• സമൂഹത്തില്‍ നിലനിന്നിരുന്ന പല ദുഷിച്ച വ്യവസ്ഥിതികളെയും
  പ്രസ്ഥാനങ്ങളെയും തകര്‍ക്കാനും തിരുത്താനും ശ്രമിച്ച അനേകം വ്യക്തികളും
  പ്രസ്ഥാനങ്ങളും ലോകചരിത്രത്തിലുണ്ട്. ജനതകളുടെ കണ്ണുനീരിനും നിലവിളിക്കും
  അറുതിവരുത്തിക്കൊണ്ട് അവരെ സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും
  നയിച്ചവരാണവരില്‍ പലരും. അവരില്‍ പ്രധാനിയാണ് ഇസ്രായേല്‍ ജനതയുടെ
  വിമോചകനായ മോശ. ഫറവോയുടെ അടിമത്തത്തിലായിരുന്ന ഇസ്രായേല്‍ക്കാരുടെ
  തീരാദുഃഖങ്ങള്‍ക്കും നിലവിളികള്‍ക്കും അറുതിവരുത്താന്‍ ദൈവത്തിന്‍റെ കയ്യിലെ
  ഉപകരണമായി പ്രവര്‍ത്തിച്ചവനാണ് അദ്ദേഹം. ഫറവോയുടെ മേലാളന്‍മാരുടെ
  പീഡനങ്ങളും ക്രൂരതയും നിമിത്തം കണ്ണീരും വിലാപവുമായി കഴിഞ്ഞ ഇസ്രായേല്‍
  ജനതയെ സ്വാതന്ത്ര്യത്തിലേക്കു നയിക്കാന്‍ ദൈവത്തിന്‍റെ ദാസനായി പ്രവര്‍ത്തിച്ച
  മോശയ്ക്കു കഴിഞ്ഞു. ഇതുപോലെ ഇന്നു സമൂഹത്തെ ഞെരുക്കുന്ന സാമൂഹിക
  തിډകള്‍ക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ട് ജനത്തെ തിډയുടെ പിടിയില്‍ നിന്ന്
  വിമോചിപ്പിക്കേണ്ടത് ക്രൈസ്തവരുടെ കടമയാണ്.
   
  വ്യക്തികളുടെ നډകള്‍ ഒരു സമൂഹത്തിന്‍റെ നډയെ നിര്‍ണയിക്കുന്നതുപോലെ
  വ്യക്തികളുടെ തിډകളും സമൂഹത്തില്‍ ദോഷഫലങ്ങള്‍ ഉളവാക്കുന്നുണ്ട്. ഈ ദോഷ
  ഫലങ്ങള്‍ മനുഷ്യരെ കൂടുതല്‍ തിډയിലേക്ക് നയിക്കുന്ന ശക്തിയും
  സ്വാധീനവുമായി മാറുന്നു. ഈ പശ്ചാത്തലത്തില്‍, വ്യക്തികളെ തിډയിലേക്കു
  നയിക്കുന്ന സാമൂഹ്യസംവിധാനങ്ങളെക്കുറിച്ചും സാമൂഹ്യശക്തികളെക്കുറിച്ചും
  ചിന്തിക്കേണ്ടത് ആവശ്യമാണ്. വ്യക്തിപരമായ പാപത്തെക്കുറിച്ചെന്നപോലെ
  സാമൂഹികപാപത്തെക്കുറിച്ചും സഭ നല്‍കുന്ന പ്രബോധനങ്ങള്‍
  സാമൂഹ്യതിډകളുടെ സ്വാധീനത്തെക്കുറിച്ചും ദോഷഫലങ്ങളെക്കുറിച്ചും നമ്മെ
  ബോധ്യപ്പെടുത്തുന്നതാണ്.
   

