പാഠം 9
സമ്പത്തും സാമൂഹ്യനീതിയും
-
വിശ്വാസാഹിത്യകാരനായ ലിയോ ടോള്‍സ്റ്റോയി എഴുതിയ ആറടിമണ്ണ് എന്നവിഖ്യാതമായ ചെറുകഥയുടെ സാരം ഇപ്രകാരമാണ്; സ്വന്തമായി കൃഷിസ്ഥലമില്ലാത്ത കര്‍ഷകനാണ് കഥാനായകന്‍. അയാള്‍ രാജാവിനെസന്ദര്‍ശിച്ച് കൃഷിചെയ്യാനായി കുറച്ചു സ്ഥലം ആവശ്യപ്പെട്ടു. ഒരു വ്യവസ്ഥയില്‍ അയാള്‍ക്ക് ഭൂമിനല്കാന് രാജാവ് സമ്മതിച്ചു. ഒരു ദിവസം സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുള്ള സമയംകൊണ്ട് നടന്നു തീര്‍ക്കാവുന്നിടത്തോളം ഭൂമി അയാള്‍ക്കു സ്വന്തമാക്കാം; സൂര്യാസ്തമയത്തിനു മുമ്പ് രാജസന്നിധിയില്‍ തിരിച്ചെത്തണമെന്നു മാത്രം.സൂര്യന്‍ ഉദിച്ചപ്പോള്‍ത്തന്നെ കര്‍ഷകന്‍ യാത്ര പുറപ്പെട്ടു. പരമാവധി ഭൂമികൈവശമാക്കാന്വേണ്ടി അയാള്‍ കുടിനീരും ആഹാരവും ഉപേക്ഷിച്ച് ഓടി. ഏറെവൈകിയാണ് തിരിച്ചെത്തുന്ന കാര്യം അയാള്‍ ഓര്‍മ്മിച്ചത്. ക്ഷീണിച്ച് അവശനായഅയാള് അവശേഷിച്ച ശക്തിയെല്ലാം ഉപയോഗിച്ച് ഒരുവിധത്തില്‍ രാജസന്നിധിയില്ഓടിയെത്തി, അവിടെ തളര്‍ന്നുവീണു മരിച്ചു. രാജാവ് ഭൃത്യډാരോടു പറഞ്ഞു: ആകര്ഷകനു ആവശ്യമുള്ളത്ര ഭൂമി കൊടുത്തേക്കൂ. ഭൃത്യډാര്‍ കര്‍ഷകന്‍റെ മൃതശരീരത്തിന്റെ നീളം അളന്നു. വെറും ആറടി മാത്രം. അങ്ങനെ അയാള്‍. ആറടിമണ്ണിന്റെഅവകാശിയായിത്തീര്ന്നു. സമ്പത്തിനോടുള്ള അമിതമായ ആഗ്രഹം ജീവനെത്തന്നെനഷ്ടപ്പെടുത്തുന്നതിന്റെ ഉത്തമദൃഷ്ടാന്തകഥയാണിത്. സമഗ്രത തേടുന്ന മനുഷ്യജീവിതത്തില്‍ സമ്പത്തിന്‍റെ സ്ഥാനവും സാംഗത്യവും ഏതുവിധത്തിലാണെന്ന് നാംഗ്രഹിച്ചിരിക്കേണ്ടതാണ്. സമ്പത്തിനെ നിരാകരിക്കുന്നതോ സമ്പത്തില്‍ പ്രത്യാശവയ്ക്കുന്നതോ അല്ല ശരിയായ നിലപാട്: മറിച്ച് സമ്പത്തിനെ നീതിപൂര്വ്വംവിനിയോഗിക്കുന്നതാണ്.
