പാഠം 10
അദ്ധ്വാനത്തിന്‍റെ മാഹാത്മ്യം
-
പോളണ്ടിലെ കരിങ്കല്‍മടയില്‍നിന്ന് പത്രോസിന്‍റെ സിംഹാസനത്തിലെത്തിയമഹാത്മാവാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ. അദ്ദേഹം 1981 സെപ്തംബര്‍ 14-ന്പുറപ്പെടുവിച്ച ചാക്രികലേഖനമാണ് 'തൊഴിലിന്‍റെ മാഹാത്മ്യം' (ലബോരെംഎക്സെര്ച്ചെന്സ്). തൊഴിലിനെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുകയും അതിന്റെമഹത്വം വ്യക്തമാക്കുകയും ചെയ്യുന്ന ഈ ലേഖനത്തില്‍ തൊഴിലാളികളുടെ പ്രാധാന്യവും എടുത്തു പറയുന്നുണ്ട്: "തൊഴിലിലൂടെ മനുഷ്യന്‍ പ്രകൃതിയെ പരിവര്‍ത്തനംചെയ്യുന്നു. അതിലുപരിയായി തൊഴിലിലൂടെ അവന്‍ സ്വയം വളരുകയും മാനവീകരിക്കുകയും മനുഷ്യസമൂഹത്തിന്‍റെ നാഗരികതയെയും സംസ്കാരത്തെയും ഉത്തരോത്തരം കെട്ടിപ്പടുക്കുകയും ചെയ്യുന്നു". അദ്ധ്വാനത്തിന്‍റെ മഹത്വവും ദൈവശാസ്ത്രവുംലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച ഒന്നായിരുന്നു മേല്‍പ്പറഞ്ഞ ചാക്രികലേഖനം.
അദ്ധ്വാനത്തിന്‍റെ ആവശ്യകത
മനുഷ്യന്‍ ബുദ്ധിപരവും മാനസികവും കായികവുമായ കഴിവുകള്‍ ഉപയോഗിച്ച്പ്രപഞ്ചവസ്തുക്കളെയും ശക്തികളെയും കൂടുതല്‍ സുന്ദരവും ഉപകാരപ്രദവുമാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും തൊഴില്‍ എന്നു വിശേഷിപ്പിക്കാം. മനുഷ്യന്റെവളര്ച്ചയും വികാസവും സര്‍ഗാത്മകശക്തിയുടെ പ്രകാശനവും തൊഴിലിലൂടെയാണ്സാധിക്കുന്നത്.ജീവസന്ധാരണത്തിനുള്ള ഏറ്റവും മാന്യമായ വഴി തൊഴിലാണ്. അദ്ധ്വാനിക്കാതെ ജീവിക്കുന്നവന്‍ മോഷ്ടാവാണ്. തൊഴിലെടുക്കുന്നവനാകട്ടെ മാന്യതയോടെജീവിക്കുന്നു. പ്രശസ്ത ശാസ്ത്രജ്ഞനായ തോമസ് ആല്‍വ എഡിസണ്‍ പറയുന്നു;"വിലപ്പെട്ടതൊന്നും വെറുതെയിരുന്നപ്പോള്‍ എനിക്കു വീണുകിട്ടിയതല്ല; എന്‍റെ കണ്ടുപിടുത്തങ്ങളെല്ലാം കഠിനാദ്ധ്വാനത്തിന്‍റെ ഫലങ്ങളാണ്ٹ വേദനകള്‍ക്കും വിഷമങ്ങള്‍ക്കും മരുന്നായി മദ്യം സേവിക്കുന്നവരേ, മദ്യത്തേക്കാള്‍ ഒന്നാന്തരം മരുന്ന് അധ്വാനമാണ്".എല്ലാ തൊഴിലും മാന്യതയുള്ളത്
അദ്ധ്വാനമില്ലാതെ സമൂഹത്തിന് നിലനില്പില്ല. വ്യത്യസ്തതയാര്‍ന്ന തൊഴിലുകള്‍ നിര്‍വ്വഹിക്കപ്പെടുമ്പോഴാണ് സമൂഹം മുന്നോട്ടു പോകുന്നത്. എല്ലാ തൊഴിലുംമാന്യതയുള്ളതാണ്. അപരനെ വഞ്ചിക്കുകയോ നഷ്ടം വരുത്തുകയോ ചെയ്യാത്തഏതു തൊഴിലും മാന്യമാണ്. തൂപ്പുകാരന്‍റെ തൊഴിലും വെള്ളക്കോളര്‍ ജോലിയുംസമൂഹത്തിന് ഒരേസമയം ആവശ്യമാണ്. ഇരുകൂട്ടരും മാന്യരാണ്. തൊഴില്‍ ചെയ്യാന്മടിക്കുന്നവരാണ് മാന്യതയില്ലാത്തവര്‍.