പാഠം 1
ഈശോ ജീവന്‍റെ ഉറവിടം
-
ഈശോ ഒരിക്കല്‍ ശിഷ്യന്മാരോടു പറഞ്ഞു: "ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്‍റെ പിതാവ് കൃഷിക്കാരനുമാണ്. എന്‍റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്ന് നീക്കിക്ക ളയുന്നു. എന്നാല്‍ ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്ന് വെട്ടിയൊരുക്കുകയും ചെയ്യുന്നു" (യോഹ.15:1-2).ഈശോ തുടര്‍ന്ന് അവരോടു പറഞ്ഞു: "ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നി ലും ഞാന്‍ അവനിലും വസിക്കുന്നുവോ, അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും,ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച് തീയിലിട്ട് കത്തിച്ചുകളയുന്നു" (യോഹ. 15:5-6).ശാഖകള്‍ തായ്ത്തിനോടു ചേര്‍ന്നു നിന്നാല്‍ മാത്രമേ അതിലൂടെ ഒഴുകുന്ന ജീവരസം ശാഖകളിലേക്ക ് എത്തുകയുള്ളു. ഇങ്ങനെ ലഭിക്കുന്ന ജീവരസമാണ് ശാഖകള്‍ക്ക് വളരുവാനും ഫലം പുറപ്പെടുവിക്കുവാനുമുള്ള ശക്തി നല്‍കുന്നത്.ശാഖകള്‍ തായ്തിനോട്ചേര്‍ന്നു നിന്നില്ലെങ്കില്‍ എന്തു സംഭ വിക്കും ? ജീവന്നിലനിര്ത്താനും വളരാനും ആവശ്യമായ പോഷണവും ജലവും ലഭിക്കാതെ ശാഖകള്‍ ഉണങ്ങിപ്പോകും. അവയ്ക്ക ് ജീവന്‍ നഷ്ടമാകും.ഈശോയാണ് മുന്തിരിച്ചെടി; നാം അതിലെ ശാഖകളും. ഈശോയില്‍നിന്നാണ് നമുക്ക് ജീവന്‍ ലഭിക്കുന്നത്. ഈശോയില്‍ വിശ്വസിച്ച് അവിടുത്തെ വചനം പാലിക്കുന്നവര്‍ക്ക് ദൈവികജീവന്‍ ലഭിക്കുന്നു; നല്ല ഫലങ്ങ ള്‍ പുറപ്പെടുവിക്കുവാന്‍ കഴിയുന്നു."ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവന്‍ ഉണ്ടാക്കുവാനും അത്സമ്യദ്ധമായി ഉണ്ടാകുവാനുമാണ്" (യോഹ.10:10).ഈശോയെ വിശ്വസിച്ചും സ്നേഹിച്ചും അവിടുത്തോടു ചേര്‍ന്നുനില്‍ക്ക ുവാന്‍ നാം എന്തുചെയ്യണം? അവിടുത്തെ വചനങ്ങ ള്‍ പാലിച്ചു ജീവി ക്കണം . ഈശോ പ റ ഞ്ഞു : "ഞാന്‍ എന്‍റെ പിതാവിന്‍റെ കല്‍പനകള്‍ പാലിച്ച് അവിടുത്തെ സ്നേഹത്തില്‍ നിലനില്‍ക്ക ുന്നതുപോലെ, നിങ്ങ ള്‍ എന്‍റെ കല്‍പനകള്‍ പാലിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ നിലനില്‍ക്കും"( (യോഹ. 15:10).ഈശോയുടെ വചനങ്ങ ള്‍ പാലിക്കാതിരുന്നാല്‍ നമുക്കെന്തു സംഭവിക്കും? നമ്മള്‍ ഈശോയില്‍നിന്ന് അകന്നുപോകും, നമുക്ക ് ദൈവികജീവന്‍ നഷ്ടമാകും.ജീവന്‍റെ ഉറവിടമായ ഈശോയോടു നമുക്ക് ചേര്‍ന്നുനില്‍ക്കാം. ഈശോയുടെ വചനം അനുസരിച്ചു ജീവിക്കാം. ഈശോയെ സ്നേഹിച്ചും ചുറ്റുമുള്ളവര്‍ക്കു നന്മചെയ്തും നല്ല ഫലങ്ങ ള്‍ പുറപ്പെടുവിക്കാം.
നമുക്കു പാടാം
എന്നില്‍ നിങ്ങ ള്‍ നിവസിക്കില്നിവസിക്കും ഞാന്‍ നിങ്ങളിലുംമുന്തിരിശാഖ തരില്ല ഫലംചെടിയില് നിന്നും വേര്പെട്ടാല്നമുക്കു പ്രാര്‍ത്ഥിക്കാം
ഞങ്ങള്‍ക്ക് ദൈവികജീവന്‍ പകര്‍ന്നുതരുന്ന ഞങ്ങളുടെ നല്ലഈശോയേ, എപ്പോഴും അങ്ങയോട് ചേര്ന്നുനിന്നുകൊണ്ട്നന്മയുടെ ഫലങ്ങ ള്‍ പുറപ്പെടുവിക്കുവാന്‍ ഞങ്ങളെഅനുഗ്രഹിക്കണമേ.നമുക്കു ഭക്തിപൂര്‍വം
ദൈവവചനം വായിക്കാം
യോഹ. 15:1-10.ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"ഞാന്‍ മുന്തിരിച്ചെടിയും നിങ്ങ ള്‍ ശാഖകളുമാണ്.ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോഅവന് ഏറെ ഫലം പുറപ്പെടുവിക്കുന്നു"(യോഹ.15:5).എന്‍റെ തീരുമാനം
ഞാന്‍ ഈശോയെ സ്നേഹിക്കും; അവിടുത്തെ വചനങ്ങ ള്‍ പാലിച്ചുകൊണ്ടുജീവിക്കും.നമുക്കു പ്രവര്‍ത്തിക്കാം
ഈശോയുടെ പടത്തിനു ചുറ്റും നിങ്ങളുടെ കൂട്ടുകാരുടെപടം ഒട്ടിക്കുകയോ പേരുകള്‍ എഴുതുകയോ ചെയ്യുക.നമുക്ക് ആടാം പാടാം
തായ്തിനോടു ചേര്ന്നുനിന്നാല്ശാഖയില് ജീവരസമൊഴുകുംതായ്തില് നിന്നുമകന്നുപോയാല്ജീവന് നശിച്ചതു വാടിവീഴുംമുന്തിരിവള്ളിയാം ഈശോയോട്ചേര്ന്നു നിന്നാല്‍ നാഥന്‍ ജീവനേകുംഈശോതന് വചനങ്ങ ള്‍ പാലിച്ചെന്നാല്ഈശോയോടെപ്പോഴും ചേര്ന്നുനില്ക്കാംഈശോയേ ഞാനങ്ങേ സ്നേഹിച്ചീടുംനിന്വചസ്സെന്നും ഞാന്‍ പാലിച്ചീടുംതെല്ലുമകന്നു ഞാന്‍ പോയിടാതെഈശോയേ നീയെന്നെ കാത്തിടേണേ.ഉത്തരം കണ്ടെത്താം