പാഠം 2
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്
-
സ്നാപകയോഹന്നാന്‍ ജോര്‍ദ്ദാന്‍ നദീതീരത്ത് അനുതാപത്തിന്‍റെ മാമ്മോദീസ നല്‍കിക്കൊണ്ടിരിക്കു കയായിരുന്നു. അനേകര്‍ വന്ന് സ്നാപകനില്‍നിന്നു മാമ്മോദീസ സ്വീകരിച്ചു. പാപമേശാത്തവനെങ്കിലും ദൈവപുത്രനായ ഈശോയും ആ കൂട്ടത്തില്‍ വന്നുനിന്നു. "ഞാന്‍ നിന്നില്‍നിന്നു സ്നാനം സ്വീകരിക്കേണ്ടിയിരിക്കേ , നീ എന്‍റെ അടുത്തേക്കു വരുന്നുവോ എന്നു ചോദിച്ചു കൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു. എന്നാല്‍, യേശു പറഞ്ഞു: "ഇപ്പോള്‍ ഇതു സമ്മതിക്കുക. അങ്ങനെ സര്‍വ നീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്". അവന്‍ സമ്മതിച്ചു. സ്നാനം കഴിഞ്ഞ യുടന്‍ യേശു വെള്ളത്തില്‍നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ തന്‍റെമേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു. "ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗത്തില്‍ നിന്നു കേട്ടു" (മത്താ 3:13-17).
സ്നാപക യോഹന്നാന്‍റെ സാക്ഷ്യഠ
അടുത്ത ദിവസം യേശു തന്‍റെ അടുത്തേക്കുവരുന്നതുക് സ്നാപകയോഹന്നാന്‍ പറഞ്ഞു: "ഇതാ, ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയ വനാണെന്നു ഞാന്‍ പറഞ്ഞ ത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കു മുമ്പു തന്നെ ഇവനുായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്നാനം നല്‍കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നി ന്ന് ഇറങ്ങിവന്ന് അവന്‍റെമേല്‍ ആവസിക്കുന്നത് താന്‍ കു എന്നു യോഹ ന്നാന്‍ സാക്ഷ്യപ്പെടുത്തി. ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞ ിരുന്നു: ആത്മാവ് ഇറങ്ങി വന്ന് ആരുടെമേല്‍ ആവസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്‍കുന്നവന്‍" (യോഹ 1:29-33).ലോകത്തിന്‍റെ പാപം നീക്കാന്‍ വന്ന ദിവ്യകുഞ്ഞാടായ ഈശോ നമ്മുടെ പാപത്തിനു പരിഹാരമായി അനുതാപത്തിന്‍റെ മാമ്മോദീസ സ്വീകരിക്കാന്‍ ജോര്‍ദ്ദാന്‍ നദിയിലിറങ്ങി. മനുഷ്യപാപങ്ങ ള്‍ക്കു പരിഹാരമായി അവിടുന്ന് കാല്‍വരിയില്‍ അര്‍പ്പിക്കാനിരുന്ന ബലിയെയും അവിടുത്തെ മഹത്ത്വപൂര്‍ണമായ ഉയിര്‍പ്പിനെയും ഈശോയുടെ ജ്ഞാനസ്നാനം സൂചിപ്പിക്കുന്നു.പരിശുദ്ധ ത്രിത്വം
