പാഠം 1
പ്രവചനങ്ങ ള്‍ പൂര്‍ത്തിയാകുന്നു
-
ദൈവദൂതന്‍ ഗലീലിയിലെ നസ്രത്ത് എന്ന പട്ടണത്തില്‍ ഒരുകൊച്ചുവീട്ടില്‍ പ്രത്യക്ഷനായി. അവിടെ ദാവീദിന്‍റെ വംശത്തില്‍പ്പെട്ട യൗസേപ്പ് എന്ന പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന ഒരു കന്യകയുായിരുന്നു. മറിയം എന്നായിരുന്നു അവളുടെ പേര്. ഗബ്രിയേല്‍ദൂതന്‍ മറിയത്തെ സമീപിച്ചു പറഞ്ഞു:ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി. എന്താണ് ഈ അഭിവാദനത്തിന്‍റെ അര്‍ത്ഥം എന്ന് അവള്‍ ചിന്തിച്ചു.ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേ. ദൈവസന്നിധിയില്‍ നീ കൃപ കെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും. അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്ക പ്പെടും അവന്‍റെ പിതാവായദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.യാക്കോബിന്‍റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേയ്ക് ഭരണം നടത്തും.അവന്‍റെ രാജ്യത്തിന് അവസാനം ഉാവുകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ആകയാല്‍ ജനിക്കാന്‍ പോകുന്നശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്ക പ്പെടും(ലൂക്കാ 1:28-35).ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല എന്ന് മനസ്സിലാക്കി മറിയംപറഞ്ഞു ഇതാ കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ (ലൂക്കാ 1:38). ദൈവത്തിന്‍റെ ഇഷ്ടത്തിന് മറിയംസമ്മതം നല്‍കിയ നിമിഷത്തില്‍ പരിശുദ്ധാത്മാവ് അവളില്‍ നിറഞ്ഞു: വചനമായ ദൈവം അവളുടെ ഉദരത്തില്‍ മനുഷ്യരൂപം ധരിച്ചു.
പ്രവചനങ്ങള്‍
ലോകാരംഭം മുതല്‍ മനുഷ്യവംശം കേള്‍ക്കാന്‍ കാത്തിരുന്ന മംഗള വാര്‍ത്തയായിരുന്നു അത്. ആദിയില്‍ ഉണ്ടാകട്ടെ എന്ന ഒറ്റ വാക്കാല്‍ ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം പ്രപഞ്ചത്തിന്‍റെ മുഴുവന്‍ മകുടമായി മനുഷ്യനെ സൃഷ്ടിച്ചു. തന്‍റെ ഛായയിലും സാദൃശ്യത്തിലും അവനു രൂപം നല്‍കി. nഎന്നാല്‍ ആദിമാതാപിതാക്ക ള്‍ ദൈവത്തിന്‍റെ കല്പന ധിക്ക രിച്ചു പാപം ചെയ്തു. അനുസരണക്കേടിനു ദൈവം ശിക്ഷ നല്‍കി. ദൈവം അവരെ പറുദീസായില്‍ നിന്നു പുറത്താക്കി. ശിക്ഷയോടൊപ്പം ദൈവംഅവര്ക്ക് ഒരു രക്ഷാവാഗ്ദാനവും നല്‍കിയിരുന്നു. പാപം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കാന്‍ സര്‍പ്പത്തിന്‍റെ രൂപത്തിലെത്തിയ സാത്താനോട് ദൈവം പറഞ്ഞു: നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും (ഉല്‍പത്തി 3:15). സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കുന്ന ഒരു സ്ത്രീയെയും അവളുടെ പുത്രനെയുംകുറിച്ചുള്ള പ്രതീക്ഷ ഭൂമിയില്‍ നിറഞ്ഞു. പൂര്‍വപിതാക്ക ന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും ഈ രക്ഷ കനെക്കുറിച്ചുള്ള വാഗ്ദാനം ദൈവം ആവര്‍ത്തിച്ചു. "അവരുടെ സഹോദരന്മാ രുടെ ഇടയില്‍നിന്ന് നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക ു വേണ്ടി അയയ്ക്" (നിയമാവര്‍ത്തനം 18:18). എന്ന് ദൈവം മോശയ്ക്ക ുനല്‍കിയ വാഗ്ദാനവും യാക്കോബില്‍ നിന്നൊരു നക്ഷ ത്രം ഉദിക്കും.ഇസ്രായേലില്‍ നിന്ന് ഒരു ചെങ്കോല്‍ ഉയരും (സംഖ്യ 24:17). എന്ന ബാലാ മിന്‍റെ പ്രവചനവും, "യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്ക പ്പെടും" (ഏശയ്യാ 7:14). എന്ന ഏശയ്യാ യുടെ പ്രവചനവുമെല്ലാം രക്ഷകന്‍റെ വരവിനെക്കുറിച്ചുള്ള പ്രതീക്ഷഇസ്രായേലിലുണര്‍ത്തി. ഇസ്രായേല്‍ജനം പ്രാര്‍ത്ഥനാപൂര്‍വം ഈ രക്ഷകനെ കാത്തിരുന്നു. സമയത്തിന്‍റെ പൂര്‍ത്തിയില്‍ ദൈവം തന്‍റെ വാഗ്ദാനങ്ങ ള്‍ നിറവേറ്റാന്‍ തിരുമനസ്സായി. രക്ഷകനെ കാത്തിരുന്ന ഇസ്രായേല്‍ജനത്തിന്‍റെ പ്രതീക്ഷ മുഴുവന്‍ മംഗളവാര്‍ത്തയില്‍ നിറഞ്ഞുനിന്നു.തിരുപ്പിറവി
രക്ഷകന്‍റെ ജനനത്തെക്കുറിച്ചുള്ള ലൂക്കാ സുവിശേഷകന്‍റെ വിവരണം ഇപ്രകാരമാണ്; "അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങ ളുടെ പേര് എഴുതിച്ചേര്‍ക്ക പ്പെടണം എന്ന് അഗസ്റ്റസ് സീസറില്‍ നിന്ന് കല്പനയുായി. ജോസഫ് ദാവീദിന്‍റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ ന സ്രത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്‍റെ പ ട്ടണമായ ബേത്ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയം അടുത്തു. രാത്രിയില്‍ വിശ്രമിക്കുവാന്‍ സ്ഥലം തേടി അവര്‍ ബേത്ലഹേമിലെ സത്രങ്ങ ളുടെയും വീടുകളുടെയും വാതിലുകള്‍ മുട്ടിവിളിച്ചു. ആരും അവര്‍ക്കു സ്ഥലം നല്‍കിയില്ല. ഒടുവില്‍ ആ പ്രദേശത്തെ ഒരു കാലിത്തൊഴുത്തില്‍ അവര്‍ രാത്രി ചെലവഴിച്ചു. ആ രാവില്‍ മറിയം തന്‍റെ കടിഞ്ഞുല്‍പുത്രനെ പ്രസവിച്ചു. അവനെ പിളളക്ക ച്ചകൊണ്ടു പൊതിഞ്ഞ ് പുല്‍ത്തൊട്ടിയില്‍ കിടത്തി (ലൂക്കാ 2:1-7).