  സാമൂഹ്യതിډകള്‍

   
   
  ഏറെപ്പേരുടെ പാപത്തില്‍ നിന്ന് ഉത്ഭവിക്കുകയും നിലനില്‍ക്കുകയും നിരവധി
  പേരുടെ നാശത്തിന് കാരണമാകുകയും ചെയ്യുന്ന വ്യവസ്ഥാപിതമായ സാമൂഹിക
  സംവിധാനങ്ങളെയും ശക്തികളെയുമാണ് സാമൂഹ്യതിډ (ടീരശമഹ ല്ശഹ) അഥവാ
  സംവിധാനാത്മക തിډ (ടൃൗരേൗൃമേഹ ശെി) എന്നു പറയുന്നത്. മനുഷ്യനെ അനീതിക്കും
  ചൂഷണത്തിനും വിധേയമാക്കുകയോ തിډ ചെയ്യാന്‍ സമൂഹാംഗങ്ങളെ
  പ്രേരിപ്പിക്കുകയോ ചെയ്യുന്ന തെറ്റായ സാമൂഹ്യ സംവിധാനങ്ങളാണിവ.
  വ്യക്തിഗതപാപം പോലെ ഈ കുറ്റകൃത്യങ്ങള്‍ വ്യക്തികള്‍ പൂര്‍ണ അറിവോടും
  സ്വാതന്ത്ര്യത്തോടും കൂടെ ചെയ്യുന്നവയല്ല. സമൂഹത്തിലെ തിډ നിറഞ്ഞ
  വ്യവസ്ഥിതിയില്‍ പങ്കുകാരാവുകയാണ് ചെയ്തത്. ഉദാഹരണമായി നമ്മുടെ നാട്ടില്‍
  നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതി വ്യവസ്ഥ ഏതെല്ലാം തരത്തിലുള്ള നീതി
  നിഷേധങ്ങളാണ് നടത്തിയത്. അതിനാല്‍ ധാര്‍മികമൂല്യങ്ങള്‍ സാര്‍വത്രികമായി
  നിഷേധിക്കപ്പെടുന്ന അവസ്ഥയില്‍ സാമൂഹ്യപാപങ്ങള്‍ ശക്തിപ്പെടും. ഈ
  ഗൗരവമായ അവസ്ഥയെ ചോദ്യം ചെയ്യുക എന്നത് എല്ലാ വ്യക്തികളുടെയും
  പ്രത്യേകിച്ച് ക്രിസ്ത്യാനികളുടെയും ഉത്തരവാദിത്വമാണ്. സാമൂഹ്യതിډകളോടുള്ള
  നമ്മുടെ നിശബ്ദതയും നിസംഗതയും ഈ തിډകളെ വളര്‍ത്തുവാനേ ഉപകരിക്കൂ.
   
  ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ 'സാമൂഹികൗത്സുക്യം' എന്ന ചാക്രിക
  ലേഖനത്തില്‍ പറയുന്നതുപോലെ മനുഷ്യഹൃദയങ്ങളില്‍ ആരംഭിക്കുന്ന പാപം കാല
  ക്രമേണ സാമൂഹ്യവ്യവസ്ഥിതികളെ ജീര്‍ണിപ്പിക്കുകയും സമൂഹജീവിതത്തെ ആക
  മാനം സ്വാധീനിക്കുകയും ചെയ്യും. മാത്രമല്ല, അത് മറ്റു പാപങ്ങള്‍ക്ക് കാരണമാവു
  കയും വ്യക്തികളുടെ പെരുമാറ്റത്തെ ദോഷകരമായി സ്വാധീനിക്കുകയും ചെയ്യും (ചീ.
  36). 
   
  സാമൂഹ്യ സംവിധാനങ്ങളെല്ലാം ആത്യന്തികമായി മനുഷ്യന്‍റെ നډയ്ക്കും
  പുരോഗതിക്കുമായി നിലകൊള്ളേണ്ടതാണ്. വ്യക്തികളുടെ തിډകള്‍ സാമൂഹിക
  സംവിധാനങ്ങളുടെ നډയ്ക്ക് ഹാനികരമാകാറുണ്ട്. അതുപോലെ മനുഷ്യന്‍റെ
  നډയ്ക്ക് വിരുദ്ധമായും സാമൂഹിക സംവിധാനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകാം.
  ജാതിവ്യവസ്ഥ, സ്ത്രീധനസമ്പ്രദായം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. തെറ്റായ
  ഈ സംവിധാനങ്ങളോട് അറിഞ്ഞോ അറിയാതെയോ പങ്കാളികളാവുകയും അവയെ
  നിലനിറുത്താന്‍ സഹായിക്കുകയും ചെയ്യുന്ന ദുരവസ്ഥയും ഉണ്ടാകാം. ഏതാനും
  പേര്‍ക്ക് അധാര്‍മികമായ നേട്ടങ്ങള്‍ കൈവരുത്തുകയും മറ്റുള്ളവരുടെ തകര്‍ച്ചയ്ക്കും
  സഹനത്തിനും കാരണമാവുകയും ചെയ്യുന്ന സംവിധാനക്രമങ്ങള്‍ തീര്‍ച്ചയായും പാപ
  കരമാണ്, അവ മാറ്റപ്പെടേണ്ടവയുമാണ്. സാധാരണ കാണപ്പെടുന്ന സാമൂഹ്യതിډക
  ളെക്കുറിച്ചുള്ള ശരിയായ അറിവും അവബോധവും അവക്കെതിരെ പ്രതികരിക്കാനും
  അവയുടെ സ്വാധീനവലയത്തില്‍ പെടാതിരിക്കാനും നമ്മെ സഹായിക്കും.

