പാഠം 3
കൂദാശകള്‍ ജീവന്‍ നല്‍കുന്ന ചാലുകള്‍
-
ഒരിക്കല്‍ ഈശോ യാത്രചെയ്തു ക്ഷീണിച്ച് ഒരു കിണറിന്‍റെ കരയില്‍ ഇരുന്നു. ആ സമയം ഒരു സമരിയാക്കാരി വെള്ളം കോരാന്‍ അവിടെ വന്നു. ആ സ്ത്രീയുമായി സംസാരിക്കുന്നതിനിടയില്‍ ഈശോ ഇങ്ങനെ പറഞ്ഞു: "ഈ വെള്ളം കുടിക്കുന്ന ഏവനും ദാഹിക്കും. എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളംകുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്ക് നിര്‍ഗളിക്കുന്ന അരുവിയാകും" (യോഹ. 4:13-14).ദാഹിക്കുന്നവര്‍ക്ക് ഈശോ ജീവജലം വാഗ്ദാനം ചെയ്യുന്നു. അവിടുന്ന് വാഗ്ദാനം ചെയ്ത ജീവജലമാണ് ദൈവികജീവന്‍ അഥവാ കൃപാവരം. ഈ കൃപാവരം സ്വീകരിക്കുന്നവര്‍ നിത്യജീവന് അവകാശികളായി തീരുന്നു. നിത്യജീവന്‍ പ്രദാനം ചെയ്യുന്ന ഈ കൃപാവരം സഭയിലൂടെയാണ് ഈശോ നമുക്ക് നല്‍കുന്നത്.വലിയ ജലാശയങ്ങളില്‍നിന്നും കൃഷിയിടങ്ങ ളിലേക്ക് ജലം എത്തിക്കുന്ന ചാലുകള്‍ നിങ്ങ ള്‍ കിട്ടില്ലേ? വയലുകളെ നനയ്ക്കുന്ന നീര്‍ച്ചാലുകളാണവ. ചാലുകളിലൂടെ ഒഴുകിയെത്തുന്ന ജലം സസ്യങ്ങ ളെ നനയ്ക്കുന്നു. അവ വളര്‍ന്ന് ഫലമണിയുന്നു.നമ്മിലേക്ക് ദൈവികജീവന്‍ എത്തിക്കുന്ന നീര്‍ച്ചാലുകളാണ് കൂദാശകള്‍. ഈശോയാകുന്ന ഉറവിടത്തില്‍നിന്നുമാണ് ഈ നീര്‍ച്ചാലുകള്‍ ഒഴുകുന്നത്.'കൂദാശ' എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം "വിശുദ്ധീകരിക്കുന്ന കര്‍മ്മം" എന്നാണ്. പാപമോചനവും ദൈവികജീവനും നല്‍കിയാണ് കൂദാശകള്‍ നമ്മെ വിശുദ്ധീ കരിക്കുന്നത്.അദ്യശ്യമായ ദൈവികജീവന്‍ നല്‍കി നമ്മെ വിശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന, ഈശോ സ്ഥാപിച്ചതും തിരുസഭ പരികര്‍മ്മം ചെയ്യുന്നതുമായ, ദൃശ്യമായ അടയാളങ്ങളാണ് കൂദാശകള്‍.കൂദാശകളില്‍ ആദ്യത്തെ മൂന്നെണ്ണം പ്രവേശകകൂദാശകള്‍ എന്ന് അറിയപ്പെടുന്നു . ഇവയിലൂടെയാണ് ഒരു വ്യക്തി ഈശോയുമായുള്ള ബന്ധത്തിലേക്കും സഭാജീവിതത്തിലേയ്ക്കുംകടന്നുവരുന്നത്.മാമ്മോദീസതൈലാഭിഷേകംവി. കുര്ബാനഅനുരഞ്ജനംരോഗീലേപനംതിരുപ്പട്ടംവിവാഹംനമ്മുടെ ജീവിതത്തിലെ ജനനം മുതല്‍ മരണം വരെയുള്ള ഓരോ ഘട്ടത്തിലും ദൈവികജീവനില്‍ വളരുവാനും സഭയിലെ വിവിധ ശുശ്രൂഷകള്‍ നിര്‍വഹിക്കുവാനും കൂദാശകള്‍വഴി ഈശോ നമ്മെ അനുഗ്രഹിക്കുന്നു. ഈശോ സ്ഥാപിച്ചതും ദൈവികജീവന്‍ പ്രദാനം െചയ്യുന്നതുമായകൂദാശകള് ഒരുക്കത്തോടും ഭക്തിയോടുംകൂടെ സ്വീകരിച്ച് കൃപാവരത്തില്‍ നമുക്ക് വളരാം.
നമുക്കു പാടാം
കൃപയുടെ മോഹനമാംവഴികള് തുറന്നവനേപാപിക്കാനന്ദം തൂകി വരുന്നവനേഭക്തിയൊടങ്ങേ തൃപ്പാദം താണുവണങ്ങുന്നു.നമുക്കു പ്രാര്‍ത്ഥിക്കാം
ഞങ്ങളെ ദൈവികജീവനില്‍ വളര്‍ത്തുവാന്‍ വേണ്ടികൂദാശകള് സ്ഥാപിച്ച ഈശോയേ, യോഗ്യതയോടുകൂടെകൂദാശകള് സ്വീകരിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ.നമുക്കു ഭക്തിപൂര്‍വം
ദൈവവചനം വായിക്കാം
യോഹ. 4:1-15.ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട്ഒരിക്കലും ദാഹിക്കുകയില്ല" (യോഹ. 4:14).എന്‍റെ തീരുമാനം
ഒരുക്ക ത്തോടും ഭക്തിയോടുംകൂടെഞാന് കൂദാശകള്‍ സ്വീകരിക്കും.നമുക്കു പ്രവര്‍ത്തിക്കാം
വിട്ടുപോയവ കെണ്ടത്തി, ക്രമത്തില്‍ എഴുതുകമാമ്മോദീസവി. കുര്ബാനരോഗീലേപനംനമുക്ക് ആടാം പാടാം
ജീവജലത്തിന്നുറവയാകുംഏഴു കൂദാശകളേകി നാഥന്നിത്യമാം ജീവന്‍ പ്രദാനം ചെയ്യാന്ശുദ്ധീകരിച്ചങ്ങു ശക്തരാക്കാന്ഈശോതന് ദിവ്യരഹസ്യങ്ങളെനമ്മള്ക്കനുഭവമാക്കുന്നവതിരുസഭാഗാത്രം പടുത്തുയര്ത്താന്സ്നേഹത്തിന് സേവകരാക്കിമാറ്റാന്ജീവന് പകരുമാ കൂദാശകള്ഭക്ത്യാദരവോടെ സ്വീകരിക്കാംസ്നേഹം നിറഞ്ഞൊരു ഹൃദയമൊടെകൃപാവരംനേടി ധന്യരാകാം.