പാഠം 10
ആത്മാവിനാല്‍ അഭിഷിക്തനായ ഈശോ
-
ഈശോ മുപ്പതുവയസ്സുവരെ നസ്രത്തിലെ വീട്ടില്‍ വസിച്ചു. അതിനുശേഷം യോര്‍ദ്ദാനില്‍വച്ച് സ്നാപകയോഹന്നാനില്‍നിന്നു മാമ്മോദീസ സ്വീകരിച്ചു. അപ്പോള്‍ പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ അവിടുത്തെമേല്‍ ആവസിച്ചു. ഈശോ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവനായി യോര്‍ദ്ദാനില്‍നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. അവന്‍ അവിടെ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടു. പ്രലോഭനങ്ങളെ അതിജീവിച്ച ഈശോ ആത്മാവിന്‍റെ ശക്തിയോടെ ഗലീലിയായിലേക്കു മടങ്ങിപ്പോയി.പിന്നീട് ഈശോ താന്‍ വളര്‍ന്ന സ്ഥലമായ നസ്രത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം സിനഗോഗില്‍ പ്രവേശിച്ച്. വായിക്കുവാന്‍ എഴുന്നേറ്റു നിന്നു. അവിടുന്ന് ഏശയ്യാ പ്രവാചകന്‍റെ പുസ്തക ത്തില്‍നിന്ന് ഇപ്രകാരം വായിക്കാന്‍ തുടങ്ങി.കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു (ലൂക്കാ 4:18-20). വായനകഴിഞ്ഞപ്പോള്‍ ഈശോ ജനങ്ങളോടു പറഞ്ഞു: നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഈ വചനം പൂര്‍ത്തിയായിരിക്കുന്നു.ഈശോ പരസ്യജീവിതം ആരംഭിക്കുന്നത് മാമ്മോദീസായിലൂടെ ആത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടതിനുശേഷമാണ്. മാമ്മോദീസായിലൂടെ നമ്മളും പരിശുദ്ധാത്മാവിനെ സ്വീകരിച്ച് ദൈവ മക്കളായിത്തീരുന്നു. ആദിമാതാപിതാക്കന്മരുടെ പാപം മൂലം നാമെല്ലാം പാപാവസ്ഥയിലാണ് ജനിക്കുന്നത്. അതിനായി അവിടുന്ന് മാമ്മോദീസാ എന്ന കൂദാശ സ്ഥാപിച്ചു. ഈശോ ശിഷ്യന്മാരോടു പറഞ്ഞു: നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍ (മത്തായി 28:19-20)ശിശുക്കളായിരിക്കുമ്പോള്‍ത്തന്നെ നാം മാമ്മോദീസാ സ്വീകരിക്കുന്നു.പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിലാണ് മാമ്മോദീസാ നല്‍കപ്പെടുന്നത്. ഇതുവഴി നാം പരിശുദ്ധാത്മ ശക്തിയാല്‍ ദൈവമക്കളായിത്തീരുന്നു. അതേ ആത്മാവിന്‍റെ പ്രത്യേക അഭിഷേകമാണ് തൈലാഭിഷേകം(സ്ഥൈര്യലേപനം) എന്ന കൂദാശവഴി നമുക്കു ലഭിക്കുന്നത്.മാമ്മോദീസാ നമുക്ക് പാപമോചനവും ദൈവികജീവനും പ്രദാനം ചെയ്യുന്നു. അതുവഴി നമ്മള്‍ ദൈവമക്കളും സ്വര്‍ഗത്തിന് അവകാശികളുമായിത്തീരുന്നു. ദൈവികജീവനെ കൃപാവരം എന്നുംപറയും. നമ്മിലുള്ള ഉദ്ഭവപാപത്തെ നീക്കിക്കളയുന്നത് മാമ്മോദീസായാണ്. മുതിര്‍ന്നവരാണ് മാമ്മോദീസസ്വീകരിക്കുന്നതെങ്കില് അവരുടെ കര്‍മ്മപാപത്തിനും മോചനം ലഭിക്കും.മാമ്മോദീസാ സ്വീകരിക്കുമ്പോള്‍ ശിശുവിനുവേണ്ടി ഈശോയിലുള്ള വിശ്വാസം ഏറ്റുപറയുന്നത് തലതൊട്ടപ്പനും തലതൊട്ടമ്മയുമാണ്. പ്രായമായശേഷം മാമ്മോദീസാ സ്വീകരിക്കുമ്പോള്‍ സ്വയം വിശ്വാസം ഏറ്റുപറയണം.ദൈവമക്കളായി ജീവിക്കുന്നതിനുള്ള ശക്തി ദൈവികജീവന്‍ നമുക്കു നല്‍കുന്നു. മാമ്മോദീസായിലൂടെ നമ്മെ ദൈവപുത്രരാക്കിയ ഈശോയ്ക്കു നന്ദി പറയാം. നമുക്കു ലഭിച്ച ദൈവികജീവന്‍ നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ ശ്രമിക്കാം.
നമുക്കു പ്രാര്‍ത്ഥിക്കാം
മാമ്മോദീസായിലൂടെ എനിക്കു ദൈവികജീവന്നല്കിയ ഈശോയേ, ദൈവികജീവനില്‍ എന്നുംവളരുവാന് എന്നെ സഹായിക്കണമേ.നമുക്കു പാടാം
യോര്‍ദ്ദാന്‍ നദിയില്‍ ഈശോ മാമ്മോദീസാ മുങ്ങിപാവനാത്മന് പ്രാവിന്‍ രൂപേ താണിറങ്ങിവന്നു.എന്‍പ്രിയ പുത്രനിവന്‍ താതനന്നു ചൊല്ലിനമ്മള് നേടുന്നീവരങ്ങള്‍ മാമ്മോദീസാ തന്നില്‍.ബൈബിള്‍ വായന (ലൂക്കാ 4:16-20)
എന്‍റെ ബൈബിള്‍ വാക്യം
എഴുതാം എഴുതാം
എന്‍റെ പേര്എന്റെ മാമ്മോദീസാ തീയതി എന്‍റെ തലതൊട്ടപ്പന്‍റെ പേര് എന്‍റെ തലതൊട്ടമ്മയുടെ പേര്ഞാന് മാമ്മോദീസാ സ്വീകരിച്ച സ്ഥലം എനിക്ക് മാമ്മോദീസാ നല്‍കിയ വൈദികന്കടങ്കഥ
മാനത്തിലുണ്ട്; മനസിലില്ല.സമ്മോദത്തിലുണ്ട്; സന്താനത്തിലില്ല.ദീപത്തിലുണ്ട്; പീഠത്തിലില്ല.സാഗരത്തിലുണ്ട്; മാമരത്തിലില്ല.ഉത്തരംഎന്റെ തീരുമാനം
മാമ്മോദീസായില്‍ എനിക്കു ലഭിച്ച ദൈവികജീവന്‍ നഷ്ടപ്പെടാതെ ഞാന്‍ കാത്തുസൂക്ഷിക്കും.ഉത്തരം കണ്ടെത്താം