സമ്പത്ത് ദൈവദാനം
ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ച ഉണ്ടാകണമെന്ന് ഒട്ടുമിക്കവരും ആഗ്രഹിക്കുന്നു. ഈ ആഗ്രഹം അതില്‍തന്നെ തെറ്റല്ല. കാരണം, മനുഷ്യജീവിതം എല്ലാവിധത്തിലും മെച്ചപ്പെട്ടതായിരിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. ദൈവം നല്‍കുന്ന ദാനമാണ് സമ്പത്ത്. ദൈവത്തില്‍ ആശ്രയിക്കുന്നവന് ഒന്നിന്‍റെയും കുറവുണ്ടാവുകയില്ലഎന്ന് സങ്കീര്‍ത്തകന്‍ പറയുന്നു: "കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനുംകുറവുണ്ടാവുകയില്ല" (സങ്കീ.23:1). ദൈവാശ്രയത്തില്‍ കഴിയുന്നവനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുന്നുവെന്നതിന് നിരവധി തെളിവുകള്‍ വിശുദ്ധഗ്രന്ഥത്തിലുണ്ട്.ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ ധനം ആവശ്യമാണെന്നും നല്ലവനായ ദൈവംഅതു നമുക്കു നല്‍കാന്‍ ഇഷ്ടപ്പെടുന്നു എന്നുമാണ് മനസ്സിലാക്കേണ്ടത്. നമുക്കുംനമ്മുടെ കുടുംബത്തിനും ദൈവം നല്‍കിയ സമ്പത്തിനെപ്രതി നാം ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം. സമ്പത്ത് തന്‍റെയും മറ്റുള്ളവരുടെയും നډയ്ക്കായിനല്കിയിരിക്കുന്ന ദാനമാണെന്ന് തിരിച്ചറിയാന്‍ വിവേകിയായ മനുഷ്യനേ കഴിയുകയുള്ളൂ. ധനത്തില്‍ അഹങ്കരിക്കുന്നവര്‍ നാശത്തില്‍ നിപതിക്കും.നമ്മള്‍ സമ്പത്തിന്‍റെ കാര്യസ്ഥര്‍
സമ്പത്ത് നമ്മുടെ സ്വന്തമല്ല, ദൈവം നല്‍കിയ സമ്പത്തിന്‍റെ കാര്യസ്ഥര്‍ മാത്രമാണു നാം. ഇതാണ് സമ്പത്തിനെസംബന്ധിച്ച് ക്രൈസ്തവമായ കാഴ്ചപ്പാട്. സമ്പത്തിന്‍റെ ഉടയവനായ ദൈവത്തിന്‍റെ ഇഷ്ടമനുസരിച്ച് വേണം സമ്പത്ത് ചെലവഴിക്കാന്‍. നമ്മള്‍ ഒരിക്കലും സമ്പത്തിന്‍റെ അടിമയാകരുത്. സമ്പത്തിനെ നാംയഥോചിതം കൈകാര്യം ചെയ്യുകയും ഉപയോഗിക്കുകയും വേണം.സമ്പത്തിനുള്ള അവകാശം
എല്ലാ മനുഷ്യര്‍ക്കും സമ്പത്തിനുള്ള അവകാശമുണ്ട്. എന്നാല്‍ ഈ അവകാശംഒരിക്കലും അന്യന്‍റെ അവകാശത്തിലുള്ള കൈകടത്തലോ അന്യന്റെഅവകാശത്തിന്റെ നിഷേധിക്കലോ ആകാന്‍ പാടില്ല. സഭ സ്വകാര്യ സ്വത്തവകാശത്തെപ്രോത്സാഹിപ്പിക്കുന്നുണ്ട്. മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിനും വളര്ച്ചയ്ക്കുംസഹായിക്കും എന്നതാണ് അതിനുകാരണം. എന്നാല്‍ ധനസമ്പാദനം ഒരിക്കലുംസാമൂഹ്യ നീതിക്കു വിരുദ്ധമാകാനും പാടില്ല എന്നതാണ് സഭയുടെ പ്രബോധനം.സമ്പത്തിന്‍റെ സമ്പാദനം
