• ഈശോ എല്ലാ ദിവസവും ജനങ്ങ ളെ പഠിപ്പിച്ചു. രോഗികളെ സുഖപ്പെടുത്തി. ആളുകള്‍ എപ്പോഴും ഈശോയ്ക്കു ചുറ്റും തടിച്ചുകൂടിയിരുന്നു. ഒരു ദിവസം അല്പനേരം വിശ്രമിക്കുന്നതിനായി ഈശോയും ശിഷ്യന്മാരും ദൂരെയുള്ള ഒരു സ്ഥലത്തേയ്ക്ക്  പോയി. ആ സ്ഥലത്ത് ആളുകള്‍
    താമസിച്ചിരുന്നില്ല. ഈശോ അവിടെയുന്നറിഞ്ഞ് ആളുകള്‍ അവിടെയും ഓടിയെത്തി. ഈശോയ്ക്ക്
      അവരോട് അനുകമ്പ തോന്നി, അവരെ പലകാര്യങ്ങ ളും പഠിപ്പിച്ചു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന രോഗികളെ സുഖപ്പെടുത്തി. വൈകുന്നേരമായപ്പോള്‍ ആളുകള്‍ വിശന്നു തളര്‍ന്നു. പക്ഷേ , അവര്‍ ഈശോയുടെ അടുത്തുനിന്നു പോയില്ല. അവര്‍ക്ക് ഭക്ഷ ണം കൊടുക്കുവാന്‍ ഈശോ ശിഷ്യന്മാരോടു പറഞ്ഞുശിഷ്യന്മാര്‍ വിഷമിച്ചു. കാരണം അവരുടെ കൈയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ആള്‍ക്കൂട്ടത്തിലെ ഒരു ബാലന്‍റെ കൈയില്‍ അപ്പവും മീനും ഉണ്ടായിരുന്നു.
     
    ആളുകളോ! -ല്‍ അധികവും. ഈശോയ്ക്ക് ശിഷ്യന്മാരുടെ വിഷമം മനസ്സിലായി.
    ജനക്കൂട്ടത്തെ പുല്‍ത്തകിടിയില്‍ ഇരുത്തുവാന്‍ ഈശോനിര്‍ദ്ദേശിച്ചു. ആ ബാലന്‍റെ അഞ്ച പ്പവും
    ണ്ടു മീനകൈയ്യില്‍ ഉണ്ടായിരുന്നും ഈശോ കൈയ്യിലെടുത്തു, ആശീര്‍വദിച്ച്, മുറിച്ച്
    ശിഷ്യന്മാരെ ഏല്പിച്ചു. അവര്‍ അത് ജനങ്ങ ള്‍ക്ക് വിളമ്പി. എല്ലാവരും ഭക്ഷിച്ച് തൃപ്തരായി. ബാക്കിവന്ന 
    12 അപ്പക്ക ഷണങ്ങള്‍ കുട്ട നിറയെ ശിഷ്യന്മാര്‍ ശേഖരിച്ചു.(യോഹന്നാന്‍ 6:1-15)
     
    നമ്മുടെ ആവശ്യങ്ങ ളില്‍ ഈശോ നമ്മെ സഹായിക്കുന്നു. നമ്മുടെ ശരീരത്തിന് ആഹാരം തരുന്ന ഈശോ, ആത്മാവിനും ആവശ്യമായ ആഹാരം തരുന്നു. നമ്മുടെ ആത്മാവിന്‍റെ ആഹാരമാണു വി.കുര്‍ബാന.
    ഈശോയെയാണ് വി.കുര്‍ബാനയില്‍ നാം സ്വീകരിക്കുന്നത്. ഈശോ പറയുന്നു:
    "ഞാന്‍ ജീവന്‍റെ അപ്പമാണ്." (യോഹന്നാന്‍ 6:48) ഈശോ ദൈവപുത്രനാണ്. നമുക്ക്

     ജീവന്‍ നല്‍കാനായി ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചു.
     