  1. അനീതി

   
   
  ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ടത് നല്‍കാതിരിക്കുന്നതാണ് അനീതി.
  ദൈവസ്നേഹത്തിനും പരസ്നേഹത്തിനും വിരുദ്ധമായ പ്രവൃത്തിയാണിത്. മനു
  ഷ്യന്‍റെ സ്വാര്‍ത്ഥതയാണ് അനീതിയുടെ മൂലകാരണം. സ്വാര്‍ത്ഥത വളരുമ്പോള്‍ അപ
  രന്‍റെ ആവശ്യങ്ങളും പരിഗണിക്കാതെ വരും. ഓരോരുത്തര്‍ക്കും
   
  അവകാശപ്പെട്ടത് നല്‍കുന്നതാണല്ലോ നീതി. അവകാശങ്ങള്‍  നിഷേധിക്കപ്പെടുന്നി
  ടത്ത് നീതി ഇല്ലാതാകുകയും അനീതി കൊടിനാട്ടുകയും ചെയ്യും. സമ്പന്നന്‍ കൂടു
  തല്‍ സമ്പന്നനാവുകയും ദരിദ്രന്‍ കൂടുതല്‍ ദരിദ്രനാവുകയും ചെയ്യുന്ന സാഹചര്യം
  അനീതിയുടെ ഫലമായി ഉണ്ടാകുന്നതാണ്. നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന നേതാ
  ക്കളും ഉദ്യോഗസ്ഥരും കുറഞ്ഞുവരുന്നത് അനീതി വ്യാപിക്കുന്നതിനു
  കാരണമാകുന്നു. അഴിമതിയും സ്വജനപക്ഷപാതവും അനീതിയുടെ പാര്‍ശ്വഫലങ്ങ
  ളാണ്. അഴിമതി ഇന്ന് പല തലങ്ങളിലും വ്യാപകമാണ്. ഇതിനെതിരെ പ്രവര്‍ത്തിക്കുക
  ക്രൈസ്തവരുടെ ധര്‍മമാണ്.
   

  2. അക്രമം

   
   
  പലവിധത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങളുടെ വേദിയാണ് ഇന്നത്തെ ലോകം.
  രാഷ്ട്രീയവും മതാത്മകവും വംശീയവുമായ പല കലാപങ്ങളും വിവിധ രാഷ്ട്രങ്ങ
  ളില്‍ നടമാടുന്നു. നമ്മുടെ നാട്ടിലെ പല പണിമുടക്കുകളും ഹര്‍ത്താലുകളും അക്രമ
  ത്തിനുള്ള അവസരങ്ങളായി മാറുന്നുണ്ട്. രാഷ്ട്രീയത്തിന്‍റെയും വര്‍ഗ്ഗീയതയുടെയും
  തീവ്രവാദത്തിന്‍റെയും പേരില്‍ നടക്കുന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും
  സാധാരണക്കാരുടെ ജീവനും സ്വത്തും സ്വസ്ഥതയുമാണ് നഷ്ടപ്പെടുന്നത്.
  ഭീകരവാദം, ഗുണ്ടായിസം, അധോലോകം തുടങ്ങിയവയും അക്രമത്തിന്‍റെ
  വിവിധരൂപങ്ങളാണ്.
   