ജീവിതവിജയത്തിന് സമ്പത്ത് ഒരു അവശ്യഘടകമാണ്. അതിനാല്‍ ന്യായമായ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കാനും അതു സംരക്ഷിക്കാനും നമുക്ക് അവകാശമുണ്ട്.സമ്പത്തു നേടാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കാനും ഉപയോഗപ്പെടുത്താനും ശ്രമിക്കാവുന്നതാണ്. എന്നാല്‍ എല്ലാം ദാനമായി നല്‍കുന്ന ദൈവത്തെ മറന്നു നാംപ്രവര്ത്തിക്കരുത്. ദൈവം അനുവദിക്കുന്നതു കൊണ്ടാണ് സ്വന്തം കഴിവുകളുംആരോഗ്യവുമൊക്കെ ഉപയോഗിച്ച് നാം സമ്പത്തു നേടുന്നത്. ഇസ്രായേല്‍ ജനതയോട്ദൈവം പറഞ്ഞ വാക്കുകള്‍ ഇന്ന് നമ്മോടും അവിടുന്ന് ആവര്‍ത്തിക്കുന്നു: "എന്റെശക്തിയും എന്‍റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഈ സമ്പത്തെല്ലാം നേടിത്തന്നതെന്ന് ഹൃദയത്തില്‍ നിങ്ങള്‍ പറയരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്സ്മരിക്കണം. എന്തെന്നാല്‍, നിങ്ങളുടെ പിതാക്കډാരോടു ചെയ്ത ഉടമ്പടി ഇന്നുംനിറവേറ്റുന്നതിനുവേണ്ടി സമ്പത്ത് നേടാന്‍ അവിടുന്നാണ് നിങ്ങള്‍ക്കു ശക്തി തരുന്നത്" (നിയമാ. 8:17-18).അന്യായമായ ധനസമ്പാദനം
സമ്പത്ത് ദൈവികദാനമാണെങ്കിലും അന്യായമായി സമ്പാദിക്കുന്ന ധനംദൈവദാനമാണെന്നു കരുതുന്നത് ശരിയല്ല ജറെമിയ പ്രവാചകനിലൂടെ ദൈവം പറയുന്നു: "എന്‍റെ ജനത്തിനിടയില്‍ ദുഷ്ടډാര്‍ കടന്നുകൂടി , വേടډാരെപ്പോലെപതിയിരിക്കുന്നു; അവര്‍ കെണിയൊരുക്കി മനുഷ്യരെ കുടുക്കിലാക്കുന്നു. കൂട്ടില്പക്ഷികളെന്നപോലെ അവരുടെ ഭവനങ്ങളില്‍ വഞ്ചനനിറഞ്ഞിരിക്കുന്നു. അങ്ങനെഅവര്‍ വമ്പډാരും പണക്കാരുമായി. അവര്‍ തടിച്ചു കൊഴുത്തു. അവരുടെ ദുഷ്ടതയ്ക്ക് അതിരില്ല. അവരുടെ വിധികള്‍ നീതിയുക്തമല്ല. അനാഥര്‍ക്കുവേണ്ടി അവര്നിലകൊള്ളുന്നില്ല; ദരിദ്രരുടെ അവകാശം സംരക്ഷിക്കുന്നില്ല" (ജറ.5:26-28). ദൈവത്തിനു നിരക്കാത്ത രീതിയില്‍ ധനം സമ്പദിക്കുന്നതും വിനിയോഗിക്കുന്നതുംതെറ്റാണെന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു.അധ്വാനിക്കാതെ പണം സമ്പാദിക്കാമെന്നു ചിന്തിക്കുന്നതും തെറ്റാണ്. അങ്ങനെചിന്തിക്കുന്നവരെ പ്രലോഭിപ്പിക്കുന്ന സംവിധാനങ്ങളും പ്രസ്ഥാനങ്ങളും നിലവിലുണ്ട്.മറ്റുള്ളവരുടെ അധ്വാനത്തിന്‍റെ പ്രതിഫലം അന്യായമായി കൈവശപ്പെടുത്തുന്നത്അനീതിയാണ്. അന്യായമായ സ്വത്ത്സമ്പാദനം രക്ഷയുടെ അനുഭവത്തില്‍ നിന്നുംനമ്മെ അകറ്റും. സക്കേവൂസിന്‍റെ ജീവിതകഥ ഇതാണ് നമ്മെ പഠിപ്പിക്കുന്നത്. ശരിയായ അദ്ധ്വാനത്തിലൂടെ നേടുന്ന സമ്പത്തു മാത്രമേ ജീവിതത്തിന് ഉപകരിക്കുകയുള്ളൂ എന്ന സത്യം നാം ഗ്രഹിക്കണം. അതനുസരിച്ച് പ്രവര്‍ത്തിക്കണം.