•  
     
                             സക്കേവൂസ് എന്നു പേരുള്ള ഒരു ചുങ്കക്കാരന് ഈശോയെ കാണുവാന്‍ ആഗ്രഹം തോന്നി. പൊക്കം കുറവായതിനാല്‍ ജനക്കൂട്ടത്തില്‍വച്ച് ഈശോയെ കാണുവാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവന്‍ മുന്‍പേ ഓടി ഈശോ പോകാനിരുന്ന വഴിയുടെ അരികിലുള്ള ഒരു സിക്ക മൂര്‍ മരത്തില്‍ കയറിയിരുന്നു. ഈശോ ആ വഴിയിലൂടെ നടന്ന് ആ മരത്തിന്‍റെ ചുവട്ടിലെത്തിയപ്പോള്‍ അവനെ നോക്ക ി ഇപ്രകാരം പറഞ്ഞു: "സക്കേവൂസ്, വേഗം ഇറങ്ങിവരിക. എനിക്ക ്നി ന്‍റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു" (ലൂക്കാ 19:5). ഇതുകേട്ട ഉടനെ സക്കേ വൂസ് തിടുക്ക ത്തില്‍ താഴെയിറങ്ങി സന്തോഷത്തോടെ ഈശോയെ സ്വീകരിച്ചു.
     
                               ഈശോയുടെ സ്നേഹസാന്നിധ്യം അനുഭവിക്കുകയും വചനങ്ങ ള്‍ കേള്‍ക്കുകയും ചെയ്ത സക്കേ വൂസ് തന്‍റെ തെറ്റുകളെ ഓര്‍ത്ത് അനുതപിച്ചു. താന്‍ ചെയ്ത തെറ്റുകള്‍ ഈശോയോട് ഏറ്റുപറ  ഇന്ന്യുകയും അവയ്ക്ക്  പരിഹാരം ചെയ്യുമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു:  കര്‍ത്താവേ, ഇതാ എന്‍റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുെങ്കില്‍ ഒന്നിനു നാലിരട്ടിയായി ഞാന്‍ തിരികെ കൊടുക്കുന്നു. 
     
                     

     അപ്പോള്‍ ഈശോ അവനോടു പറഞ്ഞു: "ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു"  (ലൂക്കാ 19:9). അങ്ങ നെ തന്‍റെ തെറ്റുകള്‍ ഓര്‍ത്ത് അനുതപിക്കുകയും അവ ഏറ്റുപറയുകയും അവയ്ക്ക്  പരിഹാരം ചെയ്യുമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്ത സക്കേ വൂസിന് പാപമോചനവും രക്ഷ യും ലഭിച്ചു. 
     
                           പാപങ്ങ ളില്‍നിന്നു മോചനവും പാപംചെയ്യാതിരിക്ക ാനാവശ്യമായ ശക്തിയും നല്‍കി ദൈവത്തോടും സഹോദരരോടും നമ്മെ രമ്യപ്പെടുത്തുന്ന കൂദാശയാണ് അനുരഞ്ജനകൂദാശ.
     
                     അനുരഞ്ജനകൂദാശ വഴി സഭ ഇന്ന് നമ്മുടെ പാപങ്ങ ള്‍ മോചിക്കുന്നു. ക്രിസ്തു തന്നെയാണ് സഭയിലൂടെ നമുക്ക ്പാപമോചനം നല്‍കുന്നത്. നഷ്ടപ്പെട്ട തന്‍റെ മകനെ സ്വീകരിക്കുവാന്‍ കാത്തിരുന്ന പിതാവിനെപ്പോലെ പാപികളായ നമ്മെ സ്വീകരിക്കുവാന്‍ അനുരഞ്ജനകൂദാശയില്‍ ദൈവം സദാ കാത്തിരിക്കുന്നു. നൂറ് ആടുകളില്‍ ഒന്ന് വഴിതെറ്റിപ്പോയാല്‍ അന്വേഷിച്ചു കെ ത്തുന്ന ഇടയനെപ്പോലെയാണ് ദൈവം. പാപംവഴി ദൈവത്തില്‍നിന്ന് അകന്നുപോകുന്ന നമ്മള്‍ അനുരഞ്ജന
    കൂദാശയിലൂടെ അവിടുന്നുമായി രമ്യപ്പെടുന്നു.
     

     

    അനുരഞ്ജനകൂദാശ ഫലപ്രദമായി സ്വീകരിക്കുന്നതിനാവശ്യമായകാര്യങ്ങള്‍ അഞ്ചാണ്.

     

    1. ആത്മശോധന ചെയ്ത് പാപങ്ങളെല്ലാം കണ്ടെത്തണം.
    2. പാപങ്ങ ളോര്‍ത്തു പശ്ചാത്തപിക്ക ണം.
    3. പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യണം.
    4. പാപങ്ങ ളെല്ലാം വൈദികനോട് ഏറ്റുപറയണം.
    5. വൈദികന്‍ നല്‍കുന്ന പ്രായശ്ചിത്തം അനുഷ്ഠിക്ക ണം
     
                         നല്ല ഒരുക്ക ത്തോടെ അനുരഞ്ജനകൂദാശ സ്വീകരിക്കുമ്പോള്‍ നമുക്കു പാപമോചനവും വീണ്ടും പാപത്തില്‍ വീഴാതിരിക്കുവാനുള്ള കൃപാവരവും ലഭിക്കുന്നു. കൂടാതെ ആന്തരികസമാധാനവും സന്തോഷവും കൈവരുന്നു. ഇവയാണ് അനുരഞ്ജനകൂദാശയുടെ ഫലങ്ങള്‍.
     
                        

    അനുരഞ്ജനകൂദാശയിലൂടെ മോചനം നേടിയിട്ടുള്ള പാപങ്ങ ള്‍ക്കു പരിഹാരം ചെയ്യുവാനും നമുക്ക് കടമയു്. പാപം മൂലം നമ്മള്‍ ദൈവത്തോടും സഹോദരങ്ങ ളോടും നമ്മോടുതന്നെയും വരുത്തിയ വീഴ്ചകള്‍ക്കാണു നാം പരിഹാരം ചെയ്യുന്നത്.  വൈദികന്‍ നല്‍കുന്ന പ്രായശ്ചിത്തത്തിനുപുറമേ പ്രാര്‍ത്ഥന, കാരുണ്  പ്രവൃത്തികള്‍, പരിത്യാഗപ്രവൃത്തികള്‍ എന്നിവ വഴിയും നാം പാപത്തിനു പരിഹാരം ചെയ്യേതാണ്ആരുടെയെങ്കിലും വസ്തുവകകള്‍ നാം അന്യായമായി കൈവശപ്പെടുത്തിയിട്ടുെങ്കില്‍ അവ തിരിച്ചുകൊടുക്കേ താണ്.
     
                       അനുരഞ്ജനകൂദാശയില്‍ പാപങ്ങ ളെക്കുറിച്ചുള്ള പശ്ചാത്താ പമാണ് ഏറ്റവും പ്രധാനം.   പശ്ചാത്താപമില്ലാത്ത ഒരുവന് ഈ കൂദാശയിലൂടെ പാപമോചനം ലഭിക്കുകയില്ല. പാപത്തില്‍ വീഴാന്‍ ഇടയായാല്‍ ഉടന്‍തന്നെ നാം പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പപേക്ഷ ിക്കുകയും ചെയ്യേതാണ്. പാപം ഗുരുതരമാണെങ്കില്‍ ഏറ്റവും അടുത്ത അവസരം ഉപയോഗിച്ച് അനുരഞ്ജനകൂദാശ സ്വീകരിച്ച് പാപമോചനം നേടണം. 
     

    നമുക്കു പാടാം

     

    ദൈവമേ എന്നില്‍ കനിയണമേപാപങ്ങ ള്‍ പൊറുക്കേ ണമേ
    ഘോരമാമെന്‍റെ അപരാധങ്ങ ള്‍കനിവിയന്നു മറക്കേ ണമേ.
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    പാപികളെ സ്നേഹിക്കുന്ന ഈശോയേ, ഞങ്ങ ള്‍ക്കു
    പാപബോധവും പശ്ചാത്താപവും നല്‍കണമേ. തിന്മയില്‍
    നിന്നകലുവാനും നന്മയില്‍ വളരുവാനും ഞങ്ങ ളെ
    സഹായിക്ക ണമേ.
     

    നമുക്കു ഭക്തിപൂര്‍വം

    ദൈവവചനം വായിക്കാം

     

    ലൂക്കാ. 15:1-10.
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

    "അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും"
    (ലൂക്കാ 15:7).
     

    എന്‍റെ തീരുമാനം

     

    മാസത്തിലൊരിക്ക ലെങ്കിലും ഞാന്‍
    അനുരഞ്ജനകൂദാശ സ്വീകരിക്കും.
     

     

    നമുക്കു പ്രവര്‍ത്തിക്കാം

     

    അനുരഞ്ജനകൂദാശയ്ക്ക്  ഒരുക്കമായുള്ള ജപം മനഃപാഠമാക്കു
    അനുരഞ്ജനകൂദാശയ്ക്ക് ഒരുക്ക മായുള്ള ജപം
    സര്‍വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ
    മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ
    സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും,
    വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും,
    പിതാവേ അങ്ങ യോടും ഞാന്‍ ഏറ്റുപറയുന്നു. വിചാരത്താലും വാക്കാലും
    പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി. എന്‍റെ പിഴ, എന്‍റെപിഴ, എന്‍റെ വലിയ പിഴ.
    ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന
    മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധമിഖായേലിനോടും വിശുദ്ധ സ്നാപക
    യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ
    പൗലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും പിതാവേ
    അങ്ങ യോടും, നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിക്കുവേണ്ടി
    പ്രാര്‍ത്ഥിക്കണമേ എന്നു ഞാനപേക്ഷ ിക്കുന്നു. ആമ്മേന്‍.
     

     നമുക്ക ് ആടാം പാടാം

     

    ദേഹത്തില്‍ ചെളിയായാല്‍ കഴുകിക്ക ളയേണം
    ആത്മാവില്‍ കറവീണാല്‍ പാപം കഴുകേണം
    പാപിനിയാം സ്ത്രീയെപോല്‍ അനുതാപത്തോടെ
    ചുങ്കക്കാരന്‍ സക്കൈ യെപ്പോല്‍ പരിഹാരത്തോടെ
    തെറ്റുകളേറ്റു ചൊല്ലുമ്പോള്‍ പാപം പോക്കുന്നു
    നാഥന്‍, അനുരഞ്ജനകൂദാശയില്‍ കൃപയും നല്‍കുന്നു.
    വീഴ്ചകള്‍ വന്നൊരു വഴിയെല്ലാം തിരിഞ്ഞു നോക്കേ ണം
    ഉള്ളത്തില്‍ അനുതാപം നിറഞ്ഞു നില്‍ക്കേ ണം
    ഇനിയൊരുനാളും ചെയ്യില്ലെന്നൊരു പ്രതിജ്ഞചെയ്യേണം
    അനുരഞ്ജന വേദിയിലെത്തി ഏറ്റുചൊല്ലേണം
    കല്പിക്കുന്നൊരു പരിഹാരം നിറവേറ്റീടേണം
    നമ്മള്‍, നന്ദി നിറഞ്ഞൊരു മനസോടെ സ്തുതി പാടീടേണം.