പാഠം 12
ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവും
-
ലോകരക്ഷകനായ ഈശോ ലോകഗുരുവുമാണ്. മറ്റാരും പഠിപ്പിക്കാത്ത വിധത്തില്‍ ദൈവികനിയമങ്ങളെ അവിടുന്ന് വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുംവ്യക്തമാക്കുകയും ചെയ്തു. കടലോരങ്ങളിലും മലകളിലും തെരുവീഥികളിലും സിനഗോഗുകളിലും ജനങ്ങളെ പഠിപ്പിച്ച ഈശോ, ശിഷ്യډാര്‍ക്ക് ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ വ്യഖ്യാനിച്ചുകൊടുത്തു. "ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യേശു മലയിലേക്കുകയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യډാര്‍ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിക്കാന്‍തുടങ്ങി" (മത്താ. 51:1-2). മലയിലെ പ്രസംഗം അഥവാ ഗിരിപ്രഭാഷണം എന്ന് വിഖ്യാതമായ ഈശോയുടെ പ്രബോധനങ്ങളുടെ പശ്ചാത്തലമിതാണ്. ഈശോ അധികാരത്തോടുകൂടി ദൈവപിതാവിന്‍റെ അഭീഷ്ടം മനുഷ്യമക്കളെ അറിയിക്കുന്നരംഗമാണിത്. അവിടുത്തെ പ്രബോധനങ്ങളുടെ സാരം സുവിശേഷഭാഗ്യങ്ങള്‍ അഥവാഅഷ്ടഭാഗ്യങ്ങള് എന്ന് അറിയപ്പെടുന്നു. സുവിശേഷഭാഗ്യങ്ങളെത്തുടര്‍ന്നുള്ള അവിടുത്തെ പ്രബോധനങ്ങള്‍ വി. മത്തായിയുടെ സുവിശേഷത്തിലെ അഞ്ച്, ആറ്, ഏഴ്അദ്ധ്യായങ്ങളില് വിവരിച്ചിട്ടുണ്ട്.ക്രിസ്തുശിഷ്യന്‍ എപ്രകാരമാണ് ജീവിക്കേണ്ടതെന്നു കൃത്യമായ നിര്‍ദ്ദേശങ്ങള്‍നല്‍കുന്ന ഈശോ ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമാകാന്‍ തന്റെഅനുയായികളോട് ആവശ്യപ്പെടുന്നു. അവിടുന്നു അരുളിചെയ്യുന്നു: "നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറ കൂട്ടും? പുറത്തേക്ക്വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല,നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കുകൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല.പീഠത്തിേډലാണ് വയ്ക്കുക. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശംനല്കുന്നു. അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെമുമ്പില്‍ പ്രകാശിക്കട്ടെ" (മത്താ.5:13-16).ക്രിസ്തുശിഷ്യരെ ഉപ്പിനോടും പ്രകാശത്തോടും സാദൃശ്യപ്പെടുത്തുന്നതിലൂടെഅവരുടെ ദൗത്യവും സ്ഥാനവുമെല്ലാം ഈശോ വെളിപ്പെടുത്തുന്നു. വലിച്ചെറിയാനുംമറച്ചുവയ്ക്കാനുമുള്ളതല്ല നമ്മുടെ ക്രിസ്തീയതയെന്നും അതു ലോകത്തിനുരുചിപകരാനും പ്രകാശമേകാനും ഉള്ളതാണെന്നും വ്യക്തമാക്കുന്നതാണ് ഈപ്രബോധനം.
