പാഠം 5
തൈലാഭിഷേകം ആത്മാവിലുള്ള അഭിഷേകം
-
ഈശോയുടെ സ്വര്‍ഗാരോഹണത്തിനുശേഷം ശിഷ്യന്മാര്‍ വീടിനുള്ളില്‍ കതകടച്ച് പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു. ഈശോയുടെ അമ്മയായ മറിയവും അവരോടൊപ്പമുായിരുന്നു.യഹൂദര്‍ തങ്ങളെയും പിടികൂടി വധിക്കുമെന്ന് ശിഷ്യന്മാര്‍ ഭയപ്പെട്ടു. പന്തക്കുസ്താദിവസം അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ എഴുന്നള്ളിവന്നു. തീനാവുകളുടെ രൂപത്തിലാണ് പരിശുദ്ധാത്മാവ് ഓരോരുത്തരുടെയും മേല്‍ വന്നത്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ശിഷ്യന്മാര്‍ക്ക്പുതിയ ധൈര്യവും ശക്തിയും ലഭിച്ചു. ഈശോയെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസ് അവിടുത്തെക്കുറിച്ച് ജനങ്ങ ളോടു പ്രസംഗിക്കാന്‍ തുടങ്ങി. പ്രസംഗംകേട്ട് അന്നുതന്നെ മൂവായിരത്തോളം ആളുകള്‍ ഈശോയില്‍ വിശ്വസിച്ചു.മറ്റു ശിഷ്യരും പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങ ളില്‍ പോയി ഈശോയെക്കുറിച്ച് പ്രസംഗിച്ചു. പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്താല്‍ ലഭിച്ച ധൈര്യവും ശക്തിയും ഈശോയെപ്രതി രക്തസാക്ഷിത്വം വരിക്കാന്‍പോലും അവരെ പ്രാപ്തരാക്കി.ആദി മ സഭയി ലെ ഏഴുഡീക്കന്മാരിലൊരുവനായ എസ്തപ്പാ നോസി നെ ജനക്കൂട്ടം കല്ലെറിഞ്ഞുകൊല്ലുവാന്‍ പാഞ്ഞ ടുത്തു. അപ്പോഴും പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ അദ്ദേഹം നിര്‍ഭയനായിരുന്നു. മാത്രമല്ല തന്നെ കല്ലെറിഞ്ഞ ുകൊല്ലുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും അവരോട് ക്ഷമിക്കുവാനും അദ്ദേഹത്തിനു ശകതി നല്‍കിയത് ് പരിശുദ്ധാത്മാവായിരുന്നു. സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് എസ്തപ്പാനോസതന്റെ മരണത്തിനുമുമ്പുതന്നെ ഈശോ ശിഷ്യന്മാര്‍ക്ക ് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരുന്നു. "എന്‍റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങ ളും നിങ്ങ ളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങ ളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങ ളെ അനുസ്മരിപ്പിക്കുകയും ചെയ്യും' (യോഹ. 1 4 : 2 6 ) . ജ്ഞാ നസ് നാ ന സ്വീകരിച്ചവരുടെ മേല്‍ അപ്പസ്തോലന്മാര്‍ കൈകള്‍വച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ക്ക ും പരിശുദ്ധാത്മാവിന്‍റെ ശക്തി ലഭിച്ചു."സമരിയാക്കാര്‍ ദൈവവചനം സ്വീകരിച്ചെന്നുകേട്ടപ്പോള്‍ ജറുസേലമിലുള്ള അപ്പസ്തോലന്മാര്‍ പത്രോസിനെയും യോഹന്നാനെയും അവരുടെയടുത്തേക്ക് അയച്ചു. അവര്‍ ചെന്ന്അവിടെയുള്ളവര് പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടതിന് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.... പിന്നീട്, അവരുടെ മേല്‍ അവര്‍ കൈകള്‍വച്ചു; അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്ക കയും ചെയ്തു" (അപ്പ. 8:14-17).വി.