പാഠം 8
സ്നേഹിക്കാനും ജീവന്‍ നല്കാനും
-
"ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം സ്നേഹമാണ്" എന്ന വില്യം ടെമ്പിളിന്റെ വാക്കുകള്‍ വളരെ അര്‍ത്ഥസമ്പുഷ്ടമാണ്. ദൈവത്തിന്‍റെ അനന്തസ്നേഹത്തിന്റെ പ്രകാശനങ്ങളാണ് ഈ പ്രപഞ്ചവും സര്‍വജീവജാലങ്ങളും മനുഷ്യരായ നമ്മളും. സ്നേഹിക്കുക എന്ന ഏകദൗത്യം നല്‍കിയാണ് ദൈവം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുള്ള കഴിവോടും ആഗ്രഹത്തോടുംകൂടിയാണ് ഓരോമനുഷ്യനും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. സ്നേഹമാണഖിലസാരമൂഴിയില്‍ എന്ന കവിവാക്യം ഇക്കാര്യത്തിന് അടിവരയിടുന്നു. ജീവിതത്തിന്‍റെ സമസ്തമേഖലകളിലും ശക്തിയും സൗന്ദര്യവും പകരുന്ന സിദ്ധിവിശേഷമാണ് സ്നേഹം. ഈസ്നേഹം പകരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.ദൈവം സ്നേഹം തന്നെയാണ്. അവിടുന്ന് സ്നേഹത്തിന്‍റെ പാരമ്യത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. സ്നേഹിക്കാനും സൃഷ്ടിക്കാനുമുള്ള ദൈവത്തിന്‍റെ കഴിവില്അവിടുന്ന് മനുഷ്യരെ പങ്കുകാരാക്കി. സ്നേഹിക്കാന്‍ മാത്രമല്ല, അതിലൂടെ ജീവന്നല്കാനുമുള്ള വരദാനം മനുഷ്യനു ലഭിച്ചു. സന്താനങ്ങളെ ജനിപ്പിക്കാനുള്ള കഴിവ്ഇതില് ഉള്‍പ്പെടുന്നു. ആദിമനുഷ്യരെ അനുഗ്രഹിച്ചുകൊണ്ട് ദൈവം പറഞ്ഞു."സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍" (ഉല്പ. 1:28).
ലൈംഗികത ദൈവദാനം
പുതിയ തലമുറയ്ക്ക് ജډം നല്കാനുള്ള കഴിവ് എല്ലാ ജീവജാലങ്ങളുടേയുംമുഖ്യസവിശേഷതയാണ്. എന്നാല്‍ മനുഷ്യരെ സംബന്ധിച്ച് ജീവശാസ്ത്രപരമായഒരു കാര്യം മാത്രമായി സന്താനോല്പാദനം മാറുന്നില്ല. അത് ദൈവത്തിന്‍റെ സൃഷ്ടികര്‍മത്തില്‍ പങ്കുചേരലും, സ്നേഹത്തിന്‍റെ പങ്കുവയ്ക്കലുമാണ്. സ്ത്രീപുരുഷډാര്‍ക്ക് പരസ്പരം സ്നേഹിക്കാനും അതിലൂടെ പുതിയ തലമുറയ്ക്ക് ജډംനല്കാനും വേണ്ടി ദൈവം അവരില്‍ നിക്ഷേപിച്ച കഴിവുകളുടെയും വികാരങ്ങളുടെയും വാസനകളുടെയും ആകെത്തുകയാണ് ലൈംഗികത അഥവാ സെക്സ്.