•                          
     
                          ഈശോ തന്‍റെ പരസ്യജീവിതം ആരംഭിക്കുന്നതിനൊരുക്കമായി മരുഭൂമിയില്‍ നാല്‍പ്പതു ദിവസം ഉപവസിച്ചു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ഈശോയ്ക് വിശന്നു. ആ അവസരം നോക്കി പ്രലോഭകന്‍ ഈശോയെ സമീപിച്ചു പറഞ്ഞു: "നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാ കാന്‍ പറയുക". തന്നിലുള്ള ദൈവികശക്തി സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാനുള്ള പ്രേരണയായിരുന്നു അത്. സുഖലോലുപതയ്ക്ള്ള ഈ പ്രേരണയെ ഈശോ തിരുവചനത്താല്‍ ജയിച്ചു. ഈശോ പറഞ്ഞു: "മനുഷ്യന്‍ അപ്പം കൊു മാത്രമല്ല, ദൈവത്തിന്‍റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്ക ുകൊുമാണ്ജീ വിക്ക ുന്നത്"  എന്നെഴുതപ്പെട്ടിരിക്കുന്നു. 
     
                    അപ്പോള്‍ പ്രലോഭകന്‍ ഈശോയെ വിശുദ്ധനഗരമായ ജറുസലേമി ലേയ്ക് കൂട്ടിക്കൊണ്ടുപോയി. ദൈവാലയത്തിന്‍റെഅഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ട് ദൈവവചനം ഉദ്ധരിച്ചുകൊണ്ട്
    ണ്ടാമെത്ത പരീക്ഷണം നടത്തി. പ്രലോഭകനായ പിശാച് അവനോടു പറഞ്ഞു: "നീ ദൈവപുത്രനാ
    ണെങ്കില്‍ താഴേക്കു ചാടുക, നിന്നെക്കുറിച്ച് അവന്‍ തന്‍റെ ദൂതന്മാര്‍ക്കു  കല്പനനല്‍കും; നിന്‍റെ പാദം കല്ലില്‍ തട്ടാതിരിക്കന്‍ അവന്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു".തന്‍റെ മഹത്ത്വവുംകഴിവും  പ്രകടിപ്പിച്ച് ള്ള പ്രശസ്തിനേടുവാനുള്ള പരീക്ഷയായിരുന്നു അത്. ഈശോയാകട്ടെ മറ്റൊരു ദൈവവചനത്താല്‍ അതിനെയും പരാജയപ്പെടുത്തി. അവിടുന്നു പറഞ്ഞു"നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നു കൂടി എഴുതപ്പെട്ടിരിക്കുന്നു".
     
     
                വീണ്ടു പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേയ്ക് അവനെ കൂട്ടിക്കൊണ്ടിപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്ത്വവും അവനെ കാണിച്ചുകൊണ്ട്, ഇവനോടു പറഞ്ഞു: നീ സാഷ്ടാംഗം പ്രണമിച്ച്എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും. ഈ ലോക ത്തിന്‍റെ സമ്പത്തും സ്ഥാനമാനങ്ങ ളും നേടിയെടുക്കാനുള്ള ഈ പ്രലോഭന ത്തെയും ഈശോ ധീരതയോടെ അതിജീവിച്ചു. അവിടുന്നു കല്പിച്ചു:  "സാത്താനെ ദൂരെപ്പോവുക, എന്തെന്നാല്‍, നിന്‍റെ ദൈവമായ കര്‍ത്താ വിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന്എ ഴുതപ്പെട്ടിരിക്കുന്നു". അപ്പോള്‍ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്മാര്‍ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു" (മത്താ.4:1-11). സുഖലോലുപത, അധികാരം, സമ്പത്ത് എന്നിവയ്ക് ഈശോ പ്രലോഭിപ്പിക്കപ്പെട്ടു. നമ്മുടെ ജീവിതത്തിലും ഇങ്ങനെയുള്ള പ്രലോഭനങ്ങ ള്‍ ഉാണ്ടാകാം. അപ്പോള്‍ ഈശോയെപ്പോലെ നാമും അവയെ പരാജയപ്പെടുത്തണം. 
     
