•  
     
                        ഈശോയില്‍ വിശ്വസിച്ച് അവിടുത്തെ വചനം അനുസരിച്ച് ജീവിക്കുന്നവരുടെ സമൂഹമാണ് തിരുസഭ. എല്ലാ മനുഷ്യരേയും ദൈവികജീവനില്‍ പങ്കുകാരാക്കുവാന്‍ ഈശോ സഭയില്‍ ജീവിക്കുകയും സഭയിലൂടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 
     
                   തിരുസഭയെ ശരീരത്തോടും അതിലെ അവയവങ്ങ ളോടും ഉപമിക്കാവുന്നതാണ്. പൗലോസ് ശ്ലീഹാ പറയുന്നു:  "നിങ്ങള്‍ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്"  (1 കോറി. 12:27).
     
                         മനുഷശരീരത്തിലെഅവയവങ്ങ ള്‍ ശിരസ്സിനോട ് ചേര്‍ന്നുനിന്ന് വിവിധ ധര്‍മ്മങ്ങ ള്‍ നിര്‍വഹിക്കുന്നു. എല്ലാ അവയവങ്ങളും സ്വന്തം ധര്‍മ്മം ഭംഗിയായി നിര്‍ വഹിച്ചു  ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കു  വേണ്ടി പ്രവര്‍ത്തിക്കുന്നു. ശിരസ്സിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് ഓരോ അവയവവും സ്വന്തം ജോലി നിര്‍ വഹിക്കുന്നത്. വ്യത്യസ്തങ്ങ ളായ ധര്‍മ്മങ്ങ ള്‍ നിര്‍വഹിച്ചുകൊണ്ട്  അവയവങ്ങ ള്‍ ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കും  കാരണമാകുന്നു. സഭാശരീരത്തിന്‍റെ ശിരസ്സ് മിശിഹായാണ് (എഫേ. 1:22-23). 
     
                     

      "ശരീരം ഒന്നാണെങ്കിലും, അതില്‍ പല അവയവങ്ങ ള്‍ ഉണ്ട്.അവയവങ്ങ ള്‍ പലതെങ്കിലും അവയെല്ലാം ചേര്‍ന്ന് ഏക ശരീരമായിരിക്കുന്നു" (1 കോറി. 12:12). 
     
    ശരീരത്തിലെ അവയവങ്ങളെപ്പോലെയാണ് മിശിഹായുടെ ശരീരമാകുന്ന സഭയിലെ അംഗങ്ങ ള്‍. ശരീരത്തില്‍ കണ്ണിനും കാതിനും കൈയ്ക്കും  കാലിനും മറ്റ് അവയവങ്ങള്‍ക്കും ധര്‍മ്മങ്ങ ള്‍ വ്യത്യസ്തങ്ങ ളായിരിക്കുന്നതുപോലെ സഭയിലെ അംഗങ്ങ ളുടെ ദൗത്യങ്ങ ളും വ്യത്യസ്തങ്ങ ളാണ്. ഓരോരുത്തരുടേയും ദൗത്യം അര്‍ത്ഥവത്താകുന്നത് ശിരസ്സായ മിശിഹായോടു ചേര്‍ന്നു
    നില്‍ക്കുമ്പോഴും മറ്റ് അംഗങ്ങളോടു സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോഴുമാണ്. അതോടൊപ്പം സഭാശരീരം വളരുകയും ചെയ്യുന്നു.
     
    ഈശോയോടു ചേര്‍ന്നുനിന്ന് നമ്മുടെ ദൗത്യം നിര്‍വഹിക്കുവാനും സഹോദരങ്ങളോടുള്ള കൂട്ടായ്മയില്‍ വളരുവാനും ദൈവികജീവന്‍ നമുക്ക് ആവശ്യമാണ്. ഈ ദൈവികജീവന്‍ നമുക്ക് നല്‍കുന്നതിനായി ഈശോസ്ഥാപിച്ചവയാണ് സഭയിലെ കൂദാശകള്‍.
     
