•  
     
                             അദൃശ്യമായ ദൈവികജീവന്‍ നല്‍കി നമ്മെ വിശുദ്ധീകരിക്കുന്ന കര്‍മ്മങ്ങ ളാണല്ലോ കൂദാശകള്‍. ക്രിസ്തുവിനാല്‍ സ്ഥാപിതമായ കൂദാശകളെ കൂടാതെ നമ്മുടെ ജീവിതത്തെയും ജീവിതസാഹചര്യ ങ്ങളെയും വിശുദ്ധീകരിക്കുന്ന കര്‍മ്മങ്ങളും സഭയിലുണ്ട്.   
     
                   സഭാമക്കളെ വിശുദ്ധീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സഭയില്‍ സ്ഥാപിതമായിട്ടുള്ള കര്‍മ്മങ്ങളെയും പ്രാര്‍ത്ഥനകളെയും ശുശ്രൂഷകളെയുമാണ് കൂദാശാനുകരണങ്ങള്‍ എന്നു പറയുന്നത്
     
                         കൂദാശളും  കൂദാശ ാനുകരണങ്ങളും നമ്മെ വിശുദ്ധീകരിക്കുന്ന കര്‍മ്മങ്ങളാണ്. എന്നാല്‍ കൂദാശകള്‍ കൃപാവരം ന ല്‍കി നമ്മെ  വിശുദ്ധീകരിക്കുന്നതു പോലെയല്ല കൂദാശ ാനുകരണങ്ങള്‍ നമ്മെ വിശുദ്ധീകരിക്കുന്നത്. കൂദാശാനുകരണങ്ങ ള്‍ കൃപാവരം സ്വീകരിക്കുന്നതിന് നമ്മെ ഒരുക്കുകയും അതിനോട് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. 
     
                         മുറോന്‍ കൂദാശ ,ദൈവാലയ കൂദാശ ,  വ്രതവാഗ്ദാനം ,
    മൃതസംസ്കാരം, വെഞ്ചെ രിപ്പുകള്‍, ആശീര്‍വാദങ്ങ ള്‍ തുടങ്ങിയവ കൂദാശാനുകരണങ്ങളില്‍ ചിലതാണ്. കൂദാശകളോടു സാമ്യമുള്ള കര്‍മ്മങ്ങളായതിനാലാണ് ഇവയെ കൂദാശാനുകരണങ്ങ ള്‍ എന്നു
    പറയുന്നത്.
     
                             കൂദാശകള്‍ ഈശോ സ്ഥാപിച്ചവയാണെങ്കില്‍, കൂദാശാനു കരണങ്ങ ള്‍ സഭയുടെ അധികാരത്താല്‍ സ്ഥാപിതമായവയാണ്. ഓരോരോകാലങ്ങളില്‍ സഭാസമൂഹത്തിന്‍ ആവശ്യങ്ങ ള്‍ പരിഗണിച്ച് സഭ ആരംഭിച്ചവയാണ് ഈ കര്‍മ്മങ്ങള്‍. സഭാമക്കളുടെ വിവിധ ജീവിതാവസ്ഥകളെയും സാഹചര്യങ്ങ ളെയും ജീവിതവുമായി ബന്ധപ്പെട്ട ആഘോഷങ്ങ ളെയും സ്ഥലങ്ങ ളെയും വസ്തുക്കളെയും വിശുദ്ധീകര ിക്കു ക എന്നതാണ് ഇവയുടെ ലക്ഷ്യം . ഇ ൗ കര്‍മ്മങ്ങളിലൂടെ നമ്മളും നമ്മുടെ ജീവിതസാഹചര്യങ്ങ ളും വിശുദ്ധീകരിക്കപ്പെടുന്നു. ദൈവകൃപയാല്‍ നമ്മള്‍ ശക്തരാക്കപ്പെടുന്നു.

