•                              
     
                               ഒരു മനുഷ്യന്  പുത്രന്മാര്‍ ഉായിരുന്നു. അവരില്‍ ഇളയവന്‍ പിതാവിന്‍റെ സ്വത്തില്‍നിന്ന് തന്‍റെ വീതം വാങ്ങ ിദൂരദേശത്തേയ്ക്കുപോയി. തന്‍റെ സ്വത്തു മുഴുവന്‍ അവന്‍ ധൂര്‍ത്തടിച്ചു നശിപ്പിച്ചു. അങ്ങ നെ അവന്‍ ആകെ ഞെരുക്ക ത്തിലായി. എല്ലാം നഷ്ടപ്പെട്ട അവന്‍ അല്‍പം ആഹാരത്തിനായി കൊതിച്ചു. അതിനായി അവന്‍ ആ ദേശത്തെ ഒരു പൗരന്‍റെ അടുത്ത് അഭയം തേടി. അയാള്‍ അവനെ പന്നികളെ മേയ്ക്കാനായി നിയോഗിച്ചു. പന്നി തിന്നിരുന്ന തവിടെങ്കിലുംകൊ് അവന്‍ വയറു നിറയ്ക്കാന്‍ ആഗ്രഹിച്ചു. അതും അവനു കിട്ടിയില്ല. അപ്പോള്‍ അവന് സുബോധംഉായി. തന്‍റെ സ്നേഹമുള്ള പിതാവിനെയും പിതാവിന്‍റെ ഭവനത്തിലെ സുഭിക്ഷ തയും അവന് ഓര്‍മ്മവന്നു. പിതാവിന്‍റെ സ്നേഹം മനസ്സിലാക്കാതെ അദ്ദേഹത്തെയും ഭവനത്തെയും ഉപേക്ഷിച്ചു പോന്നതില്‍ അവനു മനസ്താപം തോന്നി. തന്നെ സ്നേഹിക്കുന്ന പിതാവിന്‍റെ ഭവനത്തിലേയ്ക്ക്  തിരിച്ചുപോകുമെന്ന്അ വന്‍ തീരുമാനിച്ചു. സ്നേഹം നിറഞ്ഞ പിതാവിനോട് തന്‍റെ തെറ്റ്  ഏറ്റുപറയുമെന്നും മാപ്പു ചോദിക്കുമെന്നും തീരുമാനിച്ച് അവന്‍ തിരിച്ചുപോയി. പിതാവാകട്ടെ തന്‍റെ പുത്രന്‍റെ വരവിനുവേി കാത്തുകഴിയുകയായിരുന്നു. ദൂരെവച്ചുതന്നെ അവനെ കണ്ട് പി താവ്ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ച് സ്വഭവനത്തില്‍ മകനായി സ്വീകരിച്ചു. സ്നേഹനിധിയായ പിതാവിനെ ധിക്ക രിച്ചതിലും വേദനിപ്പിച്ചതിലും അവന് ആത്മാര്‍ത്ഥമായ ദുഃഖമുായി (ലൂക്കാ 15: 11-24). 
     
                         

     നഷ്ടപ്പെട്ട തന്‍റെ മകനെ വേദനയോടെ കാത്തിരുന്ന ആ പിതാവിനെപ്പോലെയാണ് നമ്മുടെ ദൈവം. ആ ദൈവത്തോടുള്ള നമ്മുടെ സ്നേഹം ആത്മാര്‍ത്ഥമാണെങ്കില്‍ നമ്മുടെ മനസ്താപം പൂര്‍ണമായിരിക്കും
     
           നാം ചെയ്ത തെറ്റുകളെക്കുറിച്ച് നമുക്കുണ്ടാകുന്ന ദുഃഖമാണ്മ നസ്താ പം. സ്നേഹംതന്നെയായ ദൈവത്തെ പാപംവഴി വേദനിപ്പിച്ചതില്‍ നമുക്കുണ്ടാകുന്ന ആത്മാര്‍ത്ഥമായ ദുഃഖവും പാപത്തോടുള്ള വെറുപ്പുമാണ് പൂര്‍ണമനസ്താപം.
     
                പാപത്തിനു ദൈവം നല്‍കുന്ന ശിക്ഷ യെ ഭയന്ന് നമ്മില്‍ ഉാകുന്ന ദുഃഖമോ പാപത്തോടുള്ള വെറുപ്പോ മാത്രം പൂര്‍ണമായ മനസ്താപമാകുന്നില്ല. അവ നമ്മെ പൂര്‍ണമനസ്താപത്തിലേയ്ക്ക ്ന യിക്ക ണം.
                     
