പാഠം 7
ജീവന്‍റെ മൂല്യവും മഹത്വവും
-
2004 മെയ് 16-ാം തീയതി പരിശുദ്ധപിതാവ് ജോണ്‍ പോള്‍ 2-ാം മന്‍ മാര്പാപ്പഇറ്റലിക്കാരിയായ ജാന്ന ബെറേത്ത മോളയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ജീവന്റെമഹത്വം മനസ്സിലാക്കുകയും തന്‍റെ കുഞ്ഞിന്‍റെ ജീവന്‍ സംരക്ഷിക്കാന്‍വേണ്ടി സ്വന്തംജീവന് സമര്‍പ്പിക്കാന്‍ പോലും തയ്യാറാവുകയും ചെയ്ത വിശുദ്ധയായിരുന്നു അവള്‍.ഒരു സ്ത്രീ എന്ന നിലയിലും ഭാര്യ എന്ന നിലയിലും അമ്മയെന്ന നിലയിലും ഡോക്ടര്‍എന്ന നിലയിലും ജീവനെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്ത വിശുദ്ധജാന്നയുടെ ജീവിതം ജീവനെ ആദരിക്കുകയും ജീവസംരക്ഷണത്തിനായിപ്രവര്ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് മാതൃകയും പ്രചോദനവുമായി നിലകൊള്ളുന്നു.വിസ്മയങ്ങളുടെ കലവറയായ ഈ പ്രപഞ്ചത്തിലെ അത്ഭുത പ്രതിഭാസമാണ്ജീവന്. ജീവന്‍റെ സാന്നിദ്ധ്യം ഈ ലോകത്തെ ചേതോഹരമാക്കി മാറ്റുന്നു. ജീവന്സംരക്ഷിക്കാനും വളര്‍ത്താനുമുള്ള കടമ ഓരോരുത്തര്‍ക്കുമുണ്ട്. ജീവന്‍റെ മൂല്യവുംമാഹാത്മ്യവും മനസ്സിലാക്കിയാല്‍ മാത്രമേ ജീവന്‍റെ സംരക്ഷകരും വക്താക്കളുമാകാന്നമുക്കു കഴിയൂ.
ജീവന്‍-ദൈവദാനം
ദൈവം നല്കിയ സവിശേഷദാനമാണ് ജീവന്‍. ജീവന്‍റെ ഉത്ഭവത്തെപ്പറ്റിവ്യത്യസ്ത വീക്ഷണങ്ങള്‍ നിലവിലുണ്ട്. ജലമാണ് ജീവന്‍റെ പിള്ളത്തൊട്ടിലെന്നുംജീവന് പരിണാമഭേദങ്ങള്‍ വന്ന് മനുഷ്യന്‍ രൂപപ്പെട്ടുവെന്നും ശാസ്ത്രം പറയുന്നു.സഹസ്രാബ്ദങ്ങള്‍ നീണ്ട പരിണാമ പ്രക്രിയയിലൂടെയാണ് ഇന്നത്തെ ജീവജാലങ്ങള്ഉണ്ടായതെന്ന് പരിണാമസിദ്ധാന്തം അവകാശപ്പെടുന്നു.ബൈബിളിന്‍റെ വീക്ഷണത്തില്‍ ദൈവമാണ് ജീവന്‍ സൃഷ്ടിച്ചത്. ജീവന്റെസ്രഷ്ടാവും ഉറവിടവും അവിടുന്നുതന്നെ. ജീവന്‍റെ ഉത്ഭവത്തെ സംബന്ധിച്ചുള്ളബൈബിളിന്റെയും ശാസ്ത്രത്തിന്‍റെയും വീക്ഷണങ്ങള്‍ പരസ്പര വിരുദ്ധങ്ങളായികാണേണ്ടതില്ല. ജീവന് സൃഷ്ടിച്ചത് ആരാണ് എന്ന ചോദ്യത്തിന് ബൈബിള്‍ ഉത്തരംനല്കുന്നു. ജീവന് രൂപപ്പെട്ടത് എങ്ങനെയാണ് എന്നതാണ് ശാസ്ത്രത്തിന്‍റെ നിരീക്ഷണ വിഷയം. അതിനാല്‍ ശാസ്ത്രത്തിന്‍റെയും ബൈബിളിന്‍റെയും വെളിച്ചത്തില്നടത്തുന്ന ജീവനെക്കുറിച്ചുള്ള പഠനങ്ങള്‍ ജീവന്‍റെ മഹാത്മ്യത്തെ കൂടുതലായി മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും.