•  
     
                                   ഒരിക്ക ല്‍ ഈശോ ഒരിടത്ത് തനിച്ചു പ്രാര്‍ത്ഥിച്ചുരിക്കുയായിരുന്നു .പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ ഈശോയുടെ അടുത്തെത്തി അവിടുത്തോടു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ. ശിഷ്യന്മാരുടെ അപേക്ഷ കേട്ട ഈശോ അവരെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചു. ഈശോ പഠിപ്പിച്ച ഈ പ്രാര്‍ത്ഥനയാണ്  "സ്വര്‍ഗസ്ഥനായ പിതാവേ"  എന്നാരംഭിക്കുന്ന പ്രാര്‍ത്ഥന. 
     
                      എ ങ്ങനെയാണ്  പ്രാര്‍ത്ഥിക്കേണ്ടതെന്നും എന്തെല്ലാം ം കാര്യങ്ങളാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും ഈശോ പഠിപ്പിച്ചിട്ടുണ്ട്(മത്താ. 6:5-15). 
         
                      പ്രാ ര്‍ത്ഥനദൈവവുമായുള്ള സ്നേഹസംഭാഷണമാണ് .  ഈശോ പ്രാര്‍ത്ഥനയില്‍ തന്‍റെ പിതാവുമായി സംസാരിച്ചിരുന്നു. സിനഗോഗുകളിലും മരുഭൂമിയിലും മലമുകളിലും ഗദ്സെമനിലു
    മെല്ലാം പ്രാര്‍ത്ഥിച്ചപ്പോള്‍ അവിടുന്ന് തന്‍റെ പിതാവിനോട് സംസാരിക്കുകയാണു ചെയ്തത്.
     
                       നമ്മുടെ പ്രാര്‍ത്ഥനകളി ല്‍  നാമും ദൈവത്തോടു സംസാ രിക്കുന്നു .ദൈവമഹത്ത്വം ര്‍ത്ത് നാം.ദൈവത്തെ സ്തുതിക്കുന്നു , ആരാധിക്കുന്നു . നമുക്ക് അനു ഗ്രഹങ്ങ ള്‍ ലഭിക്കുമ്പോള്‍ നാം അവിടുത്തേയ്ക്കു  നന്ദി പറയുന്നു. നമ്മുടെ
    ജീവിതത്തില്‍തെറ്റുകള്‍ വരുമ്പോള്‍ നാം ദൈവത്തോ ട ു മാപ്പപേക്ഷ ിക്കുന്നു. നമ്മുടെ ആവശ്യങ്ങ ള്‍ നാം ദൈവത്തോടു പറയുന്നു. 
     
                               ദൈവുമായുള്ള സംഭാഷണത്തിലെ പ്രത്യേകതകള്‍ അനുസരിച്ച് പ്രാര്‍ത്ഥനയ്ക്ക്
      ആരാധന, സ്തുതിപ്പ്, കൃതജ്ഞത, യാചന, മാദ്ധ്യസ്ഥ്യം എന്നിങ്ങ നെ വിവിധ ഘടകങ്ങ ള്‍.
     
     
                          ദൈവം നമ്മുടെ സര്‍വസ്വവുമാണെന്നും അവിടുത്തെ കൂടാതെ നാമൊന്നുമല്ലെന്നും ഗ്രഹിച്ച് സ്നേഹനിധിയായ അവിടുത്തേയ്ക്ക ് നമ്മുടെ മേലുള്ള പരമാധികാരം ഏറ്റുപറയുന്നതാണ് ആരാധനാ പ്രാര്‍ത്ഥന. 
     
                        ദൈവത്തി ന്‍റെ മഹത്ത്വപൂ ര്‍ണമായ പ്രവര്‍ത്തനങ്ങളെയു ം സൃഷ്ടപ്രപഞ്ച ത്തിലെ മഹിമയാര്‍ന്ന നന്മകളെയും കണ്ട് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിനെയാണ് നമ്മള്‍ സ്തുതിപ്പ് എന്നു പറയുന്നത്.
     
                                 ദൈവം നമുക്കോരോരുത്തര്‍ക്കും നമ്മുടെ കുടുംബങ്ങ ള്‍ക്ക ും സമൂഹത്തിനും നല്‍കിയിട്ടുള്ളതും നല്‍കുന്നതുമായ അനുഗ്രഹ ങ്ങ ളെയും നന്മകളെയും ഓര്‍ത്ത് അവിടുത്തേയ്ക്കു  നന്ദി പറയുന്ന പ്രാര്‍ത്ഥനയാണ് കൃതജ്ഞതാപ്രാര്‍ത്ഥന. 
     