  3.വിവേചനം

   
   
  ലോകമെമ്പാടും നിലനില്‍ക്കുന്ന മറ്റൊരു പ്രധാന സാമൂഹ്യതിډയാണ് വിവേ
  ചനം. മതം, ജാതി, ലിംഗം, നിറം, സമ്പത്ത്, രാഷ്ട്രീയം തുടങ്ങിയവയുടെയൊക്കെ
  പേരില്‍ മനുഷ്യന്‍ മനുഷ്യനെ മാറ്റിനിര്‍ത്തുന്ന തിډയാണിത്. പലപ്പോഴും അര്‍ഹ
  മായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. പഠനത്തിനോ തൊഴിലിനോ
  വേണ്ടി അന്യദേശങ്ങളില്‍ എത്തുന്നവര്‍ ഇത്തരം വിവേചനത്തിന് ഇരയാകാറുണ്ട്.
  തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ഇപ്പോഴും ഭാരതത്തിന്‍റെ പല ഭാഗങ്ങളിലു
  മുണ്ട്. മറ്റു മനുഷ്യരെക്കുറിച്ചുള്ള അറിവില്ലായ്മയും മുന്‍വിധികളും വികലധാരണക
  ളുമാണ് വിവേചനത്തിന് കാരണം.

  4. സ്ത്രീപീഡനം

   
   
  സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണിത്.
  സ്ത്രീപീഡനങ്ങളും പെണ്‍വാണിഭങ്ങളും ദിനംതോറും മാധ്യമങ്ങളില്‍ വാര്‍ത്തയാകു
  ന്നു. ഒരു സമൂഹത്തിന്‍റെ സാംസ്കാരികമായ അധഃപതനത്തിന്‍റെ പ്രതിഫലനമാണ്
  സ്ത്രീപീഡനങ്ങള്‍. ജോലിസ്ഥലത്തും പൊതുസ്ഥലത്തും യാത്രയിലുമെന്നല്ല, കുടും
  ബങ്ങളില്‍പോലും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ലഭിക്കാത്ത അവസ്ഥയുണ്ട്. പല
  പ്പോഴും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നു.
  സ്ത്രീധനസംബന്ധമായ പ്രശ്നങ്ങള്‍ കുടുംബങ്ങളിലെ സ്ത്രീപീഡനങ്ങള്‍ക്ക്
  പലപ്പോഴും കാരണമാകാറുണ്ട്. കച്ചവട മനസ്ഥിതിയോടെ സ്ത്രീയെ പ്രദര്‍ശനവ
   
  സ്തുവാക്കുന്ന തെറ്റായ മനോഭാവവും സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്ക്
  വഴിതെളിക്കുന്നു.
   
  സ്ത്രീപീഡനം പോലെ തന്നെ സമൂഹത്തില്‍ ഇന്ന് പുരുഷപീഡനവും
  കണ്ടുവരുന്നുണ്ട്. മാധ്യമങ്ങളില്‍ ഇത് സാധാരണയായി വാര്‍ത്തയാകാറില്ലെങ്കിലും
  സ്ത്രീകളുടെ പീഡനമേല്‍ക്കേണ്ടിവരുന്ന പുരുഷډാര്‍ ഇന്നുണ്ട്. ഭാര്യമാരില്‍നി
  ന്നാണ് മിക്കപ്പോഴും ഇതുണ്ടാകുന്നത്. ശാരീരികമായ പീഡനങ്ങളും മാനസികമായ
  പരാജയപ്പെടുത്തലുകളും സാമൂഹികമായ അവഗണനയുമൊക്കെ ഇതില്‍ ഉള്‍പ്പെടു
  ന്നു. പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ
  തിډയെ ഉډൂലനം ചെയ്യാന്‍ സാധിക്കുകയുള്ളൂ.

