പാഠം 6
മംഗളവാര്‍ത്ത
-
നസ്രത്ത് എന്ന പട്ടണത്തില്‍ മറിയം എന്നൊരു കന്യക താമസിച്ചിരുന്നു. ദാവീദിന്‍റെ വംശത്തില്‍പ്പെട്ട യൗസേപ്പ് എന്ന പുരുഷനുമായി അവളുടെ വിവാഹം നിശ്ചയിച്ചിരുന്നു.ഒരു ദിവസം ഒരു മാലാഖ അവളുടെ അടുത്തുവന്നു.ഗബ്രിയേല്‍ എന്നായിരുന്നു ആ മാലാഖയുടെ പേര്. മാലാഖ മറിയത്തോടു പറഞ്ഞു:"ദൈവകൃപ നിറഞ്ഞ വളേ സ്വസ്തി! കര്‍ത്താവ് നിന്നോടു കൂടെ."(ലൂക്കാ1:28).ഇതു കേട്ടപ്പോള്‍ മറിയം അസ്വസ്ഥയായി. മാലാഖ മറിയത്തെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു:"മറിയമേ, നീ ഭയപ്പെടോ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന യേശു എന്ന് പേരിടണം.അവന്‍ വലിയവനായിരിക്കും; അത്യുന്നതന്‍റെ പുത്രനെന്ന് വിളിക്കപ്പെടും."(ലൂക്കാ1:30-32). മാലാഖയുടെ ഈ അറിയിപ്പ് കേട്ടുകഴിഞ്ഞ പ്പോള്‍ മറിയം പറഞ്ഞു: "ഇതാ, കര്‍ത്താവിന്‍റെ ദാസി; നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ."(ലൂക്കാ 1:38).അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.ആദത്തോടും ഹവ്വായോടും സ്നേഹപിതാവായ ദൈവം ചെയ്ത വാഗ്ദാനം ഓര്‍ക്കുന്നില്ലേ? മനുഷ്യരെ പാപത്തില്‍ നിന്നു രക്ഷ ിക്കുവാന്‍ ഒരു രക്ഷകനെ അയയ്ക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിരുന്നു. ആ രക്ഷകന്‍റെ വരവിനെക്കുറിച്ചുള്ള വാര്‍ത്തയാണ് ഗബ്രിയേല്‍ മാലാഖ മറിയത്തെ അറിയിച്ചത്.മറിയത്തിന്‍റെ മകനായി രക്ഷ കനായ ഈശോ ജനിക്കുംഎന്ന വാര്‍ത്തയാണ് "മംഗളവാര്‍ത്ത".രക്ഷ കനായ ഈശോയുടെ ജനനത്തെക്കുറിച്ചുള്ള വാര്‍ത്ത- "മംഗളവാര്‍ത്ത".ഈ മംഗളവാര്‍ത്ത മറിയം സ്വീകരിച്ചതെങ്ങ നെയെന്നോ? ദൈവത്തിന്‍റെ ഇഷ്ടം സ്വീകരിച്ചുകൊണ്ട് മറിയം പറഞ്ഞു:
"ഇതാ, കര്‍ത്താവിന്‍റെ ദാസി; നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ" (ലൂക്കാ 1:38).