ലൈംഗികത ദൈവം മനുഷ്യന് നല്‍കിയിരിക്കുന്ന വിലപ്പെട്ട ദാനമാണ്. അതിനാല്‍ അത് നല്ലതും വിശുദ്ധവുമാണ്. സ്നേഹം ചൊരിയാനും ജീവന്‍ പകരാനുംസമൂഹത്തെ കെട്ടിപ്പടുക്കാനും ലൈംഗികത കാരണമാകുന്നു. ശൈശവം, ബാല്യം,കൗമാരം, യൗവനം, മുതലായ ഘട്ടങ്ങളിലൂടെ ലൈംഗികത വളരുകയും പൂര്ണത്നേടുകയും ചെയ്യുന്നു. ബാല്യം പിന്നിട്ട് കൗമാരത്തിലേക്ക് പ്രവേശിക്കുന്നതോടെഓരോ വ്യക്തിയിലും ചില ശാരീരിക-മാനസിക വ്യതിയാനങ്ങള്‍ സംഭവിക്കുന്നു.ലൈംഗികവികാരങ്ങള്‍ ഉണരുന്നതും ഇക്കാലത്താണ്. അവ ലൈംഗിക വളര്ച്ചയുടെസ്വഭാവിക ലക്ഷണങ്ങളാണ്. ലൈംഗികത എന്ന ദൈവദാനത്തെക്കുറിച്ച് നാം നന്ദിയുള്ളവരായിരിക്കണം. മാത്രമല്ല, ലൈംഗികപക്വത നേടുവാന്‍ വേണ്ടി നാം ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യണം.ലൈംഗികത ഒരു സര്‍ഗശക്തി
ലൈംഗികത ദൈവം മനുഷ്യന് നല്‍കിയിട്ടുള്ള വലിയ സര്‍ഗശക്തിയാണ്. മാനസികവും വൈകാരികവുമായ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതിന് പ്രാപ്തരാക്കുന്നത് ലൈംഗികതയാണ്. സ്വന്തം ലൈംഗികതയെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മാത്രമേ മറ്റുള്ളവരുടെ ലൈംഗികതയെവിലമതിക്കാനും ആദരിക്കാനും കഴിയൂ. ഈ മനോഭാവം ജീവിതത്തെ കൂടുതല്സര്ഗാത്മകമാക്കാന് സഹായിക്കും.വളര്‍ച്ച പ്രാപിക്കുക എന്നത് ജീവനുള്ളവയുടെ സവിശേഷതയാണ്. ലൈംഗികപക്വത എന്നത് മനുഷ്യന്‍റെ വളര്‍ച്ചയുടെ ഭാഗമാണ്, ലൈംഗികവികാരം ഉണരുന്നകൗമാരപ്രായത്തില് അതിനെ നിയന്തിക്കാനുള്ള വിവേകം നേടാന്‍ പരിശ്രമിക്കണം.സമഗ്രമായ ജീവിതവിജയം നേടാനും ദൈവത്തെ മഹത്വപ്പെടുത്താനുംഉദ്ദേശിക്കപ്പെട്ടിട്ടുള്ള നമ്മുടെ വ്യക്തിത്വത്തെ വഴിതെറ്റിയ ലൈംഗികത തകര്ക്കാന്അവസരം നല്‍കരുത്. പക്വമായ ജീവിതവീക്ഷണവും ഉത്തമമായ ബോധ്യങ്ങളുംലൈംഗികതയെ ജീവിതത്തിന്‍റെ ക്രിയാത്മകശക്തിയായി പ്രയോജനപ്പെടുത്താന്‍ കഴിയും.എന്നാല്‍ ചിലരെയെങ്കിലും ലൈംഗികത തകര്ച്ചയിലേക്കുംഅപഭ്രംശങ്ങളിലേക്കും നയിക്കാറുണ്ട്. ദൈവമഹത്വത്തിനായി ലൈംഗികതയെ ഉപയോഗിക്കുന്നവര്‍ക്ക് അത് ക്ഷേമത്തിന് കാരണമാകുന്നു; മറിച്ചായാല്‍ അവരുടെ നാശത്തിനും. ലൈംഗിക കഴിവുകള്‍ ദുരുപയോഗിക്കാനുള്ള സാഹചര്യങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ചീത്ത കൂട്ടുകെട്ടുകളും അശ്ലീല പുസ്തകങ്ങളും സിനിമകളും