•  
    സ്നേഹപിതാവായ ദൈവം ആദത്തെയും ഹവ്വായെയും വളരെയധികം സ്നേഹിച്ചു. എല്ലാ സൗഭാഗ്യങ്ങ ളും
    നിറഞ്ഞ ഏദന്‍തോട്ടം അവര്‍ക്കു നല്‍കി. അവര്‍ ദൈവത്തോടൊപ്പം സന്തോഷത്തോടെ ജീവിച്ചു.
     
    തോട്ടത്തിന്‍റെ നടുവില്‍ നില്‍ക്കുന്ന നന്മതിന്മകളുടെ വൃക്ഷത്തിന്‍റെ പഴം തിന്നരുതെന്ന് ദൈവം അവരോടു കല്പിച്ചിരുന്നു.
     
    ആദവും ഹവ്വായും ഏദന്‍ തോട്ടത്തില്‍ ദൈവത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്നതു കസാത്താന്
    അസൂയ തോന്നി. സാത്താന്‍ നുണയനും ചതിയനുമാണ്. അവന്‍ ഒരു പാമ്പിന്‍റെ രൂപത്തില്‍ ഹവ്വായുടെ അടുത്തു വന്നു. തിന്നരുതെന്ന് ദൈവം കല്പിച്ചിരുന്ന വൃക്ഷ ത്തിന്‍റെ പഴം തിന്നുവാന്‍ ഹവ്വായെ സാത്താന്‍ പ്രേരിപ്പിച്ചു. ആ പഴം തിന്നാല്‍ മരിക്കുമെന്നാണ് ദൈവം പറഞ്ഞിരിക്കുന്നതെന്ന് ഹവ്വാ മറുപടി പറഞ്ഞു
    പക്ഷേ , ആ പഴങ്ങ ള്‍ തിന്നാല്‍ ദൈവത്തെപ്പോലെ ആകുമെന്ന് പാമ്പ് ഹവ്വായോടു പറഞ്ഞു. ഹവ്വാ പഴങ്ങ ള്‍
    നോക്കി നിന്നു. അവ കാണാന്‍ കൗതുകമുള്ളതായിരുന്നു.  അവള്‍ക്ക് അത് തിന്നാന്‍ കൊതി തോന്നി.
    ഹവ്വാ പഴം പറിച്ചുതിന്നു ! നല്ല സ്വാദ് ! ഒരെണ്ണം അവള്‍ ആദത്തിനും കൊടുത്തു. ആദവും പഴം തിന്നു.
     
    അങ്ങനെ ആദവും ഹവ്വായും ദൈവത്തെ മറന്നു. ദൈവകല്പന ലംഘിച്ചു. ദൈവസ്നേഹം നിരസിച്ചു.
    അവര്‍ പാപം ചെയ്തു.
     
     

    പതിവുപോലെ ദൈവം ഏദന്‍തോട്ടത്തില്‍ വന്നപ്പോള്‍ ആദത്തെയും ഹവ്വായെയും കണ്ടില്ല.അനുസരണക്കേട് കാണിച്ചതുകൊണ്ട് ദൈവത്തിന്‍റെ മുന്‍പില്‍ വരുവാന്‍ അവര്‍ക്ക് പേടി തോന്നി.
    ചെയ്യരുതെന്ന് മാതാപിതാക്ക ള്‍ പറഞ്ഞ ഒരു കാര്യം നിങ്ങ ള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് എന്താണ് തോന്നുക?
    പേടി തോന്നില്ലേ ? ആദത്തിനും ഹവ്വായ്ക്കും പേടി തോന്നിയതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ മുന്‍പില്‍
    നിന്നു മാറി മരങ്ങ ളുടെ ഇടയില്‍ ഒളിച്ചുനിന്നു.

    പാപം ചെയ്യുന്നതുവഴി നാം ദൈവത്തില്‍നിന്ന് അകലുന്നു.

    നമുക്കു പാടാം

     

    ദൈവത്തിന്‍ തിരുകല്പനകള്‍
    ആദിപിതാക്ക ള്‍ ലംഘിച്ചു
    ദൈവത്തിന്‍ തിരുമുമ്പിലവര്‍
    പാപികളായി തീര്‍ന്നേവം.
    ദൈവത്തിന്‍ തിരുസ്വരമന്നാ
    പറുദീസായില്‍ കേട്ടപ്പോള്‍
    ഭീതിയോടാദവുമവ്വായും
    ഓടിയൊളിച്ചതിവേഗമൊടെ.
     
     

    വിവിധ നിറങ്ങ ള്‍ കൊടുത്ത്

    ആവര്‍ത്തിച്ചെഴുതാം

     

    ഞാന്‍ ദൈവത്തെ അനുസരിക്കും
     
    ഞാന്‍ ദൈവത്തെ അനുസരിക്കും
    ഞാന്‍ ദൈവത്തെ അനുസരിക്കും
    ഞാന്‍ ദൈവത്തെ അനുസരിക്കും
     
     

    എടുത്തെഴുതി പൂര്‍ത്തിയാക്കുക

    ഞാന്‍ ആരെയെല്ലാം അനുസരിക്കും ?

     
     
    ഞാന്‍ ദൈവത്തെ അനുസരിക്കും.
     
    ഞാന്‍ .......................................................................................
    ഞാന്‍ .......................................................................................
    ഞാന്‍ .......................................................................................
     
     
    വൈദികരെ, ദൈവത്തെ, മാതാപിതാക്ക ളെ, സാത്താനെ, ഗുരുഭൂതരെ
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    "ദൈവമേ, അങ്ങ യുടെ കാരുണ്യത്തിനൊത്ത്
    എന്നോടു ദയതോന്നണമേ! അങ്ങ യുടെ
    കാരുണ്യാതിരേകത്തിനൊത്ത് എന്‍റെ
    അതിക്രമങ്ങള്‍ മായിച്ചുകളയണമേ!"
    (സങ്കീര്‍ത്തനം 51:1)
     
     

    എന്‍റെ തീരുമാനം

     
    ചെയ്യരുതെന്ന് കാര്യങ്ങള്‍
    ഞാന്‍ ചെയ്യുകയില്ല.
    മാതാപിതാക്കന്മാര്‍ പറഞ്ഞിരിക്കുന്ന
    കാര്യങ്ങള്‍ ഞാന്‍ ചെയ്യുകയില്ല.