ഈശോയുടെ മാമ്മോദീസാവേളയില്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ രഹസ്യം വെളിവാക്ക പ്പെട്ടു. പുത്രനായ ദൈവം മാമ്മോദീസ സ്വീകരിക്കാന്‍ വിനീതനായി നിന്നു. പിതാവായ ദൈവം പുത്രനില്‍ സംപ്രീതനായി ഇവന്‍ എന്‍റെ പ്രിയപുത്രനാണെന്ന് ഉച്ചസ്വരത്തില്‍ സാക്ഷ്യപ്പെടുത്തി. പരിശുദ്ധാത്മാവായ ദൈവം പ്രാവിന്‍റെ രൂപത്തില്‍ ഇറങ്ങിവന്ന് ദൈവപുത്രനില്‍ ആവസിച്ചു. അങ്ങനെ, മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ ഈ രഹസ്യത്തെ നമുക്കു വെളിപ്പെടുത്തിത്തരാന്‍ ദൈവം തിരുമനസ്സായി.ഈശോ പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനായി . അങ്ങനെ "മിശിഹാ" എന്ന അവിടുത്തെ നാമത്തിന്‍റെ അര്‍ത്ഥവും നമുക്ക ു വെളിവാക്കപ്പെട്ടു. 'മിശിഹാ" എന്ന വാക്കിന്‍റെ അര്‍ത്ഥം "അഭിഷേകം ചെയ്യപ്പെട്ടവന്‍' എന്നാണ്.നമ്മുടെ വിശ്വാസത്തിന്‍റെയും ജീവിതത്തിന്‍റെയും കേന്ദ്രമാണ് പരിശുദ്ധത്രിത്വരഹസ്യം. നമ്മുടെ സൃഷ്ടിയിലും രക്ഷയിലും പവിത്രീക രണത്തിലുമെല്ലാം പ്രവര്‍ത്തിക്കുന്നത് പരിശുദ്ധ ത്രിത്വമാണ്. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ മാമ്മോദീസസ്വീകരിച്ചുകൊണ്ട് ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലും നാം പങ്കു ചേര്‍ന്നു. ഈശോയോടുകൂടി പാപത്തിനു മരിച്ച്, ആത്മാവില്‍ വിശുദ്ധീക രിക്കപ്പെട്ട്, പരിശുദ്ധ ത്രിത്വത്തോടു ചേര്‍ന്നു ജീവിക്കാന്‍ നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നു."കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും ദൈവത്തിന്‍റെസ്നേഹവും പരിശുദ്ധാത്മാവിന്‍റെ സഹവാസവും നിങ്ങളേവരോടും കൂടെ ഉായിരിക്കട്ടെ!" എന്ന് പൗലോസ് ശ്ലീഹാ ആശംസിക്കുമ്പോള്‍ ഈ സത്യമാണ് വെളിവാക്കപ്പെടുന്നത് (2 കോറി 13:13). നമ്മുടെ വിശുദ്ധകുര്‍ബാനയില്‍ കാര്‍മ്മികന്‍ രുപ്രാവശ്യം ഈ വാക്കുകള്‍ ഉപയോഗിച്ച് ആശീര്‍വദിക്കുന്നു്.വിശുദ്ധ കുര്‍ബാനയില്‍ ഉത്ഥാനഗീതം (സര്‍വാധിപനാം കര്‍ത്താവേ....) ആലപിക്കുമ്പോള്‍ ഈശോയുടെ ഉത്ഥാനത്തോടൊപ്പം അവിടുത്തെ മാമ്മോദീസാവേളയില്‍ സ്വര്‍ഗം തുറക്കപ്പെട്ടതിനെയും നാം അനുസ്മരിക്കന്നു. ഈശോയില്‍ പൂര്‍ണമാക്കപ്പെട്ട ദൈവികവെളിപാടിന്‍റെ സവിശേഷമായ ആഘോഷമാണ് ഇവിടെ നടക്കുന്നത്.ദനഹാത്തിരുന്നാള്‍