ദേശത്തിന്‍റെയും കാലത്തിന്‍റെയും പ്രത്യേകതയനുസരിച്ച് ചിലയിടത്ത് ചിലതൊഴിലുകള്ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാകാം. മറ്റു ചിലയിടങ്ങളില്‍ ചില തൊഴിലുകള്‍ ഇല്ലെന്നു തന്നെ വരാം. അടുത്ത കാലത്തായി കൃഷിയോടുള്ള താല്പര്യം ആളുകള്‍ക്കു കുറഞ്ഞുവരുന്നതായി കാണുന്നു. കൂടുതല്‍ അദ്ധ്വാനവും കുറച്ചു വരുമാനവുംഉള്ളതുകൊണ്ടാവാം പലരും കാര്‍ഷികവൃത്തി ഉപേക്ഷിക്കുന്നത്. എന്നാല്‍ ഭൂമിയിലെഅടിസ്ഥാനതൊഴില് എക്കാലവും കൃഷിയാണെന്നും മറക്കരുത്. ശരീരത്തിനും മനസ്സിനും സൗഖ്യം ലഭിക്കാന്‍ കൃഷിയോളം പറ്റിയ തൊഴില്‍ വേറെയില്ല എന്നതാണ്വസ്തുത. 1961 മെയ് 15-ന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ പുറപ്പെടുവിച്ച 'മാതാവുംഗുരുനാഥയും' എന്ന ചാക്രികലേഖനത്തില്‍ കാര്‍ഷികവൃത്തിയെയും കര്‍ഷകത്തൊഴിലാളികളെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ദൈവത്തോട് അടുത്തു നില്‍ക്കുന്ന മനുഷ്യനാണ് കൃഷിക്കാരന്‍ എന്നാണ് അതില്‍ പറയുന്നത്.സൃഷ്ടികര്‍മത്തിലുള്ള പങ്കുചേരല്‍
സൃഷ്ടിയിലും പരിപാലനയിലും പ്രവര്‍ത്തനനിരതനായ ദൈവത്തെ നമുക്കുകാണാം. ദൈവസ്നേഹം കവിഞ്ഞൊഴുകുന്നതിന്‍റെ പ്രവൃത്തിരൂപമാണല്ലോ സൃഷ്ടികര്‍മം. സൃഷ്ടികര്‍മത്തിലെ സ്നേഹവും ഇല്ലായ്മയില്‍നിന്നുള്ള നിര്മാണവുംമനുഷ്യനിലൂടെ തുടരാനുള്ള ദൈവികപദ്ധതിയാണ് തൊഴില്‍. തൊഴിലിലൂടെ വിശ്വംപൂര്ണതയിലേക്ക് ഉയരുന്നു. പ്രകൃതിയിലെ വസ്തുക്കളെല്ലാം മനുഷ്യന്‍റെ കരസ്പര്ശമേല്ക്കുമ്പോള് വികാസം പ്രാപിക്കുന്നു. കല്ലുകള്‍ കൊട്ടാരങ്ങളായും തരിശുഭൂമി വിളഭൂമിയായും മാറുന്നു.തൊഴിലില്‍ ഏര്‍പ്പെടുന്ന സകലരും സൃഷ്ടികര്‍മം പൂര്‍ത്തിയാക്കാന്‍ സഹകരിക്കുന്നു. പാടത്തും പറമ്പിലും ഫാക്ടറിയിലും ഓഫീസിലും തെരുവിലും വെള്ളത്തിലുമൊക്കെ പണിയെടുക്കുന്നവര്‍ ദൈവം ആദിയില്‍ തുടങ്ങിവച്ച സൃഷ്ടികര്‍മത്തില്‍ പലവിധത്തില്‍ ഭാഗഭാക്കുകളാവുകയാണ് ചെയ്യുന്നത്.അദ്ധ്വാനം ദൈവാരാധന
അദ്ധ്വാനത്തിനു പ്രതിഫലം ലഭിക്കും. ആ പണംകൊണ്ട് ആഹാരവും വസ്ത്രവുംപാര്പ്പിടവും സമ്പാദിക്കുകയും മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യാം. അതായത്തൊഴില് ചെയ്യുന്നതുവഴി തന്നെത്തത്തെയും മറ്റുള്ളവരെയും സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയുന്നു. എന്നാല്‍ മനുഷ്യപ്രയത്നത്തിന്‍റെ വില ഇവിടംകൊണ്ട് തീരുന്നില്ല. പണം നേടുന്നതില്‍ മാത്രം അദ്ധ്വാനത്തിന്‍റെ ഫലം ഒതുങ്ങുന്നില്ല. സ്രഷ്ടാവായദൈവത്തെ മഹത്വപ്പെടുത്താനുള്ള ഒരു മാര്‍ഗം കൂടിയാണ് തൊഴില്‍. ഇവിടെ തൊഴിലിനു പ്രാര്‍ത്ഥനയുടെ സ്വഭാവമാണുള്ളത്. അതുകൊണ്ടാണ് 'അദ്ധ്വാനം ആരാധനയാണ്' എന്ന ആശയം നിലവിലുള്ളത്.