പാഠം 13
വിവാഹം
-
ദൈവം ആദത്തെ സൃഷ്ടിച്ച് അവനെ ഏദന്‍തോട്ടത്തില്‍ ആക്കിയതിനു ശേഷം അരുളിച്ചെയ്തു . " മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്നല്കും" (ഉല്‍പത്തി 2:18). തുടര്‍ന്ന് ദൈവം ഹവ്വായെ സൃഷ്ടിച്ചു.അങ്ങനെ ദൈവം ആദ്യകുടുംബം സ്ഥാപിച്ച്മനുഷ്യവര്‍ഗത്തെ അനുഗ്രഹിച്ചു .ആദിമാതാപിതാക്കളായ ആദത്തി ല്‍ നിന്നും ഹവ്വായില്‍നിന്നും മനുഷ്യവര്‍ഗം രൂപം.വിവാഹ ബന്ധം പവിത്രും പരിശുദ്ധവുമാണെന്നും മരണംവരെ വേര്‍പെടുത്താനാവാത്ത ബന്ധമാണെന്നും ഈശോ പഠിപ്പിച്ചു. ഫരിസേയരുടെ ചോദ്യത്തിനു മറുപടിയായി ഈശോ പറഞ്ഞു: " സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും. അവര്‍ ഇരുവരും ഏക ശരീരമായിത്തീരും.... പിന്നീടൊരിക്കലും അവര്‍ രല്ല,ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ" മത്താ.19:4-6).സ്ത്രീയും പുരുഷനും വിവാഹിതരാകുമ്പോള്‍ കുടുംബം രൂപം കൊള്ളുന്നു. എല്ലാ മനുഷ്യസമൂഹങ്ങ ളിലും വിവാഹം നിലവിലുണ്ട്. എന്നാല്‍ ക്രൈസ്തവരായ നമ്മെ സംബന്ധിച്ച് വിവാഹം ഒരു കൂദാശയാണ്.വിവാഹ ബ ന്ധത്തിന്‍ സുപ്രധാനഘ ട കങ്ങളാണ ് ഭാര്യാഭര്‍ത്തൃ വിശ്വസ്തതയും പരസ്പരസ്നേഹവും. മിശിഹായുംസഭയും തമ്മിലുള്ള സ്നേഹബന്ധം പോലെയാണ് വിവാഹത്തില്‍ ഭാര്യാഭര്‍ത്താക്ക ന്മാര്‍ തമ്മിലുള്ള സ്നേഹബന്ധം (എഫേ. 5:22-33). മരണംവരെ തുടരുന്ന ഒരു ബന്ധമാണിത്. മക്ക ള്‍ക്ക് ജന്മം നല്‍കുവാനും അവരെ ന ല്ലവരായി വ ള ര്‍ത്തു വാനുമുള്ള ഉത്തരവാദിത്വം വിവാഹത്തിലൂടെ ദൈവം ഭാര്യാഭര്‍ത്താക്കന്മാരെ ഏല്പിക്കുന്നു.പുരുഷനും സ്ത്രീയും തമ്മില്‍ വിശുദ്ധവും മരണംവരെവേര്‍പിരിയാത്തതുമായ ഐക്യത്തെ ഉളവാക്കുന്നതും, പരസ്പരംനിര്‍മ്മലതയോടെ സ്നേഹിക്കുന്നതിനും ദൈവം നല്‍കുന്ന മക്കളെ നല്ല ക്രിസ്ത്യാനികളായി വളര്‍ത്തുന്നതിനും വേണ്ട കൃപാവരം ദമ്പതികള്‍ക്കു നല്‍കുന്നതുമായ കൂദാശയാണ് വിവാഹംവിവാഹമെന്ന കൂദാശയുടെ പരികര്‍മ്മത്തിലെ ഏറ്റവും പ്രധാനപ്പെട്ടഭാഗം വധൂവരന്മാരുടെ പരസ്പര സമ്മതം സ്വീകരിച്ചുകൊ് വൈദികന്‍ നടത്തുന്ന ആശീര്‍വാദകര്‍മ്മമാണ്. താലികെട്ടല്‍, മോതിരം അണിയിക്ക ല്‍, മന്ത്രകോടിയണിയിക്ക ല്‍ , പ്രതിജ്ഞയെടുക്കല്‍ , മാലയണിയിക്കല്‍, മുതലായവ ഈ കൂദാശയിലെ ഇതര കര്‍മ്മങ്ങളാണ്. ഇവ വിവാഹത്തില്‍ വധൂവരന്മാ ര്‍ പരസ്പരം ഐക്യപ്പെടുന്നു എന്നതിന്‍റെ അടയാളങ്ങളാണ്.