ഈശോയുടെ മാമ്മോദീസയെ അനുസ്മരിക്കുന്ന തിരുനാളാണ്ദനഹാത്തിരുനാള്.ജനുവരി ആറാം തീയതിയാണ് ഈ തിരുനാള്‍ നമ്മള്‍ആഘോഷിക്കുന്നത്. ഈ തിരുനാളിനോടനുബന്ധിച്ച് ചില പ്രത്യേകആചാരാനുഷ്ഠാനങ്ങ ള്‍ സഭയില്‍ നിലനിന്നിരുന്നു. ഈ ആചാരങ്ങ ളുടെ വെളിച്ചത്തില്‍ ഈ തിരുനാള്‍ രാക്കുളിപ്പെരുന്നാളെന്നും പിണ്ടികുത്തിപ്പെരുന്നാളെന്നും അറിയപ്പെടുന്നു.ദനഹാക്കാലം
ഈശോയുടെ മാമ്മോദീസയെ അനുസ്മരിക്കുന്ന ദനഹാത്തിരുനാളില്‍ ആരാധന ക്രമവത്സരത്തിലെ മൂന്നാമത്തെ കാലമായ ദനഹാക്കാലം ആരംഭിക്കുന്നു. മാമ്മോദീസയിലാരംഭിക്കുന്ന ഈശോയുടെ പരസ്യജീവി തമാണ് ഈ കാലത്തിലെ ധ്യാനവിഷയം. എന്ന സുറിയാനി വാക്കിന് സൂര്യോദയം, പ്രത്യക്ഷീകരണം എന്നെല്ലാം അര്‍ത്ഥമുണ്ട്. ഉന്നതത്തില്‍ നിന്നുള്ള ഉദയസൂര്യനായ ഈശോ ജോര്‍ദ്ദാനിലെ മാമ്മോദീസയിലൂടെ ഉദിച്ചുയര്‍ന്ന് ലോകത്തിന്‍റെ പ്രകാശമായി.പരിശുദ്ധ ത്രിത്വം, ഈശോയുടെ ദൈവപുത്രത്വം, ഈശോയുടെ പരിശുദ്ധ ത്രിത്വം, ഈശോയുടെ ദൈവപുത്രത്വം, ഈശോയുടെ ദൈവമനുഷ്യ സ്വഭാവങ്ങള്‍, അവിടുത്തെ സ്വയംശൂന്യവത്കരണം, പരസ്യജീവിതം എന്നീ രക്ഷാകരരഹസ്യങ്ങ ള്‍ ദനഹാക്കാലത്ത് നമ്മള്‍ അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.ദനഹാക്കാലത്തിലെ വെള്ളിയാഴ്ചകളില്‍ സഭ വിശുദ്ധരുടെ തിരുനാളുകള്‍ ആഘോഷിക്കുന്നു. പ്രകാശമായ മിശിഹായ്ക് സ്വന്തം ജീവിത ത്തിലൂടെ സാക്ഷ്യഠ വഹിച്ചു കൊണ്ട് ഈശോയുടെ പ്രകാശത്തിലേയ്ക്ക ും ത്രിത്വകൂട്ടായ്മയിലേയ്ക് മാനവരാശിയെ നയിച്ച വിശുദ്ധരെയാണ് ഈ കാലത്ത് സഭ അനുസ്മരിക്കുന്നത്. ദനഹാക്കാലത്തിന്‍റെ അവസാനത്തെ വെള്ളിയാഴ്ചയില്‍ സകല മരിച്ചവിശ്വാസികളെയും നാം അനുസ്മ രിക്കുന്നു.ഈശോ ലോകത്തിന്‍റെ പ്രകാശം
ഈശോ ലോകത്തിന്‍റെ പ്രകാശമാണ്. ഇരുളിനു കീഴടക്കാന്‍ കഴി യാത്ത വെളിച്ചമായിട്ടാണ് യോഹന്നാന്‍ ശ്ലീഹാ ഈശോയെ വെളിപ്പെടുത്തുന്നത് (യോഹ. 1:5-9). "അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു" എന്ന ഏശയ്യാപ്രവാചകന്‍റെ വാക്കുകള്‍ ഈശോയില്‍ നിറവേറിയതായി മത്തായി ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നു. (മത്താ 4:16).