• ഈശോയുടെ വചനങ്ങ ള്‍ കേള്‍ക്കുവാനും രോഗശാന്തി നേടുവാനും ഓടിക്കൂടുന്ന ആളുകളുടെ എണ്ണം
    കൂടിക്കൊണ്ടിരുന്നു. അവിടുത്തെ ഉപദേശങ്ങ ള്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. ഈശോ ധാരാളം അത്ഭുതങ്ങ ള്‍ പ്രവര്‍ത്തിച്ചു. വളരെപ്പേര്‍ ഈശോയില്‍ വിശ്വസിച്ചു. ജനപ്രമാണിമാര്‍ക്കും 
    യഹൂദപ്രമാണിമാര്‍ക്കും ഈശോയോട്ദേഷ്യം തോന്നി. ജനങ്ങ ള്‍ ഈശോയെ രാജാവാക്കുമെന്ന് അവര്‍
    ഭയപ്പെട്ടു. അവിടുത്തെ വധിക്കുവാന്‍ അവര്‍ തീരുമാനിച്ചു.
     
    ഈശോയുടെ ശിഷ്യനായിരുന്ന യൂദാസ് സ്കറിയോത്ത ഈശോയെ ശത്രുക്കള്‍ക്ക് കാണിച്ചുകൊടുത്തു. ശത്രുക്ക ള്‍ ഈശോയെ പിടിച്ച് അധികാരികളുടെ മുന്‍പില്‍ കൊണ്ടുന്നു. ഈശോയുടെ പേരില്‍ ഇല്ലാത്ത കുറ്റങ്ങ ള്‍ ശത്രുക്ക ള്‍ ചുമത്തി.അവിടുത്തെ കുരിശില്‍ തറച്ചു കൊല്ലണമെന്ന് അവര്‍
    ആവശ്യപ്പെട്ടു.
     
     

     

    പീലാത്തോസ് എന്ന ഭരണാധികാരിയാണ് ഈശോയെ കുരിശില്‍ തറച്ചു കൊല്ലുവാന്‍ വിധിച്ചത്.
     
    മരണത്തിന് വിധിച്ചതിനുശേഷം ഈശോയെ പടയാളികള്‍ അതിക്രൂരമായി പീഡിപ്പിച്ചു.
    അവര്‍ അവിടുത്തെ ചമ്മട്ടികൊടിച്ചു. മുഖത്ത് തുപ്പി. മുള്ളുകൊണ്ടുണ്ടാക്കിയ കിരീടം തലയില്‍ തറച്ചു.
     
    "യഹൂദന്മാരുടെ രാജാവ്" എന്നു പറഞ്ഞ് അവര്‍ ഈശോയെ പരിഹസിച്ചു.വലിയ ഭാരമുള്ള ഒരു മരക്കുരിശ്അവര്‍ ഈശോയുടെ തോളില്‍ വച്ചുകൊടുത്ത് ഗാഗുല്‍ത്താ മലയിലേയ്ക്കു  കൊണ്ടുപോയിഈശോ എല്ലാ വേദനകളും നിശബ്ദനായി സഹിച്ചു.
     
     
     
    ഗാഗുല്‍ത്താമലയിലെത്തിയപ്പോള്‍ പടയാളികള്‍ ഈശോയെ കുരിശില്‍കിടത്തി കൈകളിലും കാലുകളിലും ഇരുമ്പാണികള്‍ അടിച്ചുകയറ്റി. ഈശോയുടെ കുരിശിന്‍റെ ഇടത്തും വലത്തും
    ണ്ടു കള്ളന്മാരെയും അവര്‍ കുരിശില്‍ തറച്ചു. ഈശോയുടെ കുരിശിന്‍റെ മുകളില്‍ അവര്‍ ഇങ്ങനെ എഴുതിവച്ചു:
     
    യൂദന്മാരുടെ രാജാവായ നസറായന്‍ ഈശോ
     
    കുരിശില്‍ തൂങ്ങി ഈശോ മൂന്നു മണിക്കൂര്‍ വേദനസഹിച്ചു. അപ്പോഴും അവിടുന്ന് തന്നെ പീഡിപ്പിച്ചവര്‍ക്കുവേണ്ടി ഇങ്ങ നെ പ്രാര്‍ത്ഥിച്ചു: "പിതാവേ, ഇവരോട് ക്ഷ മിക്കണമേ." പിന്നീട് ഈശോ കുരിശില്‍ കിടന്നു മരിച്ചു. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു.
     