  5. മദ്യപാനം

   
   
  സമൂഹത്തിന്‍റെ സുസ്ഥിതിയെ നശിപ്പിക്കുന്ന ഒരു വന്‍വിപത്താണ് മദ്യപാനം.
  ഹൃദ്രോഗവും ക്യാന്‍സറും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാ
  ക്കുന്നത് മദ്യപാനമാണ്. കുടല്‍രോഗങ്ങള്‍, കരള്‍വീക്കം തുടങ്ങിയ ശാരീരിക
  രോഗങ്ങളും ഒട്ടനേകം സാമൂഹ്യമാനസികപ്രശ്നങ്ങളും മദ്യപാനം സൃഷ്ടിക്കുന്നുണ്ട്.
  സമാധാനമുള്ള കുടുംബാന്തരീക്ഷം മദ്യപാനികള്‍ക്കോ അവരുടെ പ്രിയപ്പെട്ടവര്‍ക്കോ
  ലഭിക്കുന്നില്ല. പലപ്പോഴും മദ്യപാനം കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്കു നയിക്കുകയും
  ചെയ്യുന്നു. കുട്ടികളുടെ വ്യക്തിത്വവളര്‍ച്ച മുരടിക്കാനും ഭാവിയില്‍ വലിയ പ്രശ്നങ്ങളു
  ണ്ടാക്കാനും ഇത് കാരണമാകുന്നു. സ്വര്‍ഗതുല്യമാകാവുന്ന ഒരു കുടുംബജീവിതവും
  അന്തസ്സുറ്റ സാമൂഹികബന്ധങ്ങളും ഇല്ലായ്മ ചെയ്യുന്ന മദ്യപാനം വലിയ സാമൂഹ്യതി
  ډതന്നെയാണ്.

  6. മയക്കുമരുന്ന്

   
   
  യുവതലമുറയെ നശിപ്പിക്കുന്ന മാരകമായ തിډയാണ് മയക്കുമരുന്നിന്‍റെ ഉപ
  യോഗം. വിദ്യാലയങ്ങളുടേയും കലാലയങ്ങളുടേയും ചുറ്റുപാടുകളില്‍ നടക്കുന്ന മയ
  ക്കുമരുന്ന് വില്പന വളരെ വേഗം യുവജനങ്ങളെ മയക്കുമരുന്നിന് അടിമകളാക്കാന്‍
  വഴിതെളിക്കുന്നു. മയക്കുമരുന്നിന്‍റെ ഇരകളായാല്‍ അതില്‍നിന്ന് മോചനം എളുപ്പമല്ല.
  പാന്‍മസാലകള്‍, പുകയില തുടങ്ങിയ പലതരത്തിലുള്ള വസ്തുക്കളും മയക്കു
  മരുന്നിന്‍റെ പരിധിയില്‍ വരുന്നതാണ്. ഒരു കുടുംബത്തിന്‍റെ രക്ഷകനാകേണ്ടകുട്ടി മയക്കു
  മരുന്നിന് അടിമയായാല്‍ അവന്‍ അതിന്‍റെ ശിക്ഷകനായി മാറും. ഇത് സമൂഹത്തിനു
  തന്നെ വലിയ ശാപമായിത്തീരും. മയക്കുമരുന്നുകള്‍ക്ക് അടിമകളാകുന്നവര്‍
  സാവധാനം മാനസികരോഗങ്ങള്‍ക്ക് പ്രത്യേകിച്ച് വിഷാദരോഗത്തിന്
  അടിമകളായിത്തീരും എന്നതും സ്വാഭാവികമാണ്. തലച്ചോറിലെ കോശങ്ങളെയാണ്
  മയക്കുമരുന്ന് നശിപ്പിക്കുന്നത്. അതിനാല്‍ അത് മറ്റു പല വികലതകള്‍ക്കും
  രോഗങ്ങള്‍ക്കും കാരണമാകും.

  7. ഉപഭോഗസംസ്കാരം

   
   
