•  അങ്ങ് കിഴക്ക് ഒരു തോട്ടം. നിറയെ മരങ്ങള്‍. ങ്ങും നിറവും മണവുമുള്ള പൂക്കള്‍. കാണാന്‍ ഭംഗിയും ഭക്ഷ ിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍. തോട്ടത്തിലൂടെ ഒഴുകുന്ന മനോഹരമായ ഒരു നദി.

     
    തോട്ടത്തിന്‍റെ നടുവില്‍ രണ്ടുവൃക്ഷങ്ങ ള്‍. ജീവന്‍റെ വൃക്ഷ വും,നന്മതിന്മകളുടെ അറിവിന്‍റെ വൃക്ഷവും.
     
    എത്ര മനോഹരമായ തോട്ടം അല്ലേ? ഇതാണ് ഏദന്‍തോട്ടം. ഇതിനെ പറുദീസാ എന്നും പറയും.
    ആദത്തെയും ഹവ്വായെയും താമസിപ്പിക്കുവാന്‍ ദൈവം ഒരുക്കിയതാണ് ഏദന്‍തോട്ടം
    ദൈവം എത്ര സ്നേഹമുള്ളവന്‍.
     
    ആദവും ഹവ്വായും ദൈവത്തെ സ്നേഹിച്ചുംഅനുസരിച്ചും സന്തോഷത്തോടെ ജീവിച്ചു.
     

    അവര്‍ ദൈവത്തോടൊപ്പം വസിച്ചു.

     
    ഏദന്‍തോട്ടത്തില്‍ അവര്‍ സന്തോഷത്തോടെ കഴിഞ്ഞു.
     

    ദൈവത്തോടൊപ്പം വസിക്കുമ്പോള്‍

    സന്തോഷം ഉണ്ടാകുന്നു.

     
    നമുക്കും വേണ്ട ഈ സന്തോഷം? അതിന് നമ്മള്‍ എന്താണ് ചെയ്യേത്?
    നമ്മള്‍ ദൈവത്തോടൊപ്പം വസിക്കണം. മാതാപിതാക്ക ളോടൊപ്പം വസിക്കുമ്പോള്‍ നമുക്ക് സന്തോഷം ഉണ്ടാകാറില്ലേ? ദൈവം നമ്മെ ഒത്തിരി സ്നേഹിക്കുന്നു. നമ്മോടൊത്തു വസിക്കാന്‍
    ദൈവം ആഗ്രഹിക്കുന്നു. ദൈവത്തെ സ്നേഹിച്ചും അനുസരിച്ചും ജീവിക്കുമ്പോള്‍ നമുക്കു സന്തോഷം ഉണ്ടാകും.
     
    ദൈവത്തോടൊപ്പം വസിക്കുമ്പോള്‍ നമുക്കു ലഭിക്കുന്ന സന്തോഷമാണ് പറുദീസായിലെ സന്തോഷം.
     
     
     

     

    നമുക്കു പാടാം

     
    ദൈവത്തോടൊത്തെന്നും വാണീടുകില്‍
    സന്തോഷം നമ്മളില്‍ വന്നുചേരും
    സ്നേഹത്തില്‍ എന്നെന്നും നിന്നീടുകില്‍
    ദൈവത്തിന്‍ പറുദീസ സ്വന്തമാക്കാം.
    കണ്ടെത്താം,
     
     

    കണ്ടെത്താം , നിറം കൊടുക്കാം

     
    ദൈവത്തോടൊത്തു വസിക്കുമ്പോള്‍ നമുക്കു കിട്ടുന്നവ
    ഏതെല്ലാമെന്ന് കണ്ടുപിടിക്കു.ണ്ടുപിടിച്ചാല്‍
    അവയ്ക്കു  നേരേയുള്ള ചതുരത്തിന് നിറം കൊടുക്കു.
     
    സുഖം നന്മ ഭയം സമാധാനം
    ദുഃഖം അസൂയ സന്തോഷം പ്രത്യാശ
     

    നമുക്കു വഴി കണ്ടെത്താം

     

    സൗഭാഗ്യങ്ങ ള്‍ നിറഞ്ഞ ഏദന്‍തോട്ടത്തില്‍ എത്താനുള്ള വഴി കണ്ടുപിടിക്കു
     

    ഏദന്‍തോട്ടം

     

    സമാധാനം , സന്തോഷം , നന്മ
    സുഖം , സ്നേഹം
     
     
     

    നമുക്കു പ്രാര്‍ത്ഥിക്കാം


    എന്നെ സ്നേഹിക്കുന്ന
    എന്‍റെ ദൈവമേ,
    അങ്ങ യോടൊപ്പം വസിക്കാന്‍
    എന്നെ അനുഗ്രഹിക്കണമേ.
     

    എന്‍റെ തീരുമാനം

     

    എന്നെ സ്നേഹിക്കുന്ന എന്‍റെ ദൈവത്തെ
    സ്നേഹിച്ചും അനുസരിച്ചും ഞാന്‍ ജീവിക്കും.