ലോകത്തിന്‍റെ പ്രകാശമായ ഈശോയെ അനുസ്മരിച്ചുകൊണ്ട് ദനഹാത്തിരുനാളില്‍ വാഴപ്പിിയില്‍ ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ച് പാടി അതിനു പ്രദക്ഷിണം വയ്ക്ന്ന രീതി സീറോമലബാര്‍ സഭയില്‍ നിലനിന്നിരുന്നു. അതിനാല്‍ നഹാത്തിരുനാളിന് പിണ്ടികു ത്തിപ്പെരുന്നാള്‍ എന്നു പേരുവന്നു.ഈശോയുടെ മാമ്മോദീസയെ അനുസ്മരിച്ചുകൊണ്ട് ദനഹാത്തിരു നാളില്‍ നമ്മുടെ പൂര്‍വികര്‍ പ്രത്യേകം നിശ്ചയിക്ക പ്പെട്ട ജലാശയങ്ങ ളില്‍ അനുഷ്ഠാനപരമായ സ്നാനം നടത്തിയിരുന്നു. അതിനാല്‍ ദനഹായ്ക്ക ് രാക്കുളിപ്പെരുന്നാളെന്നും പേരുവന്നു.ദൈവപുത്രനെ തിരിച്ചറിഞ്ഞ സ്നാപകയോഹന്നാന്‍ ഈശോയെ ലോകത്തിന്‍റെ പാപങ്ങ ള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായി വെളിപ്പെടുത്തി. ജീവിതത്തിന്‍റെ പ്രകാശവും ശക്തിയുമായി ഈശോയെ നമുക്ക് അനുഭവിക്കാഠ, ആരാധിക്കാഠ, പ്രഘോഷിക്കാഠ.നമുക്കു പ്രാര്‍ത്ഥിക്കാഠ
ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു എന്നു പിതാവില്‍ നിന്നു സാക്ഷ്യം ലഭിച്ച മിശിഹായേ, കര്‍ത്താവും ദൈവവവുമായി നിന്നെ ഏറ്റുപറയുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.നമുക്കു പാടാം
ഗാനം
മര്‍ത്യനു സ്വര്‍ഗം നല്‍കുന്നു.നാഥാ നിന്‍ മാമ്മോദീസാ നല്‍വരമനിശം ഞങ്ങ ള്ക്കായ്നല്കും നീരുറവതു തന്നെ ജ്ഞാനസ്നാനം വഴിയങ്ങേസുതരായ് തീര്‍ന്ന നരര്‍ക്കെ ല്ലാം ത്രിത്വത്തിന്‍റെ രഹസ്യങ്ങള്കര്ത്താവേ, നീയരുളുന്നു.കവിത
മാമ്മോദീസാ വഴി നമ്മള്‍ ദൈവത്തിന്‍സുതരാകുന്നു.സ്വര്‍ഗകവാടം നമ്മള്‍ക്കായ് നാഥന്‍തന്നെ തുറക്കുന്നു.ജോര്‍ദ്ദാന്‍നദിയില്‍ പണ്ടൊരുനാളീശോസ്നാനം കൈക്കൊണ്ടു.ത്രിത്വത്തിന്‍റെ രഹസ്യങ്ങ ള്‍ നമ്മള്‍ക്കന്നു വെളിപ്പെട്ടുദൈവവചനം വായിക്കാഠ, വിവരിക്കാഠ
(യോഹ 1:29-34).വഴികാട്ടാന്‍ ഒരു തിരുവചനം
"ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല"(യോഹ 8:12).നമുക്കു പ്രവര്‍ത്തിക്കാഠ
യോഹ 1:35-49 വായിച്ച് യോഹന്നാന്‍റെ സാക്ഷ്യത്തിനുശേഷം ഈശോയെഅനുഗമിച്ച ശിഷ്യന്മാരുടെ പേരുകള്‍ കെണ്ടെത്തി എഴുതുക.എന്‍റെ തീരുമാനം
സ്നാപകയോഹന്നാനെപ്പോലെ ഞാനുംഈശോയെ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തും.ഉത്തരം കണ്ടെത്താം