  ആധുനിക സമൂഹത്തെ അപകടപ്പെടുത്തുന്ന ഒരു വിപത്താണ് ഉപഭോഗസം
   
  സ്കാരം. അത്യാവശ്യങ്ങളെയും ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തമ്മില്‍
  വേര്‍തിരിച്ചറിയാന്‍ കഴിയാതെ വരുന്ന പശ്ചാത്തലത്തിലാണ് ഉപഭോഗസംസ്കാരം
  വ്യാപകമാകുന്നത്. പരസ്യങ്ങള്‍ ഇതിനെ ഊട്ടിവളര്‍ത്തുന്നു. സൗജന്യങ്ങളും ഓഫറു
  കളും പ്രഖ്യാപിക്കുമ്പോള്‍ സാധാരണക്കാര്‍ അതില്‍ ഭ്രമിച്ച് വലിയ വില കൊടുത്ത്
  ആവശ്യമില്ലാത്ത വസ്തുക്കള്‍ പോലും വാങ്ങിക്കൂട്ടുന്നു. കടംവാങ്ങിയും കൊക്കിലൊ
  തുങ്ങാത്തത് കൊത്തിയും പലവസ്തുക്കളും സ്വന്തമാക്കുന്നത് മറ്റുള്ളവരേക്കാള്‍
  ഉയര്‍ന്നുനില്‍ക്കാനുള്ള മോഹം കൊണ്ടാണ്. ഇത് അവരെ കടക്കെണിയില്‍
  കുടുക്കുകയും ചെയ്യും. ധൂര്‍ത്തും ആഡംഭരവും നമ്മള്‍ ഒഴിവാക്കണം. സ്വന്തം ആവ
  ശ്യങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രിക്കാനും കഴിവിനപ്പുറമുള്ളതു കൈക്കലാ
  ക്കാതിരിക്കാനും നമ്മള്‍ ശ്രദ്ധിക്കണം.

  8. മാധ്യമ ദുരുപയോഗം

   
   
  മാധ്യമങ്ങളുടെ യുഗമാണിത്. വ്യക്തിജീവിതത്തെയും സാമൂഹ്യജീവിത
  ത്തെയും നിയന്ത്രിക്കുന്നതില്‍ മാധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്.
  ആശയവിനിമയം നടത്തുക. അറിവ് നല്കുക, ആനന്ദം പകരുക എന്നിവയാണ് മാധ്യ
  മങ്ങളുടെ പ്രധാനലക്ഷ്യങ്ങള്‍. പത്രമാസികകള്‍, റേഡിയോ, സിനിമ, ടെലിവിഷന്‍,
  ഇന്‍റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയാണ് ഇന്ന് നിലവിലുള്ള
  പ്രധാനമാധ്യമങ്ങള്‍, സാംസ്കാരിക വളര്‍ച്ചയ്ക്കും സാമൂഹ്യപ്രശ്നങ്ങളോടുള്ള പ്രതി
  കരണങ്ങള്‍ക്കും മാധ്യമങ്ങള്‍ ഉപകരിക്കാറുണ്ട്. അതേസമയം മാധ്യമങ്ങള്‍ എളുപ്പ
  ത്തില്‍ ദുരുപയോഗം ചെയ്യപ്പെടാറുമുണ്ട്. അതുവഴി വ്യക്തികളിലും സമൂഹത്തിലും
  തെറ്റായ ആശയങ്ങളും ചിന്താഗതികളും മനോഭാവങ്ങളും സ്വഭാവരീതികളും
  സൃഷ്ടിക്കാനും മാധ്യമങ്ങള്‍ക്കു കഴിയുന്നു. ഇത് മാധ്യമങ്ങളുടെ ദുരുപയോഗമാണ്.
   
  മാധ്യമങ്ങളുടെ ദുരുപയോഗം സമൂഹത്തെ, വിശേഷിച്ചു കുട്ടികളേയും
  യുവജനങ്ങളേയും സാډാര്‍ഗികാധഃപതനത്തിലേക്ക് നയിക്കുന്നു. ടെലിവിഷന്‍
  ചാനലുകള്‍, ഇന്‍റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ എന്നിവയുടെ ദുരുപയോഗമാണ്
  ഇക്കാലത്ത് കൂടിവരുന്നത്. അതിനാല്‍ മാധ്യമങ്ങളുടെ ദുരുപയോഗത്തെക്കുറിച്ച്
  സ്വയം ബോധ്യപ്പെടാനും അവയുടെ വഞ്ചനയില്‍പ്പെടാതെ സ്വയം സൂക്ഷിക്കാനും
  ശ്രദ്ധിക്കണം.

