പാഠം 6
വി. കുര്‍ബാന ജീവന്‍ നല്കുന്ന ബലി
-
ദൈവം തന്‍റെ വാഗ്ദാനപ്രകാരം അബ്രാഹത്തിനു നല്‍കിയ ഏകമകനായിരുന്നു ഇസഹാക്ക ്. അവനെ മോറിയാമലയില്‍വച്ച് തനിക്കു ബലിയര്‍പ്പിക്ക ണമെന്ന് ദൈവം അബ്രാഹത്തോടു കല്പിച്ചു. ദൈവത്തിന്‍റെ കല്പന അനുസരിച്ച് അബ്രാഹം പുത്രനെ ബലികഴിക്കാന്‍ ഒരുങ്ങി. അപ്പോള്‍ അബ്രാഹത്തില്‍ ദൈവം സംപ്രീതനായി. മകനെ ബലിയര്‍പ്പിക്കുന്നതില്‍നിന്ന് അവനെ തടഞ്ഞു. പകരം സമീപത്തെ മുള്‍ച്ചെടികളില്‍ കൊമ്പുടക്ക ി കിടക്കുന്ന ഒരു മുട്ടാടിനെ അബ്രാഹം ബലിയര്‍പ്പിച്ചു. ആ ബലി സ്വീകരിച്ചു ദൈവം അവനെ സമൃദ്ധമായി അനുഗ്രഹിച്ചു.(ഉല്‍പത്തി 22:1-18).എല്ലാ ജീവികളുടെയും ജീവന്‍ രക്തത്തിലാണെന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു. അതു ബലിയിലൂടെ രക്തം ദൈവത്തിനു സമര്‍പ്പിക്കുന്നത് ജീവന്‍ സമര്‍പ്പിക്കുന്നതിനു തുല്യമാണെന്ന് അവര്കരുതി (ലേവ്യര്‍ 17:11).ദൈവത്തെ ആരാധിക്കുക, ദൈവത്തിനു നന്ദി പറയുക, പാപങ്ങ ള്‍ക്ക് മാപ്പപേക്ഷ ിക്കുക, ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങ ള്‍ പ്രാപിക്കു ക എന്നിവ യായിരുന്നു പ ഴ യ ന യ മ കാ ല ത്തെ ബലിയര്‍പ്പണത്തിന്‍റെ ഉദ്ദേശ്യങ്ങ ള്‍. എന്നാല്‍ പഴയനിയമബലികള്‍ ഈ ഉദ്ദേശ്യങ്ങ ളെല്ലാം പൂര്‍ണമായി സാധിക്കാന്‍ പര്യാപ്ത മായിരുന്നില്ല. "കാരണം, കാളകളുടെയും കോലാടുകളുടെയും രക്തത്തിന് പാപങ്ങ ള്‍ നീക്കിക്കളയുവാന്‍ സാധിക്കുകയില്ല" അ (ഹെബ്രാ. 10:4).മനുഷ്യവര്‍ഗത്തിന്‍റെ പാപങ്ങ ള്‍ പൂര്‍ണമായും നീക്ക ിക്ക ളയുവാനും അവര്‍ക്ക് ജീവന്‍ നല്‍കുവാനുമായി ഈശോ സ്വയം ബലിയായിത്തീര്‍ന്നു. അവിടുന്ന് നമുക്കുവേണ്ടി കഠിനമായ പീഡനങ്ങ ള്‍ ഏറ്റുവാങ്ങി; ദുസ്സഹമായ വേദന സഹിച്ചു; ക്രൂരമായി പരിഹസിക്ക പ്പെട്ടു; കുരിശില്‍ തറയ്ക്ക പ്പെട്ടു; രക്തം ചിന്തി ജീവന്‍ ബലിയര്‍പ്പിച്ചു. "മരണം വരെ - അതേ കുരിശുമരണംവരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി" (ഫിലി. 2:8).കുരിശിലെ ബലിവഴി ഈശോ മനുഷ്യവര്‍ഗത്തെ പിതാവായ ദൈവവുമായി രമ്യപ്പെടുത്തി; നമ്മെ പാപത്തില്‍നിന്ന് മോചിപ്പിച്ചു; നമുക്ക് ദൈവികജീവന്‍ പ്രദാനം ചെയ്തു. പാപമോചനവും ദൈവികജീവനും പ്രദാനം ചെയ്യുന്ന ഈnബലിയില്‍ എല്ലാക്കാലത്തും എല്ലാവരും പങ്കുചേരണമെന്ന് ഈശോ ആഗ്രഹിച്ചു. അതിനായി അവിടുന്ന് വി. കുര്‍ബാന സ്ഥാപിച്ചു. കുരിശിലെ ബലിയുടെ തലേരാത്രി പെസഹാത്തിരുനാള്‍ ദിവസം അത്താഴത്തിനുശേഷം ഈശോ അപ്പം എടുത്ത് ആശീര്‍വദിച്ച് മുറിച്ച് ശിഷ്യന്മാര്‍ക്കു നല്കിക്കൊണ്ടുപറഞ്ഞു: ഇതെന്‍റെ ശരീരമാകുന്നു, നിങ്ങ ള്‍ വാങ്ങി ഭക്ഷ ിക്കുവിന്‍.അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് വാഴ്ത്തി അവര്‍ക്കു നല്‍കി ക്കെ ാണ്ട് പറഞ്ഞു : നിങ്ങ ളെല്ലാവരും ഇതില്‍നിന്ന് പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ രക്തമാണ് അതിനുശേഷം ഈശോ അരുളിച്ചെയ്തു: നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍ എന്‍റെ ഓര്‍മ്മയ്ക്കായ് ഇത് ചെയ്യുവിന്‍.ഈശോയുടെ ഈ കല്പ നയനുസരിച്ചാണ്നാം കുര്‍ബാനയാകുന്ന ബല ി അര്‍പ്പിക്കുന്നത്.