                          സര്‍വനന്മസ്വരൂപനായ ദൈവത്തോട് നമുക്ക് ആവശ്യമായ നന്മകളും അനുഗ്രഹങ്ങ ളും ചോദിക്കുന്നതും നമ്മുടെ പാപങ്ങ ള്‍ക്ക ് മാപ്പപേക്ഷ ിക്കുന്നതുമായ പ്രാര്‍ത്ഥനയാണ് യാചനാപ്രാര്‍ത്ഥന.
     
                               

     

                            ഒരു വ്യക്തിയോ ഒരു സമൂഹമോ, മറ്റൊരാള്‍ക്കോ മറ്റൊരു സമൂഹത്തിനോ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നതാണ് മദ്ധ്യസ്ഥപ്രാര്‍ത്ഥന. 

     
                  നാം  പ ലപ്പോഴും വിശുദ്ധരുടെ  പ്ര ാ ര്‍ത്ഥന ാസഹാ യ ം തേടാറു്. പരിശു ദ്ധമാതാവിന്‍റെയും വി. യൗസേപ്പിന്‍റെയും മാര്‍ തോമ്മാശ്ലീഹായുടെയും മറ്റും പ്രാര്‍ത്ഥനാസഹായം നാം ദിവസേന യാചിക്ക ാറുള്ളതാണ്. അതുപോലെ നാമും മറ്റുള്ളവര്‍ക്ക ുവേി, പ്ര േ ത ്യ ക ി ച്ച ് ന മ്മ ു െ ട മ ാ ത ാ പ ി ത ാ ക്ക ള്‍ ക്ക ു ം സ േ ഹ ാ ദ ര ീ സഹോദരന്മാര്‍ക്ക ും സ്നേഹിതര്‍ക്ക ും വേി പ്രാര്‍ത്ഥിക്ക ാറു്. ഇവയെല്ലാം മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളാണ്. 
     
                               ഇവയെക്ക ൂടാതെ പ്രാര്‍ത്ഥനയെ സമൂഹപ്രാര്‍ത്ഥനയെന്നും വ്യക്തിപരമായ പ്രാര്‍ത്ഥനയെന്നും രായി തിരിച്ചിരിക്ക ുന്നു. 

     

     സമൂഹപ്രാര്‍ത്ഥന

                                ഒന്നിലധികം പേര്‍ ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതിനെയാണ് നാം സമൂഹപ്രാര്‍ത്ഥനയെന്നു പറയുന്നത്. സമൂഹപ്രാര്‍ത്ഥനകളില്‍ വി. കുര്‍ബാനയും യാമപ്രാര്‍ത്ഥനകളും പ്രത്യേക പ്രാധാന്യമുള്ളവയാണ്. വിശുദ്ധ കുര്‍ബാന പ്രാര്‍ത്ഥനയുടെ എല്ലാ ഘടകങ്ങ ളും ഉള്‍ക്കൊള്ളുന്ന ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥനയാണ്. നമ്മുടെ ഭവനങ്ങളില്‍ പ്രഭാതസന്ധ്യാവേളകളില്‍ നടത്തുന്ന കുടുംബ പ്രാര്‍ത്ഥ നയും , കുടുംബ കൂട്ടായ്മ പ്രാര്‍ത്ഥനയുമെല്ലാം മൂഹപ്രാര്‍ത്ഥനകളാണ് . സമൂഹപ്രാ ര്‍ത്ഥനവ ഴി നമ്മള്‍ ഒ ര ു മൂമെന്നനില യില്‍ ദൈത്തെ ആരാധിക്കുകയും സ്തുതിക്കുകയും അവിടുത്തേയ്ക്ക് നന്ദി പ റയുകയും അവിടുത്തോടുമാപ്പപേക്ഷിക്കുകയും അനുഗ്രഹ ങ്ങ ള്‍ യാചിക്കുകയും ചെയ്യുന്നു. 

     
     

    വ്യക്തിപരമായ പ്രാര്‍ത്ഥന

                              ദൈവസന്നിധിയില്‍ ഒരു വ്യക്തി ഒറ്റയ്ക്ക്   നടത്തുന്ന പ്രാര്‍ത്ഥനയാണ് വ്യക്തിപരമായ പ്രാര്‍ത്ഥന. രാവിലെ ഉണരുമ്പോഴും രാത്രി കിടക്കാന്‍ പോകുമ്പോഴുമെല്ലാം നമുക്ക് വ്യക്തിപരമായി
    പ്രാര്‍ത്ഥിക്കുവാന്‍ കഴിയും. നമ്മുടെ സന്തോഷങ്ങ ളിലും വേദനകളിലും ക്ലേ ശങ്ങളിലും ബുദ്ധി മുട്ടുകളിലും ആവശ്യങ്ങ ളിലും നമുക്ക ് ദൈവത്തോട് വ്യക്തിപരമായി പ്രാര്‍ത്ഥിക്കാന്‍ സാധിക്കും.
     