                       

    സ്നേഹംതന്നെയായ ദൈവത്തിന്‍റെ കല്പനകള്‍ ലംഘിക്കുന്നതാണ് പാപം. ഇതുവഴി നമുക്കു ദൈവികജീവന്‍ നഷ്ടമാകുന്നു; നാം ദൈവസ്നേഹത്തില്‍ നിന്ന് അകലുകയും ചെയ്യുന്നു. പാപം രുതരമു്. മാരകപാപവും, ലഘുപാപവും. ലഘുവായ തരത്തിലാണ് നാം ദൈവകല്പന ലംഘിച്ചതെങ്കില്‍ അതു ലഘുപാപമാണ്. അതുപോലെ ഗൗരവമുള്ള കാര്യത്തില്‍ പൂര്‍ണമായ അറിവോ സമ്മതമോ കൂടാതെ പ്രവര്‍ത്തിക്കുന്നതും ലഘുപാപമാണ്. പൂര്‍ണമായ അറിവോടും സമ്മതത്തോടുംകൂടെ ഗൗരവമുള്ള രീതിയില്‍ ദൈവപ്രമാണം ലംഘിച്ചാല്‍ അത് മാരകപാപമാണ്.
     
                      ലഘുപാപമാണെങ്കിലും മാരകപാപമാണെങ്കിലും നാം പാപമോചനം നേടണം. എല്ലാ പാപങ്ങ ളില്‍നിന്നും മോചനംനേടുവാനുള്ള കൂദാശയാണ് അനുരഞ്ജനകൂദാശ. മാരകമായ പാപ  ങ്ങ ള്‍ക്ക് അനുരഞ്ജനകൂദാശയിലൂടെ മാത്രമേ മോചനം ലഭിക്കുകയുള്ളു. ലഘുവായ പാപങ്ങ ള്‍ക്ക് കുര്‍ബാനയിലെ അനുരഞ്ജന ശുശ്രൂഷയിലൂടെയും പൂര്‍ണമായ മനസ്താപ ത്തിലൂടെയും പാപമോചനം ലഭിക്കുന്നതാണ്.
     
                              

    പാപം മോചിക്കുന്നതിനുള്ള അധികാരം ഈശോ അപ്പസ്തോലന്മാര്‍ക്കു നല്‍കി.  "നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷ മിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപ ങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും"  (യോഹ. 20:23). അപ്പസ്തോലന്മാര്‍ക്ക് ലഭിച്ച ഈ അധികാ ര മ ാണ് സഭയിലൂടെ ഇന്നും തു ടരുന്നത് . അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരിലൂടെയും അവര്‍ അഭിഷേകം ചെയ്തു നിയോഗിക്കുന്ന വൈദികരിലൂടെയും സഭ പാപമോചനം ന ല്‍കുന്നു . അനുരഞ്ജന കൂദാശയില്‍ മനസ്താപത്തോടെ പാപങ്ങ ള്‍ ഏറ്റുപറയുമ്പോള്‍ ഈശോയോടു തന്നെയാണ് ഏറ്റുപറയുന്നത്. ഈശോതന്നെയാണ് വൈദികനിലൂടെ പാപമോചനം നല്‍കുന്നത്.
     
               
                       പൂര്‍ണമനസ്താപത്തോടെ നാം ദൈവത്തിന്‍റെ പക്ക ലേക്ക് തിരിച്ചുചെല്ലുവാന്‍ അവിടുന്ന് കാത്തിരിക്കുന്നു. നമ്മുടെ പാപങ്ങ ള്‍ മോചിച്ച് വീണ്ടും നമ്മെ സ്വീകരിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു .  ദൈവത്തിന്‍ ഇ ൗക്ഷ ണമാണ് അവിടുത്തെ ഏകജാതനായ ഈശോയിലൂടെ
    അവിടുന്നു നല്‍കിയത്. ഇതിനായി ഈശോ നിരന്തരം നമ്മുടെ ഹൃദയത്തിന്‍റെ വാതിലില്‍ മുട്ടുന്നു.          
                          
                           

     പാപം െ ച യ്യുമ്പോ ള്‍ ദൈവത്തെ മാ ത്രമല്ല നാം   വേദനിപ്പിക്കുന്നത്. മാതാപിതാക്ക ളും സഹോദരങ്ങ ളും മറ്റുള്ളവരും നമ്മുടെ തെറ്റുകള്‍വഴി വേദനിക്കാറില്ലേ? നാം പാപംവഴി വേദനിപ്പിച്ച എല്ലാവരോടും രമ്യപ്പെടുമ്പോഴേ അനുരഞ്ജനം പൂര്‍ണ മാവുകയുള്ളു. അനുരഞ്ജനകൂദാശവഴി നാം ദൈവത്തോടും സഹോദരരോടും രമ്യപ്പെടുന്നു. ഈശോ പറയുന്നു:  "നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ നിന്‍റെ സഹോദരന് നിന്നോട്എ ന്തെങ്കിലും വിരോധം ഉെ ന്ന് അവിടെവച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനുമുമ്പില്‍ വച്ചിട്ട് പോയിഹോദരനോടു രമ്യപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക"  (മത്താ. 5:23-24). 
     