     

     

    വിശുദ്ധ കുര്‍ബാന ജീവന്‍റെ അപ്പംഈശോ ജറീക്കോ എന്ന പട്ടണത്തില്‍ നിന്നു യാത്ര പുറപ്പെട്ടു. വഴിയരുകില്‍ ഇരുന്ന രണ്ട്  അന്ധന്മാര്‍ ഈശോയെ വിളിച്ചു കരഞ്ഞു

    : "കര്‍ത്താവേ ദാവീദിന്‍റെ പുത്രാ, ഞങ്ങ ളില്‍ കനിയണമേ!" ഈശോയ്ക്ക് അവരോട് അലിവു തോന്നി. അവിടുന്ന് അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. അവര്‍ക്ക് തത്ക്ഷ ണം കാഴ്ചകിട്ടി.(മത്താ 20:30).
     
    ഈശോ പോയ സ്ഥലങ്ങ ളിലെല്ലാം ആളുകള്‍ രോഗികളെകൊുവന്നിരുന്നു. ഈശോയ്ക്ക്  അവരോട് അനുകമ്പ തോന്നി അവരെ സുഖുപ്പെടുത്തി. ഈശോ കരുണയുള്ളവനാണ്. വേദനിക്കുന്നവരോട്
    അവിടുന്ന് അനുകമ്പ കാണിക്കുന്നു. അവിടുന്ന് ഈ ലോകത്തിലേയ്ക്ക്  വന്നത് നമ്മുടെ വേദനകള്‍ മാറ്റുവാന്‍ വേണ്ടിയാണ്.
     
    ഈശോ കരുണകാണിച്ചതുപോലെ നമ്മളും വേദനിക്കുന്നവരോട് കരുണ കാണിക്ക ണം. നമ്മള്‍ സ്നേഹവും കരുണയുമുള്ളവരാകണമെന്ന് ഈശോ ആഗ്രഹിക്കുന്നു.
     
    ഈശോ പറയുന്നു: "നിങ്ങ ളുടെ പിതാവ് കരുണ ഉള്ളവനായിരിക്കുന്നതുപോലെ
    നിങ്ങ ളും കരുണയുള്ളവരായിരിക്കുവിന്‍" (ലൂക്കാ 6:36)
     

     

    നമുക്കു പാടാം

     

    നയനത്തില്‍ കരുണയും
    ഹൃദയത്തില്‍ സ്നേഹവുമായ്
    ജനതയെ തൃക്ക ണ്‍പാര്‍ത്ത കരുണാനിധേ,
    വിശന്നൊരാ മനുജരെ അപ്പമേകി തൃപ്തരാക്കി

    നന്ദിയോടെ വണങ്ങുന്നു പൂജ്യപാദങ്ങ ള്‍
    വിശക്കുന്നോര്‍ക്ക പ്പമേകാന്‍
    പഠിപ്പിക്കൂ ഞങ്ങ ളെയും
    നിന്‍റെ ദിവ്യപാതയെന്നും പിന്തുടര്‍ന്നിടാന്‍.
     
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    വിശന്നുവലഞ്ഞ ജനങ്ങ ളെ അപ്പം
    വര്‍ദ്ധിപ്പിച്ചുനല്‍കി സംതൃപ്തരാക്കി
    ഈശോയേ, ഞങ്ങ ളുടെ
    ആവശ്യനേരങ്ങ ളില്‍ ഞങ്ങളെയും
    സഹായിക്ക ണമേ.
     
     

    സംഭവങ്ങ ള്‍ നടന്നക്രമത്തില്‍ കുട്ടകളെ ക്രമീകരിക്കുക.

    ലഭിക്കുന്ന വാക്യം താഴെ എഴുതുക.

     
    ഈശോ മുറിച്ചു അപ്പമെടുത്തു
    കൊടുത്തു ആശീര്‍വ്വദിച്ചു
     
     

     

    ബന്ധം പറയുക

     

    ഈ സംഖ്യകള്‍ ഏത് സംഭവവുമായി
    ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിവരിച്ചു പറയുക.
    5 5000 2 12
     
     

    ചിത്രം പൂര്‍ത്തിയാക്ക ി നിറം കൊടുക്കു.

     
    വിശുദ്ധ കുര്‍ബാന
     
    ജീവന്‍റെ അപ്പം

     

    നമുക്ക് അനുകരിക്കാം

     

     
    വിശക്കുന്നവര്‍ക്ക്
     അപ്പം പങ്കുവച്ചുനല്‍കിയ
    ഈശോയെപ്പോലെ നമുക്കുള്ള നന്മകള്‍
    മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാം.