•  
    ബേത്ലെഹെമില്‍ ഈശോ ജനിച്ചപ്പോള്‍ അങ്ങ് കിഴക്ക് ആകാശത്തില്‍ ഒരു അത്ഭുതനക്ഷത്രം കാണപ്പെട്ടു.
    ആ നക്ഷത്രം കണ്ട് കിഴക്കുദേശത്തുനിന്ന് ജ്ഞാനികള്‍ ഈശോയെ അന്വേഷിച്ചു ജറുസലേമില്‍ വന്നു.
     
    അന്നത്തെ ഭരണാധികാരിയായിരുന്ന ഹേറോദേസ് രാജാവിന്‍റെ അടുത്തുചെന്ന് അവര്‍ ചോദിച്ചു: "എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങ ള്‍ കിഴക്ക് അവന്‍റെ നക്ഷ ത്രം കണ്ട്
    അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്." (മത്തായി 2:2)
     
    ഹേറോദേസ് രാജാവ് ഇതുകേട്ട് അസ്വസ്ഥനായി. അദ്ദേഹം പുരോഹിതന്മാരെ വിളിച്ച് മിശിഹാ
    എവിടെയാണ് ജനിക്കുക എന്ന് ചോദിച്ചു. "യൂദയായിലെ ബേത്ലെഹെമില്‍" എന്ന് പുരോഹിതന്മാര്‍ മറുപടി നല്‍കി.
     
    ഹേറോദേസ് ജ്ഞാനികളോടു പറഞ്ഞു: നിങ്ങ ള്‍ ബേത്ലെഹെമില്‍ പോയി ശിശുവിനെ അന്വേഷിക്കുക.
    ണ്ടു കഴിഞ്ഞാല്‍ എന്നെ വിവരം അറിയിക്കുക. ജ്ഞാനികള്‍ യാത്രയായി. കിഴക്കുകഅത്ഭുത നക്ഷ ത്രം
    അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. ഒടുവില്‍ ആ നക്ഷ ത്രം ദിവ്യശിശു കിടന്നിരുന്ന സ്ഥലത്തിനു
    മുകളില്‍ വന്നുനിന്നു. അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടെ
    കാണുകയും അവനെ കുമ്പിട്ടാരാധിക്കുകയും ചെയ്തു.
     
    ജ്ഞാനികള്‍ ഉണ്ണിക്കു നല്‍കുവാന്‍ സമ്മാനങ്ങ ള്‍ കൊണ്ടുന്നിരുന്നു. എന്തൊക്കെയായിരുന്നുവെന്നോ?
     
    സ്വര്‍ണ്ണം ,മീറ, കുന്തുരുക്കം

     

     

    ജ്ഞാനികള്‍ ഉണ്ണീശോയെ കുമ്പിട്ടാരാധിച്ചു.

    മാലാഖ നിര്‍ദ്ദേശിച്ചതനുസരിച്ച് ജ്ഞാനികള്‍ ഹേറോദേസിന്‍റെ അടുത്ത് ചെല്ലാതെ തിരിച്ചുപോയി. ഇതറിഞ്ഞു കുപിതനായ ഹേറോദേസ് ബേത്ലെഹെമിലെ രണ്ടു വയസില്‍ താഴെയുള്ളഎല്ലാ ആണ്‍കുട്ടികളെയും കൊല്ലുവാന്‍ കല്പിച്ചു. ഹേറോദേസ് ഈശോയെ വധിക്കുവാന്‍ തീരുമാനിച്ച
    വിവരം ദൈവം ഒരു ദൂതന്‍ വഴി സ്വപ്നത്തില്‍ യൗസേപ്പിനെ അറിയിച്ചു. യൗസേപ്പ് മറിയത്തെയും ഉണ്ണിയീശോയെയും കൂട്ടി ആ രാത്രിതന്നെ ഈജിപ്തിലേയ്  പോയി. അങ്ങ നെ ഈശോ
    ഹേറോദേസിന്‍റെ കൈകളില്‍ നിന്ന് രക്ഷ പെട്ടു.
     
    ഇങ്ങനെ കൊല്ലപ്പെട്ട ശിശുക്കളുടെ ഓര്‍മ്മയ്ക്കായിട്ടാണ് സഭ ഡിസംബര്‍ 28-ാം തീയതി കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍ ആചരിക്കുന്നത്.
     
    ഹേറോദേസ് മരിച്ചു കഴിഞ്ഞ പ്പോള്‍ മാലാഖ സ്വപ്നത്തില്‍ നല്കിയ നിര്‍ദ്ദേശമനുസരിച്ച് യൗസേപ്പ് ശിശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേല്‍ ദേശത്തേയ്ക്കു  തിരിച്ചുവന്നു.
     
    നസ്രത്ത്  എന്ന പട്ടണത്തില്‍ അവര്‍ ചെന്നുതാമസിച്ചു.അങ്ങ നെ ഈശോ നസ്രായന്‍ എന്നു വിളിക്കപ്പെട്ടു.
    യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍ നസ്രായന്‍ ഈശോ
     

    നമുക്കു പാടാം

     

    നക്ഷ ത്രത്തിന്‍ പ്രഭകു
    ജ്ഞാനികളന്നിതാ യാത്രയുമായ്
    പൊന്നും മീറ കുന്തുരുക്കം
    കാഴ്ചയതേകി മോദമൊടെ
    ആരാധിക്കാം ഈ സുദിനേ
    ഉണ്ണിക്കേ കാം സ്തുതികളതും
    സ്നേഹിച്ചീടാം ഈശോയെ
    നമ്മുടെ കാഴ്ചയുമര്‍പ്പിക്കാം.
     
     

    പദസഞ്ചിയില്‍നിന്ന് അക്ഷ രങ്ങ ള്‍ എടുത്ത്

    പൂരിപ്പിക്കാം

     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    വിനീതരായ ആട്ടിടയരെയും വിജ്ഞാനികളായ
    ശാസ്ത്രജ്ഞരെയും ദിവ്യശിശുവിന്‍റെ
    സവിധത്തിലേയ്ക്കു നയിച്ച ദൈവമേ,
    ഞങ്ങ ള്‍ അങ്ങ യെ സ്തുതിക്കുന്നു.
     
     

     

    നക്ഷത്രങ്ങളെ ക്രമീകരിച്ചാല്‍ നിങ്ങള്‍ക്ക ് ഒരിടത്ത് എത്തിച്ചേരാം. കണ്ടുപിടിക്ക ാമോ?

     

    ണ്ടുപിടിച്ച ശേഷം താഴെയുള്ള നക്ഷ ത്രങ്ങ ളില്‍ അക്ഷ രങ്ങ ള്‍ ക്രമമായി എഴുതുക.
     
     

    നമുക്ക് അനുകരിക്കാം

     

    ഈശോയെ കാണുവാന്‍ ത്യാഗങ്ങള്‍ സഹിച്ച്
    ബേത്ലെഹെമില്‍ എത്തിയ ജ്ഞാനികളെപ്പോലെ
    നമുക്കും ദൈവാലയത്തില്‍ പോയി ഈശോയെ
    കുമ്പിട്ടാരാധിക്കാം
    .