ആ പ്രദേശത്തെ വ യലുക ളി ല്‍ , ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാരുായിരന്നു. ദൈവദൂതന്‍ അവര്‍ക്ക ു പ്രത്യക്ഷ പ്പെട്ടു. കര്‍ത്താവിന്‍റെ മഹത്ത്വം അവരുടെമേല്‍ പ്രകാശിച്ചു. അവര്‍ വളരെ ഭയപ്പെട്ടു. ദൂതന്‍ അവരോടു പറഞ്ഞു: "ഭയപ്പെടോ. ഇതാ,സകല ജനത്തിനും വേിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്തഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങ ള്‍ക്കായിഒരു രക്ഷ കന്‍, കര്‍ത്താവായ മിശിഹാ ഇന്നു ജനിച്ചിരിക്കുന്നു" (ലൂക്ക ാ 2:10-11). മാലാഖാമാരുടെ ഒരു ഗണം ആ ദൂതനോടുകൂടി പ്രത്യക്ഷ പ്പെട്ട് ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: "അത്യുന്നതങ്ങ ളില്‍ ദൈവത്തിനു മഹത്ത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം" (ലൂക്കാ 2:14). വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തില്‍ നമ്മള്‍ ഈ സ്തുതിഗീതം ആലപിച്ച് ഈശോയുടെ ജനനം അനുസ്മരിക്കുന്നു്. മാലാഖാമാരില്‍നിന്ന് ലഭിച്ച അറിയിപ്പു കേട്ട് ആട്ടിടയന്മാര്‍ തിടുക്ക ത്തില്‍ ബേത്ലെഹെമിലേയ്ക് പോയി. അവിടെ അവര്‍ മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും ക് ദൈവത്തെ മഹത്ത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തു (ലൂക്ക ാ 2:15-16).ജ്ഞാനികളുടെ സന്ദര്‍ശനം
ഈശോയുടെ ജനനമറിയിച്ചുകൊണ്ട്കിഴക്കൊരു നക്ഷത്രമുദിച്ചു. പൗരസ്ത്യദേശത്തുനിന്നും ജ്ഞാനികള്‍ ഈ നക്ഷത്രം ക്ഈശോയെആരാധിക്കാന്‍ യാത്ര പുറപ്പെട്ടു. അവര്‍ ദിവ്യശിശുവിനെ അന്വേഷിച്ച്ഹേറോദേസ് രാജാവിന്‍റെ കൊട്ടാരത്തിലെത്തി. ജ്ഞാനികളില്‍നിന്ന്ഈശോയുടെ ജനനത്തെക്കുറിച്ചറിഞ്ഞ രാജാവ് അസ്വസ്ഥനായി. അവന്‍ പ്രധാനപുരോഹിതന്മാരെയും നിയമജ്ഞരെയും വിളിച്ചുകൂട്ടി, മിശിഹാ എവിടെയാണു ജനിക്കുന്നതെന്നു ചോദിച്ചു. അവര്‍ പറഞ്ഞു: യൂദയായിലെ ബേത്ലെഹെമില്‍" പ്രവാചകന്‍ എഴുതിയിരിക്കുന്നു: "യൂദയായിലെ ബേത്ലെഹെമേ, നീ യൂദയായിലെ പ്രമുഖ നഗരങ്ങ ളില്‍ ഒട്ടും താഴെയല്ല;എന്‍റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍നിന്നാണ് ഉദ്ഭവിക്കുക" അപ്പോള്‍ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷ ത്രം പ്രത്യക്ഷ പ്പെട്ടതെപ്പോഴെന്ന് സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു . അവന്‍ അവരെ ബേത്ലെഹെമിലേയ്ക്ക ്അയച്ചുകൊണ്ടു പറഞ്ഞു: "പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ കണ്ടുകഴിയുമ്പോള്‍, ഞാനും ചെന്ന്ആരാധിക്കേണ്ട്തിന് എന്നെയും അറിയിക്കുക". രാജാവു പറഞ്ഞ തു കേട്ടിട്ട്അവര്‍ പുറപ്പെട്ടു. കിഴക്കുകനക്ഷ ത്രം അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു. നക്ഷ ത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു. അവര്‍ ഭവനത്തില്‍ പ്രവേശിച്ച്, ശിശുവിനെ അമ്മയായ മറിയത്തോടുകൂടികാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപ പാത്ര ങ്ങ ള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു (മത്താ. 2:1-11).മംഗളവാര്‍ത്ത - പിറവിക്കാലങ്ങ ള്‍
സീറോ മലബാര്‍സഭയുടെ ആരാധനക്രമവത്സരത്തിലെ വിവിധ കാലങ്ങളിലൂടെ നമ്മുടെ രക്ഷ യുടെ ആധാരമായ മിശിഹാരഹസ്യത്തെ നാം അനുസ്മരിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. ആരാധനക്രമവത്സരത്തിലെ ആദ്യത്തെ കാലം മംഗളവാര്‍ത്തക്കാലമാണ്. ക്രിസ്തുമസ്സിനൊരുക്കമായുള്ള നാല് ആഴ്ചകളാണ് മംഗളവാര്‍ത്തക്കാലം. സുറിയാനിഭാഷയില്‍ സൂബാറ" എന്ന് ഈ കാലം അറിയപ്പെടുന്നു. പ്രഖ്യാപനം, അറിയിപ്പ് എന്നൊക്കെ യാണ് ഈ പദത്തിന്‍റെ അര്‍ത്ഥം. തുടര്‍ന്നുവരുന്ന രണ്ട് ആഴ്ചകള്‍ ചേര്‍ന്നതാണ് പിറവിക്കാലം. പിറവിത്തിരുനാളിനൊരുക്ക മായി ഇരുപത്തിയഞ്ചു ദിവസം നോമ്പാചരിക്കുന്ന പതിവ് സഭയിലു്. ഈ കാലങ്ങളിലെ ഞായറാഴ്ചകളിലെ വായനകളില്‍ രക്ഷകന്‍റെ ജനനവുമായി ബന്ധപ്പെട്ട അറിയിപ്പുകളാണു വരുന്നത്.ഈ കാലങ്ങളില്‍ നാം അനുസ്മരിക്കുന്ന രക്ഷാകരസംഭവങ്ങ ള്‍
മംഗളവാര്‍ത്തക്കാലം
മനുഷ്യസൃഷ്ടി,പാപവും അനന്തരഫലങ്ങ ളും,പഴയനിയമചരിത്രത്തിലെ ദൈവത്തിന്റെരക്ഷാകരമായ ഇടപെടലുകള്‍,രക്ഷ കനെക്കുറിച്ചുള്ള പ്രവചനങ്ങ ള്‍,സഖറിയായ്ക്ള്ള അറിയിപ്പ്,മറിയത്തിനു മംഗളവാര്‍ത്ത,മറിയം ഏലിശ്വായെ സന്ദര്‍ശിക്കുന്നത്,മറിയത്തിന്‍റെ സ്തോത്രഗീതം,സ്നാപകയോഹന്നാന്‍റെ ജനനം,മാര്‍ യൗസേപ്പിനുള്ള അറിയിപ്പ്.പിറവിക്കാലം
ഈശോയുടെ ജനനം,ആട്ടിടയന്മാരും ജ്ഞാനികളുംഈശോയെ സന്ദര്‍ശിക്കുന്നത്,ഈശോയുടെ നാമകരണം.ഈശോയെ ദൈവാലയത്തില്സമര്പ്പിക്കുന്നത്,നസ്രത്തിലെ തിരുക്കുടുംബം,ഈശോയുടെ രഹസ്യജീവിതം.ക്രിസ്തുമസ്