     
     

    മുറോന്‍ കൂദാശ

     

                             കൂദാശനുകരണങ്ങളില്‍ ഏറ്റവും ം പ്രധാനപ്പെട്ടത്  മുറോന്‍ കൂദാശ   അഥവാ  സൈത്ത്  വെഞ്ചെരിപ്പാണ്. മെത്രാനാണ് ഈ വെഞ്ചെരിപ്പ് നടത്തുന്നത്. തൈലാഭിഷേകകൂദാശയില്‍ ഈ
    തൈലമാണ് ഉപയോഗിക്കുന്നത്. മാമ്മോദീസാ ജലവും തൈവും വെഞ്ചെരിക്കുന്നതും പൗരോഹിത്യം മെത്രാഭിഷേകം തുടങ്ങി   ശുശ്രൂഷകളില്‍ ലേപനമുണ്ടങ്കില്‍ അതിനും ഈ തൈലമാണ് ഉപയോഗിക്കുന്നത്.
     
     

    ദൈവാലയ കൂദാശ

     

                        കൂദാശാനുകരണങ്ങ ളില്‍ വരുന്ന മറ്റൊരു വിശുദ്ധ കര്‍മ്മമാണ് ദൈവാലയ കൂദാശ. പണിതീര്‍ക്ക പ്പെട്ട ദൈവാലയം ഇതുവഴി ദൈവത്തിന് പ്രതിഷ്ഠിക്ക പ്പെടുകയും അവിടുത്തെ ഭവനമായി
    മാറുകയും ചെയ്യുന്നു. അതിനാലാണ് നമ്മള്‍ പ്രാര്‍ത്ഥിക്കുന്നതിനും ബലിയര്‍പ്പിക്കുന്നതിനുമായി ദൈവാലയത്തില്‍ ഒത്തുചേരുന്നത്. ദൈവസാന്നിദ്ധ്യത്താല്‍ ദൈവാലയം പരിശുദ്ധമാണ്. അതിനാല്‍
    അതിന്‍റെ പരിശുദ്ധിക്കുയോജിച്ച വിധത്തിലായിരിക്കണം ദൈവാലയത്തില്‍ നമ്മള്‍ പെരുമാറേണ്ടത്.
     
     

    വ്രതവാഗ്ദാനം

     

    സമര്‍പ്പിതരുടെ വ്രതവാഗ്ദാനമാണ് കൂദാശാനുകരണങ്ങ ളില്‍ മറ്റൊന്ന്. ദൈവത്തിനു സമര്‍പ്പിക്ക പ്പെട്ടവരായി ജീവിക്കുവാന്‍ വിളി ലഭിച്ചിട്ടുള്ള വ്യക്തികളെ ഈ ശുശ്രൂഷ വഴി സഭ വിശുദ്ധീകരിക്കുകയും ദൈവത്തിന് പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം,
    എന്നീ വ്രതങ്ങ ള്‍ അനുഷ്ഠിച്ചുകൊണ്ട് സമര്‍പ്പിത ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ദൈവം ഈ ശുശ്രൂഷവഴി അവര്‍ക്കു നല്‍കുന്നു.
     
     
     

     

     
     

    മൃതസംസ്കാരം

     

    മൃതസംസ്കാര ശുശ്രൂഷകളും കൂദാശാനുകരണങ്ങ ളില്‍ പെടുന്നവയാണ്. ഈ ശുശ്രൂഷയിലൂടെ ക്രിസ്തുശിഷ്യരുടെ മരണത്തില്‍ സഭ അവരെ ആദരിക്കുകയും അവര്‍ക്കുവേണ്ടി
    പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ലോകജീവിതത്തിന്‍റെ അന്ത്യമായ മ ര ണത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ചും മ രണാനന്തര ജീവിത്തെക്കുറിച്ചും വിശ്വാസികളെ അനുസ്മരിപ്പിക്കുവാനും ഈ
    ശുശ്രൂഷ സഹായിക്കുന്നു.
     
     

    വെഞ്ചെരിപ്പുകളും ആശീര്‍വാദങ്ങ ളും

     

    വെഞ്ചെ രിപ്പുകളും അശീര്‍വാദങ്ങ ളുംവഴി ദൈവകൃപയാല്‍ വ്യക്തികള ു ം സ്ഥലങ്ങള ു ം വസ്തുക്ക ള ു ം തിന്മയില്‍  നിന്നു ം തി ന്മയുടെ ശക്തിയി ല്‍ നിന്നും വിമുക്തരാക്കപ്പെടുകയും വിശുദ്ധീകരിക്ക പ്പെടുകയും ചെയ്യുന്നു. അതോടൊപ്പം തിന്മയുടെ ശക്തികളെ അതിജീവിച്ച് വിശുദ്ധ ജീവിതം നയിക്കുവാന്‍ വ്യക്തികളെ ഇവ പ്രാപ്തരാക്കുകയും ചെയ്യുന്നു.
     