                        നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും വഴി ആത്മബലം നേടിയിരുന്നതിനാലാണ് ഈശോയ്ക് പ്രലോഭകനായ പിശാചിനെ തോല്പിക്കാന്‍ സാധിച്ചത്. ദൈവപുത്രനായ ഈശോയെപ്പോലും പ്രലോഭിപ്പിച്ച പിശാച്ന മ്മെയും പ്രലോഭിപ്പിക്കാന്‍ പല വിധത്തില്‍ എത്തുന്നു്. "നിങ്ങ ളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങ ണമെന്ന് അന്വേഷിച്ചുകൊ്ചുറ്റിനടക്കുന്നു". എന്ന് പത്രോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (1 പത്രോ 5:8).

     

    വചനാധിഷ്ഠിത ജീവിതം

     

                                 പ്രലോഭനങ്ങളെ അതിജീവിക്കാന്‍ നമ്മെ ശക്തരാക്കുന്നത് ദൈവത്തിന്‍റെ വചനമാണ്. "അങ്ങേയ്ക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിന് ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു "(സങ്കീര്‍ത്തനം 119:11). എന്നാണു സങ്കീര്‍ത്തകന്‍ പറയുന്നത്. ദൈവവചനം പാപത്തിന്‍റെ വഴികളില്‍നിന്നു നമ്മെ അകറ്റുന്നു. അതു നമ്മെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു. ഈശോ ശിഷ്യര്‍ക്കു വേണ്ടി പിതാവിനോടു പ്രാര്‍ത്ഥിച്ചു. അവരെ അങ്ങു സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം (യോഹ 17:17). അനുദിനം ദൈവവചനം വായിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവന് ഒരിക്ക ലും വഴിതെറ്റുകയില്ല "കര്‍ത്താവിന്‍റെ വചനം നമ്മുടെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശ  വുമാകണം" (സങ്കീര്‍ത്തനം 119:105). ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവന്‍ പാറപ്പുറത്തു വീടു പണിത വിവേകിയായ മനുഷ്യനു തുല്യനാണ്. എന്തെല്ലാം പ്രതിബന്ധങ്ങ ളുായാലും നിരാശരായിത്തീരാതെ പ്രത്യാശയോടെ മുന്നേറാന്‍ വചനാധിഷ്ഠിത ജീവിതം നമ്മെ ശക്തരാക്കുന്നു.

     

    നോമ്പും ഉപവാസവും

     

