ഇതു മനസ്സിലാക്കി ഈശോ പറഞ്ഞു: "ഭൂമിയില്‍ പാപങ്ങ ള്‍ ക്ഷ മിക്കാന്‍ മനുഷ്യപുത്രന് അധികാരമുെണ്ടന്നു നിങ്ങ ള്‍ അറിയേണ്ടതിന്- അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു- ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് നിന്‍റെ കിടക്ക യുമെടുത്ത്, വീട്ടിലേക്കു പോവുക. തത്ക്ഷ ണം അവന്പിന്നീടൊരിക്ക ല്‍ ഈശോ ഗലീലിയിലെ ഒരു പട്ടണമായ കഫര്‍ണാ മില്‍ എത്തി... അവിടെ സിനഗോഗില്‍ അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ഉായിരു ന്നു. അവന്‍ ഉറക്കെ നിലവിളിച്ചുപറഞ്ഞു: നസറായനായ യേശുവേ, നീ എന്തിനു ഞങ്ങ ളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങ ളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്ക റിയാം. ദൈവത്തിന്‍റെ പരിശുദ്ധന്‍. യേശു അവനെ ശാസിച്ചു പറഞ്ഞു: മിരുത്, അവനെ വിട്ടുപോകൂ. ആ പിശാച് ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരു ടെയും നടുവിലേക്ക് അവനെ തള്ളിയിട്ടതിനുശേഷം അവനെ വിട്ടുപോയി. എല്ലാവരും അത്ഭുതപ്പെട്ട് പരസ്പരം പറഞ്ഞു: എന്തൊരു വചനമാ ണിത്! ഇവന്‍ അധികാരത്തോടും ശക്തിയോടും കൂടെ അശുദ്ധാത്മാക്ക ളോടു കല്പിക്കുകയും അവ വിട്ടുപോവുകയും ചെയ്യുന്നുവല്ലോ (ലൂക്ക ാ 4:31-36). ഇങ്ങ നെ ഈശോ പാപത്തിന്‍റെയും രോഗത്തിന്‍റെയും ബന്ധനങ്ങ ളില്‍നിന്നു മാത്രമല്ല പലവിധ പൈശാചിക ബന്ധനങ്ങളില്‍നിന്നും മോചനം നല്‍കുന്നതായി സുവിശേഷങ്ങ ളില്‍ നമുക്ക് കാണാം3. അന്ധര്‍ക്കു കാഴ്ച
ഈശോ അന്ധരായ പലരെയും സുഖപ്പെടുത്തുന്നു്. ദാവീദിന്‍റെ പുത്രനായ ഈശോയെ എന്നില്‍ കനിയണമേ എന്നു നിലവിളിച്ചുകൊണ്ട് അന്ധര്‍ ഈശോയെ സമീപിച്ചു. അവരെയെല്ലാം ഈശോ സുഖപ്പെടുത്തി. പിന്നീടൊരിക്ക ല്‍ ഈശോ ശിഷ്യന്മാരോടൊത്തു നടന്നുപോകുമ്പോള്‍ ജന്മനാ അന്ധനായ ഒരുവനെ കണ്ടു. ശിഷ്യന്മാര്‍ അവനോടു ചോദിച്ചു: റബ്ബീ, അവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്‍റെയോ ഇവന്‍റെ മാതാപിതാക്ക ന്മാരുടെയോ? യേശു മറുപടി പറഞ്ഞു: ഇവന്‍റെയോ ഇവന്‍റെ മാതാപിതാക്ക ന്മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്‍റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്... ഇതുപറഞ്ഞിട്ട് അവന്‍ നിലത്തു തുപ്പി; തുപ്പല്‍കൊണ്ടു ചെളിയുണ്ടാക്കി, അവന്‍റെ കണ്ണുകളില്‍ പൂശിയിട്ട്, അവനോടു പറഞ്ഞു: നീ പോയി സീലോഹാ കുളത്തില്‍ കഴുകുക. അവന്‍ പോയി കഴുകി, കാഴ്ചയുള്ളവ നായി തിരിച്ചുവന്നു(യോഹ. 9:1-7).