പാഠം 6
ക്രിസ്തീയ മനഃസാക്ഷി
-
പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെന്‍ട്രി എട്ടാമന്‍റെ ചാന്‍സലറായിരുന്നു തോമസ് മൂര്‍. ഉറച്ച ദൈവവിശ്വാസിയും താന്‍ സ്വന്തമാക്കിയ ക്രിസ്തീയ മനഃസാക്ഷി അനുസരിച്ച് ജീവിക്കുന്നവനുമായിരുന്നു അദ്ദേഹം. ആ അവസരത്തിലാണ് രാജാവ് തന്‍റെ ഭാര്യയായ കാതറൈനെ ഉപേക്ഷിച്ച് ആനിബോളിന്‍ എന്നസ്ത്രീയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചത്. സഭ അതിനെ എതിര്‍ത്തു. ദൈവപ്രമാണത്തിന് വിരുദ്ധമാണ് ഈ പ്രവൃത്തിയെന്ന് സഭ പറഞ്ഞു. ഇതിന്‍റെ പേരില്‍ കത്തോലിക്കനായിരുന്ന രാജാവ് കത്തോലിക്കാസഭയുമായി പിണങ്ങി. സ്വന്തം ചാന്‍സലറായിരുന്ന തോമസ് മൂറും രാജാവിന്‍റെ ഈ പ്രവൃത്തിയെ എതിര്‍ത്തു. അതിന്‍റെ പേരില്‍ അദ്ദേഹം മരണത്തിന് വിധിക്കപ്പെട്ടു. എന്നാല്‍ മരണവിധിക്കുപോലും തന്‍റെ മനഃസാക്ഷിയനുസരിച്ചുള്ള തീരുമാനത്തില്‍നിന്ന് തോമസ് മൂറിനെ മാറ്റാന്‍ സാധിച്ചില്ല. അത്ര ഉറച്ചതായിരുന്നു ക്രിസ്തീയ മനഃസാക്ഷി അനുസരിച്ചുള്ള അദ്ദേഹത്തിന്‍റെ ജീവിതം. കൊലക്കളത്തിലേക്കാനയിക്കപ്പെട്ടപ്പോഴും അദ്ദേഹം നിര്‍ഭയനായിരുന്നു. രാജാവിന്‍റെ തിډനിറഞ്ഞ പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നതിനേക്കാള്‍ സ്വന്തം മനഃസാക്ഷിയെഅനുസരിക്കുവാനാണ് തോമസ് മൂര്‍ ഇഷ്ടപ്പെട്ടത്. അങ്ങനെ മനഃസാക്ഷിയുടെ സ്വരമനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ഒരു മാതൃകയായി വി. തോമസ് മൂര്‍ ഇന്നും നിലകൊള്ളുന്നു.
മനഃസാക്ഷി-ആന്തരിക സ്വരം
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ 'സഭ ആധുനിക ലോകത്തില്‍' എന്ന പ്രമാണരേഖയുടെ 16-ാം ഖണ്ഡികയെ അടിസ്ഥാനമാക്കി മനഃസാക്ഷിയെക്കുറിച്ച്കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വിശദമായി പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: "മനുഷ്യമനസ്സ് നډയെ സ്നേഹിക്കുകയും നډ ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. നډ ചെയ്യണം, തിډ ചെയ്യരുത് എന്ന ആന്തരിക പ്രചോദനം ജډസിദ്ധാമാണ്.നډയും തിډയും തമ്മില്‍ വിവേചിച്ചറിയാന്‍ സഹായിക്കുകയും നډയുടെ പ്രചോദനങ്ങള്ക്കൊത്തു ചരിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആന്തരികാഹ്വാനംഅഥവാ സ്വരമാണ് മനഃസാക്ഷി. തെറ്റു ചെയ്യാതിരിക്കാനും ചെയ്തുപോയാല്‍ പശ്ചാത്തപിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന ആന്തരികശക്തിയും മനഃസാക്ഷി തന്നെയാണ്"(ഇഇഇ1776). "നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്‍റെ കാതുകള്‍ പിന്നില്‍നിന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി ഇതിലേ പോവുക" (ഏശയ്യ 30:21). ഇത്മനഃസാക്ഷിയുടെ സ്വരമാകുന്നു. നമ്മെ നിരന്തരം നയിച്ചുകൊണ്ടിരിക്കുന്നദൈവത്തിന്റെ സ്വരമാണത്.മനഃസാക്ഷിയുടെ പ്രാധാന്യം