                           പ്രലോഭനങ്ങ ളെ ജയിക്കാനുള്ള ശക്തി നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും നമുക്കു നല്കും. നോമ്പും ഉപവാസവും അനുഷ്ഠിക്കുന്നതില്‍ വളരെ നിഷ്ഠയുള്ള സഭാസമൂഹമാണ് സീറോ മലബാര്‍ സഭ. പാശ്ചാത്യമിഷനറിമാര്‍ മാര്‍ത്തോമ്മാനസ്രാണികളെ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മാംസം, മത്സ്യം, മുട്ട, പാല്‍, പാലില്‍ നിന്നുള്ള ഉത്പന്നങ്ങ ള്‍ എന്നിവ അവര്‍ നോമ്പുദിവസങ്ങ ളില്‍ ഉപയോഗിച്ചിരുന്നില്ല. ഈശോയുടെ ഉയിര്‍പ്പുതിരുനാളിന് ഒരുക്ക മായി അമ്പതുനോമ്പ്; പിറവിത്തിരുനാളിന് ഒരുക്ക മായി ഇരുപത്തഞ്ചു നോമ്പ്; മാതാവിന്‍റെ സ്വര്‍ഗാരോപണത്തിരുനാളിന് ഒരുക്ക മായി പതിനഞ്ചു നോമ്പ്; അമ്പതു നോമ്പാരംഭിക്കുന്നതിനു 18 ദിവസം മുമ്പുള്ള 3 നോമ്പ്, മാതാവിന്‍റെ ജനന
    ത്തിരുനാളിനൊരുക്ക മായുള്ള 8 നോമ്പ്  തുടങ്ങി നിരവധി നോമ്പുകള്‍ അവര്‍ അനുഷ്ഠിച്ചിരുന്നു. അവയെല്ലാംതന്നെ ഇപ്പോഴും നിലവിലു്. ആത്മബലമുള്ളവരായി വളരാന്‍ നോമ്പ് നമ്മെ സഹായിക്കും. വെറും ഭക്ഷ ണത്യാഗം മാത്രമല്ല അതിലുപരി ക്രിസ്തീയജീവിതത്തെ മെച്ചപ്പെടുത്തുകയാണ് നോമ്പിന്‍റെ ലക്ഷ്യം.
                      ഉപവാസമഷഠിക്കുന്ന കാര്യത്തിലും മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ശ്രദ്ധാലുക്ക ളായിരുന്നു.  'ഉപവാസം" എന്ന വാക്കിന്എന്നാണര്‍ത്ഥം. ദിവസം മുഴുവന്‍ ദൈവത്തോടുകൂടെ വസിക്കാന്‍ ആഹാരം പോലും ഉപേക്ഷിച്ച് പ്രാര്‍ത്ഥിക്കുകയാണ് ഉപവാസ ദിവസങ്ങ ളില്‍ ചെയ്യുക. ഉപവാസ ദിവസങ്ങളില്‍ ഒരു നേരം മാത്രമേ പൂര്‍ണാഹാരം കഴിക്കാവൂ.

     

    പ്രാര്‍ത്ഥന

     

                            സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ "ഞങ്ങ ളെ പ്രലോഭ നത്തില്‍ ഉള്‍പ്പെടുത്തരുതേ" എന്നു നമ്മള്‍ പ്രാര്‍ത്ഥിക്കുന്നുല്ലോ. ഗദ്സെമന്‍തോട്ടത്തില്‍ തന്നോടുകൂടി ഉണര്‍ന്നിരിക്കാന്‍ സാധിക്കാതെ പോയ ശിഷ്യന്മാരോട് ഈശോ പറഞ്ഞു: "പരീക്ഷ യില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍" (ലൂക്കാ 22:46). തന്‍റെ പീഡാനുഭവവേളയില്‍ ശിഷ്യന്മാരുടെ വിശ്വാസം ചഞ്ചലപ്പെടാന്‍ സാധ്യതയുന്നു മനസ്സിലാക്കിയ ഈശോ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ഈശോ പറഞ്ഞു: "ശിമയോന്‍, ശിമയോന്‍ ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പാറ്റാന്‍ ഉദ്യമിച്ചു. എന്നാല്‍, നിന്‍റെ വിശ്വാസം ക്ഷ യിക്കാതിരിക്കാന്‍ ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. നീ തിരിച്ചുവന്ന് നിന്‍റെ സഹോദരരെ ശക്തിപ്പെടുത്തണം (ലൂക്കാ 22:31-32). പ്രലോഭനങ്ങ ളെ അതി ജീവിക്കാന്‍ പ്രാര്‍ത്ഥന എത്രമാത്രം ആവശ്യമാണെന്ന് ഈ  തിരുവചനംനമ്മെ പഠിപ്പിക്കുന്നു.

     

    ജീവകാരുണ്യപ്രവര്‍ത്തനങ്ങ ള്‍

     