വിവാഹത്തിലൂടെ രൂപം കൊള്ളുന്ന കുടുംബത്തിലേക്ക ് ദൈവത്തിന്‍റെ കൃപ ധാരാളമായി ചൊരിയപ്പെടുന്നു. ദൈവത്തിന്‍റെ പ്രതിനിധികളാണ് മാതാപിതാക്ക ള്‍. മക്ക ള്‍ ദൈവത്തിന്‍റെ ദാനമാണ്.മാതാപിതാക്ക ളിലൂടെ ദൈവം കുടുംബത്തെ സംരക്ഷ ിക്കുന്നു, അനുഗ്രഹിക്കുന്നു.മക്കളെ സ്നേഹിക്കുന്ന മാതാപിതാക്ക ളും മാതാപിതാക്കളെ അനുസരിച്ചു ജീവിക്കുന്ന മക്കളും അടങ്ങുന്നതാണ് മാതൃകാകുടുംബം.മക്ക ളുടെ എല്ലാവിധ വളര്‍ച്ചയ്ക്കും ആവശ്യമായ കാര്യങ്ങള്‍ മാതാപിതാക്ക ള്‍ ചെയ്തുകൊടുക്കണം. അവരെ ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ത്തുകയും അവര്‍ക്ക് നല്ല ജീവിതമാതൃകനല്കുകയും േവണം . മാതാപിതാക്കളെ സ്നേഹി ക്കുകയു ം അനുസരിക്കുകയും ചെയ്യുക മക്കളുടെ കടമയാണ്. വി. പൗലോസ് "കുട്ടികളേ, കര്‍ത്താവില്‍ നിങ്ങ ള്‍ മാതാപിതാക്ക ന്‍മാരെ അനുസരിക്കുവിന്‍ , അത് ന്യായയുക്തമാണ് " (എഫേ . 6 : 1 ) . ഒ ര ു സാധാരണ കുടുംബത്തിലെ അംഗമായിട്ടാണ് ഈശോയും ജീവിച്ചത്. യൗസേപ്പും മറിയവും ഈശോയുമടങ്ങുന്ന നസ്രത്തിലെ തിരുക്കുടുംബം ക്രിസ്തീയ കുടുംബങ്ങ ള്‍ക്ക് ഒരു മാതൃകയാണ്.നസ്രത്തിലെ തിരുക്കുടുംത്തില്‍ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്ന ഈശോയെപ്പോലെ നമുക്കും നല്ല കുട്ടികളായി വളരാം. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും നമ്മുടെ കുടുംബങ്ങളെ ഭൂമിയിലെ പറുദീസകളാക്കാം.
നമുക്കു പാടാം
ആഹ്ലാദിക്കാം സോദരരെനവദമ്പതിമാരൊപ്പം നാംഉച്ചസ്വരത്തില് വാഴ്ത്തീടാംമിശിഹാനാഥനു സ്തുതിഗീതം.നമുക്കു പ്രാര്‍ത്ഥിക്കാം
മനുഷ്യാവതാരംവഴി മനുഷ്യവംശത്തെ മഹത്ത്വമണിയിച്ചമിശിഹായേ, ഞങ്ങ ളുടെ കുടുംബങ്ങ ളെദിവ്യസ്നേഹചൈതന്യത്താല് ധന്യമാക്കണമേ.നമുക്കു ഭക്തിപൂര്‍വം
ദൈവവചനം വായിക്കാം
മര്‍ക്കോ. 10:1-12.ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"ദൈവം സംയോജിപ്പിച്ചത്മനുഷ്യന് വേര്‍പെടുത്താതിരിക്ക ട്ടെ"(മര്‍ക്കോ. 10:9).എന്‍റെ തീരുമാനം
എന്‍റെ മാതാപിതാക്കള്‍ക്കു
വേണ്ടി ഞാന്‍ ദിവസവുംപ്രാര്ത്ഥിക്കുകയും അവരെ അനുസരിക്കുകയും ചെയ്യും.നമുക്കു പ്രവര്‍ത്തിക്കാം
എന്‍റെ കുടുംബത്തില്‍ ഈശോ തന്ന ഏതാനുംഅനുഗ്രഹങ്ങ ള്‍ എഴുതുക.നമുക്ക് ആടാം പാടാം
ആദത്തെ ഏദനിലാക്കി ദൈവംതുണയായി സഖിയായി ഹവ്വായേയുംദൈവകൃപയാല് നിറഞ്ഞ വിടെആദ്യകുടുംബമുയര്ന്നു വന്നുഭൂവില്‍ കുടുംബം പടുത്തുയര്ത്താന്വിശ്വസ്ത സ്നേഹം വളര്ത്തിടുവാന്വിവാഹകൂദാശയേകീ ദൈവംവീടതു ഭൂവിലെ സ്വര്‍ഗമാക്കാന്‍.ഉത്തരം കണ്ടെത്താം