     

    കൂദാശകളിലൂടെ ഈശോതന്‍റെ ദൈവികജീവന്‍ നമുക്കുനല്‍കുന്നു. അങ്ങനെ സഭാസമൂഹത്തെ അവിടുന്നു നിരന്തരം വിശുദ്ധീകര ിക്കുയും ശക്തിപ്പെടുത്തുകയും പടുത്തുയര്‍ത്തുകയും ചെയ്യുന്നു. 
     
                      തിരുസഭയിലൂടെയാണ് ഈശോ ലോകത്തിനു ജീവന്‍ നല്‍കുന്നത്. ഈ ജീവന്‍ ഈശോ ഇന്നു നല്‍കുന്നത് സഭയിലൂടെ പ്രവര്‍ത്തിച്ചുകൊണ്ടാണ്.
     
                     നാം ഓരോരുത്തരും മിശിഹായുടെ ശരീരമായ സഭയിലെ സജീവ അംഗങ്ങളാണ്. കൂദാശകളിലൂടെ ദൈവികജീവന്‍ സ്വീകരിക്കുന്ന നമുക്കും ചില ദൗത്യങ്ങ ള്‍ നിര്‍വഹിക്കുവാനുണ്ട്ഈശോയോടു ചേര്‍ന്നുനിന്നുകൊണ്ട് നമ്മുടെ കടമകളും ഉത്തരവാദിത്വങ്ങ ളും നിറവേറ്റാം. അപ്പോള്‍ ഈശോയുടെ ജീവന്‍ നമ്മിലേക്കും നമ്മിലൂടെ മറ്റുള്ളവരിലേക്കും ഒഴുകും.

    നമുക്കു പാടാം

     

    വാഴ്ത്തിപ്പാടാം കര്‍ത്താവിന്‍
     പാവനമാകും തിരുനാമം
    സീമാതീത മഹത്ത്വം നാം
     സാദരമെന്നും കീര്‍ത്തിക്കും.
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    ദൈവികജീവന്‍ നല്‍കി ഞങ്ങ ളെ ദൈവമക്ക ളും സഭയുടെ
    അംഗങ്ങളുമാക്കിയ ഈശോയെ, സഭയോടൊത്തു ചിന്തിക്കുവാനും
    അവളുടെ പ്രവര്‍ത്തനങ്ങ ളില്‍ കഴിവിനൊത്തു പങ്കാളികളാകുവാനുമുള്ള
    സന്മനസ്സ് ഞങ്ങള്‍ക്കു നല്‍കണമേ.
     

    നമുക്കു ഭക്തിപൂര്‍വം

    ദൈവവചനം വായിക്കാം

     

    1 കോറി. 12:12-27. 
     
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     
     
    "നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും
    ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്"
    (1 കോറി.12:27).
     
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    ചേരുംപടി ചേര്‍ക്കു
     
                     കണ്ണുകള്‍                സഭയുടെ ശിരസ്സ്
            കാതുകള്‍                     കാണുന്നു
                  അധരങ്ങ ള്‍            ദൈവികജീവന്‍
                മിശിഹ               സംസാരിക്കുന്നു
              കൂദാശകള്‍          കേള്‍ക്കുന്നു 
     

     

    എന്‍റെ തീരുമാനം

     

    വിശ്വാസപരിശീലന ക്ലാസ്സുകളില്‍ ഞാന്‍ മുടങ്ങാതെ പങ്കെടുക്കും
     

    നമുക്ക് ആടാം പാടാം

     

    ശിരസ്സിനോടു ചേര്‍ന്നു നില്‍ക്ക ും അവയവങ്ങ ള്‍ പോലെ
    ഈശോയോടു ചേര്‍ന്നു നില്‍ക്ക ും അവയവങ്ങ ള്‍ നമ്മള്‍
    കണ്ണും കാതും കയ്യും ചെയ്യും കര്‍മ്മങ്ങ ള്‍ വേറെന്നപോല്‍
    സഭയിലോരോ ദൗത്യമുണ്ട് നമ്മള്‍ പൂര്‍ത്തിയാക്കിടാന്‍
    ദൈവികമാം ജീവന്‍ നല്‍കി സത്ഫലങ്ങ ളേകിടാന്‍
    കൂദാശകളേഴുമേകി ശക്തരാക്ക ുന്നീശോ.