തെറ്റായമാധ്യമബന്ധങ്ങളും ലൈംഗികതയുടെ ദുരുപയോഗത്തിന് വഴിതെളിക്കും. സ്വയംഭോഗം, സ്വവര്‍ഗഭോഗം, വ്യഭിചാരം തുടങ്ങിയ തിډകളില്‍ ഏര്‍പ്പെട്ട് ലൈംഗികതയെസംബന്ധിച്ചുള്ള ദൈവിക പദ്ധതിയില്‍നിന്ന് വ്യതിചലിക്കാതിരിക്കാന്‍ ചെറുപ്പംമുതല്‍ ശ്രദ്ധിക്കണം. ദൈവിക നിയമങ്ങള്‍ക്കും സډാര്‍ഗനിയമങ്ങള്‍ക്കും വിരുദ്ധമായി ലൈംഗിക കഴിവുകളെ ഉപയോഗിക്കുന്നത് ഗൗരവമുള്ള തിډയാണ്; ലൈംഗികതയെ സ്വയം ദുരുപയോഗിക്കുന്നതും മറ്റുള്ളവര്‍ക്ക് ദുരുപയോഗിക്കാന്‍ അനുമതിനല്‍കുന്നതും തെറ്റാണ്. ഇത്തരം സാഹചര്യങ്ങളും സാധ്യതകളും ഒഴിവാക്കാന്‍ നാംസദാ ജാഗ്രതയുള്ളവരായിരിക്കണം.മനുഷ്യന്‍: സ്ത്രീയും പുരുഷനും
"ദൈവത്തിന്‍റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായിഅവരെ സൃഷ്ടിച്ചു" (ഉല്പ. 1:27). വ്യത്യസ്ത സ്വഭാവത്തോടും പ്രകൃതത്തോടും കൂടിയാണ് ദൈവം സ്ത്രീയും പുരുഷډാരെ സൃഷ്ടിച്ചത്. അതേസമയം വ്യക്തികള്‍ എന്നനിലയില്‍ സ്ത്രീയും പുരുഷനും തുല്യരാണ് സ്വാതന്ത്ര്യവും തീരുമാനമെടുക്കാനുള്ളകഴിവും ഉത്തരവാദിത്വബോധവുമെല്ലാം ഇരുകൂട്ടര്‍ക്കും ഉണ്ട്. എന്നാല്‍ ശാരീരികമായി അവര്‍ വ്യത്യസ്തരാണ്. അതിനാല്‍ മാനസികഭാവങ്ങള്‍ക്കും വികാരങ്ങള്ക്കുംവ്യത്യസ്തതയുണ്ട്. ഈ വൈജാത്യം പരസ്പര വിരുദ്ധമല്ല, മിറച്ച് പരസ്പരപൂരകമാണ്. വ്യത്യസ്തത പുലര്‍ത്തുമ്പോള്‍ത്തന്നെ പരസ്പരം അറിഞ്ഞും ആദരിച്ചും പൂര്‍ണതയിലേക്ക് വളരാനാണ് സ്ത്രീപുരുഷډാരെ ദൈവം സൃഷ്ടിച്ചത്.ഒരു വ്യക്തി സ്ത്രീയോ പുരുഷനോ ആയി ജനിക്കുന്നത് ദൈവനിശ്ചയപ്രകാരമാണ്. ദൈവം പറയുന്നു: "മാതാവിന്‍റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനുമുമ്പോ ഞാന്‍ നിന്നെ അറിഞ്ഞു" (ജറ.1:4). നമ്മുടെ ശരീരവും മനസ്സും ആത്മാവുമെല്ലാം രൂപപ്പെടുത്തിയത് ദൈവമാണ്. നാമോരോരുത്തരും സ്ത്രീയോ പുരുഷനോആയിരിക്കുന്നതില് അഭിമാനിക്കുകയും ദൈവത്തിനു നന്ദിപറയുകയും വേണംദൈവപദ്ധതി പ്രകാരം പ്രവര്‍ത്തിക്കാന്‍ സ്ത്രീയും പുരുഷനും ഒരുപോലെപരിശ്രമിക്കണം. സ്ത്രീപുരുഷ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ചിന്തയും വാക്കും പ്രവൃത്തിയും വളര്‍ത്തിയെടുക്കാന്‍ ഓരോരുത്തരും ശ്രമിക്കണം.വിവാഹം: രക്ഷാകരവിളി