ഫരിസേയരും പ്രമാണിമാരും കാഴ്ച ലഭിച്ച ആ അന്ധനെ സിനഗോ ഗില്‍ നിന്നു പുറത്താക്കിഎന്നറിഞ്ഞ് ഈശോ പറഞ്ഞു: കാഴ്ചയില്ലാത്തവര്‍ കാണുകയും കാഴ്ചയുള്ളവര്‍ അന്ധരായിത്തീരുകയും ചെയ്യേതിന് ന്യായവിധിക്കായിട്ടാണ് ഞാന്‍ ഈ ലോകത്തിലേയ്ക് വന്നത്' (യോഹ. 9:39). തങ്ങ ളെക്കുറിച്ചാണ് ഈശോ ഇതു പറഞ്ഞ തെന്നു മനസ്സിലാക്ക ി ഫരിസേയര്‍ ചോദിച്ചു: "അപ്പോള്‍ ഞങ്ങ ളും അന്ധരാണോ?" യേശു അവരോടു പറഞ്ഞു: അന്ധരായിരുന്നുവെങ്കില്‍ നിങ്ങ ള്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഞങ്ങ ള്‍ കാണുന്നു എന്നു നിങ്ങ ള്‍ പറയുന്നു. അതുകൊു നിങ്ങ ളില്‍ പാപം നിലനില്‍ക്കുന്നു" (യോഹ. 6:40-41). ആത്മീയമായ അന്ധതയാണ് ഈശോ ഇവിടെ സൂചിപ്പിച്ചത് ശാരീരിക മായ അന്ധത മാത്രമല്ല അവിടുന്നു നീക്കിയത്. അജ്ഞതയാകുന്ന അന്ധതയെ ജ്ഞാനവചസ്സുകളാല്‍ അവിടുന്ന് അകറ്റി. അനീതി, ചൂഷണം, അസത്യം തുടങ്ങിയ ധാര്‍മ്മിക അന്ധകാരം ബാധിച്ചവര്‍ക്കെ തിരേ ശബ്ദമുയര്‍ത്തിയും സത്യത്തിന്‍റെ വചനം നല്‍കിയും അവരെ പ്രകാശത്തി ലേയ്ക് കൊണ്ടുവരാ ന്‍ പ്രയത്നിച്ചു. സഹകരിച്ചവരെല്ലാം പ്രകാശത്തിന്‍റെ നാഥനെ സ്തുതിച്ചുകൊണ്ട് രക്ഷയുടെ അനുഭവത്തിലേയ്ക്ക ു കടന്നു വന്നു.4. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യം
പാപത്തിന്‍റെ അടിമത്തച്ചങ്ങ ല പൊട്ടിച്ചെറിയാനാണ് ഈശോ വന്നത്. പാപിനിയായ സ്ത്രീയെ പാപത്തിന്‍റെ അടിമത്തത്തില്‍ നിന്നു മോചിതയാക്കിക്കൊണ്ട് "മേലില്‍പാപം ചെയ്യരുത്"എന്നു പറഞ്ഞ യച്ചു. തളര്‍വാതരോ ഗിയോട "നിന്‍റെ പാപങ്ങ ള്‍ ക്ഷ മിക്ക പ്പെട്ടിരിക്കുന്നു" എന്നു പറഞ്ഞ പ്പോള്‍ പാപത്തിന്‍റെയും രോഗത്തിന്‍റെയും അടിമത്തത്തില്‍ നിന്ന് അവന്‍ മോചിത നായി കിടക്കയുമെടുത്തു നടന്നു. നേരായപാതയിലൂടെ നടന്ന് നിത്യസൗഭാഗ്യത്തിലെത്തിച്ചേരാനുള്ള വഴികാട്ടിയായി ദൈവം മനുഷ്യന് നിയമം നല്‍കി. എന്നാല്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ച് വെറും ബാഹ്യമായ അനുഷ്ഠാനത്തിലൊതുക്കിയപ്പോള്‍ അത് ഒരു അടിച്ചമര്‍ത്തലായിമാറി. ഇതിനു നേതൃത്വം നല്‍കിയ നിയമജ്ഞരെയും ഫരിസേയരെയും ഈശോ വിമര്‍ശിച്ചു. സാബത്തുദിന ത്തില്‍ രോഗശാന്തി നല്‍കിക്കൊണ്ട് സാബത്തു മനുഷ്യനുവേിയാണ്, മനുഷ്യന്‍ സാബത്തിനുവേിയല്ല എന്ന് അവിടുന്നു പഠിപ്പിച്ചു. പാപത്തിന്‍റെയും