•  
     
                                  ഇസ്രായേല്‍ജനത ഈജിപ്തില്‍നിന്നു കാനാന്‍ദേശത്തേയ്ക്ക ുയാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടയില്‍, ഈജിപ്തില്‍നിന്നും അവര്‍ കൊണ്ടുന്ന ഭക്ഷണസാധനങ്ങള്‍ എല്ലാം തീര്‍ന്നു. ഭക്ഷ ണമില്ലാതെ അവര്‍ വലഞ്ഞു. വിശന്നു വലഞ്ഞ ജനത്തെ ദൈവം അത്ഭുതകരമായി ഭക്ഷ ണം നല്‍കി തൃപ്തരാക്കി. അവിടുന്ന് ആകാശത്തുനിന്ന് വെളുത്തനിറമുള്ളതും തേന്‍ ചേര്‍ത്ത അപ്പത്തി ന്‍റെ രുചിയുള്ളതുമായ  'മന്നാ'  പൊഴിച്ചു. ഇസ്രായേല്‍ജനം മന്നാ കഴിച്ച് വിശപ്പും ക്ഷീണവുമകറ്റി (പുറപ്പാട് 16:1-36). അവര്‍ ശക്തിപ്രാപിച്ച്കാനാന്‍ദേശത്തേയ്ക്കു  നീങ്ങി. .
     
                        ഈശോ അപ്പം വര്‍ദ്ധിപ്പിച്ച് ജനങ്ങ ളുടെ വിശപ്പുമാറ്റുന്ന സംഭവം സുവിശേഷങ്ങ ളില്‍ വിവരിക്കുന്നുണ്ട്ഈശോയുടെ പ്രസംഗം കേള്‍ക്കുന്നതിനായി അവിടുത്തെ ചുറ്റും കൂടിയിരുന്ന ജനങ്ങ ള്‍ക്കു  വിശന്നപ്പോള്‍ ഈശോ അപ്പം അത്ഭുതകരമായി വര്‍ദ്ധിപ്പിച്ചു നല്‍കി  (യോഹ.6:1-15). ശരീരത്തിന്‍റെ വിശപ്പകറ്റാന്‍ അപ്പം നല്‍കിയ ഈശോ ആത്മാവിന്‍റെ വിശപ്പകറ്റുന്ന ഭക്ഷ ണവും നല്‍കുന്നുണ്ട്ഈശോ പറഞ്ഞു"ഞാനാണ് ജീവന്‍റെ അപ്പം, എന്‍റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കുകയില്ല"  (യോഹ.6:35).
     
                     

     ക്രൈസ്തവരായ നമ്മുടെ ആത്മീയ ജീവിതത്തെ പരിപോഷിപ്പിച്ചു ശക്തി പ്പെടുത്തു ന്നതിനായി ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചു. ഈ കൂദാശയിലൂടെ നമ്മുടെ ആത്മാവിനു പോഷണമായി തന്‍റെ ശരീരവും രക്തവും ഈശോ നല്‍കുന്നു. അപ്പ ത്തിന്‍റെയും വീഞ്ഞീന്‍റെയും സാദൃശ്യങ്ങ ളിലാണ് ഈശോ തന്‍റെ ശരീരവും രക്തവും നമുക്കു നല്‍കുന്നത്. അങ്ങനെ വിശുദ്ധ കുര്‍ബാനയിലൂടെ ഈശോയുടെ ശരീരരക്തങ്ങ ള്‍ നമുക്ക് ആത്മീയഭക്ഷ ണ പാനീയങ്ങളായിത്തീരുന്നു.
     
                                അപ്പത്തിന്‍റെയും വീഞ്ഞീന്‍റെയും സാദൃശ്യത്തില്‍ നമ്മുടെ കര്‍ത്താവീശോമിശിഹാ തന്‍റെ തിരുശരീരവും തിരുരക്തവും നമുക്കു നല്‍കുന്ന കൂദാശയാണ് വി. കുര്‍ബാന 
     
                                 

    പെസഹാത്തിരുനാളിലാണ് ഈശോ കുര്‍ബാന സ്ഥാപിച്ചത്.ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് ഇസ്രയേല്‍ ജനതസ്വതന്ത്രരായതിന്‍റെ ഓര്‍മ്മയാണ് അവര്‍ പെസഹാദിനത്തില്‍ ആചരിച്ചിരുന്നത് . 
    പെസഹാ എന്ന വാക്കിന്‍റെ  അ ര്‍ത്ഥം  കടന്നുപോകല്‍  എന്നാണ്. പെസഹാത്തിരുനാളിലെ അത്താഴ വിരുന്നില്‍  ഈശോ അപ്പമെടുത്ത് ആശീര്‍വദിച്ച് മുറിച്ച് ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: "വാങ്ങ ി ഭക്ഷിക്കുവിന്‍ ;ഇത് എന്‍റെ ശരീരമാണ് " . അനന്തര ം പാനപാത്രമെടുത്ത്, കൃതജ്ഞതാ സ്തോത്രം ചെയ്ത് അവര്‍ക്ക ് കൊടുത്തുകൊണ്ടു പറഞ്ഞു: "നിങ്ങളെല്ലാവരും ഇതില്‍നിന്ന് പാനം ചെയ്യുവിന്‍. ഇത് പാപമോചനത്തിനായി അനേകര്‍ക്കു വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ രക്തമാണ്"  (മത്താ. 26:26-28). അങ്ങനെ ഈശോ തന്‍റെ ശരീരരക്തങ്ങ ള്‍ ശിഷ്യന്മാര്‍ക്ക ് ആത്മീയ ഭക്ഷ ണവും പാനീയവുമായി നല്‍കി. പഴയനിയമത്തിലെ പെസഹാ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നുള്ള മോചനമായിരുന്നു. പുതിയനിയമത്തിലെ പെസഹാ പാപത്തിന്‍റെ അടിമത്തത്തില്‍ നിന്നുള്ള മോചനമാണ്. 
     
                         
     
                        

    വി. കുര്‍ബാന രക്ഷ പ്രദാനം ചെയ്യുന്ന ഈശോയുടെ സ്നേഹവിരുന്നാണ്. നമുക്കു ജീവന്‍ നല്‍കുന്ന അപ്പമാണത്. ഈ വിരുന്ന് നമുക്കു നിത്യജീവന്‍ പ്രദാനം ചെയ്യുന്നു. കാരണം, ഈശോ
    പറഞ്ഞ ു: "എന്‍റെ ശരീരം ഭക്ഷ ിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനു്.
    അവസാനദിവസം ഞാനവനെ ഉയിര്‍പ്പിക്ക ും"(യോഹ. 6:54). വിശുദ്ധ കുര്‍ബാനയില്‍ ഈശോയുടെ
    യഥാര്‍ത്ഥ ശരീരരക്തങ്ങ ളാണ് നാം സ്വീകരിക്കുന്നത്. എന്തെന്നാല്‍ ഈശോ പറയുന്നു: "എന്‍റെ ശരീരം യഥാര്‍ത്ഥ ഭക്ഷ ണമാണ്. എന്‍റെ രക്തം യഥാര്‍ത്ഥ പാനീയവുമാണ്"(യോഹ. 6:55).
     
     
    വി. കുര്‍ബാനയാകുന്ന സ്നേഹവിരുന്നിലൂടെ നമ്മളും ഈശോയില്‍ ഒന്നാകുന്നു. "അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്" (1 കോറി. 10:17). വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്നതിലൂടെ നാമും സഭാശരീരത്തില്‍ ഒന്നായിത്തീരുന്നു. ഒരേ വിരുന്നില്‍ പങ്കെടുക്കുന്ന നാം പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത് ഐക്യത്തില്‍ ജീവിക്കേ വരാണ്. അള്‍ത്താരയിലെ പങ്കുവയ്ക്ക ല്‍ ജീവിതത്തിലെ പങ്കുവയ്ക്ക ലിലേയ്ക്കു  നമ്മെ നയിക്ക ണം.
     
     
    വി. കുര്‍ബാന ഒരു വിരുന്നായതുകൊ് അതില്‍ പങ്കെടുക്കുന്ന എല്ലാവരും ഈശോ നല്‍കുന്ന ശരീരരക്തങ്ങ ള്‍ യോഗ്യതയോടെ സ്വീകരിക്ക ണം. അപ്പോഴാണ് വിരുന്ന് പൂര്‍ണമാകുന്നത്. നമ്മുടെ
    ആത്മാവിന്‍റെ പോഷണമായ വി. കുര്‍ബാനയില്‍ നമുക്ക ് ഭക്തിയോടെ പങ്കുചേരാം.

    നമുക്കു പാടാം

     

    രക്ഷ കനീശോതന്‍ ശിഷ്യരെ അറിയിച്ച ദിവ്യരഹസ്യമിതാ
    സ്വര്‍ഗത്തില്‍ നിന്നാഗതമാം ജീവന്‍ നല്‍കിടുമപ്പം ഞാന്‍
    സ്നേഹമൊടെന്നെ കൈക്കൊള്‍വോ- നെന്നില്‍ നിത്യം ജീവിക്കും
    നേടുമവന്‍ സ്വര്‍ഗം നിശ്ചയമായ് 
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    ജീവന്‍റെ അപ്പമായ ഈശോയേ, കുരിശിലെ ബലിവഴി അങ്ങ യുടെ
    ശരീരരക്തങ്ങ ള്‍ ഞങ്ങള്‍ക്കു നല്‍കിയതിനെയോര്‍ത്ത് ഞങ്ങ ള്‍ അങ്ങ യെ സ്തുതിക്കുന്നു.
     

    നമുക്കു ഭക്തിപൂര്‍വം

    ദൈവവചനം വായിക്കാം

     

    യോഹ. 6:52-58.
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

    " "എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം
    പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും
    ഞാന്‍ അവനിലും വസിക്കുന്നു" (യോഹ. 6:56).
     

    എന്‍റെ തീരുമാനം

     

    ഞായറാഴ്ചകളില്‍ മാത്രമല്ല, അവസരം ലഭിക്കുമ്പോഴെല്ലാം
    ഞാന്‍ വി. കുര്‍ബാനയില്‍ സംബന്ധിക്കുകയും, യോഗ്യതയോടെ വി. കുര്‍ബാന സ്വീകരിക്കുകയും ചെയ്യും.
     

    നമുക്കു പ്രവര്‍ത്തിക്കാം

     

    വി. കുര്‍ബാനയുടെ സ്ഥാപനത്തെക്കുറിച്ചുള്ള ജപമാല രഹസ്യം എഴുതുക.
     

    നമുക്ക് ആടാം പാടാം

     

    അപ്പമന്നേകിയോനപ്പമായി
    അള്‍ത്താരതന്നില്‍ വസിച്ചിടുന്നു
    ആത്മാവിന്‍ പോഷണമേകിടുവാന്‍
    ജീവനായ് ശക്തിയായ് വാണിടുന്നു
    മരുഭൂവില്‍ മന്നാ ഭുജിച്ചവരോ
    മരണത്തിന്‍ തേരില്‍ കടന്നുപോയി
    ഈശോയാം അപ്പം ഭുജിച്ചുവെന്നാല്‍
    ജീവന്‍റെ തേരില്‍ പറന്നുയരാം
    പെസഹാത്തിരുനാളില്‍ നല്‍കിയതാം
    സ്നേഹത്തിന്‍ കൂദാശ സ്വീകരിച്ചാല്‍
    പങ്കുവയ്ക്കാനും ബലിയാകാനും
    നമ്മില്‍ വാഴും ഈശോ ശക്തിനല്‍കും