തന്‍റെ സ്നേഹത്തിലും സൃഷ്ടികര്‍മ്മത്തിലും പങ്കുചേരുവാന്‍ വിവാഹജീവിതത്തിലൂടെ സ്ത്രീപുരുഷډാരെ ദൈവം വിളിക്കുന്നു. ഈ വിളി സ്വീകരിക്കുന്നതിലൂടെയാണ് തങ്ങളുടെ വിവാഹ ജീവിതത്തെ വിശുദ്ധീകരിക്കാന്‍ വിവാഹിതര്‍ക്കു സാധിക്കുന്നത്.ക്രൈസ്തവവീക്ഷണത്തില്‍ വിവാഹമെന്നത് സ്ത്രീയും പുരുഷനും ഒരുമിച്ചുജീവിക്കുന്നതിനായി നടത്തുന്ന ഒരു ഉടമ്പടി മാത്രമല്ല, വിശുദ്ധമായൊരു കൂദാശയുമാണ്. ഇതുവഴി സ്ത്രീപുരുഷډാര്‍ ഒരിക്കലും വേര്‍പെടുത്താന്‍ കഴിയാത്ത ഒരുബന്ധത്തിലേക്കും ഐക്യത്തിലേക്കും കടന്നുവരുന്നു. ക്രിസ്തു തന്നെത്തന്നെ ദാനമായി സഭയ്ക്കു നല്‍കിയതു പോലെയും സഭ ക്രിസ്തുവിന് വിധേയയായിരിക്കുന്നതുപോലെയും വിവാഹത്തില്‍ പരസ്പരം സമര്‍പ്പിക്കാന്‍ ദമ്പതികള്‍ കടപ്പെട്ടിരിക്കുന്നു (എഫേ. 5:22-25).ദൈവം യോജിപ്പിച്ച ബന്ധമാണ് വിവാഹത്തിലൂടെ രൂപംകൊള്ളുന്നത്. അതിനാല്‍ ക്രൈസ്തവ വിവാഹത്തിന്‍റെ സവിശേഷതയായി അവിഭാജ്യത നിലകൊള്ളുന്നു. ഈശോ പഠിപ്പിക്കുന്നു: "ദൈവം യോജിപ്പിച്ചത് മനുഷ്യന് വേര്പെടുത്താതിരിക്കട്ടെ" (മത്താ.19:6). ദമ്പതികള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം വൈവാഹികബന്ധം നിലനില്‍ക്കുന്നു. വി.പൗലോസ് ശ്ലീഹാ ഈ ബന്ധത്തെ ക്രിസ്തുവും സഭയുംതമ്മിലുള്ള ബന്ധത്തോടാണ് ഉപമിക്കുന്നത്.ദൈവസന്നിധിയില്‍ ദമ്പതിമാര്‍ തമ്മില്‍ നടത്തുന്ന ഉടമ്പടിയാണ് വിവാഹം.പൂര്‍ണമായ അറിവോടും സ്വാതന്ത്ര്യത്തോടും കൂടിയെടുക്കുന്ന തീരുമാനമാണ് വിവാഹസമ്മതത്തിന്റെ അടിസ്ഥാനം. പക്വത കൈവന്ന വ്യക്തികള്‍ നല്‍കുന്ന സമ്മതമാണ്ഉടമ്പടിക്ക് ആധാരമായിത്തീരുന്നത്. 'സഭ ആധുനികലോകത്തില്‍' എന്ന പ്രമാണരേഖ പഠിപ്പിക്കുന്നു: "സ്രഷ്ടാവു സ്ഥാപിച്ചതും അവിടുത്തെ നിയമങ്ങളില്‍ അധിഷ്ഠിതവുമായ വൈവാഹികജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും പരസ്പര ഐക്യംഅലംഘനീയവും വ്യക്തിപരവുമായ സമ്മതത്തില്‍ അഥവാ ഉടമ്പടിയില്‍ സ്ഥിരീകൃതമാണ്" (ഏട.48).