• ദൈവം ആദ്യം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 

    പിന്നീട് എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചു.

     
                             നമുക്ക് പ്രകൃതിയിലേയ്ക്ക്  ഒന്നു നോക്കാം. വിത്തുകള്‍ മുളയ്ക്കുന്നു, ചെടികള്‍ വളരുന്നു, പുഷ്പിക്കുന്നു, ഫലം ചൂടുന്നു. മൃഗങ്ങള്‍ ജനിക്കുന്നു, ചലിക്കുന്നു, ഭക്ഷ ിക്കുന്നു, വളരുന്നു, പെരുകുന്നു.
     
                                നമുക്കും  ജീവനു്. നമ്മള്‍ ജനിക്കുന്നു, ഭക്ഷ ിക്കുന്നു,കളിക്കുന്നു, വളരുന്നു. നമുക്ക് ചിരിക്കാനും ചിന്തിക്കാനും ജോലി ചെയ്യുവാനും കഴിയും. എല്ലാറ്റിനെയും സൃഷ്ടിച്ച ദൈവം തന്നെയാണ് നമ്മെയും സൃഷ്ടിച്ചത്.  
                             "ദൈവമായ കര്‍ത്താവ് ഭൂമിയിലെപൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്‍റെ ശ്വാസം അവന്‍റെ നാസാരന്ധ്രങ്ങ ളിലേക്ക ് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ
    മനുഷ്യന്‍ ജീവനുളളവനായി തീര്‍ന്നു"(ഉല്‍പത്തി 2:7)
                        നമുക്ക് ശ്വസിക്കാന്‍ കഴിയുന്നു. ശ്വസിക്കാനുളള കഴിവും വായുവും നല്‍കിയത് ദൈവമാണ്. വായു ഇല്ലാതായാല്‍ നമുക്ക് ശ്വസിക്കാന്‍ കഴിയില്ല. ശ്വാസം കിട്ടാതിരുന്നാല്‍ നമ്മള്‍ മരിച്ചുപോകും. ദൈവമാണ് നമുക്ക് ജീവന്‍ നല്‍കിയത്. 
     
                           സ്നേഹത്തില്‍ വളരാനും ലോകത്തില്‍ നന്മകള്‍ ചെയ്ത് ജീവിക്കാനും അങ്ങ നെ സ്വര്‍ഗ്ഗം പ്രാപിക്കാനുമാണ് ദൈവം നമുക്ക ് ജീവന്‍ തന്നിരിക്കുന്നത്.
                         

     ആദ്യമനുഷ്യരായ ആദത്തെയും ഹവ്വായെയും ദൈവം ഏദന്‍തോട്ടത്തില്‍ പാര്‍പ്പിച്ചു. അവിടെ പലതരം ചെടികളും വൃക്ഷ ങ്ങ ളും വളര്‍ന്നിരുന്നു. പലവിധത്തിലുളള പക്ഷികളും മൃഗങ്ങളും മറ്റു ജീവജാലങ്ങ ളും ഏദന്‍തോട്ടത്തില്‍ . എല്ലാ ജീവജാലങ്ങ ളെയും ആദത്തിനിഷ്ടമായി. അവന്‍ അവയ്ക്കെ ല്ലാം പേരിട്ടു. വൃക്ഷ ത്തിലെ പഴങ്ങ ള്‍ ഭക്ഷിച്ചും പക്ഷികളുടെ പാട്ടുകേട്ടും ആദവും ഹവ്വായും സന്തോഷത്തോടെ ഏദന്‍തോട്ടത്തില്‍ വസിച്ചു. ഏദന്‍തോട്ടം എത്രമനോഹരമായിരുന്നു അല്ലേ? ആദവും ഹവ്വായും അവിടെ സ്നേഹത്തോടെ ജീവിച്ചു. അവര്‍ ദൈവത്തോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞു.  ദൈവത്തോടുകൂടെ കഴിയുന്നതാണ് മനുഷ്യന്‍റെ ഏറ്റവും വലിയ സന്തോഷം.  നമ്മള്‍ എപ്പോഴും ഈ സന്തോഷത്തില്‍ ജീവിക്ക ണമെന്നതാണ് ദൈവത്തിന്‍റെ ആഗ്രഹം.

    ദൈവത്തോടുകൂടെയാണ് നാം ജീവിക്കുന്നതെങ്കില്‍ 

     

    നമുക്ക് ജീവന്‍ ഉണ്ടാകും
    നമുക്ക് സന്തോഷം ഉണ്ടാകും
     

     ഉത്തരം കണ്ടെത്താം

     

    1. ജീവനുളളവയുടെ പ്രത്യേകതകള്‍ ഏവ?
    2. ദൈവം നമുക്ക് ജീവന്‍ തന്നിരിക്കുന്നത് എന്തിനാണ്?
    3. മനുഷ്യന്‍റെ സന്തോഷം അടങ്ങിയിരിക്കുന്നത് എന്തിലാണ്?
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    എനിക്ക് ജീവന്‍ നല്കിയ ദൈവമേ,
    ഞാന്‍ അങ്ങ യെ സ്തുതിക്കുന്നു.
    അങ്ങേക്ക് നന്ദി പറയുന്നു.
    അങ്ങ യോടൊത്തു ജീവിക്കുവാന്‍
    എന്നെ സഹായിക്ക ണമെ
     

    നമുക്കു പാടാം

     

    നിനക്കു ജീവന്‍ നല്‍കിയതാര്?
    എനിക്ക് ജീവന്‍ ദൈവം നല്‍കി
    നിനക്കു രൂപം നല്‍കിയതാര്?
    എനിക്ക് രൂപം ദൈവം നല്‍കി
    നിനക്കു സ്നേഹം നല്‍കിയതാര്?
    എനിക്ക് സ്നേഹം ദൈവം നല്‍കി
    നിനക്കിതെല്ലാം നല്‍കിയതാര്?
    എനിക്കിതെല്ലാം ദൈവം നല്‍കി.
     
     

    എഴുതാം എഴുതാം

     

    ആരുടെയെല്ലാം കൂടെ യാത്ര ചെയ്യുമ്പോഴാണ് നിങ്ങള്‍ക്ക ് കൂടുതല്‍ സന്തോഷം തോന്നാറുളളത്? എന്തുകൊണ്ട്?
    ബൈബിള്‍ വായന  ഉല്‍പത്തി 1:26-31
     

    കടങ്കഥ  

     

    ജീവിയിലുണ്ട്;ജ്വാലയിലില്ല.
    വയലിലുണ്ട്;വേലിയിലില്ല.
    തേന്‍മാവിലുണ്ട്;തൈമാവിലില്ല.
    ഉത്തരം: ഉല്‍പത്തി 2:7