ഈശോയുടെ തിരുപ്പിറവിയാണ് മംഗളവാര്‍ത്ത-പിറവിക്കാലങ്ങളുടെ കേന്ദ്രസംഭവം.ഡിസംബര്‍ ഇരുപത്തിയഞ്ചാം തീയതിയാണ് പിറവിത്തിരുനാള്‍ (ക്രിസ്തുമസ്) ആഘോഷിക്കുന്നത്. ക്രിസ്തുമസ് ദിനത്തിലെ തിരുക്കര്‍മ്മങ്ങളിലും ദിവ്യബലിയിലും ഭക്ത്യാദരങ്ങ ളോടെ നാം പങ്കുചേരണം.രക്ഷകനെ നല്‍കിയ ദൈവത്തോടുള്ള നന്ദിയും സ്തുതിയും, പരിശുദ്ധ കന്യാമറിയത്തോടുള്ള ആദരവും, രക്ഷകന്‍റെ ജനനത്തിലുള്ള ആനന്ദവും ഈ കാലങ്ങ ളില്‍ നമ്മില്‍ നിറഞ്ഞുനില്‍ക്കണം.സകല ലോകത്തിന്‍റെയും രക്ഷ കനായി അവതരിച്ച ഈശോയെ ആട്ടിടയര്‍ ആരാധിച്ചു. കിഴക്കുദിച്ച നക്ഷത്രത്തില്‍ നിന്ന് യൂദന്മാരുടെ രാജാവ് ജനിച്ച വിവരം അറിഞ്ഞ് ഈശോയെ തേടിയെത്തിയ ജ്ഞാനികള്‍പൊന്നും മീറയും കുന്തുരുക്ക വും കാഴ്ചവച്ച് അവിടുത്തെ രാജത്വവും പൗരോഹിത്യവും പ്രവാചകത്വവും അംഗീകരിച്ചു. നമുക്കു ഈശോയെ നമ്മുടെ നാഥനും രക്ഷ കനുമായി ഏറ്റുപറഞ്ഞ് ആരാധിക്കാഠ.നമുക്കു പ്രാര്‍ത്ഥിക്കാഠ
പൂര്‍വപിതാക്ക ള്‍ പ്രത്യാശയോടെ കാത്തിരുന്ന മിശിഹായേ,അങ്ങേ കൃപാവരത്തില്‍ ഞങ്ങ ളെ ധന്യരാക്ക ണമേ.മനുഷ്യാവതാരത്തിന്‍റെ ഫലങ്ങ ള്‍ ഞങ്ങളില്പ്രകാശിതമാകുവാന് ഇടയാക്കു
കയും ചെയ്യണമേ.നമുക്കു പാടാം
ഗാനം
പൂര്വപിതാക്കള്ക്കഖിലേശന്നല്കീസദയം വാഗ്ദാനംനല്കും നൂനം രക്ഷ കനെനിങ്ങ ള്‍ക്കാ
യ് ഞാനീമന്നില്വാഗ്ദാനത്തിന് പൂര്ത്തിക്കായ്ദാവീദിന്പ്രിയ വംശജയാംമറിയം നേടിയ സന്ദേശംമാനവരക്ഷയ്ക്കച്ചാരം.കവിത
മംഗളവാര്‍ത്തയറിയിച്ചു സാദരംധന്യയാം മേരിയെ ദൈവദൂതന്‍.വന്നു പിറക്കുന്നു കന്യകാനന്ദനന്ബേത്ലെഹെം തന്നിലെ ഗോശാലയില്ദൈവകുമാരനെക്കുവണങ്ങിനാര്പാവങ്ങ ളായിടുമാട്ടിടയര്‍,കാഴ്ചയുമായിട്ടണഞ്ഞു തിരുമുമ്പില്രാജര്ഷിമാരോ കിഴക്കുനിന്നും.അമ്മയോടൊപ്പം ശിശുവിനെക്കവ-രാമോദപൂര്‍വം വണങ്ങിനിന്നു.ദൈവവചനം വായിക്കാഠ, വിവരിക്കാഠ
(മത്താ 1:18-2:23).വഴികാട്ടാന്‍ ഒരു തിരുവചനം
ഇതാ, കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക്എന്നില് നിറവേറട്ടെ (ലൂക്കാ 1:38).നമുക്കു പ്രവര്‍ത്തിക്കാഠ
വി. ലൂക്കായുടെ സുവിശേഷത്തെ അടിസ്ഥാനമാക്കിതിരുപ്പിറവിയുടെ ഒരു വിവരണം തയ്യാറാക്കുക.എന്‍റെ തീരുമാനം
എന്‍റെ ഹൃദയത്തില്‍ വസിക്കുന്ന ഈശോയുടെസാന്നിദ്ധ്യം ഞാന്‍ ദിവസവും അനുസ്മരിക്കും.ഉത്തരം കണ്ടെത്താം