മനുഷ്യജീവിതത്തില്‍ മനഃസാക്ഷിയുടെ പ്രാധാന്യത്തെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അസന്ദിഗ്ധമായി പഠിപ്പിക്കുന്നു: മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്വന്തം മനഃസാക്ഷി മുഖേനയാണ് അവന്‍ ദൈവിക നിയമങ്ങളനുസരിച്ചുള്ളകടമകള് കണ്ടറിഞ്ഞ് അംഗീകരിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഈ മന:സാക്ഷിയെഅനുസരിക്കാന് മനുഷ്യന് കടമയുണ്ട്. അവന്‍റെ അന്തിമലക്ഷ്യമായ ദൈവത്തിലെത്തിച്ചേരാന് ഇതാവശ്യവുമാണ്. തډൂലം മനഃസാക്ഷിക്കെതിരായി പ്രവര്ത്തിക്കുന്നതിന്ആരെയും നിര്‍ബന്ധിച്ചുകൂടാ. അതുപോലെതന്നെ സ്വന്തം മനഃസാക്ഷിയനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ആരും ആരേയും തടയാനും പാടില്ല (മതസ്വാതന്ത്ര്യം 3).മനഃസാക്ഷിയുടെ തീരുമാനങ്ങള്‍ അലംഘനീയമാണ്. എന്നാല്‍ ശരിയായ രൂപീകരണം സിദ്ധിച്ചിട്ടില്ലാത്ത മനഃസാക്ഷി എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റിപ്പോകാനിടയുണ്ട്. സ്വാര്‍ത്ഥതയുടെ സ്വാധീനം,നډ തിډകളെക്കുറിച്ചുള്ള അജ്ഞത, വികാരങ്ങളുടെ സമ്മര്‍ദ്ദം, ബാഹ്യപ്രേരണകള്‍ തുടങ്ങി പല കാരണങ്ങളാലും മനഃസാക്ഷിയുടെതീരുമാനങ്ങള് വഴിതെറ്റാറുണ്ട്. അതിനാല്‍ മനഃസാക്ഷിയുടെ ശരിയായ രൂപീകരണംവളരെ പ്രധാനപ്പെട്ടതാണ്. പരിപക്വമായ മനഃസാക്ഷിയുടെ തീരുമാനങ്ങള്‍ അനുസരിക്കുവാന്‍ വ്യക്തിക്ക് ധാര്‍മ്മികമായ ഉത്തരവാദിത്വമുണ്ട്. ഉത്തമ മനഃസാക്ഷിക്ക് വിരുദ്ധമായ നിയമങ്ങളെയും അധികാരികളുടെ ആജ്ഞകളെപ്പോലും നിരസിക്കുവാന്‍ വ്യക്തിക്ക് അവകാശവും കടമയുമുണ്ട്.വിവിധതരം മനഃസാക്ഷികള്‍
മനഃസാക്ഷിയെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ പലതായി തിരിക്കാം. അവയില്പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.1. പാപകരമായ മനഃസാക്ഷി (ശെിളൗഹ രീിരെശലിരല) : താന്‍ ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും അതു ചെയ്യുന്നവന്‍റെ മനഃസാക്ഷി പാപകരമായ മനഃസാക്ഷിയാണ്.2. ചഞ്ചലമനഃസാക്ഷി (ുലൃുഹലഃലറ രീിരെശലിരല): തെറ്റേത്, ശരിയേത് എന്ന് നിശ്ചയിക്കാനാവാതെ എപ്പോഴും തീരുമാനം മാറ്റിക്കൊണ്ടിരിക്കുന്നവരുടേത് ചഞ്ചല