ഭൂമിയുടെ ഉപ്പ്
ബൈബിളില്‍ പഴയനിയമത്തിലും പുതിയനിയമത്തിലും ഉപയോഗിക്കുന്ന ഒരുപ്രതീകമാണ് ഉപ്പ്. ദൈവത്തിന് അര്‍പ്പിക്കുന്ന ധാന്യബലികളിലെല്ലാം ഉപ്പുചേര്ക്കണമെന്ന് ഇസ്രായേല്‍ക്കാരുടെയിടയില്‍ നിയമമുണ്ടായിരുന്നു. (ലേവ്യര്‍ 2:13).ഭക്ഷണത്തിന് രുചി പകരുന്നതും ജീവനെ സംരക്ഷിക്കുന്നതുംശുദ്ധീകരിക്കുന്നതുമായ ഒരു വസ്തുവാണ് ഉപ്പ്. ഈ മൂന്നു ഗുണങ്ങളും ക്രൈസ്തവജീവിതത്തില്‍ അന്വര്‍ത്ഥമാണ്.1. രുചിപകരുന്ന ജീവിതം
ഉപ്പ് ഭക്ഷണസാധനങ്ങള്‍ക്ക് രുചി പകരുന്ന ഒരു വസ്തുവാണ്. ഉപ്പുപോലെ ഈലോകത്തിനു രുചിപകരാന്‍ വിളിക്കപ്പെട്ടവനാണ് ക്രിസ്ത്യാനി. അവന്‍റെ വാക്കും പ്രവൃത്തിയും ലോകത്തിന് ആഹ്ലാദം പകരുന്നതായിരിക്കണം. ഉപ്പിന് ഉറകെട്ടുപോയാല്വലിച്ചെറിയാനേ കൊള്ളു എന്ന് ഈശോ പറയുന്നുണ്ടല്ലോ. അവിടുന്ന് ശിഷ്യډാരോട്പറയുന്നു: "നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്നിങ്ങള് എന്‍റെ ശിഷ്യډാരാണെന്ന് അതുമൂലം എല്ലാവരും അറിയും" (യോഹ. 13:35). ആദിമക്രിസ്ത്യാനികളുടെ പരസ്പര സ്നേഹവും ഐക്യവും അനേകരെഈശോയിലേക്ക് നയിച്ചിട്ടുണ്ട്. കാരണം, രുചി പകരുന്ന സാന്നിദ്ധ്യമായിരുന്നു അവരുടേത്. അതുപോലെ ലോകത്തിന് രുചിയേകുന്ന ഒരു സ്നേഹസംസ്കാരം വളര്ത്താന്നാം പരിശ്രമിക്കണം.2. സംരക്ഷിക്കുന്ന ജീവിതം
ഉപ്പിന്‍റെ അടുത്തഗുണം, ആഹാരസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപകരിക്കുന്നുവെന്നതാണ്. ഉപ്പിലിട്ടു സൂക്ഷിക്കുന്ന വസ്തുക്കള്‍ മാസങ്ങളും വര്ഷങ്ങള്തന്നെയും കേടുവരാതെയിരിക്കുന്നത് സര്‍വസാധാരണമാണല്ലോ. ഉപ്പിന്‍റെ ഉറകൊണ്ട്, കേടുവരുത്തുന്ന രാസപ്രവര്‍ത്തനങ്ങളെ തടയാനും ആഹാരവസ്തുക്കള്സംരക്ഷിക്കാനും കഴിയുന്നു. ക്രിസ്തുശിഷ്യന്‍റെയും ദൗത്യം ഇതാണ്. സമൂഹത്തില്നിലനില്ക്കുന്ന മൂല്യങ്ങളെയും സത്യങ്ങളെയും നശിപ്പിക്കുന്ന ശക്തികളില്‍ നിന്ന്അവയെ കാത്തുസൂക്ഷിക്കുക. ധാര്‍മ്മികമൂല്യങ്ങള്‍ കാറ്റില്‍ പറത്തി, സ്വാര്ത്ഥരായിനടക്കുന്ന ആധുനികമനുഷ്യനു മുന്നില്‍ മൂല്യങ്ങളുടെ സംവാഹകരും സംരക്ഷകരുമാകാനാണ് ക്രിസ്ത്യാനി വിളിക്കപ്പെട്ടിരിക്കുന്നത്. മൂല്യരഹിതമായ സംവിധാനങ്ങള്‍ തഴച്ചുവളരുകയും സാമൂഹ്യതിډകള്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്ന ഇക്കാലത്ത് മൂല്യങ്ങള്‍ക്കായി നിലകൊള്ളാനും മൂല്യച്യുതിയില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കാനുംബോധ്യത്തോടും ധീരതയോടും കൂടി പ്രവര്‍ത്തിക്കുകയാണ് ഒരു ക്രിസ്തുശിഷ്യന്റെധര്മം.3. ശുദ്ധീകരിക്കുന്ന ജീവിതം