                                  നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും നമ്മെ ജീവകാരുണ്യപ്രവര്‍ത്തനങ്ങ ളിലേയ്ക് നയിക്ക ണം. നോമ്പും ഉപവാസവുംവഴി മിച്ചം വയ്ക്ന്ന സമ്പത്ത് ദരിദ്രര്‍ക്കു പങ്കുവയ്ക്ന്‍ നമ്മള്‍ തയ്യാറാകണം. പരസ്നേഹപ്ര വൃത്തികളാല്‍ ജീവിതത്തെ ധന്യമാക്കാനും കൂടുതലായി ശ്രദ്ധിക്ക ണം. ദുഃഖിതരെ ആശ്വസിപ്പിക്കാനും നിരാലംബര്‍ക്ക് അഭയമേകാനും രോഗികളെ ശുശ്രൂഷിക്കാനും അനാഥരെ സംരക്ഷിക്കാനുമെല്ലാം സഭാമക്കള്‍ ഈകാലയളവില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. രോഗികളെ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുക, ചെറിയ ത്യാഗപ്രവൃത്തികളിലൂടെ പണം സമ്പാദിച്ച് പാവങ്ങ ളെ സഹായിക്കുക, ദാനധര്‍മ്മം ചെയ്യാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുക തുടങ്ങിയവ കുട്ടികള്‍ക്കും ചെയ്യാവുന്ന സത്പ്രവത്തികളാണ്.

     

    നോമ്പുകാലം

     

                               സീറോമലബാര്‍ സഭയുടെ ആരാധനക്രമവത്സരത്തിലെ നാലാമത്തെ കാലമാണ് നോമ്പുകാലം. ഈശോ മരുഭൂമിയില്‍ നടത്തിയ ഉപവാസ ത്തെയും പ്രാര്‍ത്ഥനയെയും അനുസ്മരിച്ചുകൊണ്ടു രംഭിക്കുന്ന ഈകാലത്തില്‍ അവിടുത്തെ പീഡാനുഭവത്തെക്കുറിച്ച് പ്രത്യേകമായി ധ്യാനി ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഉയിര്‍പ്പുതിരുനാളിനൊരുക്ക മായുള്ള ഈ നോമ്പാചരണത്തെ  വലിയനോമ്പ്  എന്നാണു വിളിക്കുന്നത്ദൈവവചനവായനയിലും വചനാധിഷ്ഠിത ജീവിതത്തിലും ഈ കാലയള വില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. ഉയിര്‍പ്പുതിരുനാളിന് ഏഴാഴ്ചമുമ്പ് ആരംഭിക്കു ന്ന നോമ്പുകാലത്തിന്‍റെ ആദ്യ ഞായറാഴ്ച്ചയെ "പേത്തുര്‍ത്താ" എന്നു വിളിക്കുന്നു അന്നു സന്ധ്യമുതലാണ് നോമ്പ്ആരംഭിക്കുന്നത്. നോമ്പാരംഭത്തില്‍ ആഘോഷപൂര്‍വകമായ അനുതാപ ശുശ്രൂഷ നടത്തുന്നു.  നമ്മുടെ പാപങ്ങ ളെ ഓര്‍ത്ത്അനുതപിക്കുവാനും അവയ്ക് പരിഹാരമനുഷ്ഠിച്ച് ഈശോയില്‍ നവീക രിക്ക പ്പെട്ട ഒരു പുതുജീവിതം നയിക്കുവാനും നോമ്പുകാലം നമ്മെ ആഹ്വാനം ചെയ്യുന്നു.

     

    വിശുദ്ധവാരം

     