മനഃസാക്ഷിയാണ്.3. സംശയമനഃസാക്ഷി (രെൃൗുൗഹീൗെ രീിരെശലിരല): പാപമില്ലാത്തിടത്തും പാപമുണ്ടെന്നു കരുതി പ്രവര്‍ത്തിക്കുകയും നിസ്സാരതെറ്റുകള്‍ പോലും വലിയ കുറ്റങ്ങളായികാണുകയും ചെയ്യുന്നവര്‍ സംശയ മനഃസാക്ഷിയുടെ ഉടമകളാണ്.4. ലാഘവ മനഃസാക്ഷി (ഹമഃ രീിരെശലിരല) : വലിയ തെറ്റുകളെ നിസ്സാരമായിക്കാണുകയും ചെറിയ തെറ്റുകളെ തെറ്റുകളല്ലെന്ന് കരുതുകയും ചെയ്യുന്ന മനഃസാക്ഷിയാണ് ലാഘവ മനഃസാക്ഷി.5. ഉത്തമ മനഃസാക്ഷി (ൃശഴവേ രീിരെശലിരല) : മേല്‍പ്പറഞ്ഞവയില്‍ നിന്നെല്ലാം വ്യത്യസ്തമായി, എല്ലാക്കാര്യങ്ങളിലും വസ്തുനിഷ്ഠമായ മാനദണ്ഡങ്ങള്ക്കനുസരിച്ച്തീരുമാനങ്ങളെടുക്കാനും ആ തീരുമാനങ്ങള്‍ അതിന്‍റെ പൂര്‍ണതയില്‍ നിറവേറ്റാനുംനമ്മെ സഹായിക്കുന്ന മനഃസാക്ഷിയാണ് ഉത്തമ മനഃസാക്ഷി. ഇത്തരമൊരു ഉത്തമ മനഃസാക്ഷി രൂപപ്പെടുത്തിയെടുക്കാനാണ് നാം ശ്രമിക്കേണ്ടത്.ഉത്തമ മനഃസാക്ഷി രൂപീകരണത്തിന്‍റെ ആവശ്യകത
നډയെ സ്നേഹിക്കുമ്പോഴും തന്‍റെ പ്രകൃതിയിലുള്ള പാപത്തിന്‍റെ സ്വാധീനംമൂലംതിډ ചെയ്യുവാന്‍ പ്രേരിതനാകുന്നവനാണ് മനുഷ്യന്‍. "ഇച്ഛിക്കുന്ന നډയല്ല, ഇച്ഛിക്കാത്ത തിډയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്" (റോമാ. 7:19). എന്ന വി. പൗലോസ്ശ്ലീഹായുടെ വാക്കുകള്‍ ഇതാണ് വ്യക്തമാക്കുന്നത്. ഇപ്രകാരം പാപത്തിന്‍റെ ശക്തിയാല്ദുര്ബലമാക്കപ്പെട്ട മനുഷ്യപ്രകൃതിയെ നډയില്‍ നിലനിര്‍ത്താന്‍ മനഃസാക്ഷിയുടെ ഉറച്ചതീരുമാനങ്ങള്ക്കേ കഴിയൂ. ശരിയായ മനഃസാക്ഷി രൂപീകരണത്തിന്‍റെ ആവശ്യകതയിലേക്ക്ഇത് വിരല്‍ചൂണ്ടുന്നു.മനഃസാക്ഷി ജډസിദ്ധമാണെങ്കിലും ഉത്തമ മനഃസാക്ഷി രൂപീകരിക്കപ്പെടേണ്ടഒന്നാണ്. ഈ രൂപീകരണം സാദ്ധ്യമാകുന്നത് നിരന്തരമായൊരു പ്രക്രിയയിലൂടെയാണ്. അതിനാല്‍ അത് കര്‍മസിദ്ധമാണ്. ജീവിത സാഹചര്യങ്ങള്‍, സാമൂഹ്യ വ്യവസ്ഥിതികള്‍, വിദ്യാഭ്യാസം, മതാത്മക വീക്ഷണം, നിയമങ്ങള്‍ എന്നിങ്ങനെ നിരവധി ഘടമങ്ങള് ഈ പ്രക്രിയയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.നډയ്ക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കാന്‍ മനസ്സിന് ശിക്ഷണം നല്‍കുകയെന്നത് ഉത്തമ മനഃസാക്ഷി രൂപീകരണത്തില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. സ്വാര്‍ത്ഥതയുടെ പ്രേരണകളെ നിരന്തരം തള്ളിക്കളയുവാന്‍ വേണ്ട കരുത്ത് മനസ്സിന് ലഭിച്ചാലേ ഇതു സാധിക്കൂ. ധാര്‍മിക ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളെ ചെറുക്കുവാനും എല്ലാക്കാര്യങ്ങളിലും സത്യത്തിനും നീതിക്കും സ്നേഹത്തിനും യോജിച്ച സ്വതന്ത്ര തീരുമാനങ്ങളെടുക്കാനും ആവശ്യമായ മാനസിക പക്വതയും ഓരോ വ്യക്തിയും സ്വന്തമാക്കണം. അതോടൊപ്പം നډ ചെയ്യാനുള്ള അഭിനിവേശം ഉള്ളില്‍ വളര്‍ത്തുകയും വേണം.