പൗലോസ് എഫേസോസില്‍ വച്ച് ഏതാനും ശിഷ്യരെ കുമുട്ടി. അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടില്ലായിരുന്നു. സ്നാപകയോഹന്നാന്‍റെ ജ്ഞാനസ്നാനമേ സ്വീകരിച്ചിരുന്നുള്ളു.അതിനാല്‍ അവര്‍ ഈശോയുടെ നാമത്തില്‍ സ്നാന ം സ്വീകരിക്കുകയും പൗലോസ് അവരുടെമേല്‍ കൈകള്‍ വച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വരുകയും ചെയ്തു (അപ്പ. 19:2-6).നമുക്ക് പരിശുദ്ധാത്മാവിന്‍റെ പ്രത്യേകമായ ശക്തിയും വരങ്ങ ളും ലഭിക്കുന്നത് തൈലാഭിഷേകം എന്ന കൂദാശയിലൂടെയാണ്. സുവിശേഷം പ്രസംഗിക്കുവാനും പ്രവാചക ധീരതയോടെ ഈശോയ്ക്ക് സാക്ഷ്യം വഹിക്കുവാനും ഈ കൂദാശ നമ്മെ ശക്തരാക്കുന്നു. തിന്മകള്‍ക്കെ തിരായി പോരാടാനുള്ള ശക്തിയും ഈ കൂദാശ നമുക്കു നല്‍കുന്നു.മാമ്മോദീസയിലൂടെ പരിശുദ്ധാത്മാവില്‍ ജനിച്ച് ദൈവമക്കളായിത്തീര്‍ന്ന നമുക്കു മിശിഹായുടെ സുവിശേഷം പ്രഘോഷിക്കുന്നതിനും അവിടുത്തേയ്ക്കു സാക്ഷ്യം വഹിക്കുന്നതിനും ആവശ്യമായ പരിശുദ്ധാത്മാവിന്‍റെ പ്രത്യേകമായ ശക്തിയും വരങ്ങ ളും നല്‍കുന്ന കൂദാശയാണ് തൈലാഭിഷേകം.മാമ്മോദീസ,തൈലാഭിഷേകം,വി.കുര്‍ബാന എന്നീ കൂദാശകളെ പ്രവേശകകൂദാശകള്‍ എന്നാണ് വിളിക്കുന്നത് . മാമ്മോദീസയുടെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമാണ് ് തൈലാഭിഷേകം.ഈ കൂദാശകള്‍ ശരിയായ ക്രൈസ്തവ സാക്ഷ്യത്തിന് വിശ്വാസികളെ പ്രാപ്തരാക്കുന്നു .തൈലാഭിക്ഷേകം വ ഴ ി പരിശുദ്ധാത്മാവിന്‍റെ വരങ്ങ ളും ദാനങ്ങ ളും നമുക്ക് ലഭിക്കുന്നു. ഇതി ല്‍ പരിശുദ്ധാത്മാവിന്‍റെ ദാനങ്ങ ള്‍ ഏഴെണ്ണമാണ്; ജ്ഞാനം, ബുദ്ധി, ആലോചന, അറിവ്, ആത്മശക്തി, ഭക്തി, ദൈവഭയം. ദാ ന ങ്ങ ള്‍ കൂടാതെ , സു വി േശഷ പ്ര ഘോഷണത്തി നും ദൈവരാജ്യപ്രചാരണത്തിനും ആവശ്യമായ പ്രത്യേക വരങ്ങളും പരിശുദ്ധാത്മാവ് നല്‍കുന്നു . ഭാഷാവരം , പ്രവചന വരം , ശുശ്രൂഷാവരം, അദ്ധ്യാപനവരം, ഉപദേശവരം, ദാനവരം, ദര്‍ശനവരം, രോഗശാന്തിവരം, അത്ഭുതപ്രവര്‍ത്തനവരം എന്നിവയാണ് ആത്മാവ് നല്‍കുന്ന വരങ്ങ ളില്‍ ചിലത് (1 കോറി. 12:10). ഈ വരങ്ങ ളെല്ലാംതന്നെ സഭാമക്ക ളെ പരിപൂര്‍ണരാക്കുന്നതിനും സഭാഗാത്രത്തെ പടുത്തുയര്‍ത്തുന്നതിനും, ദൈവരാജ്യപ്രചാരണത്തിനും വേണ്ടിയാണ്.ആത്മാവിന്‍റെ നമ്മില്‍ പരിശുദ്ധാത്മാവു ജീവിക്കുന്നതിന്‍റെ അടയാളമാണ്. പരിശുദ്ധാത്മാവിന്‍റെ ഫലങ്ങ ള്‍ പ്രധാനമായും സ്നേഹം, സന്തോഷം, സമാധാനം, ക്ഷ മ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം, വിശുദ്ധി, മിതത്വം, സഹനശക്തി എന്നിവയാണ്.അര്‍ത്ഥിയുടെമേല്‍ കാര്‍മ്മികന്‍ കൈവയ്പു പ്രാര്‍ത്ഥന നടത്തുകയും നെറ്റിയില്‍ തൈലം പൂശുകയും ചെയ്യുന്നതാണ് തൈലാഭിഷേകമെന്ന കൂദാശയുടെ പ്രധാന അടയാളങ്ങ ള്‍. ഈശോയോടും തിരുസഭയോടും അഭേദ്യമായ ബന്ധം ഈ കൂദാശവഴി സ്ഥാപിക്ക പ്പെടുന്നു. സ്വീകരിക്കുന്ന വ്യക്തിയുടെ ആത്മാവില്‍ ഈ കൂദാശ മായാത്ത മുദ്ര പതിപ്പിക്കുന്നു. ഒരിക്കല്‍ മാത്രമാണ് ഈ കൂദാശസ്വീകരിക്കുന്നത്. തൈലാഭിഷേകമെന്ന കൂദാശയുടെ സ്വീകരണത്തിലൂടെ ക്രൈസ്തവര്‍ ഈ ലോകജീവിതത്തില്‍ വിശ്വാസത്തിനെതിരായ വെല്ലുവിളികളെ നേരിടാന്‍ സജ്ജരാകുന്നു.