വിവാഹത്തിലൂടെ ദമ്പതികള്‍ പരസ്പരം സമര്‍പ്പിക്കുന്നു. തങ്ങള്ക്കുണ്ടാകുന്നസന്താനങ്ങള്ക്കായും അവര്‍ തങ്ങളെത്തന്നെ അര്‍പ്പിക്കുന്നു. സ്ത്രീയും പുരുഷനുംതമ്മിലുള്ള പരസ്പര സമര്‍പ്പണത്തിന്‍റെ ഏറ്റവും ശക്തമായപ്രകാശനമാണ് ദാമ്പത്യജീവിതത്തിലെ ലൈംഗികബന്ധം. സ്നേഹം പ്രകടിപ്പിക്കാനും സന്താനങ്ങളെ ജനിപ്പിക്കാനുമുള്ള ദൈവികപദ്ധതിയാണത്. ദമ്പതികള്‍ക്ക് അന്യോന്യം സ്നേഹംപങ്കുവയ്ക്കാനും പരസ്പരം ശക്തിപകരാനും സഹായിക്കുന്ന ഒരു അവസരംകൂടിയാണ് ലൈംഗികബന്ധം.വിവാഹത്തിനുമുമ്പും വിവാഹത്തിനു പുറത്തുള്ള ലൈംഗികപ്രവൃത്തികള്പ്രമാണലംഘനവും ഗൗരവമേറിയ തിډയുമായി മാറുന്നത് അവ ലൈംഗികതയുടെലക്ഷ്യങ്ങള്ക്ക് എതിരായതുകൊണ്ടാണ്. അതിനാല്‍ ഓരോരുത്തരും വിവാഹം രക്ഷാകരമായ വിളിയായി കരുതുകയും അതില്‍ ശരിയായ ഒരുക്കത്തോടെ പ്രവേശിക്കാന്തയ്യാറാവുകയും വേണം. തന്‍റെ ജീവിതപങ്കാളിയോടുള്ള ബന്ധത്തില്‍ മലിനമാകാത്ത മനസ്സും കളങ്കമേശാത്ത ശരീരവുമായി നിലനില്‍ക്കാന്‍ ദമ്പതികള്‍ക്ക് കഴിയണം. അപ്പോഴേ പരസ്പരം വളര്‍ത്താനും ശക്തിപ്പെടുത്താനും ദമ്പതികള്‍ക്ക് കഴിയൂ.ബ്രഹ്മചര്യ ജീവിതം
വിവാഹം ഒരു ദൈവവിളിയായിരിക്കുന്നതുപോലെ തന്നെ രക്ഷാകരമായമറ്റൊരു ദൈവികവിളിയാണ് ബ്രഹ്മചര്യജീവിതം. സ്വര്‍ഗരാജ്യത്തെപ്രതി ജീവിതംസമര്പ്പിക്കാന് തയ്യാറാകുന്ന ബ്രഹ്മചാരികള്‍ തങ്ങളുടെ മനസ്സും ശരീരവും പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. പരിപക്വമായതിരുമാനത്തിലൂടെ സ്വന്തം ലൈംഗികശക്തിയെ സ്നേഹത്തിന്‍റെയും സേവനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രഹ്മചാരികള്‍ അര്‍പ്പിക്കുന്നു. ദൈവരാജ്യത്തെപ്രതി ബ്രഹ്മചര്യം അനുഷ്ഠിച്ചു ജീവിക്കുകയെന്നത് ഒരു ദൈവികദാനമാണ്.സവിശേഷമായ ഈ വിളി ലഭിച്ചവര്‍ക്കല്ലാതെ ഇത് സ്വീകരിക്കുവാന്‍ സാധ്യമല്ല(മത്താ. 19:11). അവിഭക്തമായ ഹൃദയത്തോടുകൂടെ കര്ത്താവിന്ശുശ്രൂഷചെയ്യുവാനായി ജീവിതം സമര്‍പ്പിച്ചവരുമാണ് ബ്രഹ്മചാരികള്‍ (1 കൊറി.7:34-35). ലോകത്തിന്‍റേതാകാതെ ലോകത്തില്‍ ജീവിക്കാനുള്ള വെല്ലുവിളിയാണ്ബ്രഹ്മചാരികള്ക്കുള്ളത്.വൈദികരും സന്യസ്തരും മറ്റു സമര്‍പ്പിതരും ഈ വെല്ലുവിളിഏറ്റെടുത്തവരാണ്. വിഭജിതമാകാത്ത ഹൃദയത്തോടെ ദൈവത്തിനായി , സ്വയം നല്‍കുന്നതിലൂടെ പ്രത്യേകമായവിധം ഇവര്‍ ദൈവത്തിന്‍റെ സ്വന്തമായിത്തീരുന്നു.