പ്രകൃതിയും സര്‍വജീവജാലങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതഎന്നത്തേക്കാളും ബോധ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.ജീവനെ ആദരിക്കാത്ത സംസ്കാരം ലോകത്തിന്‍റെ നിലനില്പിനുതന്നെ ഭീഷണിയാവുമെന്ന യാഥാര്‍ത്ഥ്യം നാം മറക്കരുത്. ദൈവം സൃഷ്ടിച്ച സകല ജീവജാലങ്ങള്ക്കുംവളര്ന്നു വികസിക്കാനും നിലനില്‍ക്കാനുമുള്ള അവകാശമുണ്ട്.മനുഷ്യന്‍റെ മഹത്വം
സൃഷ്ടിയുടെ മകുടമാണ് മനുഷ്യന്‍. ദൈവത്തിന്‍റെ സവിശേഷ സൃഷ്ടിയാണവന്‍. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യനെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തനാണ്മനുഷ്യന്. അവന് ശരീരവും ആത്മാവുമുണ്ട്. ദൈവികജീവനില്‍ നേരിട്ടു പങ്കുചേരാന്അവന് ഭാഗ്യം ലഭിച്ചിരിക്കുന്നു. ഇതാണ് മനുഷ്യജീവന്‍റെ മഹത്വത്തിനുള്ള അടിസ്ഥാനകാരണം.ദൈവപുത്രനായ ഈശോയുടെ മനുഷ്യാവതാരത്തോടെ മനുഷ്യന്‍റെ മഹത്വംലോകത്തിന് വെളിവാക്കപ്പെട്ടു. ദൈവമക്കളായിത്തീരാന്‍ വിളിക്കപ്പെട്ടവനാണ്മനുഷ്യര് എന്ന തിരിച്ചറിവ് മനുഷ്യന് ലഭിച്ചു. പാപത്തിന്‍റെ ഫലമായി മനുഷ്യന്റെദൈവികഛായയ്ക്കും സാദൃശ്യത്തിനും മങ്ങലേറ്റപ്പോള്‍ ഈശോ തന്റെകുരിശുമരണത്തിലൂടെ ജീവന് ബലിയര്‍പ്പിച്ചുകൊണ്ട് മനുഷ്യമഹത്വം വീണ്ടെടുത്തു.ശരീരത്തോടെയുള്ള ഉത്ഥാനം കൊണ്ട് മനുഷ്യശരീരത്തിന് അവിടുന്ന് ഉപരിമഹത്വംനല്കുകയും ചെയ്തു.മനുഷ്യന് തന്‍റെ ജീവന്‍ പങ്കുവച്ചതിലൂടെ ദൈവം അവനില്‍ വലിയൊരു ഉത്തരവാദിത്വവും നിക്ഷേപിച്ചു. ജീവന്‍ നല്കുകയും ജീവന്‍ നിലനിര്‍ത്തുകയും ചെയ്യുകഎന്നതാണത്. ജീവനെ പരിപോഷിപ്പിക്കുവാനും സംരക്ഷിക്കാനും നാം കടപ്പെട്ടിരിക്കുന്നത് ഈ വിധത്തിലാണ്. മനുഷ്യജീവന്‍ എല്ലാ അവസരത്തിലും സംരക്ഷിക്കപ്പെടണം എന്ന ദൈവഹിതം 'കൊല്ലരുത്' എന്ന അഞ്ചാം പ്രമാണത്തിലൂടെ വെളിപ്പെടുന്നു. മനുഷ്യജീവനെ ഹനിക്കുന്ന എല്ലാത്തരം പ്രവൃത്തികളെയും സൃഷ്ടിയുടെ ആരംഭത്തില്‍ത്തന്നെ ദൈവം വിലക്കുന്നുണ്ട്. മാത്രമല്ല ജീവന് സംരക്ഷിക്കാനുള്ളഉത്തരവാദിത്വവും ദൈവം അവരെ ഏല്‍പിച്ചിരുന്നു. എവിടെ നിന്‍റെ സഹോദരന്എന്ന് കായേനോട് ദൈവം ചോദിച്ച ചോദ്യം സഹോദരന്‍റെ ജീവന് സംരക്ഷിക്കാനുള്ളനമ്മുടെ കടമയെക്കുറിച്ചാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.