•  
     
                             ഈശോയുടെ ഉത്ഥാനത്തിനുശേഷം ശിഷ്യന്മാരില്‍ രുപേര്‍ എമ്മാവൂസ് എന്ന ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ആ ദിവസങ്ങ ളില്‍ ജറുസലേമില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അവര്‍ സംസാരിക്കുകയും, വാദിക്കുകയും ചെയ്തുകൊണ്ടു പോകുമ്പോള്‍ ഈശോയും അവരുടെ അടുത്തെത്തി, അവരോടൊപ്പം യാത്രചെയ്തു. എന്നാല്‍ അവ ര്‍ ഈശോയെ തിരിച്ചറിഞ്ഞില്ല . അവര്‍ മ്ലാനവദനരായിരുന്നു .  നിങ്ങള്‍ എന്തിനെക്കുറിച്ചാണ് ് സംസാരിക്കുന്നതെന്ന ഈശോയുടെ ചോദ്യത്തി നുത്തരമായി, നസ്രായനായ ഈശോയുടെ പീഡാനുഭവത്തെയും മരണ ത്തെയും ഉത്ഥാന വാര്‍ത്തയെയുംകുറിച്ചാണെന്ന് അവര്‍ മറുപടി നല്‍കി. മിശിഹാ ഇതെല്ലാം സഹിച്ച് മഹത്ത്വത്തിലേക്കു പ്രവേശിക്കേതായിരു ന്നുവെന്ന് വി. ഗ്രന്ഥം ഉദ്ധരിച്ചുകൊണ്ട് അപ്പോള്‍ ഈശോ അവര്‍ക്ക് വ്യാഖ്യാ നിച്ചുകൊടുത്തു  (ലൂക്കാ 24:13-35). 
     
                         

     അ വ ര്‍ എമ്മാവൂസിലെത്തിയപ്പോള്‍ ശിഷ്യരുടെ നിര്‍ബന്ധപ്രകാരം ഈശോ അവരോടൊപ്പം താമസിക്കുവാന്‍ കയറി.  ഭക്ഷ ണത്തിനിരുന്നപ്പോള്‍ ഈശോ അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് അവര്‍ക്കു കൊടുത്തു. അപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്ക പ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു.  വിശുദ്ധ ലിഖിതങ്ങ ള്‍ വ്യാഖ്യാനിച്ചു കൊടുത്തു കൊണ്ട് അവെര വിശ്വാസത്തില്‍ ആഴപ്പെടുത്തിയതിനു ശേഷമാണ് അവിടുന്ന് അവര്‍ക്ക് അപ്പം ആശീര്‍വദിച്ചു മുറിച്ചു നല്‍കിയത്. 
     
                    പെസഹാത്തിരുനാളില്‍ ഈശോ വി. കുര്‍ബാന സ്ഥാപിച്ചു. വി. കുര്‍ബാനയിലൂടെ ഈശോ തന്‍റെ ശരീരവും രക്തവും നമ്മുടെ ആത്മാവിന് ഭ ക്ഷ ണമായി നല്‍കുന്നു . പാപമോച്ചനവും  ദൈവികജീവനും നമുക്കു പ്രദാനം ചെയ്യുന്ന ഈശോയുടെ ശരീരരക്തങ്ങള്‍ സ്വീകരിക്കുവാന്‍ നാം യോഗ്യത നേടണം. 
     
                 

    ഈശോയുടെ ശരീരരക്തങ്ങ ള്‍ സ്വീകരിക്കന്നതിനു വിശുദ്ധി ആവശ്യമാണ്. അതു കൊണ്ട് കൃപാവരാവസ്ഥയിലാണോ നാം എന്ന് ആത്മ ശോധന ചെയ്യണം. മാരകമായ പാപങ്ങളോടെ വി. കുര്‍ബാന സ്വീകരിക്കുവാന്‍ പാടില്ല. അനുരഞ്ജന കൂദാശയിലൂടെ പാപമോചനം നേടി ഹൃദയവിശുദ്ധിയോടെവേണം ഈശോയെ സ്വീകരിക്കുവാന്‍.  "ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷ ിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും
    ചെയ്താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു. അതിനാല്‍ ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം  ഭക്ഷ ിക്കുകയും, പാത്രത്തില്‍നിന്ന്
    പാനം ചെയ്യുകയും ചെയ്യട്ടെ"  (1 കോറി. 11:27-28). 
     
                       

     സ്നേഹത്തിന്‍റെ  ഈ കൂദാശ സ്വീകരിക്കുമ്പോ ള്‍ ദൈവത്തോടും സഹോദരരോടും ഐക്യപ്പെട്ടു ജീവിക്കുക ആവശ്യമാണെന്ന് നാം ഓര്‍മ്മിക്ക ണം. വി. കുര്‍ബാനയിലെ സമാധാനാശംസ ഇക്കാര്യമാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. വി. കുര്‍ബാനയില്‍, കുര്‍ബാനസ്വീകരണത്തിനു മുമ്പുള്ള അനുരഞ്ജനശുശ്രൂഷ ആത്മശോധന ചെയ്യുവാന്‍ നമ്മെ സഹായിക്കുന്നു. അതുവഴി ദൈവത്തോടും സഹോദരങ്ങ ളോടും അനുരഞ്ജ നപ്പെടുവാനും പാപമോചനം നേടുവാനും നമുക്ക ു സാധിക്കും. കുര്‍ബാന സ്വീകരണത്തിനുമുമ്പുള്ള ഉപവാസം നമ്മുടെ ഒരുക്ക ത്തെ വളരെ ശക്തമാക്കും. വി. കുര്‍ബാന സ്വീകരിക്കുവാന്‍ നമുക്കു ഭക്തിയും ഒരുക്കവും ആവശ്യമാണ്. നമ്മിലേക്ക ് എഴുന്നള്ളിവരുന്ന ഈശോയെ സ്നേഹപൂര്‍വം നമുക്ക് സ്വീകരിക്കാം.
     