തൈലാഭിഷേക കൂദാശയുടെ ഫലങ്ങ ള്‍
പരിശുദ്ധാത്മാവിന്‍റെ അഭിഷേകം പ്രത്യേകമായി ലഭിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ വരങ്ങ ളും ദാനങ്ങ ളും ലഭിക്കുന്നു. ആത്മാവിന്‍റെ ഫലങ്ങ ള്‍ പുറപ്പെടുവിക്കുവാന്‍ നമ്മെ ശക്തരാക്കുന്നു. സുവിശേഷം പ്രഘോഷിക്കുവാന്‍ നമ്മെ ശക്തരാക്കുന്നു. ഈശോയ്ക്കു സാക്ഷ ്യം വഹിക്കുവാന്‍ നമ്മെ ശക്തരാക്കുന്നു. തിന്മയ്ക്കെ തിരേ പോരാടാന്‍ വേശക്തി നല്‍കുന്നു.തൈലാഭിഷേകംവഴി നമുക്കു ലഭിക്കുന്ന പരിശുദ്ധാത്മാവിന്‍റെ വരങ്ങളും ദാനങ്ങ ളും ഫലങ്ങളും നാം പാഴാക്ക ാന്‍ പാടുള്ളതല്ല. പരിശുദ്ധാത്മാവിന്‍റെ പ്രേരണയനുസരിച്ച് നന്മ തിരഞ്ഞെ ടുക്കുവാനുംതിന്മയെ അകറ്റിനിര്‍ത്തുവാനും നന്മയില്‍ വളരുവാനും നാം ശ്രദ്ധിക്കണം. ഇതിനായി നാം പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും വേണം.നമുക്കു പാടാം
പുതുജന്‍മത്തിന്‍ ജീവജലംആത്മവിശുദ്ധി പകര്ന്നരുളുംമേഘപഥത്തില് വെണ്പ്രാവായ്പാവനരൂപനിറങ്ങുന്നു.നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധാത്മാവിനെ നല്‍കി സുവിശേഷചൈതന്യം കൊണ്ട്ശ്ലീഹന്മാരെ നിറച്ച കര്‍ത്താവേ, ഈ ദിവ്യാത്മാവിന്റെദാനങ്ങ ള്‍ ഞങ്ങ ളുടെ സമൂഹത്തിലും വര്ഷിക്കുവാന്കൃപയുാകണമേ.നമുക്കു ഭക്തിപൂര്‍വം
ദൈവവചനം വായിക്കാം
അപ്പ. 2:1-4.ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"അഗ്നിജ്വാലകള്‍പോലുള്ള നാവുകള്തങ്ങളോരോരുത്തരുടെയുംമേല്വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു.അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു"(അപ്പ. 2:3-4).എന്‍റെ തീരുമാനം
എന്‍റെ കൂട്ടുകാരുടെ ഇടയില്‍ ഈശോയ്ക്ക്സാക്ഷിയായിഞാന് ജീവിക്കും.നമുക്കു പ്രവര്‍ത്തിക്കാം
പരിശുദ്ധാത്മാവിന്‍റെ ആഗമനംവിവരിക്കുന്ന ജപമാല രഹസ്യം എഴുതുക.നമുക്ക് ആടാം പാടാം
തൈലാഭിഷേകത്താല്‍ ശക്തരായിനാഥന്റെ പ്രേഷിതരാകേണം നാംറൂഹായെ നേടിയ ശിഷ്യഗണംനാഥന്റെ സാക്ഷികളായപോലെപന്തക്കുസ്താ ദിനം ശിഷ്യര്നേടിആത്മാവില് നവ്യമാം ജീവശക്തിഭീരുത്വം മ്ളാനത പോയ്മറഞ്ഞുവചനം പ്രഘോഷിക്കാന്‍ നാവുയര്ന്നുതൈലാഭിഷേകമാം കൂദാശയി-ന്നേകുന്നു നമ്മിലും നവ്യശക്തിതിന്മയെ എന്നുമകറ്റിനിര്ത്താന്നന്മതന് പാതയില്‍ സഞ്ചരിക്കാന്‍.
ഉത്തരം കണ്ടെത്താം