• "കര്‍ത്താവ് അവരെ ഏദന്‍തോട്ടത്തില്‍ നിന്ന് പുറത്താക്കിമണ്ണില്‍ നിന്നെടുത്ത മനുഷ്യനെ മണ്ണിനോടു മല്ലിടാന്‍ വിട്ടു." (ഉല്‍പത്തി 3:23)
     
    ഏദന്‍തോട്ടത്തില്‍ നിന്നു പുറത്താക്കപ്പെട്ട ആദത്തിനും ഹവ്വായ്ക്കും ധാരാളം ദുരിതങ്ങള്‍ അനുഭവിക്കേണ്ടിന്നു. മുള്ളുകളും മുള്‍ച്ചെടികളും നിറഞ്ഞ മണ്ണില്‍ അവര്‍ ജോലി ചെയ്തു. ആഹാരത്തിനുവേണ്ടി അവര്‍ വിയര്‍പ്പൊഴുക്കിഅദ്ധ്വാനിച്ചു. ആദവും ഹവ്വായും വളരെയേറെ വേദനകള്‍ സഹിച്ചു. അവര്‍ക്കു ദൈവത്തെ കാണുവാനും കഴിഞ്ഞില്ല. ആദത്തിന്‍റെയും ഹവ്വായുടെയും കഷ്ടതകളും ക്ലേശങ്ങളും കണ്ട്

     

    ദൈവത്തിന് അവരോട് കരുണ തോന്നി. അവര്‍ പാപം ചെയ്തെങ്കിലും ദൈവം അവരെ ഉപേക്ഷിച്ചില്ല. കാരണം, ദൈവം മനുഷ്യരെ സ്നേഹിക്കുന്നു. അവരെ രക്ഷ ിക്കുന്നതിനുവേണ്ടിഒരു രക്ഷകനെ അയയ്ക്കാമെന്നു ദൈവം വാഗ്ദാനം ചെയ്തു. തെറ്റു ചെയ്തു തന്നില്‍നിന്ന് അകന്നുപോയെങ്കിലുംമനുഷ്യനോടു ദൈവം കരുണ കാണിച്ചു. അവിടുന്ന് വാഗ്ദാനം ചെയ്ത രക്ഷകനാണ് കന്യകാമറിയത്തില്‍ നിന്നു ജനിച്ച ഈശോ.
     
    ദൈവം കാരുണ്യവാനാണ്.അവിടുന്ന് എല്ലാവരെയും സ്നേഹിക്കുന്നു.

     

    നിറം കൊടുത്ത് ആവര്‍ത്തിച്ച് എഴുതുക

    ദൈവം കരുണയുള്ളവനാണ്.

     

    ദൈവം കരുണയുള്ളവനാണ്.

     

    നമുക്കു പാടാം

     

    കല്പന ലംഘിച്ചാദിപിതാക്കള്‍
    തോട്ടത്തിന്നു പുറത്തായി
    പലവിധ ദുരിതവുമാധിയുമവരുടെ
    ജീവിതവഴികളിലുളവായി.
     
    എങ്കിലുമരുളീ ദൈവം നരരുടെ
    സങ്കടമെല്ലാം പോക്കിടുവാന്‍
    രക്ഷ കനെത്തും സമയത്തികവില്‍
    നരരെ മോചിതരാക്കിടുവാന്‍.
     
     

    സമ്മാനപ്പെട്ടിയിലെന്ത്?

     

    സൂചനകളില്‍ നിന്നു കണ്ടു
    പിടിച്ചെടുക്കുന്ന വാക്ക്
    സമ്മാനപ്പെട്ടിയിലെ കളങ്ങ ളില്‍ നിറം കൊടുത്ത് എഴുതൂ.
    കരയിലുണ്ട്കടലിലില്ല.
    നക്ഷത്രത്തിലുണ്ട്ആകാശത്തിലില്ല.
    കലത്തിലുണ്ട്,കുടത്തിലില്ല.
    നന്‍മയിലുണ്ട്,വെണ്‍മയിലില്ല.
     
     

    നമുക്ക് ഓര്‍മ്മിക്കാം


    "കര്‍ത്താവ് നല്ലവനാണ്, അവിടുത്തെ കാരുണ്യം
    ശാശ്വതമാണ്; അവിടുത്തെ വിശ്വസ്തത തലമുറകളോളം
    നിലനില്ക്കും"
    (സങ്കീര്‍ത്തനം 100:5)
     
     

     

    പദപ്പെട്ടിയില്‍ നിന്ന് എടുത്തെഴുതി

    പദചക്രം പൂര്‍ത്തിയാക്കുക.

    ദൈവം

    ക്ഷ മിക്കുന്നവനാണ്

    കരുണയുള്ളവനാണ്
    സ്നേഹമുള്ളവനാണ്
    രക്ഷ ിക്കുന്നവനാണ്
     
     

    നമുക്കു  പ്രാര്‍ത്ഥിക്കാം

     

    കരുണാമയനായ ദൈവമേ, രക്ഷകനെ
    വാഗ്ദാനം ചെയ്ത അങ്ങയുടെ വലിയ
    സ്നേഹത്തിന് ഞാന്‍ നന്ദി പറയുന്നു.
     
     

    എന്‍റെ തീരുമാനം

     

    എന്നോടു വഴക്കുണ്ടാക്കുന്ന കൂട്ടുകാരോട് ഞാന്‍
    സ്നേഹത്തോടെ പെരുമാറും.
    കരുണ രക്ഷകനെ
    ഈശോ.നിന്നു ജനിച്ച