    ഈശോ മരിച്ച ദിവസത്തിന്‍റെ ഓര്‍മ്മയാണ് നാം പീഡാനുഭവ വെള്ളിയാഴ്ചയായി (ദുഃഖവെള്ളിയാഴ്ച) ആചരിക്കുന്നത്.
     

     

     

    നമ്മുടെ രക്ഷയ്ക്കു വേണ്ടിയാണ് ഈശോ കുരിശില്‍ മരിച്ചത്.നമുക്ക് ഈശോയെ സ്നേഹിക്കാം. തെറ്റുകള്‍ ചെയ്ത് ഈശോയെ വേദനിപ്പിക്ക ാതെ ജീവിക്കാം.ഈശോയുടെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയുംഉത്ഥാനത്തിന്‍റെയും ഓര്‍മ്മയ്ക്കായി വലിയ ആഴ്ചയില്‍ നാം ചൊല്ലുന്ന ഒരു പ്രാര്‍ത്ഥനയാണ് മിശിഹാ നമുക്കു വേണ്ടി....എന്ന ജപം.

     

    മിശിഹാ നമുക്കു വേണ്ടി എന്ന ജപം

    മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ്വഴങ്ങിഅതേ, അവിടുന്ന് കുരിശുമരണത്തോളം കീഴ്വഴങ്ങി.

    അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി; എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേയ്ക്കു  നല്‍കി.

     

    പ്രാര്‍ത്ഥിക്കാം

     

    സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്പിക്ക പ്പെട്ട്

    കുരിശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമെന്ന് അങ്ങയോടുകൂടെ എന്നേയ്  ജീവിച്ചു വാഴുന്ന ഞങ്ങളുടെ കര്‍ത്താവീശോമിശിഹാ വഴിഅങ്ങയോടു ഞങ്ങള്‍ അപേക്ഷ ിക്ക ുന്നു, ആമ്മേന്‍.

     

     

    നമുക്ക ു പാടാം

     

    "കുരിശിനാലെ ലോകമൊന്നായ് വീടെു

    ത്തവനേ.

    താണു ഞങ്ങ ള്‍ വണങ്ങ ുന്നു ദിവ്യപാദങ്ങ ള്‍."

    ഈശോയുടെ കുരിശിലെ

    പ്രാര്‍ത്ഥന പൂര്‍ത്തിയാക്ക ൂ.

    ...................................ഇവരോട്...................................

     

    പൂരിപ്പിക്ക ാം

     

    ഈശോ എല്ലാവരെയും സ്നേഹിച്ചു.

    ഞാനും ഈശോയെപ്പോലെ .......................................................................

    ഈശോ എല്ലാവരോടും ക്ഷ മിച്ചു.

    ഞാനും ഈശോയെപ്പോലെ .......................................................................

    ഈശോ എല്ലാവര്‍ക്ക ും നന്മ ചെയ്തു.

    ഞാനും ഈശോയെപ്പോലെ .......................................................................

     

    നമുക്ക ് അനുകരിക്ക ാം

     

    തന്നെ കുരിശിലേറ്റിയവരോട്

    ക്ഷ മിച്ച ഈശോയെപ്പോലെ നമ്മെ

    വേദനിപ്പിക്ക ുന്നവരോടു നമുക്ക ും

    ക്ഷ മിക്ക ാം.