  9. ബാലവേല

   
   
  പല വികസ്വര രാജ്യങ്ങളിലും നിലനില്‍ക്കുന്ന ഒരു സമൂഹ്യതിډയാണ് ബാല
  വേല. പതിനാലുവയസ്സിനു താഴെയുള്ള ബാലികാബാലന്‍മാരെ ഫാക്ടറികള്‍, ഖനി
  കള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഠിനമായ ജോലി ചെയ്യിക്കുന്നതാണ്
  ബാലവേല, സ്വന്തം ഭവനങ്ങളിലെ ജോലികളില്‍ മാതാപിതാക്കളെ സഹായിക്കുന്നത്
  ബാലവേലയായി കരുതാറില്ല. ബാലവേല രാഷ്ട്രത്തിന്‍റെ നിയമപ്രകാരം
  ശിക്ഷാര്‍ഹമാണ്.
   
  കടുത്ത ദാരിദ്ര്യമാണ് ബാലവേലയുടെ മുഖ്യകാരണം. തൊഴിലുടമകള്‍ക്ക്
  കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ താല്പര്യം കൂടും. കാരണം, അവര്‍ അവകാശ
  ങ്ങള്‍ക്കായി സമരം ചെയ്യുകയില്ല. തുച്ഛമായ കൂലികൊടുത്താല്‍ മതി. അനുസരിപ്പി
   
  ക്കാന്‍ എളുപ്പവുമാണ്. എന്നാല്‍ ഇത് ക്രൂരമായ സാമൂഹ്യതിډയാണ്, കുട്ടികളുടെ
  വളര്‍ച്ച മുരടിക്കാനും ആരോഗ്യം ക്ഷയിക്കാനും ധാര്‍മ്മികാധഃപതനത്തിനും ജീവന്‍
  തന്നെ നഷ്ടമാകാനും ഇതു വഴിതെളിക്കുന്നു.
   
   

  സമൂഹ്യതിډകള്‍ക്കെതിരെയുള്ള പ്രതികരണം

   
  സമൂഹത്തില്‍ നടമാടുന്ന തിډകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനുള്ള
  ഉത്തരവാദിത്വം ക്രൈസ്തവരായ നമുക്കുണ്ട്. വ്യവസ്ഥിതികളായി മാറിയിരിക്കുന്ന
  സാമൂഹ്യതിډകളെ തകര്‍ക്കാന്‍ വലിയ ക്ലേശമുണ്ട്. വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമ
  റിക്കാന്‍ ശ്രമിക്കുന്നതിനു മുമ്പ് മനഃസ്ഥിതി മാറ്റാനാണ് പരിശ്രമിക്കേണ്ടത്. അതായത്
  സാമൂഹ്യതിډകളോട് അനുരഞ്ജനപ്പെടാതെ അവയെ എതിര്‍ത്തുനില്‍ക്കാനുള്ള
  കരുത്തും മനോഭാവവും നമ്മള്‍ സ്വായത്തമാക്കണം. സാമൂഹിക തിډകളുടെ ദോഷ
  ഫലങ്ങളെക്കുറിച്ച് ബോധ്യപ്പെടുകയും പ്രചരിപ്പിക്കുകയും വേണം. എല്ലാവരും
  ചെയ്യുന്നതിനാല്‍ ഞാനും ചെയ്യുന്നുവെന്ന മനോഭാവം പുലര്‍ത്തുന്നതാണ് ഇത്തരം
  തിډകള്‍ വ്യാപിക്കാന്‍ കാരണം.
   
  നിരോധനത്തിലൂടെയും നിയമനിര്‍മാണത്തിലൂടെയും സാമൂഹ്യതിډകളെ
  പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയില്ല. എങ്കിലും അവയും ആവശ്യമാണ്. എന്നാല്‍
  പുറമേനിന്നുള്ള നിയന്ത്രണങ്ങളേക്കാള്‍ ആത്മനിയന്ത്രണമാണ് കൂടുതല്‍ ആവശ്യം.
  അതുണ്ടാക്കേണ്ടത് മനോഭാവങ്ങളിലുള്ള മാറ്റത്തിലൂടെയാണ്. നിരന്തരമായ
  പരിശീലനവും കൂട്ടായ പ്രവര്‍ത്തനവും കൊണ്ടേ ഇത് സാധ്യമാവുകയുള്ളൂ. മൂന്നു
  തരത്തിലാണ് സാമൂഹ്യതിډകള്‍ക്കെതിരെ പ്രതികരിക്കാവുന്നത്.
   