    കൂദാശകള്‍ കഴിഞ്ഞാല്‍ ക്രിസ്തുശിഷ്യരുടെ ജീവിതത്തെ ഏറ്റവും ധന്യമാക്കാന്‍ സഹായിക്കുന്ന കൂദാശാനുകരണങ്ങളെ വിശ്വാസത്തോടും ഒരുക്കത്തോടും കൂടെ സ്വീകരിച്ച് ആത്മശക്തിയാല്‍ നിറയാന്‍ നമുക്കു ശ്രമിക്കാം

    .

    നമുക്കു പാടാം

     

    മഹിമയൊടന്തിമ വിധിനാളില്‍
    കര്‍ത്താവേ നീയണയുമ്പോള്‍
    കരുണയൊടെന്നെ നിറുത്തണമേ
    നല്ലവരൊത്തു വലംഭാഗേ.
     
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

     
    ഞങ്ങ ളെ വിശുദ്ധീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും
    വേണ്ടി
    സഭയിലൂടെ വിവിധ കൂദാശാനുകരണങ്ങള്‍ നല്‍കിയ
    ഈശോയേ, അവയില്‍ വിശ്വാസത്തോടെ പങ്കുചേര്‍ന്ന്
    ധന്യരാകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
     
     

    നമുക്കു ഭക്തിപൂര്‍വം

    ദൈവവചനം വായിക്കാം

     


    യോഹ. 2:13-25.
     
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

    "എന്‍റെ പിതാവിന്‍റെ ആലയം നിങ്ങള്‍
    കച്ചവടസ്ഥലമാക്കരുത്"
    (യോഹ. 2:16).
     
     

    നമുക്കു പ്രവര്‍ത്തിക്കാം

     
    താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് കൂദാശകളും
    കൂദാശാനുകരണങ്ങ ളും തരംതിരിച്ചെഴുതുക.
    മാമ്മോദീസ, വീടുവെഞ്ചെ രിപ്പ്, ദൈവാലയപ്രതിഷ്ഠ,
    വി.കുര്‍ബാന, തൈലാഭിഷേകം, ആശീര്‍വാദങ്ങ ള്‍, രോഗീലേപനം,
    അനുരഞ്ജനകൂദാശ, വ്രതവാഗ്ദാനം, വിവാഹം, തിരുപ്പട്ടം,
    മൃതസംസ്കാരം.
     
    കൂദാശകള്‍           ,      കൂദാശാനുകരണങ്ങ ള്‍
     
     

    നമുക്കു പ്രവര്‍ത്തിക്കാം

     

     
    താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് കൂദാശകളും
    കൂദാശാനുകരണങ്ങ ളും തരംതിരിച്ചെഴുതുക.
    മാമ്മോദീസ, വീടുവെഞ്ചെ രിപ്പ്, ദൈവാലയപ്രതിഷ്ഠ,
    വി.കുര്‍ബാന, തൈലാഭിഷേകം, ആശീര്‍വാദങ്ങ ള്‍, രോഗീലേപനം,
    അനുരഞ്ജനകൂദാശ, വ്രതവാഗ്ദാനം, വിവാഹം, തിരുപ്പട്ടം,
    മൃതസംസ്കാരം.
    കൂദാശകള്‍ കൂദാശാനുകരണങ്ങ ള്‍
     
     

    നമുക്ക് ആടാം പാടാം

     

    ദൈവത്തിനര്‍പ്പിതരായിടുവാന്‍
    ദൈവരാജ്യവേല ചെയ്തിടുവാന്‍
    ദൈവത്തിന്‍ സ്വന്തമായ് തീര്‍ന്നിടുവാന്‍
    ദൈവം വിളിച്ചു സമര്‍പ്പിതരെ
    വ്രതബദ്ധജീവിതം പുല്‍കിയെന്നും
    ദൈവപ്രതിഷ്ഠയാല്‍ ധന്യരായി
    ലോകത്തിന്‍ ദീപമായ് തീര്‍ന്നിടുന്നു
    ഭൂവില്‍ സമര്‍പ്പിതരെന്നുമെന്നും.