മനഃസാക്ഷിയുടെ പ്രചോദനങ്ങള്‍ക്കനുസരിച്ച് നല്ല തീരുമാനങ്ങള്‍ എടുക്കുകയുംഅവ ജീവിതത്തില്‍ നിരന്തരം പ്രാവര്‍ത്തികമാക്കുകയും ചെയ്തുകൊണ്ടാണ് മനഃസാക്ഷി രൂപീകരണത്തില്‍ നാം മുന്നേറേണ്ടത്. മനഃസാക്ഷിയുടെ പ്രചോദനങ്ങളെ ധിക്കരിച്ച് തിډയുടെ വഴിയില്‍ ജീവിക്കുന്നയാളുടെ മനഃസാക്ഷി കാലക്രമേണ വികലമായിത്തീരും. അത്തരം വ്യക്തികളുടെ മനഃസാക്ഷിയുടെ പ്രചോദനങ്ങള്‍ സ്വാര്ത്ഥതയുടെതീരുമാനങ്ങളായിരിക്കും. അതിനാല്‍ യഥാര്‍ത്ഥമായ മനഃസാക്ഷി രൂപീകരണം നിരന്തരമായ ഒരു തിരുത്തല്‍ പ്രക്രിയ കൂടിയാണ്.മനഃസാക്ഷി രൂപീകരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉത്തമ മനഃസാക്ഷി രൂപീകരണത്തിന് ചില കാര്യങ്ങള്‍ നാം പ്രത്യേകമായിശ്രദ്ധിക്കേണ്ടതുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് താഴെപ്പറയുന്നവയാണ്:1. നډ-തിډകളെക്കുറിച്ച് അറിവു നേടണം
നډ-തിډകളെക്കുറിച്ചുള്ള അറിവ് നേടുകയാണ് മനഃസാക്ഷി രൂപീകരണത്തിലെപ്രഥമപടി. നډ-തിډകളെക്കുറിച്ചുള്ള വ്യക്തമായ അറിവ് നല്‍കുന്നത് മൂല്യങ്ങളാണ്.മൂല്യബോധത്തില്‍ അധിഷ്ഠിതമായാണ് ശരിയായ മനഃസാക്ഷി രൂപീകരിക്കപ്പെടേണ്ടത്. മൂല്യങ്ങളെക്കുറിച്ച് അറിവും പരിശീലനവും നേടുകയാണ് ഇതിനാവശ്യം. ഓരോ സന്ദര്‍ഭത്തിലും എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നു വിലയിരുത്താന്‍ മൂല്യബോധം സഹായിക്കും. ഓരോ മതത്തിന്‍റെയും വിശ്വാസ പ്രബോധനങ്ങളാണ് മൂല്യങ്ങളെ നിശ്ചയിക്കുന്നത്. എന്നാല്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം എല്ലാമൂല്യങ്ങളും ദൈവസ്നേഹത്തിലും സഹോദരസ്നേഹത്തിലും അധിഷ്ഠിതമായിരിക്കണം.2.വ്യക്തമായ തീരുമാനമെടുക്കണംനډ-തിډകളെക്കുറിച്ച് അറിഞ്ഞാല്‍ മാത്രം പോരാ; നډ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യണം. തീരുമാനങ്ങളെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ സംശയങ്ങള്‍ ഉണ്ടായാല്‍ സംശയനിവാരണം വരുത്തിയേ തീരുമാനത്തില്‍ എത്താവൂ. ആധികാരിക ഗ്രന്ഥങ്ങള്‍ വായിച്ചോ അറിവുള്ളവരോട് ചോദിച്ചോ സംശയനിവൃത്തി വരുത്താവുന്നതാണ്. അതിനുള്ള സൗകര്യമോ സാവകാശമോഇല്ലാതെ വരുമ്പോള്‍, ചെയ്യേണ്ട കാര്യത്തെ ശരിയായി വിലയിരുത്തി കൂടുതല്‍ നന്നെന്നു തോന്നുന്ന തീരുമാനം കൈക്കൊള്ളണം.ഉത്തരം കണ്ടെത്താം