•  
    യൂദയായിലെ ബേത്ലെഹെം എന്ന പട്ടണം. മഞ്ഞുപെയ്യുന്നഒരു തണുത്ത രാത്രി. ആ പ്രദേശത്തെ വയലുകളില്‍ ആടുകളെ കാത്തുകൊണ്ടുരുന്ന കുറെ ആട്ടിടയര്‍ ഉണ്ടായിരുന്നു. ഒരുദൈവദൂതന്‍ അവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ ഭയന്നുപോയി. ദൂതന്‍ അവരോടു പറഞ്ഞു:
     
    "ഭയപ്പെടോ,ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയസന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷ കന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു."(ലൂക്കാ 2:10-11)
     
    പെട്ടെന്ന് അവര്‍ മറ്റൊരു കാഴ്ച കണ്ടുസ്വര്‍ഗത്തില്‍ നിന്നുള്ള ഒരു കൂട്ടം മാലാഖമാര്‍ ആ ദൂതന്‍റെ കൂടെ പ്രത്യക്ഷപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു പാടി.
     
    "അത്യുന്നതങ്ങ ളില്‍ ദൈവത്തിന് മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം!" (ലൂക്കാ 2:14)
     
    ആട്ടിടയന്‍മാര്‍ സന്തോഷത്തോടെ ബേത്ലെഹെമിലേയ്ക്ക് ഓടി. അവിടെ അവര്‍ കത് എന്തെന്നോ? ഒരു കാലിത്തൊഴുത്ത്. അതിലെ പുല്‍ത്തൊട്ടിയില്‍ ഒരു ഓമല്‍ ശിശു. അടുത്ത് മറിയവും യൗസേപ്പും.
    പിന്നീട് അവര്‍ പോയി മറ്റുള്ളവരെയും ശിശുവിനെക്കുറിച്ച് അറിയിച്ചു.
     
     

     

    ആരാണ് ഈ ശിശു? ദൈവം വാഗ്ദാനം ചെയ്ത രക്ഷകനായ ഈശോ. രായിരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ്
    ഈശോ ജനിച്ചത്. ഈശോയുടെ പിറവിത്തിരുന്നാളാണ് ക്രിസ്തുമസ്.ഡിസംബര്‍ 25-ാം തീയതി
    നാം ക്രിസ്തുമസ് ആഘോഷിക്കുന്നു.
     
    ഈശോ ബേത്ലെഹെമിലെ കാലിത്തൊഴുത്തില്‍ ജനിച്ചതെന്തുകൊാണെന്ന് അറിയാമോ?
    റോമാ ചക്രവര്‍ത്തിയുടെ കല്പനയനുസരിച്ച് ബേത്ലെഹെമില്‍ ചെന്ന് പേരെഴുതിക്കുവാന്‍ യൗസേപ്പ് ഗര്‍ഭിണിയായ മറിയത്തോടൊപ്പം പോയി. രാത്രിയായപ്പോള്‍ അവര്‍ താമസിക്കുവാന്‍ മുറിയന്വേഷിച്ചു. പക്ഷേ , എല്ലായിടത്തും വലിയ തിരക്കായിരുന്നതുകൊണ്ട് അവര്‍ക്ക് മുറി കിട്ടിയില്ല.
    ഗര്‍ഭിണിയായ മറിയം യാത്രചെയ്ത് വളരെ ക്ഷീണിച്ചിരുന്നു. അവസാനം അവര്‍ ഒരു കാലിത്തൊഴുത്തില്‍ താമസിച്ചു. അന്നു രാത്രിയാണ് ഈശോ ജനിച്ചത്. ഉണ്ണീശോയ്ക്ക് കിടക്കാന്‍ മെത്തയോ, ഇടാന്‍ കുഞ്ഞുടുപ്പോ ഒന്നും ണ്ടായിരുന്നില്ല. അതുകൊണ്ട് മറിയം ഉണ്ണീശോയെ പിള്ളക്ക ച്ചകൊ്പൊതിഞ്ഞ്
    പുല്‍ത്തൊട്ടിയില്‍ കിടത്തി. ഉണ്ണീശോകാലിത്തൊഴുത്തില്‍ ജനിച്ചതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് നാം
    ക്രിസ്തുമസിന് പൂല്‍ക്കൂട് ണ്ടാക്കുന്നത്.
     
    രക്ഷകനായ ഈശോ ജനിച്ചത് ബേത്ലെഹെമിലെ കാലിത്തൊഴുത്തിലാണ്.
     
    ലോകരക്ഷ കനായ ഈശോ വിനീതനായി ഒരു കാലിത്തൊഴുത്തില്‍ ജനിച്ചു. ഈശോയെപ്പോലെ നമുക്കും വിനീതരായി ജീവിക്കാം

    .
     

     

    നമുക്കു പാടാം

     

    പാതിരാനേരത്തന്നാട്ടിടയര്‍
    പാതിമയക്കത്തിലായിരുന്നു;
    പാരിടം മഞ്ഞില്‍ക്കുളിച്ചുനിന്നു
    പാരം നിശ്ശബ്ദത തിങ്ങിനിന്നു.
    സ്വര്‍ഗീയ ഗീതം മുഴങ്ങി വാനില്‍
    സ്വര്‍ഗീയ സൈന്യം അണിനിരന്നു,
    സ്വര്‍ഗത്തെ മന്നിലിറക്കുവാനായ്
    സ്വര്‍ഗത്തിന്‍ നാഥനവതരിച്ചു.
     
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയീശോയേ,
    എന്‍റെ ഹൃദയത്തില്‍ അങ്ങു പിറക്കണമേ.
     

    നിറം കൊടുത്ത് ആവര്‍ത്തിച്ചെഴുതാം

     

    അത്യുന്നതങ്ങ ളില്‍ ദൈവത്തിന് സ്തുതി.

     

     

    നമുക്ക് അനുകരിക്കാം

     

    കീര്‍ത്തനങ്ങള്‍ പാടി ഉണ്ണിയീശോയെ സ്തുതിച്ച
    മാലാഖമാരെപ്പോലെ നമുക്കും
    സുകൃതജപങ്ങള്‍ ചൊല്ലി
    ഉണ്ണിയീശോയെ സ്തുതിക്കാം
    .
     

    ഉണ്ണിയീശോയുടെ പൂമെത്ത അലങ്കരിക്കാം

     

    "എന്‍റെ ഉണ്ണിയീശോയേ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു."
    എന്ന സുകൃതജപം ഒരു പ്രാവശ്യം ചൊല്ലുമ്പോള്‍
    ഉണ്ണിയീശോയുടെ പൂമെത്തയിലെ ഒരു പൂവിന്
    നിറം കൊടുക്കൂ.