അദ്ധ്വാനം ദൈവാരാധനയാക്കി മാറ്റിയ വിശുദ്ധാത്മാക്കളെ നമുക്ക് ചരിത്രത്തില്കാണാന് കഴിയും. സത്യസന്ധതയോടും അര്‍പണമനോഭാവത്തോടുംകൂടി തൊഴില്‍ചെയ്യുന്നവര്‍, ആദരപൂര്‍വം സ്വന്തം തൊഴില്‍ നിര്‍വഹിക്കുന്നവര്‍, തങ്ങള്ക്കുവേണ്ടിഅദ്ധ്വാനിക്കുന്നവര്ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍, ദൈവമഹത്വത്തിനായി തൊഴിലെടുക്കുന്നവര്‍, തൊഴിലിനെ മനുഷ്യസേവനമായി കാണുന്നവര്‍ എന്നിവരൊക്കെ അദ്ധ്വാനത്തെ ആരാധനയാക്കിത്തീര്‍ക്കുന്നു.വിശ്വസ്തതയോടെ തൊഴില്‍ ചെയ്യുന്നത് നമ്മുടെ വിശ്വാസ ജീവിതത്തിന്റെഭാഗം കൂടിയാണ്. ആത്മാര്‍ത്ഥമായി തൊഴില്‍ ചെയ്യുകയും അതിന്‍റെ ക്ലേശങ്ങള്സന്തോഷപൂര്വം സ്വീകരിക്കുകയും ചെയ്യുന്ന തൊഴിലാളി ഈശോയുടെഅദ്ധാനജീവിതത്തിന്റെ മാതൃക അനുകരിക്കുകയും അവിടുത്തെ രക്ഷാകരസഹനത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ ജീവിക്കുന്ന പ്രതീകമായിത്തീരാന്‍ തൊഴിലാളിക്കു അതുവഴി കഴിയും. തൊഴില്‍ശാലകളില്‍ ക്രിസ്തുവിന്റെസാന്നിധ്യം ഉറപ്പിക്കേണ്ടത് അവിടെ വേല ചെയ്യുന്ന തൊഴിലാളികളാണ്. അവര്ഈശോയുടെ മിഷനറിമാരാണ്. ദൈവികകര്‍മമായ തൊഴിലില്‍ ഉത്തരവാദിത്വബോധവും അച്ചടക്കവും കൃത്യനിഷ്ഠയും പാലിച്ചുകൊണ്ട് ഏര്‍പ്പെടുമ്പോള്‍ അത്അദ്ധ്വാനത്തിന്റെ മഹത്വം പഠിപ്പിച്ച ഈശോയെ പ്രഗോഷിക്കാന്‍ അവസരമേകുന്നു.ഈ വിധത്തില്‍ അദ്ധ്വാനത്തെ ദൈവാരാധനയാക്കി മാറ്റുവാനുള്ള വിളിയും ദൗത്യവുമാണ്ഓരോ ക്രൈസ്തവനും ലഭിച്ചിട്ടുള്ളത്.അദ്ധ്വാനം നമ്മുടെ കടമ
അദ്ധ്വാനം മനുഷ്യന്‍റെ കടമയാണെന്നതില്‍ സംശയമില്ല. അദ്ധ്വാനിച്ചു ജീവിക്കാനുള്ള അഹ്വാനം ബൈബിളില്‍ നമുക്കു കാണാം. നിയമാവര്ത്തനപ്പുസ്തകത്തില്പറയുന്നു: "ആറു ദിവസം അദ്ധ്വാനിക്കുകയും എല്ലാ ജോലികളും നിര്വഹിക്കുകയുംചെയ്തുകൊള്ളുക" (നിയമാ.5:13). "ഓരോരുത്തര്‍ക്കും ധാരാളം ജോലി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്" എന്നും; "സ്വാശ്രയശീലനും അദ്ധ്വാനപ്രിയനും ജീവിതം മധുരമാണെന്നും"ബൈബിളില്‍ പറയുന്നുണ്ട് (പ്രഭാ. 40:18).ഒരിക്കല്‍ ഈശോ ജനങ്ങളോടും പറഞ്ഞു: "അദ്ധ്വാനിക്കുന്നവരുംഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെആശ്വസിപ്പിക്കാം" (മത്താ. 