•  
     
                                               ഈശോ തന്‍റെ പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ തന്നെ അനുഗമിച്ചിരുന്ന ശിഷ്യരില്‍ നിന്ന് ' 'തന്നോടുകൂടെ ആയിരിക്കുന്നതിനും  പ്രസംഗിക്കാന്‍ അയയ്ക്കുന്നതിനും പിശാചുക്ക ളെ ബഹിഷ്കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി അവന്‍ പന്ത്രുപേരെ നിയോഗിച്ചു" (മര്‍ക്കോ. 3:14-15). ഈ ശിഷ്യന്മാരെപ്പോലെ ഈശോയാല്‍ പ്രത്യേകം തെരഞ്ഞെ ടുക്ക പ്പെട്ടവരും ഈശോയ്ക്ക ും അവിടുത്തെ സഭയ്ക്കും വേണ്ടി ശുശ്രൂഷ ചെയ്യുവാന്‍ സമ്പൂര്‍ണമായി സമര്‍പ്പിക്ക പ്പെട്ടവരുമാണ് പുരോഹിതര്‍. 
     
                                ആടുകള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച നല്ല ഇടയനാണ് ഈശോ. അവിടുന്ന് തന്‍റെ ജീവിതവും മരണവും ഉത്ഥാനവുംവഴിനമുക്ക്  രക്ഷ നേടിത്തന്നു. ഈ രക്ഷാകര്‍മ്മം ലോകാവസാനംവരെ തുടരുന്നതി നുള്ള ദൗത്യം ഈശോ ശ്ലീഹന്മാരെ ഭരമേല്‍പിച്ചു. ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രന്മാരുടെ കൈവയ്പുശുശ്രൂഷ  വഴിയാണ് സഭയില്‍ പൗരോഹിത്യ പദവി നല്‍കപ്പെടുന്നത് . 
     
                       

     ജ ന ങ്ങ ളി ല്‍  നിന്നു ജ നങ്ങള്‍ക്കു വേണ്ടി പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ട് നിയോഗിക്കപ്പെടുന്ന വ്യക്തിയാണ് പുരോഹിതന്‍ (ഹെബ്രാ. 5:1). അദ്ദേഹം ദൈവജനത്തിനു നേതൃത്വം കൊടുത്തുകൊണ്ട് ദൈവതിരുമുമ്പാകെ ശുശ്രൂഷ ചെയ്യുന്നു. പുരോഹിതന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം എന്നാണ്.'മുന്‍പില്‍ വയ്ക്കപ്പെട്ടവന്‍  പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക എന്നീ  ധര്‍മ്മങ്ങള്‍ സഭയി ല്‍  നിര്‍വഹിക്കുവാന്‍   േവണ്ടിയാണ് ഒരു വ്യക്തി പരോഹിതനായി അഭിഷേകം ചെയ്യപ്പെടുന്നത് . സുവിശേഷപ്രഘോഷണം, കൂദാശകളുടെ പരികര്‍മ്മം, അജപാലനം
    എന്നീ ശുശ്രൂഷകളിലൂടെ പുരോഹിതന്‍ ഈ ദൗത്യങ്ങള്‍ നിര്‍വഹിച്ചു കൊണ്ട് ദൈവജനത്തെ പഠിപ്പിക്കുകയും  ചെയ്യുന്നു.   
     
                        

    സുവിശേഷപ്രഘോഷണം, കൂദാശകളുടെ പരികര്‍മ്മം , അജപാലനം എന്നിവ വഴി ദൈവജത്തിന് ശുശ്രൂഷ ചെയ്യുന്നതിനുവേണ്ടി മെത്രാന്‍മാരെയും വൈദികരെയും ക്യപാവരം നല്‍കി അധികാരപ്പെടുത്തിനിയോഗിക്കുന്ന കൂദാശയാണ് തിരുപ്പട്ടം.
     
                        ഈശോയാണ് നിത്യപുരോഹിതന്‍, മാമ്മോദീസയിലൂടെ നാമെല്ലാവരും ഈശോയുടെ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്നു. തിരുവചനങ്ങള്‍ പഠിച്ചും, പഠിപ്പിച്ചും കൂദാശകളില്‍, വിശിഷ്യ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നും മാതൃകാപരമായ ജീവിതം നയിച്ചും നാം ഈ പൗരോഹിത്യത്തിന്‍റെ ദൗത്യം നിര്‍വഹിക്കുന്നു. ഈ  പൗരോഹിത്യത്തെ പൊതുപൗരോഹിത്യം അഥവാ രാജകീയ പൗരോഹിത്യം എന്നു പറയുന്നു. 
     
                      

     പുരോഹിതജനമായ സമൂഹത്തിനു ശുശ്രൂഷ ചെയ്യുവാന്‍ അവരില്‍നിന്ന് പ്രത്യേകം തെരഞ്ഞെ ടുക്ക പ്പെട്ടു നിയോഗിക്ക പ്പെടുന്നവരാണ് വൈദികര്‍. ഇവരുടെ പൗരോഹിത്യത്തിനാണ് ശുശ്രൂഷാപൗരോഹിത്യമെന്നു പറയുന്നത്.
     