എല്ലാവര്‍ക്കും ആവശ്യത്തിനുള്ളത് ഈ ലോകത്തുണ്ട്. മനുഷ്യോചിതമായിജീവിക്കാന് ആവശ്യമായവിധം പ്രപഞ്ചവസ്തുക്കള്‍ ഉപയോഗിക്കാന്‍ എല്ലാവര്ക്കുംഅവകാശമുണ്ട്. ഈ അടിസ്ഥാനത്തിലായിരിക്കണം നാം സമ്പത്ത് സമ്പാദിക്കുകയുംഉപയോഗിക്കുകയും ചെയ്യേണ്ടത്. സങ്കീര്‍ത്തകന്‍ ഓര്‍മ്മിപ്പിക്കുന്നു: "ചൂഷണത്തില്ആശ്രയിക്കരുത്, കവര്‍ച്ചയില്‍ വ്യര്‍ത്ഥമായി ആശവയ്ക്കരുത്. സമ്പത്തു വര്ദ്ധിച്ചാല്അതില് മനസ്സുവയ്ക്കരുത്" (സങ്കീ.62:10).സമ്പത്തിന്‍റെ വിനിയോഗം
ദൈവാനുഗ്രഹം കൊണ്ടാണ് പണം സമ്പാദിക്കാന്‍ കഴിയുന്നതെന്ന തിരിച്ചറിവുള്ള ഒരാള്‍ ഒരിക്കലും സമ്പത്ത് ദുരുപയോഗം ചെയ്യുകയില്ല. ധൂര്‍ത്തരും മദ്യപാനികളും പറയാറുള്ളതുപോലെ, ഞാനുണ്ടാക്കിയ പണം ഞാന്‍ ഇഷ്ടമുള്ളതുപോലെചെലവഴിക്കും എന്നു ചിന്തിക്കാന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനിക്കു കഴിയില്ല.കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും നډയ്ക്കുവേണ്ടി പണം ചെലവഴിക്കാന്നമുക്കു ബാധ്യതയുണ്ട്. സമ്പത്തിന്‍റെ സാമൂഹികമാനം കണക്കിലെടുത്തേ അത്വിനിയോഗിക്കാവൂ. ദൈവത്തില്‍ നിന്ന് സമ്പത്തു സ്വീകരിച്ച വ്യക്തി അത് അപരനുമായി പങ്കുവയ്ക്കാനും മനസ്സു കാണിക്കണം.മഹാനായ വി. ബേസില്‍ പറയുന്നു:" നിങ്ങളുടെ അലമാരയില്‍ നിങ്ങള്സൂക്ഷിച്ചിരിക്കുന്ന അപ്പം നിങ്ങളുടേതല്ല, അത് വിശക്കുന്നവരുടേതാണ്. നിങ്ങളുടെഅലമാരയില് നിങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ നിങ്ങളുടേതല്ല, അത്നഗ്നര്ക്ക് അവകാശപ്പെട്ടതാണ്". ഈ ബോധ്യത്തോടെ നമ്മുടെ സമ്പത്ത്പാവപ്പെട്ടവരുമായി പങ്കുവയ്ക്കുവാന്‍ നമുക്കു കഴിയണം.അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം വിവേകത്തോടെ ചെലവഴിക്കാന്‍ ശ്രദ്ധിക്കണം.ധൂര്‍ത്തും ലുബ്ധും ഒരുപോലെ ഒഴിവാക്കേണ്ട തിډകളാണ്. ആവശ്യങ്ങള്‍ക്കു പണംചെലവഴിക്കാതിരിക്കുന്നതും അനാവശ്യമായി പണം ചെലവഴിക്കുന്നതും ക്രൈസ്തവമല്ല. സമ്പത്തിന്‍റെ ശരിയായ ഉപയോഗം നമ്മുടെ സാമ്പത്തികനിലയെ ഭദ്രമാക്കും.കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സുരക്ഷിതത്വത്തിനും അതു സഹായിക്കും.പതിനൊന്നാം പീയൂസ് മാര്‍പാപ്പയുടെ ഉദ്ബോധനം ഇവിടെ ശ്രദ്ധേയമാണ്: ദുരുപയോഗം കൊണ്ടോ ഉപയോഗരാഹിത്യം കൊണ്ടോ സ്വത്തിനെ നശിപ്പിക്കാനോ നഷ്ടപ്പെടുത്താനോ പാടുള്ളതല്ല. വി.തോമസ് അക്വീനാസ് പറയുന്നു: "മനുഷ്യന്‍ തന്റെഭൗതികസ്വത്ത് സ്വന്തമായി കരുതരുത്. മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ അവരുമായിമടികൂടാതെ പങ്കുവയ്ക്കാനുള്ള പൊതുസ്വത്തായി കരുതണം". എന്നാല്‍ മാത്രമേധനത്തെക്കുറിച്ചുള്ള ദൈവികപദ്ധതി ഫലമണിയുകയുള്ളൂ.ഉത്തരം കണ്ടെത്താം