11:28). പ്രേഷിത പ്രമുഖനായ വി. പൗലോസ് ശ്ലീഹാ അദ്ധ്വാനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് പലവട്ടം ഊന്നിപ്പറഞ്ഞിട്ടുണ്ട്. "സ്വന്തം കൈകൊണ്ട്ഞങ്ങള് അദ്ധ്വാനിക്കുന്നു" (1 കൊറി. 4:12) എന്നും, "ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്ടപ്പെട്ട് കഠിനാദ്ധ്വാനം ചെയ്തു" (2 തെസ. 3:8). എന്നുംഅപ്പസ്തോലന് എഴുതുന്നു. "അദ്ധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ" എന്നു (2തെസ. 3:10). നിര്‍ദ്ദേശിച്ച പൗലോസ് ശ്ലീഹാ എഫേസൂസിലെ സഭയ്ക്ക് ഇപ്രകാരംഎഴുതി: "മോഷ്ടാവ് ഇനിമേല്‍ മോഷ്ടിക്കരുത്. അവന്‍ ഇല്ലാത്തവരുമായി പങ്കുവയ്ക്കാന്‍ എന്തെങ്കിലും സമ്പാദിക്കുന്നതിനുവേണ്ടി സ്വന്തം കൈകള്‍കൊണ്ട് മാന്യമായ ജോലി ചെയ്യട്ടെ" (എഫേ. 4:28)."മനുഷ്യന്‍ സ്വഭാവേന തൊഴിലാളിയാണ്; തൊഴില്‍ ചെയ്തില്ലെങ്കില്‍ അവന്പൂജ്യമാണ്". ചിന്തകനായ ജോസഫ് കോണ്‍റാഡിന്‍റെ വാക്കുകളാണിവ. 'സഭ ആധുനികലോകത്തില്‍' എന്ന പ്രമാണരേഖയില്‍ പഠിപ്പിക്കുന്നു: മനുഷ്യന്‍ അദ്ധ്വാനിക്കുമ്പോള്‍ വസ്തുക്കള്‍ക്കും സമുദായത്തിനും നവരൂപം നല്‍കുക മാത്രമല്ല , സ്വന്തംവ്യക്തിവികാസം സാധിക്കുകകൂടി ചെയ്യുന്നുണ്ട്. അങ്ങനെ അവന്‍ ജ്ഞാനമാര്ജ്ജിക്കുകയും തന്‍റെ കഴിവുകള്‍ വികസിപ്പിച്ചുകൊണ്ട് തനിക്കു പുറത്തും തനിക്കുപരിയായുംവ്യാപരിക്കുകയും ചെയ്യുന്നു. ശരിയായി മനസ്സിലാക്കുകയാണെങ്കില്‍ അപ്രകാരമുള്ള വ്യക്തിവികാസം. ഒരുവനു സമ്പാദിക്കുവാന്‍ സാധിക്കുന്ന ഭൗതികധനത്തേക്കാള് ശ്രേഷ്ടമാണ് (ഏട35).നാമോരോരുത്തരും നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കേണ്ടവരാണ്അതിനാല് അദ്ധ്വാനിക്കുക എന്നത് നമ്മുടെ കടമയാണ്. അദ്ധ്വാനം വഴിയാണ്ജീവസന്ധാരണത്തിനു വേണ്ടുന്നവ നാം നേടുന്നത്. കഴിവുകള്‍ വികസിക്കുകയുംഅറിവുകള് നേടുകയും സമൂഹം വളരുകയും ചെയ്യുന്നതും ഇതു വഴിയാണ്. അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ തേടുക, തൊഴില്‍ മേഖലയില്‍ ഉയരാനുള്ള അവസരങ്ങള്‍ കണ്ടെത്തുക, തൊഴില്‍ ചെയ്യുന്ന സാഹചര്യങ്ങളെയും തൊഴിലുടമകളെയുംഗുണഭോക്താക്കളെയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക എന്നിവയെല്ലാം തൊഴിലാളിയുടെകടമയില് ഉള്‍പ്പെടുന്ന കാര്യങ്ങളാണ്. അദ്ധ്വാനിക്കാന്‍ കഴിവും അവസരവും നല്‍കുന്നത് ദൈവമാണെന്ന അവബോധമാകണം അദ്ധ്വാനിക്കുന്ന ഓരോ വ്യക്തിയേയുംവഴിനടത്തേണ്ടത്.ഉത്തരം കണ്ടെത്താം