പാഠം 10
ഈശോയും ശിഷ്യന്മാരും
ക. കുട്ടികള്‍ സ്വന്തമാക്കേണ്ടവ:
മ) ബോധ്യങ്ങള്‍
ദൈവം ഈശോവഴി നമുക്കു നല്കിയ രക്ഷയുടെ വാര്‍ത്തയാണ് സുവിശേഷം.
ഈശോയ്ക്കുവേി ഈശോയുടെ ദൗത്യം തുടരുന്നവരാണ് ശിഷ്യന്മാര്.ഈശോ പ്രത്യേകം തിരഞ്ഞെടുത്തവരാണ് 12 ശിഷ്യന്മാര്.ക്രിസ്ത്യാനികളായ നാമും ഈശോയുടെ ശിഷ്യരാണ്.
യ) മനോഭാവങ്ങള്‍
ഈശോ പഠിപ്പിച്ച കാര്യങ്ങള്‍ നാം അനുസരിക്കണം.ഈശോ കരുണകാണിച്ചതുപോലെ നാമും കരുണ കാണിക്കണം.ഈശോ നമുക്കു നല്കിയ സുവിശേഷം നാം മറ്റുള്ളവരെ അറിയിക്കണം.
ര) ശീലങ്ങള്‍
ഈശോയെക്കുറിച്ച് കൂട്ടുകാരോട് പറയുക.മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ സഹായിക്കുക.
കക. ബോധനോപാധികള്‍
വി. ഗ്രന്ഥം, ചാര്‍ട്ട്, ചിത്രങ്ങള്‍, ഫ്ളാഷ് കാര്‍ഡുകള്‍ (ശ്ലീഹന്മാരുടെ
പേരുകള്‍).
കകക. പാഠാവതരണം
യേശുവിന്റെ അത്ഭുതങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്ന പാഠഭാഗം -ഇവ രേഖപ്പെടുത്തിയിരിക്കുന്ന ബൈബിള്‍ ഭാഗങ്ങള്‍ (മത്താ. 10:1-8) വായിക്കുന്നു. യേശു ചെയ്ത അത്ഭുതങ്ങളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെ
ടുത്തുന്നു. ഉചിതമായ ചിത്രങ്ങള്‍ ഉപയോഗിക്കാം.
കഢ. പാഠബന്ധന്ധിത പ്രവര്ത്തനനങ്ങള്
ഗാനം, പ്രാര്‍ത്ഥന
(മുന്‍പാഠത്തിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക).
പദസൂര്യന്‍ പൂര്‍ത്തിയാക്കുക
ശ്ലീഹന്മാരുടെ പേരുകള്‍ ഹൃദിസ്ഥമാക്കുവാന്‍ സഹായിക്കുന്ന ഒരു പ്രവര്‍ത്തനം. ആവശ്യമെങ്കില്‍ കുട്ടികള്‍ പാഠഭാഗത്തു നിന്നും പേരുകള്‍ നോക്കി എഴുതട്ടെ.
നമുക്കനുകരിക്കാം
(മുന്‍പാഠത്തിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക).
നമുക്ക് ഉത്തരം കത്തൊം
1. നല്ല വാര്‍ത്ത.
2. തന്റെ ദൗത്യം തുടരുന്നതിനുവേിയാണ് ഈശോ ശ്ലീഹ
ന്മാരെ തെരഞ്ഞെടുത്തത്.
3. മാര്‍തോമാശ്ലീഹ.
ഢ. അനു ന്ധന്ധിത പ്രവര്ത്തനനങ്ങള്
പൂരിപ്പിക്കുക
1. ഈശോ രോഗികളെ സുഖപ്പെടുത്തി.
2. ഈശോ വിശക്കുന്നവര്‍ക്ക് ആഹാരം നല്കി.
3. ഈശോ മരിച്ചവരെ ഉയിര്‍പ്പിച്ചു.
ഈശോ കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന ബൈബിള്‍ ഭാഗം
കുട്ടികളെ വായിച്ചു കേള്‍പ്പിക്കാം (മത്താ. 8:1-4).
റോള്‍പ്ലേ - ഈശോ കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന സംഭവം.
ഉത്തരം കത്തൊം
1. ഈശോ ജനങ്ങളോട് പ്രസംഗിച്ചതെന്ത്?
2. പിതാവായ ദൈവം സുവിശേഷം എങ്ങനെയാണ് നമുക്ക്
നല്‍കിയത്?
3. ആരാണ് ഈശോയുടെ ശിഷ്യന്മാര്?
4. ശിഷ്യന്മാരില് നിന്നും പ്രത്യേകം തെരഞ്ഞെടുത്തവര്‍
ആരാണ്?
5. ഈശോയുടെ ശിഷ്യന്മാര് എങ്ങനെയുള്ളവരായിരുന്നു?
6. ഈശോ അവര്‍ക്ക് നല്കിയ കല്പന എന്ത്?
7. ഈശോയുടെ സുവിശേഷം മറ്റുള്ളവരെ അറിയിക്കാന്‍ നമുക്ക്
കടമയു്. എന്തുകൊ്?
8. എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് നാം ഈശോയെ കാണിച്ചുകൊ
ടുക്കേത്?