ഈശോയുടെകല്പനവി.കുര്‍ബാനയുടെ ആരംഭത്തില്‍ നാം അനുസ്മരിക്കുന്നുല്ലോ :അന്നാപ്പെസഹാത്തിരുനാളില്കര്ത്താവരുളിയ കല്പനപോല്തിരുനാമത്തില് ചേര്ന്നീടാംഒരുമയോടീബലിയര്പ്പിക്കാം.ഓരോ ബലിയര്‍പ്പണവും സമര്‍പ്പണമാണ്; ഏറ്റവും വലിയ ആരാധനയാണ് .ഈശോയുടെ ബലി വീണ്ടും നമുക്ക്സന്നിഹിതമാക്കുന്ന അര്‍പ്പണമാണ് വി. കുര്‍ബാന. എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥംതന്നെ എന്നാണ്. കുര്ബാനനമ്മുടെ ര ക്ഷ യ് ക്കു േ വി തന്നെതന്നെ ബലിയര്‍പ്പിച്ച ഈശോമിശിഹായുടെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും സംസ്കാ രത്തിന്‍റെയും ഉത്ഥാ നത്തിന്‍റെയും ഓര്‍മ്മയ്ക്കായി അവിടുത്തോടു ചേര്‍ന്ന് സ ഭ വൈദികന്‍റെ കരങ്ങളിലൂടെ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യങ്ങ ളില്‍ ദൈവപിതാവിന് അര്‍പ്പിക്കുന്ന ബലിയാണ് വിശുദ്ധ കുര്‍ബാന.
ബലിയര്‍പ്പണത്തിന്‍റെ ഫലങ്ങ ള്‍
പാപമോചനം ലഭിക്കുന്നുദൈവികജീവനില് വളരുന്നുദൈവവുമായുള്ള ഐക്യം ശക്തിപ്പെടുന്നുസഭയുടെ കൂട്ടായ്മയില്‍ വളരുന്നു.ദൈവത്തിന്‍റെ ഇഷ്ടത്തിനു സ്വയം സമര്‍പ്പിക്കുന്നതാണ് ബലിജീവിതത്തിന്‍റെ കാതല്‍. നമുക്കുവേണ്ടി ജീവന്‍ ബലികഴിച്ച ഈശോയെപ്പോലെ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുവാനുള്ള സന്നദ്ധത ദിവ്യബലിയിലൂടെ നമുക്ക ും സ്വന്തമാക്കാം.നമുക്കു പാടാം
മിശിഹാകര്‍ത്താവിന്‍ തിരുമെയ്നിണവുമിതാപാവനബലിപീഠേ, സ്നേഹഭയങ്ങ ളൊടണയുക നാംഅഖിലരുമൊന്നായ് സന്നിധിയില്വാനവനിരയൊടുചേര്ന്നേവംപാടാം ദൈവം പരിശുദ്ധന്‍പരിശുദ്ധന്‍ നിത്യം പരിശുദ്ധന്‍.നമുക്കു പ്രാര്‍ത്ഥിക്കാം
ഞങ്ങ ളുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വയംജീവന് അര്‍പ്പിച്ച ഈശോയേ, അങ്ങ യുടെ ഇഷ്ടമനുസരിച്ച്ജീവിക്കാനും സഹോ ദ രങ്ങ ള്‍ക്കു േവണ്ടി ത്യാഗങ്ങള്അനുഷ്ഠിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേനമുക്കു ഭക്തിപൂര്‍വം
ദൈവവചനം വായിക്കാം
ഹെബ്രാ. 10:5-10.പഓര്മ്മിക്കാന് ഒരു തിരുവചനം
"പുസ്തകത്തിന്‍റെ ആരംഭത്തില്‍ എന്നെക്കുറിച്ച്എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു:ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്ഇതാ, ഞാന്‍ വന്നിരിക്കുന്നു"(ഹെബ്രാ. 10:7).എന്‍റെ തീരുമാനം
കുരിശില്‍ നമുക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഈശോയെപ്പോലെഞാനും മറ്റുള്ളവര്‍ക്കുവേി ത്യാഗങ്ങ ള്‍ ചെയ്യും.കുരിശില്‍ നമുക്കുവേിജീവന് ബലിയര്‍പ്പിച്ച ഈശോയെപ്പോലെഞാനും മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ ചെയ്യും.നമുക്കു പ്രവര്‍ത്തിക്കാം
ഈശോയുടെ കാല്‍വരിയിലെ ബലിയുമായി ബന്ധപ്പെട്ട ജപമാലരഹസ്യം എഴുതുകനമുക്ക് ആടാം പാടാം
ദൈവത്തിന്‍ കല്പന പാലിച്ചീടാന്തന്നേകജാതനെ ബലിയേകുവാന്ഹൃത്തടം വിങ്ങുന്ന വേദനയാല്മോറിയാ മലകേറി അബ്രാഹവുംഅബ്രാമിന്നാഴമാം വിശ്വാസത്തില്പ്രീതനായ് ദൈവമനുഗ്രഹിച്ചുമാനവ പാപം പരിഹരിക്കാന്കാല്വരിക്കുന്നില് ബലിയാകുവാന്തന്നേകജാതനെ ഭൂവിനേകിമര്ത്യരാം നമ്മെയനുഗ്രഹിച്ചു.ഉത്തരം കണ്ടെത്താം