     

    പ്രാര്‍ത്ഥനയുടെ ഫലങ്ങള്‍

                            പ്രാര്‍ത്ഥനയുടെ ഫലങ്ങ ള്‍ നമുക്ക് ദൈവികമായ ശക്തിയും അനുഗ്രഹവും ലഭിക്കുന്നു.  പ്രാര്‍ത്ഥനയുടെ ഫലത്തെക്കുറിച്ച് ഈശോ പറഞ്ഞു

    :  "ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍കെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു"  (ലൂക്കാ 11:10). ഈശോ പറഞ്ഞു:  "സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല"(ലൂക്കാ 11:13).
     
                            പ്രാര്‍ത്ഥനയിലൂടെ നമുക്കു ലഭിക്കുന്ന ദൈവകൃപ നമ്മെ നന്മചെയ്യാനും പ്രലോഭനങ്ങ െള അതിജീവിക്കാനും ശക്തര ാക്കിത്തീര്‍ക്കുന്നു. അതിനാലാണ് ഈശോ തന്‍റെ ശിഷ്യരോട് പറഞ്ഞത്: "നിങ്ങ ള്‍ പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്ന്
    പ്രാര്‍ത്ഥിക്കുവിന്‍". യഥാര്‍ത്ഥമായ ക്രൈസ്തവ ജീവിതം നയിക്കാന്‍ നമുക്കു വളരെയേറെ ശക്തി ആവശ്യമാണ്. പ്രാര്‍ത്ഥനയിലൂടെ ശക്തിനേടി ഈശോയ്ക്കു  പ്രീതികരമായ ജീവിതം നയിക്കാന്‍ നമുക്കു ശ്രമിക്കാം.

     
     

    നമുക്കു പാടാം

     

    തിങ്ങും പ്രതീക്ഷ യോടാനന്ദചിത്തരായ്
    സര്‍വ്വേശ കാരുണ്യം പ്രാര്‍ത്ഥിച്ചീടാം
    ദൈവമേ പ്രാര്‍ത്ഥന കേട്ടു കനിയണേ
    സ്വര്‍ഗീയ ദാനങ്ങ ള്‍ നല്‍കീടണേ.
     
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     
    പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ച ഈശോയേ, ജീവിതത്തിലെ എല്ലാ
    സന്ദര്‍ഭങ്ങ ളിലും പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്ക ണമേ.
     

    നമുക്കു ഭക്തിപൂര്‍വം

    ദൈവവചനം വായിക്കാം

     

    ലൂക്കാ. 11:1-13.
     
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     
    "ചോദിക്കുന്ന ഏവനും ലഭിക്കുന്നു,
    അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു,
    മുട്ടുന്നവന് തുറന്നുകിട്ടുകയും ചെയ്യുന്നു"
    (ലൂക്കാ. 11:10).
     

    എന്‍റെ തീരുമാനം

     
    എല്ലാ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോഴും
    രാത്രി കിടക്കാന്‍ പോകുമ്പോഴും ഞാന്‍ വ്യക്തിപരമായി
    ദൈവത്തോടു പ്രാര്‍ത്ഥിക്കും
     
     

    നമുക്കു പ്രവര്‍ത്തിക്കാം

     
    പഠനത്തിനൊരുക്കമായിട്ടുള്ള ഒരു ചെറിയ പ്രാര്‍ത്ഥന എഴുതുക.
     

    നമുക്ക് ആടാം പാടാം

     
    ദൈവമക്കളാകും നമ്മള്‍
    രാവും പകലും പ്രാര്‍ത്ഥിക്കേണം
    സ്വര്‍ഗതാതനാരാധന-
    യേകിടേണം നാം
    നന്ദി സ്തുതി യാചനയും
    നിത്യം നാഥനേകിടേണം
    ദൈവകൃപനേടിയെന്നും
    വളര്‍ന്നിടേണം
    തിന്‍മയെന്നും ചെറുത്തിടാന്‍
    നന്‍മയില്‍ നാം വളര്‍ന്നീടാന്‍
    ദൈവകൃപയേകീടുന്നു
    പ്രാര്‍ത്ഥനയെന്നും.