                           തിരുപ്പട്ടകൂദാശയിലെ പ്രധാനഭാഗം കൈവയ്പു ശുശ്രൂഷയാണ്.ബലിയര്‍പ്പിക്കുവാന്‍ നിയോഗിക്കുന്നതിന്‍റെ അടയാളമായി തിരുവസ്ത്രങ്ങളണിയിക്കുകയും സുവിശേഷപ്രഘോഷണത്തിനായിവിശുദ്ധഗ്രന്ഥം നല്‍കുകയും തൈലംപൂശല്‍ ഉെങ്കില്‍ ലേപനം നല്‍കുകയും ചെയ്യുന്നത് ഈ കൂദാശയിലെ മറ്റു കര്‍മ്മങ്ങളാണ്. 
     
                              ഈശോയുടെ രക്ഷാകരദൗത്യം തുടരുവാന്‍ അവിടുന്ന് സഭയ്ക്കു  നല്‍കിയ പ്രത്യേകമായ അനുഗ്രഹമാണ് തിരുപ്പട്ടം എന്ന കൂദാശ. ഈ കൂദാശ സ്വീകരിച്ച് നമുക്ക് ശുശ്രൂഷ ചെയ്യുന്നവരാണ് പുരോഹിതര്‍. തിരുപ്പട്ടത്തിന്‍റെ മഹാത്മ്യം മനസ്സിലാക്കി സഭയിലെ പുരോഹിതരെ ബഹുമാനിക്കുകയും അവരിലൂടെ ദൈവം നമുക്ക ു നല്‍കുന്ന അനുഗ്രഹങ്ങ ളെ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുകയും ചെയ്യാം. പുരോഹിതദൈവവിളികള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

    നമുക്കു പാടാം

     

    എത്ര സമുന്നതമിന്നു പുരോഹിതാ
    നീ ഭരമേറ്റ വിശിഷ്ടസ്ഥാനം
    അഗ്നിമയന്‍മാര്‍ ദിവ്യാരൂപികള്‍
    ആയതിലത്ഭുതമാര്‍ന്നിടുന്നു.
     

    നമുക്കു പ്രാര്‍ത്ഥിക്കാം 

     

    പുനരുത്ഥാനത്തിന്‍റെ മഹത്ത്വത്തിലേക്ക് ദൈവജനത്തെ
    നയിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ ഞങ്ങളുടെ അജപാലകന്മാരെ
    സമൃദ്ധമായി അനുഗ്രഹിക്കണമേ 
     

    നമുക്കു ഭക്തിപൂര്‍വം

    ദൈവവചനം വായിക്കാം

     

    മര്‍ക്കോ. 3:13-19 
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

    "തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്ക ാന്‍
    അയയ്ക്കുന്നതിനും പിശാചുക്കളെ
    ബഹിഷ്കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി
    അവന്‍ പന്ത്രുപേരെ നിയോഗിച്ചു"(മര്‍ക്കോ. 3:14-15).
     

    എന്‍റെ തീരുമാനം

     

    ഞാന്‍ ദിവസവും വൈദികര്‍ക്കുവേണ്ടി
    പ്രാര്‍ത്ഥിക്കും.
     
     

    നമുക്കു പ്രവര്‍ത്തിക്കാം

     
    താഴെ പറയുന്നവരുടെ പേരുകള്‍ കെ
    ത്തി എഴുതുക.
     
    തിരുസഭയുടെ ഇപ്പോഴത്തെ മാര്‍പാപ്പ?
     
    പേര്        :..................................................................................................................
     
    സീറോ മലബാര്‍ സഭയുടെ ഇപ്പോഴത്തെ മേജര്‍ ആര്‍ച്ചുബിഷപ്പ്?
    പേര്        :..................................................................................................................
     
    നമ്മുടെ രൂപതയുടെ ഇപ്പോഴത്തെ മെത്രാന്‍?
    പേര്      :..................................................................................................................
    നമ്മുടെ ഇടവകയുടെ ഇപ്പോഴത്തെ വികാരി?
    പേര്      :..................................................................................................................
     
     
     
     

    നമുക്ക് ആടാം പാടാം

     

    ഈശോതന്‍ ശ്ലീഹരായ് തീര്‍ന്നീടുവാന്‍
    പന്ത്രുപേ രെ തെരഞ്ഞെടുത്തു
    തന്നോടു കൂടെന്നുമായിരിക്കാന്‍
    വചനപ്രഘോഷണം നിര്‍വഹിക്കാന്‍.
    കുരിശിലെ ദിവ്യമാം യാഗാര്‍പ്പണം
    ലോകാന്ത്യത്തോളം തുടര്‍ന്നീടുവാന്‍
    മര്‍ത്യരെ നാഥന്‍ വിളിച്ചീടുന്നു
    തിരുപ്പട്ടമേകി നിയോഗിക്കുന്നു.
    ദൈവജനത്തെ നയിച്ചീടുവാന്‍
    ദൈവികജ്ഞാനം പകര്‍ന്നീടുവാന്‍
    കൂദാശയാലെ വിശുദ്ധി നല്‍കാന്‍
    ദൗത്യം ലഭിച്ചവന്‍ വൈദികന്‍ താന്‍.