   

  1. ആശയപരം: സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാരൂപങ്ങള്‍, മാധ്യമങ്ങള്‍ എന്നിവ വഴി
  യായി സാമൂഹ്യതിډകള്‍ക്കെതിരായ അവബോധവും മനോഭാവവും ജനങ്ങള്‍ക്കിട
  യില്‍ വളര്‍ത്തുക.
   
  2. സംഘടനാപരം: സാമൂഹിക തിډകള്‍ക്കെതിരെ ഒറ്റയ്ക്കൊറ്റയ്ക്ക്
  പോരാടിയതുകൊണ്ട് മാത്രം കാര്യമായില്ല, സംഘടിതമായ പ്രവര്‍ത്തനവും വളരെ
  ആവശ്യമാണ്. അതിനാല്‍ ഒരേ ചിന്താഗതിയുള്ളവരെ ഒരുമിച്ചു ചേര്‍ത്ത് ഇത്തരം
  തിډകള്‍ക്കെതിരെ ക്രിയാത്മകമായി നാം പോരാടണം. ഈ വിധത്തിലുള്ള മുന്നേറ്റ
  ങ്ങളിലൂടെ ജനങ്ങളെ സ്വാധീനിക്കാനും അവരുടെ മനോഭാവങ്ങളെ മാറ്റാനും കഴിയും.
   
   

  3. സാംസ്കാരികം: സാമൂഹ്യതിډകള്‍ വളര്‍ന്നുവരുന്നത് ഒരു പ്രത്യേക സംസ്കാര
  മായാണ് അതിനാല്‍ ഒരു പ്രതിസംസ്കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക. മത
  ങ്ങള്‍ക്കും സാംസ്കാരിക സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ മുഖ്യപങ്കുവഹിക്കാ
  നുണ്ട്.
   
  നډയും സമത്വവും സാഹോദര്യവും നിലനില്‍ക്കുന്ന ഒരു സമൂഹമാണ് നമ്മുടെ
  ലക്ഷ്യം. സാമൂഹ്യതിډകളെ അകറ്റി നിര്‍മലമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കാന്‍
  ക്രിസ്തീയ പ്രതിബദ്ധതയോടെ നമുക്കു പരിശ്രമിക്കാം.

  1. ചര്‍ച്ച ചെയ്യാം

   
   
  1. ക്രൈസ്തവരായ നാം തിډയെ ഉപേക്ഷിച്ചാല്‍ മാത്രം പോര, തിډയ്ക്കെതിരെ
  പ്രവര്‍ത്തിക്കുകയും വേണം.
   
  2. സാമൂഹിക തിډകളെ ഇല്ലാതാക്കാന്‍ നമുക്ക് എന്തെല്ലാം ചെയ്യാന്‍
  സാധിക്കും?
   
   

  2. ഉത്തരം കണ്ടെത്താം 

   
   
  1. സാമൂഹിക തിډ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?
   
  2. മദ്യപാനം നമ്മുടെ സമൂഹത്തിന്‍റെ സുസ്ഥിതിയെ നശിപ്പിക്കുന്ന ശക്തിയാണ്
  വിശദമാക്കുക.
   
  3. മയക്കുമരുന്ന് ഉപയോഗം യുവതലമുറയെ നശിപ്പിക്കുന്ന ശക്തിയാണെന്നു
  പറയുന്നതെന്തുകൊണ്ട്.
   
  4. മാധ്യമ ദുരുപയോഗം ഒരു സാമൂഹിക തിډയാകുന്നതെങ്ങനെ?
   
  5. സാമൂഹിക തിډകള്‍ക്കെതിരെ നാം പ്രതികരിക്കേണ്ടത് ഏതെല്ലാം
  തരത്തിലാണെന്നു വ്യക്തമാക്കുക.
   

   

  3. പ്രവര്‍ത്തിക്കാം 

   
   
  സമൂഹത്തിലെ അഴിമതിയെ പ്രതിരോധിക്കാന്‍ ഉപകരിക്കുന്ന ഒരു
  പ്രവര്‍ത്തനപദ്ധതി ചര്‍ച്ച ചെയ്ത് തയ്യാറാക്കുക.
   
   

  4. ദൈവവചനം വായിക്കാം

   
   
  റോമ. 13:11-14.