                            തന്‍റെ തെറ്റുകളെ ഓര്‍ത്ത് അനുതപിച്ച് തന്‍റെ പിതാവിനോടു രമ്യപ്പെട്ട ധൂര്‍ത്തപുത്രനെപ്പോലെ നമുക്കും നമ്മുടെ തെറ്റുകള്‍ ര്‍ത്ത് അനുതപിച്ച്  ദൈവത്തോടും സഹോദരോടുംഅനുരഞ്ജനപ്പെട്ടു ജീവിക്കാം
     

    നമുക്കു പാടാം

     

    തിരുസന്നിധിയിങ്കല്‍
    പാപികളേവരെയും
    മാടിവിളിച്ചവനാം
    അനുതാപികളാമേവര്‍ക്കും
    വാതില്‍ തുറന്നുകൊടുത്തവനാം
    കരുണാമയനാം കര്‍ത്താവേ
    നിന്‍ സവിധേവന്നനവരതം
    നിന്‍ സ്തുതികള്‍ ഞങ്ങ ള്‍ പാടട്ടെ 
     

    നമുക്ക ു പ്രാര്‍ത്ഥിക്കാം 

     

    പാപികളെ സ്നേഹിക്കുന്ന കാരുണ്യവാനായ ഈശോയേ,
    പാപമോചനം നല്‍കി ഞങ്ങ ളെ അനുഗ്രഹിക്കുകയും
    പാപത്തില്‍ വീഴാതിരിക്കുവാന്‍വേകൃപ
    നല്‍കി ഞങ്ങ ളെ ശക്തരാക്കുകയും ചെയ്യണമേ.
     

    നമുക്കു ഭക്തിപൂര്‍വം

    ദൈവവചനം വായിക്കാം  

     

    ലൂക്കാ. 15:11-24.
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

    "പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്‍റെ
    മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്‍റെ പുത്രന്‍ എന്നു വിളിക്ക പ്പെടുവാന്‍
    ഞാന്‍ ഇനി യോഗ്യനല്ല"  (ലൂക്കാ 15:21).
     

    എന്‍റെ തീരുമാനം

     

    ചെയ്തുപോയ തെറ്റുകളെ ഓര്‍ത്ത് ഞാന്‍ പശ്ചാത്തപിക്കുകയും
    അനുരഞ്ജനകൂദാശ സ്വീകരിക്കുകയും ചെയ്യും.
     

    നമുക്കു പ്രവര്‍ത്തിക്കാം

     

    മനസ്താപപ്രകരണം മനഃപാഠമാക്കുക.മനസ്താപപ്രകരണം
    എന്‍റെ ദൈവമേ, എറ്റം നല്ലവനും എല്ലാറ്റിനുമുപരിയായി
    സ്നേഹിക്ക പ്പെടുവാന്‍ യോഗ്യനുമായ അങ്ങേ യ്ക്കെ തിരായി
    പാപം ചെയ്തുപോയതിനാല്‍ പൂര്‍ണഹൃദയത്തോടെ ഞാന്‍
    മനസ്തപിക്കുകയും പാപങ്ങ ളെ വെറുക്ക ുകയും ചെയ്യുന്നു.
    അങ്ങ യെ ഞാന്‍ സ്നേഹിക്കുന്നു. എന്‍റെ പാപങ്ങ ളാല്‍ എന്‍റെ
    ആത്മാവിനെ അശുദ്ധമാക്കിയതിനാലും ,  സ്വര്‍ഗ ത്തെ
    നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി (അര്‍ഹയായി)
    തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങ യുടെ കൃപാവര
    സഹായത്താല്‍ പാപസാഹചര്യങ്ങ ളെ ഉപേക്ഷ ിക്ക ുമെന്നും,
    മേലില്‍ പാപം ചെയ്യുകയില്ലെന്നും ദൃഢമായി ഞാന്‍ പ്രതിജ്ഞ
    ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനെക്കാള്‍
    മരിക്കുവാനും ഞാന്‍ സന്നദ്ധനാ (സന്നദ്ധയാ) യിരിക്കുന്നു.ആമ്മേന്‍.
     

    നമുക്ക് ആടാം പാടാം

     

    പാപത്താലെന്നുള്ളം മലിനമാക്കുമ്പോള്‍
    ദൈവികജീവനില്‍ നിന്നകലുന്നു
    അനുരഞ്ജന കൂദാശ ഏകിയെന്‍ നാഥന്‍
    അകതാരില്‍ പരിശുദ്ധി വീണ്ടുമേകുന്നു.
    പാപത്താല്‍ ദൈവത്തെ വേദനിപ്പിച്ച
    ദുഃഖത്താല്‍ നീറും മനസ്താപത്തോടെ
    അനുരഞ്ജന കൂദാശ സ്വീകരിച്ചീടാം
    പാപത്തിന്‍ വഴികളില്‍ നിന്നകന്നീടാം.