അവരിലൂടെ ദൈവം തന്‍റെ ജനത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയുംഅനുഗ്രഹിക്കുകയും ചെയ്യുന്നു. ലൈംഗികതയുടെ ഒരു ഉദാത്തഭാവമായിട്ടാണ്ബ്രഹ്മചര്യജീവിതത്തെ സഭ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.ബ്രഹ്മചാരിയായ ഈശോയെ ഏറ്റവും അടുത്ത് അനുകരിക്കുന്നതിനുള്ള മാര്‍ഗംകൂടിയാണ് ബ്രഹ്മചര്യജീവിതം.ലൈംഗികത ദൈവദാനമാണ്. സ്നേഹിക്കാനും ജീവന്‍ പകരാനും നമ്മെസഹായിക്കുന്ന സര്‍ഗശക്തിയാണത്. ഈ ദാനത്തിന്‍റെ മഹനീയത മനസ്സിലാക്കിഅവരവരുടെ ജീവിതാവസ്ഥയ്ക്കനുസൃതമായ വിധത്തില്‍ ലൈംഗിക വിശുദ്ധിപാലിക്കാന്‍ കടപ്പെട്ടവരാണ് നാം. വിവാഹ ജീവിതത്തിന്‍റെ മഹനീയതസംരക്ഷിക്കാനും ബ്രഹ്മചര്യ ജീവിതത്തിന്‍റെ പരിശുദ്ധി കാത്തുസൂക്ഷിക്കാനുംലൈംഗികത ദൈവദാനമാണെന്ന തിരിച്ചറിവ് നമ്മെ സഹായിക്കും. ദൈവത്തിന്റെസ്നേഹത്തിലും സൃഷ്ടികര്‍മ്മത്തിലും നമ്മെ പങ്കുകാരാക്കുന്ന ഈമഹാദാനത്തെക്കുറിച്ച് നമുക്ക് നന്ദിയുള്ളവരാകാം. ലൈംഗികവിശുദ്ധി പാലിച്ചുജീവിച്ചുകൊണ്ട് നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം.1. ചര്‍ച്ച ചെയ്യാം
1. ലൈംഗികത മനുഷ്യന്‍റെ സകല പ്രവര്‍ത്തനങ്ങളേയും സ്വാധീനിക്കുന്നസര്ഗശക്തിയാണ്.2. ലൈംഗികതയെ ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രവണതകളോടുംപ്രസ്ഥാനങ്ങളോടും സാഹചര്യങ്ങളോടും ഒരു ക്രിസ്ത്യാനി പുലര്ത്തേണ്ടമനോഭാവം.?2. ഉത്തരം കണ്ടെത്താം
1. ലൈംഗികത ദൈവദാനമാണ്.സമര്‍ത്ഥിക്കുക.2. ലൈംഗികത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?3. ലൈംഗികത മനുഷ്യന്‍റെ സകല പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നസര്ഗശക്തിയാണ്. വ്യക്തമാക്കുക.4. വിവാഹം ഒരു രക്ഷാകരവിളിയാണ് എന്നതുകൊണ്ട് നിങ്ങള്‍ എന്ത്അര്ത്ഥമാക്കുന്നു?5. ലൈംഗികതയുടെ ഉദാത്ത ഭാവമാണ് ബ്രഹ്മചര്യജീവിതം. വിശദമാക്കുക.3. പ്രവര്‍ത്തിക്കാം
കുടുംബജീവിതത്തിന്‍റെ മഹനീയത വ്യക്തമാക്കുന്ന വാര്‍ത്തകളും,ലേഖനങ്ങളും ശേഖരിച്ച് ക്ലാസ്സില്‍ അവതരിപ്പിക്കുക.4. ദൈവവചനം വായിക്കാം
മത്താ. 19:3-12.ഉത്തരം കണ്ടെത്താം