ജീവനു നേരെയുള്ള ഏറ്റവും ചെറിയ അതിക്രമം പോലും ദൈവപ്രമാണത്തിന്റെലംഘനമാണ്. ഏതു ജീവിതസാഹചര്യത്തിലും ജീവന്‍റെ സംരക്ഷകരായിരിക്കാന്നാം കടപ്പെട്ടവരാണ്. ഓരോ കര്‍മ്മമണ്ഡലത്തിലും ദൈവികദാനമായ ജീവന്റെമഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കു കഴിയണം.ജീവനോടുള്ള ആദരവ്
മനുഷ്യജീവനോടുള്ള ആദരവ് സ്രഷ്ടാവായ ദൈവത്തോടു തന്നെയുള്ള ആദരവാണ്. വര്‍ണ-വര്‍ഗ-ജാതി-മത വ്യത്യാസങ്ങള്‍ക്ക് അതീതമായി എല്ലാ സാഹചര്യങ്ങളിലും മനുഷ്യജീവന് ആദരിക്കപ്പെടണമെന്നാണ് ദൈവത്തിന്‍റെ ആഗ്രഹം. പ്രായമായവരും രോഗം ബാധിച്ചവരും അംഗവൈകല്യം ഉള്ളവരും നിരാലംബരുമൊക്കെ മനുഷ്യര്‍ തന്നെയാണ്. ഏതെങ്കിലും വിധത്തില്‍ കുറവുകളുള്ളവരുടെ ജീവന് പ്രാധാന്യംകുറയുന്നില്ല. അവര്‍ പ്രത്യേക പരിഗണനയും സംരക്ഷണവും അര്‍ഹിക്കുന്നുണ്ട്. അവരിലെ ജീവന്‍റെ മഹത്വത്തെ അവഗണിക്കുന്നത് പാപമാണ്.അനുദിനജീവിതത്തില്‍ സഹോദരന്‍റെ കാവല്‍ക്കാരനായിരിക്കാന്‍ നമുക്ക്ഒട്ടേറെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ലാഭേച്ഛ കൂടാതെ അപരനെ പരിഗണിക്കുകയുംപരിചരിക്കുകയും ചെയ്യുന്നവര്‍ ജീവന്‍റെ കാവല്‍ക്കാരായി മാറുന്നു. വി. മാക്സ്മില്യന്‍ കോള്‍ബെയും വി. മദര്‍ തെരേസയും വാഴ്ത്തപ്പെട്ട ഫാദര്‍ ഡാമിയനും വി. ജാന്നമോള ബെറേത്തായുമൊക്കെ വിശുദ്ധിയുടെ പടവുകള്‍ കയറിയത് ജീവന്‍റെ സംരക്ഷകരായതുകൊണ്ടുകൂടിയാണ്. കാരണം, ഈശോ പഠിപ്പിച്ചു: "സ്നേഹിതര്ക്കുവേണ്ടിജീവന് അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹം ഇല്ല" (യോഹ. 15:13).ജീവനെതിരെയുള്ള വെല്ലുവിളികള്‍
മനുഷ്യജീവന് വെല്ലുവിളി ഉയര്‍ത്തുന്ന ഒട്ടനേകം സാഹചര്യങ്ങള്‍ ഇന്നു നിലവിലുണ്ട്. സുഖജീവിതം തേടിയുള്ള മനുഷ്യന്‍റെ ചെയ്തികളും അതിനു സഹായിക്കുന്നവിധത്തിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും ഒരുവശത്ത് ; ലോകമെമ്പാടും പെരുകി വരുന്ന അക്രമവാസനയും ഭീകര പ്രവര്‍ത്തനങ്ങളും മറുവശത്ത്. ഇതിനിടയില്‍ പൊലിഞ്ഞുപോകുന്ന മനുഷ്യജീവിതങ്ങളുടെഎണ്ണം നിര്‍ണയിക്കാനാവാത്തതാണ്. പുതിയ സഹസ്രാബ്ദത്തില്‍ മനുഷ്യജീവനെഹനിക്കുന്ന സാഹചര്യങ്ങള്‍ ഏറി വരുന്നു. അത്തരം വെല്ലുവിളികളെക്കുറിച്ചു ശരിയായ അറിവ് ഉത്തമ ക്രിസ്തീയജീവിതത്തിന് നമ്മെ സഹായിക്കും.1. ഭ്രൂണഹത്യ
അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഉരുവാകുന്ന മനുഷ്യജീവനെ കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നശിപ്പിക്കുന്ന പ്രക്രിയയാണ് ഭ്രൂണഹത്യ അഥവാ ഗര്ഭഛിദ്രംസാധൂകരിക്കാവുന്ന ഒരു ജനനനിയന്ത്രണ മാര്‍ഗമായി ഗര്‍ഭഛിദ്രത്തെ ചിലര്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ കൊലപാതകമാണ്. അതിനാല്‍ വലിയപാപവുമാണ്. ഗര്‍ഭധാരണനിമിഷം തന്നെ ജീവന്‍ ഉത്ഭവിക്കുന്നു. സങ്കീര്‍ത്തകന്‍ പറയുന്നു: "അവിടുന്നാണ് എന്‍റെ അന്തരംഗത്തിനു രൂപം നല്കിയത്; എന്‍റെ അമ്മയുടെഉദരത്തില് അവിടുന്ന് എന്നെ മെനഞ്ഞു. ഞാന്‍ അങ്ങയെ സ്തുതിക്കുന്നു: എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു" (സങ്കീ. 139:13-14).സ്വരക്ഷയ്ക്കോ പ്രതിരോധത്തിനോ കഴിയാത്ത ഗര്‍ഭസ്ഥശിശുവിനെ വധിക്കുന്നത് ഗൗരവമേറിയ തിډയാണ്; മാരകപാപമാണ്. അതിനാല്‍ ഭ്രൂണഹത്യ അനുവദിക്കപ്പെടേണ്ടതല്ല. വി.മദര്‍ തെരേസയുടെ വാക്കുകളില്‍, "നിരപരാധികളെവധിക്കാന് അനുവദിക്കുന്ന ഒരു രാഷ്ട്രം ഒരിക്കലും ലോകത്തില്‍ ഒന്നാമതാകില്ല".കാരണം നിരാലംബരെ കൊല്ലാന്‍ അനുവദിക്കുന്ന രാഷ്ട്രമല്ല മറിച്ച് അവരെസംരക്ഷിക്കാന് ശ്രമിക്കുന്ന രാഷ്ട്രമാണ് ഉന്നത രാഷ്ട്രം. എന്നാല്‍ ഗര്‍ഭഛിദ്രം നിയമാനുസൃതമാക്കിയ രാഷ്ട്രങ്ങള്‍ ഇന്നു ലോകത്തിലുണ്ട്. ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും നിലവിലുണ്ട്. ഇവരെല്ലാംപ്രവര്ത്തിക്കുന്നതും ദൈവികപദ്ധതിക്കു വിരുദ്ധമായാണ്.അമ്മയുടെ ഉദരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ശിശുവും മനുഷ്യനാണ്. ആജീവനും വിലപ്പെട്ടതാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ 'സഭ ആധുനികലോകത്തില്‍' എന്ന പ്രമാണ രേഖയില്‍ പറയുന്നു: "മനുഷ്യജീവനെ അതിന്‍റെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ അതീവശ്രദ്ധയോടെ സംരക്ഷിക്കണം" (51). ഉദരത്തില്ഉരുവാകുന്ന നിമിഷം മുതല്‍ മനുഷ്യജീവനെ സംരക്ഷിക്കാനും വളര്‍ത്താനുമുള്ള കടമയാണ് ദൈവം മനുഷ്യനു നല്കിയിരിക്കുന്നത്.ഉത്തരം കണ്ടെത്താം