                                     നോമ്പിന്‍റെ അവസാനത്തെ ആഴ്ച നാം (വലിയ ആഴ്ച) ആചരിക്കുന്നു. ജറുസലേം പട്ടണത്തിലേയ്ക്ള്ള ഈശോയുടെ ആഘോഷപൂര്‍വമായ പ്രവേശനത്തെ അനുസ്മരിക്കുന്ന ഓശാനഞായര്‍ മുതല്‍ ഈശോയുടെ പീഡാനുഭവരഹസ്യങ്ങ ള്‍ കൂടുതലായി ധ്യാനിക്ക ു വാന്‍ ആരംഭിക്കുന്നു. പെസഹാവ്യാഴാഴ്ച വിശുദ്ധ കുര്‍ബാനയുടെയും പൗരോഹിത്യത്തിന്‍റെയും സ്ഥാപനം അനുസ്മരിക്കുന്നു. അന്നേ ദിവസം വൈകുന്നേരം ഈശോയുടെ പെസഹാഭക്ഷ ണത്തെ അനുസ്മരിച്ചു  കൊണ്ട് വീടുകളില്‍ അപ്പം മുറിക്ക ല്‍ ശുശ്രൂഷ നടത്തുന്നു. ദുഃഖവെള്ളി യാഴ്ച ഈശോയുടെ പീഡാനുഭവവും കുരിശുമരണവും സംസ്കാരവും നാം അനുസ്മരിക്കുന്നു, ഞായറാഴ്ച ഈശോയുടെ ഉയിര്‍പ്പും. ദിവ്യബലിയില്‍ നാം പ്രാര്‍ത്ഥിക്കുന്നതുപോലെ ഉപവാസവും പ്രാര്‍ത്ഥ നയും അനുതാപവും വഴി പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവി നെയും നമുക്ക് പ്രസാദിപ്പിക്കാഠ. ദൈവവചനത്തിനനുസരിച്ചു ജീവിച്ചു കൊണ്ടുനോമ്പും ഉപവാസവും പ്രാര്‍ത്ഥനയും വഴി ആത്മബലം നേടിക്കെ ാണ്ടു പ്രലോഭനങ്ങളെ ജയിച്ച് വിശുദ്ധമായ ഒരു ജീവിതം നമുക്ക ു  നയിക്കാഠ

    നമുക്കു പ്രാര്‍ത്ഥിക്കാഠ

     

    പരിശുദ്ധാത്മാവിനാല്‍ മരുഭൂമിയിലേയ്ക് നയിക്ക പ്പെടുകയും നാല്പതു രാവും നാല്പതു പകലും തപസ്സനുഷ്ഠിക്ക ുകയും ചെയ്ത കര്‍ത്താവേ തപസ്സിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും അരൂപിയാല്‍
    ഞങ്ങ ളെ നിറയ്ക്ക ണമേ. 
     

    നമുക്കു പാടാം

     

    ഗാനം

     

    നീതി നിറഞ്ഞിടും
    കര്‍മ്മം കര്‍ത്താവിന്‍ പ്രീതിസമാര്‍ജ്ജിക്കും
    നോമ്പിന്‍ സാരം ഭോജ്യങ്ങ ള്‍ വെടിയുകമാത്രവുമല്ലല്ലോ
    കോപാസൂയാദികളെല്ലാം ഉപവാസത്താല്‍ വെടിയേണം
    കര്‍ത്താവിന്‍- കൃപ നാം കെ ത്തും
     

    കവിത

     

    നോമ്പും പ്രാര്‍ത്ഥനയുപവാസംകര്‍ത്താവിന്‍ കൃപയാര്‍ജ്ജിക്കും
    നന്മകള്‍ നമ്മില്‍ വര്‍ഷിക്ക ും തിന്മകളെല്ലാം മാറിപ്പോം.
    ഭക്ഷ ണപാനീയാദികളെ കൈവെടിയുന്നതിനൊപ്പം നാം
    വളരണമെന്നും സ്നേഹത്തില്‍ തളരാതെന്നും ത്യാഗത്തില്‍.
    ഇതുതാന്‍ നോമ്പിന്‍സാരാംശം ഇതുപോയെന്നാല്‍ നോമ്പില്ല.
     

    ദൈവവചനം വായിക്കാഠ, വിവരിക്കാഠ

     

    (മത്താ 4:1-11).
     

    വഴികാട്ടാന്‍ ഒരു തിരുവചനം

     

    "മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ നാവില്‍
    നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്" (മത്താ 4:4).
     

    നമുക്കു പ്രവര്‍ത്തിക്കാഠ

     

    നോമ്പുകാലത്ത് നിങ്ങ ള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന
    ചില ത്യാഗപ്രവൃത്തികള്‍ എഴുതുക.
     

    എന്‍റെ തീരുമാനം

     

    വലിയനോമ്പുകാലത്ത് ഞാന്‍ മാംസമെങ്കിലും വര്‍ജ്ജിക്കും.