ഉപ്പിനുള്ള മൂന്നാമത്തെ ഗുണം വസ്തുക്കളെ ശുദ്ധീകരിക്കാന്‍ അതിനു കഴിയുമെന്നതാണ്. പാപപങ്കിലമായ മനുഷ്യപ്രകൃതിയിലും ഈ സൃഷ്ടപ്രപഞ്ചത്തിലുംഅശുദ്ധിയുണ്ട്. അവയെ ശുദ്ധീകരിക്കാന്‍ കടപ്പെട്ടവനാണ് ക്രൈസ്തവന്‍. എവിടെപാപം വളരുന്നുവോ അവിടെ പുണ്യത്തിന്‍റെ ചൈതന്യം പകര്‍ന്ന് ലോകത്തെശുദ്ധീകരിക്കാനാണ് ഈശോയുടെ ശിഷ്യډാര്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. പാപകരമായ സാഹചര്യങ്ങളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും തള്ളിക്കളയാതെഅവയെ അതില്‍ നിന്ന് മോചിപ്പിച്ച് വിശുദ്ധിയിലേക്ക് കൈപിടിച്ചു നടത്തുമ്പോഴാണ്നാം യഥാര്‍ത്ഥ ഉപ്പായി മാറുന്നത്. ഈ വിധത്തില്‍ രുചിപകര്‍ന്നും കേടുവരാതെ സംരക്ഷിച്ചും തിډയില്‍ നിന്ന് ശുദ്ധീകരിച്ചും ദൈവരാജ്യ ചൈതന്യത്തില്‍ നാംജീവിക്കുമ്പോള് ഈ ഭൂമിയിലെ ഉറകെടാത്ത ഉപ്പായി നമ്മള്‍ മാറും.ലോകത്തിന്‍റെ പ്രകാശം
ഈശോ തന്‍റെ ശിഷ്യډാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ശക്തമായമറ്റൊരു പ്രതീകമാണ് പ്രകാശം. പഴയനിയമത്തില്‍ പ്രകാശം, അഗ്നി എന്നിവ ദൈവസാന്നിദ്ധ്യത്തിന്റെ അടയാളങ്ങളാണ്. മോശയ്ക്ക് ദൈവം പ്രത്യക്ഷപ്പെട്ടത് മുള്‍പ്പടര്‍പ്പില്‍ എരിയുന്ന അഗ്നിയിലാണ് (പുറപ്പാട്. 3:2). ഇസ്രായേല്‍ക്കാരുടെ കാനാന്‍ദേശത്തേക്കുള്ള യാത്രയില്‍ രാത്രികാലങ്ങളില്‍ അഗ്നിസ്തംഭത്തിന്‍റെ രൂപത്തിലാണ്ദൈവം അവര്‍ക്ക് പ്രകാശം ചൊരിയാന്‍ ഒപ്പമെത്തിയത് (പുറ. 13:21). എസക്കിയേല്പ്രവാചകന് ദൈവദര്‍ശനം ലഭിക്കുന്നത് പ്രകാശം പരത്തി ജ്വലിക്കുന്ന അഗ്നിയുടെരൂപത്തിലാണ്. പുതിയനിയമത്തില്‍ പരിശുദ്ധാത്മാവ് അപ്പസ്തോലډാരുടെമേല്‍ ഇറങ്ങിവന്നത് തീനാവുകളുടെ രൂപത്തിലാണ് (അപ്പ. പ്രവ. 2:3).ഈശോ പറയുന്നു: "ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന് ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്‍റെ പ്രകാശമുണ്ടായിരിക്കും" (യോഹ. 8:12). ഈശോ ലോകത്തിന്‍റെ പ്രകാശമായി അവതരിച്ചതിനെക്കുറിച്ച്സുവിശേഷകന് ഇപ്രകാരം രേഖപ്പെടുത്തുന്നു: "അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്‍റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു" (മത്താ. 4:16). വി. യോഹന്നാനുംഈശോയെ പ്രകാശമായി അവതരിപ്പിക്കുന്നു:.. "ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല" (യോഹ. 1:5).ഉത്തരം കണ്ടെത്താം