രോഗത്തിന്‍റെയും നിയമത്തിന്‍റെയും ബന്ധനങ്ങ ളില്‍ നിന്നു നമ്മെ മോചിപ്പിച്ച് ദൈവമക്ക ളുടെ സ്വാതന്ത്ര്യത്തിലേയ്ക് നയിക്കാനാണ് ഈശോ വന്നത്. ഈശോയുടെ പക്കല്‍ വന്നെത്തിയ ഓരോരുത്തരെയും മാനസികവും ആത്മീയവും ശാരീരികവുമായ അടിമത്തത്തില്‍ നിന്നുസ്വാതന്ത്ര്യത്തിന്റെ അനുഭവത്തിലേയ്ക് അവിടുന്നു നയിച്ചു.5. കര്‍ത്താവിനു സ്വീകാര്യമായ വത്സരം
കര്‍ത്താവിനു സ്വീകാര്യമായ വത്സരം അവിടുന്നു പ്രഖ്യാപിച്ചു. കട ങ്ങ ള്‍ ഇളച്ചുകൊടുക്കന്ന ,അനാഥരോടും വിധവകളോടും കരുണകാണിക്കുന്ന, പാവപ്പെട്ടവരുമായി പങ്കുവയ്ക് വാന്‍ തയ്യാറാകുന്ന, അനീതിയുടെയും അസമത്വത്തിന്‍റെയും നുകമൊടിക്കുന്ന, വിദ്വേഷവും പകയുമില്ലാത്ത വത്സരമാണ് കര്‍ത്താവിനു സ്വീകാര്യമായ വത്സരം. സമത്വവുംസ്നേഹവും സാഹോദര്യവും പുലരുന്ന ഒരു നല്ല സമൂഹനിര്‍മ്മിതിയായി രുന്നു ഈശോയുടെ ദൗത്യങ്ങളിലൊന്ന്. ദൈവരാജ്യത്തിന്‍റെ സുവിശേഷമറിയിച്ചുകൊണ്ട് ഇതെങ്ങനെ നടപ്പാക്കാമെന്ന് അവിടുന്നു പഠിപ്പിച്ചു.ദൈവരാജ്യം അറിയിക്ക ുന്ന ഈശോ
"ദൈവരാജ്യം സമീപിച്ചിരിക്ക ുന്നു, അനുതപിച്ച് സുവിശേഷത്തില്‍വിശ്വസിക്ക ുവിന്‍" എന്ന ആഹ്വാനത്തോടെയാണ് ഈശോ തന്‍റെ പരസ്യ ജീവിതം ആരംഭിക്ക ുന്നത് (മര്‍ക്കേ ാ 1:14-15). മലമുകളിലും വഴിയോരങ്ങളിലും വയലുകളിലുമൊക്കെ അവിടുന്ന് ഈ സുവിശേഷം അറിയിച്ചു. അപ്പം വര്‍ദ്ധിപ്പിച്ചു നല്‍കിയ രോഗികളെയും പിശാചുബാധിതരെയുംസുഖപ്പെടുത്തിയും ഒട്ടേറെ അത്ഭുതങ്ങ ളിലൂടെ ഈശോ ദൈവരാജ്യത്തിന്‍റെ സുവിശേഷത്തിനു തെളിവുനല്‍കി. അവിടുത്തെ വചനത്തിലുംപ്രവൃത്തിയിലും സാന്നിദ്ധ്യത്തിലും ഈ ദൈവരാജ്യം മനുഷ്യര്‍ക്ക ് പ്രത്യക്ഷ മായി."ദൈവരാജ്യമെന്നാല്‍ ഭക്ഷ ണവും പാനീയവുമല്ല; പ്രത്യുത,നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ് (റോമ. 14:17). എന്ന് പൗലോസ് ശ്ലീഹാ പഠിപ്പിക്ക ുന്നു. സ്വര്‍ഗസ്ഥനായപിതാവേ എന്ന പ്രാര്‍ത്ഥനയില്‍ ڇഅങ്ങ യുടെ രാജ്യം വരണമേڈ എന്നുനമ്മള്‍ പ്രാര്‍ത്ഥിക്ക ുന്നുല്ലോ.ദൈവത്തെ പിതാവായും മനുഷ്യവംശത്തെ മുഴുവന്‍ സഹോദരങ്ങ ളായും ക്സ്നേഹിക്ക ുകയും പങ്കുവയ്ക്ക ുകയും ചെയ്യുന്ന അവസ്ഥയാണ് ദൈവരാജ്യം. ദൈവഹിതം നിറവേറ്റിജീവിക്ക ുന്നവരുടെ സമൂഹമാണത്.ഭൂമിയില്‍ ഈ അവസ്ഥ സംജാതമാക്ക ുകയാണ് തിരുസഭയുടെദൗത്യം. പുളിമാവുപോലെ ഈ ഭൂമിയില്‍ വര്‍ത്തിച്ച് തന്‍റെ സാന്നിദ്ധ്യത്താലും പ്രാര്‍ത്ഥനയാലും പ്രവര്‍ത്തനങ്ങ ളാലും ലോകത്തില്‍ ദൈവരാജ്യം വികസിപ്പിക്ക ാന്‍ സഭ പ്രയത്നിക്ക ുന്നു, സഭാമക്ക ളായ നമ്മിലൂടെയാണ് ഈ പ്രത്നങ്ങ ള്‍ ഫലമണിയുന്നത്.സുവിശേഷങ്ങള്‍