മറിയം ദൈവത്തിന്‍റെ ഇഷ്ടത്തിന് സമ്മതം കൊടുത്തു. അങ്ങനെ മറിയം എല്ലാ മനുഷ്യരുടെയും രക്ഷകനായ ഈശോയുടെ അമ്മയായി.മാലാഖ ദൈവേഷ്ടം അറിയിച്ചു. മറിയം അതു സ്വീകരിച്ചു. മറിയം ഈശോയുടെ അമ്മയായി.കര്‍ത്താവിന്‍റെ മാലാഖ എന്ന ജപംകര്ത്താവിന്റെ മാലാഖാ പരിശുദ്ധ മറിയത്തോടു വചിച്ചു.പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു.നന്മ നിറഞ്ഞ മറിയമേ...ഇതാ, കര്‍ത്താവിന്‍റെ ദാസി; നിന്‍റെ വചനം പോലെ എന്നിലാകട്ടെ.നന്മ നിറഞ്ഞ മറിയമേ...വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.നന്മ നിറഞ്ഞ മറിയമേ...ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,സര്‍വേശ്വരന്‍റെ പരിശുദ്ധ മാതാവേ ഞങ്ങള്ക്കുവേണ്ടിഅപേക്ഷിക്കണമേ..പ്രാര്‍ത്ഥിക്കാം
സര്‍വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങ യുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടത്തെ പീഡാനുഭവവുംകുരിശുമരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്ക ണമേ എന്ന് ഞങ്ങ ളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങ യോടു ഞങ്ങ ള്‍ അപേക്ഷ ിക്കുന്നു.ആമ്മേന്‍. (3 ത്രിത്വ സ്തുതി).രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നാം ചൊല്ലുന്ന ഒരു പ്രാര്‍ത്ഥനയാണിത്. ഇതിനെ ത്രികാലജപം എന്നും വിളിക്കുന്നു. ഈ പ്രാര്‍ത്ഥനയിലൂടെ ദൈവം മനുഷ്യര്‍ക്കു നല്‍കിയ മംഗളവാര്‍ത്ത നാം ഓര്‍മ്മിക്കുന്നു. നാമും മറിയത്തെപ്പോലെ ദൈവത്തിന്‍റെ ഇഷ്ടം അറിയുകയുംഅതനുസരിച്ചു ജീവിക്കുകയും ചെയ്യണം.നമുക്കു പാടാം
പൂര്‍വ്വപിതാക്ക ള്‍ക്ക ഖിലേശന്നല്കി സദയം വാഗ്ദാനംനല്കും നൂനം രക്ഷ കനെനിങ്ങ ള്‍ക്കായ് ഞാനീമന്നില്‍.വാഗ്ദാനത്തിന്‍ പൂര്ത്തിക്കായ്ദാവീദിന്പ്രിയ വംശജയാംമറിയം നേടിയ സന്ദേശംമാനവരക്ഷ യ്ക്കച്ചാരം.നമുക്കു പ്രാര്‍ത്ഥിക്കാം
ലോകരക്ഷ കനായ മിശിഹായേ, അങ്ങ യുടെ ആഗമനംഅനുഗൃഹീതമാകുന്നു. മാലാഖമാരോടുകൂടെ അങ്ങയെസ്തുതിക്കുവാന് ഞങ്ങളെ യോഗ്യരാക്കണമേ.മറിയത്തിന്‍റെ വാക്കുകള്‍ പൂര്‍ത്തിയാക്ക ൂ.
ഇതാ, കര്‍ത്താവിന്‍റെ ........................................................................................................................................................................................................................................................................................വരയ്ക്കാം, യോജിപ്പിക്കാം
മറിയം ദാവീദിന്‍റെ വംശംമാലാഖ ഇതാ, കര്‍ത്താവിന്‍റെ ദാസിയൗസേപ്പ് ഗബ്രിയേല്വാക്കു കണ്ടെത്താമോ ?വലയങ്ങ ളിലെ അക്ഷ രങ്ങ ള്‍ ചേര്‍ത്തുവായിക്കു.
താഴെ എഴുതൂ.
നാ മം , ഗ ബ്രി യേ ല്‍ , വ ള യംവാ ക്ക ് , ക ര്‍ ത്താ വ് , വാ ര്‍ ത്തനമുക്ക് അനുകരിക്കാം
ദൈവത്തിന്‍റെ വാക്കുകള്‍ അനുസരിച്ച മറിയത്തെപ്പോലെനമുക്കും ദൈവത്തെ അനുസരിക്കാം
.ഉത്തരം കണ്ടെത്താം