     

     

    വി. കുര്‍ബാന യോഗ്യതയോടെ സ്വീകരിക്കുവാന്‍ വേണ്ടകാര്യങ്ങ ള്‍

    1. കൃപാവരാവസ്ഥയിലായിരിക്കുക.
    2. ദിവ്യകാരുണ്യസ്വീകരണത്തിനുമുമ്പ്
                       ഒരു മണിക്കൂറെങ്കിലും ഉപവസിക്കുക.
    3. വേത്ര ഭക്തിയും ഒരുക്കവും ഉണ്ടായിരിക്കു
    ഈശോയുടെ ശരീരവും രക്തവും സ്വീകരിക്കുന്ന എല്ലാവരും
    ഈശോയുടെ ദൈവികജീവനില്‍ പങ്കാളികളാകുന്നു. വി. കുര്‍ബാന പരസ്പര സ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും വിരുന്നാണ്. ഒരേ അപ്പത്തില്‍നിന്നു ഭക്ഷ ിക്കുന്നവര്‍ ഒരുമയില്‍ ജീവിക്കണം. പരസ്പര
    സ്നേഹവും സാഹോദര്യവും നാം പ്രകടിപ്പിക്ക ണം. അങ്ങനെ നാമെല്ലാവരും ഈശോയില്‍ ഒന്നായിത്തീരണം. കര്‍ത്താവിന്‍റെ ബലിപീഠത്തില്‍നിന്നു നമുക്കു ഭക്ഷ ിച്ചു തൃപ്തരാകാം. സഭയുടെ വിശ്വസ്ത സന്താനങ്ങളായി വര്‍ത്തിക്കുവാന്‍ വി. കുര്‍ബാന നമ്മെ ശക്തരാക്കട്ടെ
     

    നമുക്കു പാടാം

     

    മനസ്സില്‍ നിറയും മലിനതയെല്ലാം
    കഴുകി ധന്യരാകാം
    അപരാധങ്ങ ള്‍ നീക്ക ണമേ
    പാപകടങ്ങ ള്‍ മായ്ക്ക ണമേ.
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    ഞങ്ങ ള്‍ക്ക് പാപമോചനവും ദൈവികജീവനും
    പ്രദാനംചെയ്യുവാന്‍ തിരുശരീരരക്തങ്ങ ള്‍ നല്‍കിയ ഈശോയേ,വേണ്ട
    ത്ര യോഗ്യതയോടെ അങ്ങയെ ഞങ്ങ ളുടെ ഹൃദയത്തില്‍
    സ്വീകരിക്കുവാനുള്ള അനുഗ്രഹം തരണമേ.
     

    നമുക്കു ഭക്തിപൂര്‍വം

    ദൈവവചനം വായിക്കാം

     

    1 കോറി. 11:23-30.
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

     "ഒരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം
    ഈ അപ്പം ഭക്ഷ ിക്കുകയും, പാത്രത്തില്‍
    നിന്നു പാനംചെയ്യുകയും ചെയ്യട്ടെ" (1 കോറി. 11:28). 
     

    എന്‍റെ തീരുമാനം 

     

    ഈശോയുടെ തിരുശരീരരക്തങ്ങള്‍ ഞാന്‍
    യോഗ്യതയോടെ സ്വീകരിക്കും.
     
     

    നമുക്കു പ്രവര്‍ത്തിക്കാം

     
    ഈശോയെ യോഗ്യതയോടെ സ്വീകരിക്കാന്‍ വേണ്ട കാര്യങ്ങള്‍
    പദസഞ്ചിയില്‍നിന്നും തിരഞ്ഞെടുത്ത് എഴുതുക
     
     
    ധനം, വിശുദ്ധി,
    വിശ്വാസം, ഭക്തി,
    ഒരുക്ക ം, പദവി,
    കൃപാവരം, ആരോഗ്യം,
    സ്നേഹം, ഉപവാസം,
    ആത്മശോധന.
     

    നമുക്ക് ആടാം പാടാം

     

    ഈശോയെ എന്നുള്ളില്‍ വന്നീടണേ
    സ്നേഹമായ് നിത്യം വസിച്ചീടണേ
    യോഗ്യതയില്ലങ്ങേ സ്വീകരിക്കാന്‍
    നിന്നൊരുവാക്കാല്‍ ഞാന്‍ ശുദ്ധനാകും
    സോദരരെയെന്നും സ്നേഹിച്ചീടാന്‍
    ദ്രോഹങ്ങളെല്ലാം ക്ഷമിച്ചീടുവാന്‍
    നിന്‍സ്നേഹമെന്നുള്ളില്‍ ചിന്തീടണേ
    നിത്യവുമെന്നില്‍ വസിച്ചീടണേ.