ഈശോ അരുളിച്ചെയ്ത കാര്യങ്ങളും ചെയ്ത പ്രവൃത്തികളും ഈശോയുടെ ജനനത്തെക്കുറിച്ചും ബാല്യത്തെക്കുറിച്ചും ശേഖരിച്ച വിവരങ്ങളുമെല്ലാം ദൈവികപ്രചോദനമനുസരിച്ച് ഈശോയുടെ ശിഷ്യരോ അവരുടെ ശിഷ്യരോ രേഖപ്പെടുത്തിവച്ചു. ഇങ്ങനെ രേഖപ്പെടുത്തിയ വി.ഗ്രന്ഥമാണ് സുവിശേഷങ്ങള്‍. വി.മത്തായി, വി.മര്‍ക്കോസ്, വി.ലൂക്കാ, വി.യോഹന്നാന്‍ എന്നിവരുടെ പേരില്‍ നാലു സുവിശേഷങ്ങള്‍ നമുക്ക് ലഭ്യമായിട്ടുണ്ട്. ഇവയാണ് പുതിയനിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങള്‍.ഈ സുവിശേഷങ്ങള്‍ ധ്യാനാത്മകമായി വായിക്കുമ്പോള്‍ ഈശോ അറിയിച്ച ദൈവരാജ്യത്തിന്‍റെ സവിശേഷതകള്‍ നമുക്ക് വ്യക്തമാകും.നമുക്കു പ്രാര്‍ത്ഥിക്കാം
ദരിദ്രര്‍ക്കു
സുവിശേഷം പ്രസംഗിക്ക പ്പെടുന്നു എന്നരുളിച്ചെയ്തമിശിഹായേ, സുവിശേഷഭാഗ്യങ്ങള്ക്കൊത്തവിധം ജീവിച്ചുകൊണ്ട്നിന്റെ സത്യത്തിനു സാക്ഷികളാകുവാന്ഞങ്ങളെ അനുഗ്രഹിക്ക ണമേ.നമുക്കു പാടാം
ഗാനം
രോഗം പലവിധമേറ്റവരില്വേദനയാലെ പീഡിതരില്നാഥന്കരുണാപൂരിതനായ്ദുഷ്ടപിശാചിന്നടിമകളായ്അലയുംമര്ത്യര്ക്ക വനിളയില്മോചനമരുളീസൗഖ്യത്തിന്ശാന്തികതിരൊളി വര്ഷിച്ചുതളര്വാതത്താല് പീഡിതരുംചിത്താസ്വാസ്ഥ്യം വന്നവരുംകര്ത്താവിന് കൃപ കെത്തിദൈവികരാജ്യം വന്നെത്തി.കവിത
രോഗം കൊുവലഞ്ഞ വരെ വേദനകൊു പുളഞ്ഞ വരെദുഷ്ടപിശാചിന്നടിമകളായ്കഷ്ടതയേറെ സഹിച്ചവരെനാഥന് മോചിതരാക്കു
ന്നുനന്മകളെങ്ങും തൂകുന്നു!അന്ധര്‍ ചെകിടര്‍ മുടന്തന്മാര്‍തളര്‍വാതത്താല്‍ പീഡിതരുംപാപികളും കൃപ കെത്തിപാരില് സ്വര്‍ഗമണഞ്ഞല്ലോ!ദൈവവചനം വായിക്കാം, വിവരിക്കാം
(യോഹ 9:1-34).വഴികാട്ടാന്‍ ഒരു തിരുവചനം
"കര്‍ത്താവേ, കര്‍ത്താവേ, എന്ന് എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല,എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്,സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്" (മത്താ 7:21).നമുക്കു പ്രവര്‍ത്തിക്കാം
ഈശോ അന്ധര്‍ക്കു
കാഴ്ചനല്‍കുന്നതായി പ്രതിപാദിക്കുന്നഏതെങ്കിലുമൊരു സുവിശേഷഭാഗം ക്ലാസില്‍ അവതരിപ്പിക്കുക.എന്‍റെ തീരുമാനം
ദാവീദിന്‍റെ പുത്രനായ ഈശോയേ, പാപിയായ എന്നില്കനിയണമേ! എന്ന ഈശോനാമജപം ഞാന്ആവര്ത്തിച്ചുചൊല്ലും.