പാഠം 4
പാപം മൂലം വന്ന ശിക്ഷ
-
ഒരു ദിവസം വൈകുന്നേരം ദൈവം ആദത്തെയും ഹവ്വായെയും കാണുവാന്‍ പതിവുപോലെ ഏദന്‍തോട്ടത്തില്‍ വന്നു എന്നാല്‍ ദൈവത്തിന്‍റെ കാലൊച്ച കേട്ടപ്പോള്‍ത്തന്നെ അവര്‍ക്ക് പേടിയായി.
"പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയില്‍ ഒളിച്ചു." (ഉല്‍പത്തി 3:8)
താന്‍ സൃഷ്ടിച്ച ആദവും ഹവ്വായും തന്നില്‍ നിന്ന് അകന്നപ്പോള്‍ ദൈവം ദുഃഖിച്ചു. ദൈവം അവരെ അന്വേഷിച്ചിറങ്ങി. ദൈവകല്പന ലംഘിച്ചതിനാല്‍ ദൈവത്തിന്‍റെ മുന്‍പില്‍ വരാന്‍ അവര്‍ക്ക് ധൈര്യം ഉണ്ടായില്ല. ദൈവത്തിന്‍റെ കല്പന തെറ്റിച്ച അവര്‍ക്ക്അതിനുള്ള ശിക്ഷ ലഭിച്ചു. ഏദന്‍തോട്ടത്തില്‍ നിന്ന് ദൈവം അവരെ പുറത്താക്കി.എങ്കിലും അവരോടു കരുണ തോന്നിയ ദൈവം അവര്‍ക്ക് രക്ഷ വാഗ്ദാനം ചെയ്തു.ദൈവം നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നു. നമ്മള്‍ പാപം ചെയ്യുമ്പോള്‍ ദൈവം വേദനിക്കുന്നു.പാപം സന്തോഷം ഇല്ലാതാക്കുന്നു.നിങ്ങളെ എപ്പോഴെങ്കിലും മാതാപിതാക്കള്‍ ശിക്ഷിച്ചിട്ടുാേ? ശിക്ഷിച്ചാലും അവര്‍ പിന്നീട് സ്നേഹം കാണിക്കാറില്ലേ? നാം തെറ്റു ചെയ്യുമ്പോള്‍ ദൈവം നമ്മെ ശിക്ഷ ിക്കുന്നു. എങ്കിലും അവിടുന്ന് നമ്മെ സ്നേഹിക്കുന്നു. അനുസരണക്കേടു കാണിച്ച ആദത്തെയും ഹവ്വായെയും ദൈവം അന്വേഷിച്ചുവന്നു. അതുപോലെ നമ്മെയും അന്വേഷിച്ചു വരുന്നവനാണ് ദൈവം.തെറ്റുകള്‍ ചെയ്ത് നാം ദൈവത്തില്‍ നിന്ന് അകന്നുപോയാലും ദൈവം നമ്മെ അന്വേഷിച്ചു വരും
നമ്മുടെ ദൈവം അന്വേഷിച്ചു വരുന്ന ദൈവമാണ്.
നമുക്കു പാടാം
പാപിയാമെന്നെ തേടുന്നോനേപേര്ചൊല്ലിയെന്നെ വിളിപ്പവനേഅങ്ങ ല്ലോ എന്നുടെ നല്ല ദൈവംദൈവമേ ഞാനങ്ങേ സ്നേഹിക്കുന്നു.നിറം കൊടുത്ത് പൂരിപ്പിക്കാം
നമ്മുടെ ദൈവംഅന്വേഷിച്ചു വരുന്ന ദൈവമാണ്.ചിത്രം നോക്കികഥ പറയാമോ?
നമുക്കു പ്രാര്‍ത്ഥിക്കാം
ഞങ്ങ ളെ തേടിവരുന്ന സ്നേഹപിതാവായ ദൈവമേഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.ഉത്തരം കണ്ടെത്താം