പാഠം 5
ക്രിസ്തീയ വ്യക്തിത്വത്തിന്‍റെ സവിശേഷതകള്‍
-
ക്രൈസ്തവസഭ ദര്‍ശിച്ച ഏറ്റവും തീക്ഷ്ണമതിയായ പ്രേഷിതശ്രേഷ്ഠനാണ്വി. പൗലോസ് ശ്ലീഹ. ക്രിസ്ത്യാനികളെ ബന്ധനസ്ഥരാക്കി ജറുസലേമിലേക്ക്കൊണ്ടുവരാനുള്ള അധികാരപത്രവും വാങ്ങി ദമാസ്കസിലേക്ക് യാത്ര പുറപ്പെട്ട സാവൂള്‍ എന്ന യഹൂദ യുവാവിനെയാണ് അപ്പസ്തോല പ്രവര്‍ത്തന പുസ്തകത്തില്‍ നാംപരിചയപ്പെടുന്നത് (അപ്പ. പ്രവ.9). യഹൂദ നിയമങ്ങള്‍ അക്ഷരംപ്രതി പഠിക്കുകയുംആചാരാനുഷ്ഠാനങ്ങള് അണുവിട തെറ്റാതെ പാലിക്കുകയും ചെയ്തിരുന്ന സാവൂള്ദമാസ്കസില് എത്തുംമുമ്പേ ഈശോയാല്‍ വിളിക്കപ്പെട്ടു. പിന്നീടുണ്ടായത് അത്ഭുതകരമായ പരിവര്‍ത്തനമായിരുന്നു. മാനസാന്തരം സംഭവിച്ച സാവൂള്ക്രിസ്തുശിഷ്യനായി മാറി. അദ്ദേഹം ഈശോയെ പ്രഘോഷിക്കാന്‍ തുടങ്ങി. ആവേശത്തോടും ഉത്സാഹത്തോടുംകൂടി പ്രേഷിതവേല ചെയ്യുന്നവരില്‍ അഗ്രഗണ്യനായി പൗലോസ്. അദ്ദേഹത്തില്‍ രൂപപ്പെട്ട വ്യക്തിത്വം ക്രിസതുവിന്‍റെ വ്യക്തിത്വമായിരുന്നു. ഈഅനുഭവത്തില് നിറഞ്ഞ് വി. പൗലോസ് പറഞ്ഞു: "ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്,ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്" (ഗലാ. 2:20).
ക്രിസ്തീയ വ്യക്തിത്വത്തിന്‍റെ പ്രധാന ഘടകങ്ങള്‍
ക്രിസ്തീയ വ്യക്തിത്വത്തില്‍ വളരാനുള്ള കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നാംകഴിഞ്ഞ പാഠത്തില്‍ കണ്ടുകഴിഞ്ഞു. ക്രിസ്തീയ വ്യക്തിത്വത്തിന്‍റെ സവിശേഷതകള്ഏവയെന്ന് അറിഞ്ഞിരിക്കുന്നത് ക്രിസ്തീയ ജീവിതം ശരിയായി നയിക്കാന്‍ നമുക്ക് സഹായകമാകും. ക്രിസ്തീയ വ്യക്തിത്വത്തിന് അടിസ്ഥാനമായി മൂന്നു പ്രധാന ഘടകങ്ങള്‍ വേര്‍തിരിച്ചു കാണാവുന്നതാണ്. ക്രിസ്തീയ ജീവിത ദര്‍ശനം, ക്രിസ്തീയ ജീവിത മനോഭാവം, ക്രിസ്തീയ ജീവിതശൈലി എന്നിവയാണവ. ഒരു വ്യക്തിയുടെകാഴ്ചപ്പാടുകളെ മുഴുവന്‍ നിയന്ത്രിക്കുന്ന ഘടകമാണ് ജീവിത ദര്‍ശനം. ഒരു വ്യക്തിജീവിത യാഥാര്‍ത്ഥ്യങ്ങളോടു കാണിക്കുന്ന ആഭിമുഖ്യമാണ് മനോഭാവം. ഓരോജീവിതസാഹചര്യത്തിലുമുള്ള ഒരുവന്‍റെ പെരുമാറ്റരീതിയാണ് ജീവിതശൈലി.ക്രിസ്തീയ ജീവിത ദര്‍ശനം
ക്രിസ്തീയ വ്യക്തിത്വത്തിന് തനിമയും മഹിമയും നല്‍കുന്നത് അതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ജീവിത ദര്‍ശനമാണ്. ജീവിതത്തിന്‍റെ വിവിധ തലങ്ങളെക്കുറിച്ചുള്ള ക്രൈസ്തവമായ കാഴ്ചപ്പാടാണിത്. ദൈവം നമ്മുടെ സ്നേഹപിതാവും മനുഷ്യരെല്ലാം സഹോദരങ്ങളുമാണെന്ന് ഈശോ പഠിപ്പിച്ചു. ഈ അവബോധത്തോടെ ദൈവകേന്ദ്രീകൃതവും മനുഷ്യോന്‍മുഖവുമായ ജീവിതം ഈശോ നയിച്ചു. ഈശോയുടെ ഈ ജീവിതദര്‍ശനം ഉള്‍ക്കൊള്ളുന്നവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍. ഈ അടിസ്ഥാന ദര്‍ശനത്തില്‍നിന്നാണ് ക്രിസ്തീയ വ്യക്തിത്വത്തിന്‍റെ മറ്റു സവിശേഷതകള്‍ രൂപംകൊള്ളന്നത്. ക്രിസ്തീയ ജീവിതദര്‍ശനത്തിന് പ്രധാനമായും അഞ്ച് തലങ്ങളാണുള്ളത്.ദൈവദര്‍ശനം, ആത്മദര്‍ശനം, മനുഷ്യദര്‍ശനം, ലോകദര്‍ശനം, സ്വര്ഗദര്ശനംഎന്നിവയാണവ. നാം ദൈവമക്കളാണെന്ന അവബോധത്തില്‍ വളരുംതോറുംക്രിസ്തീയ ജീവിതദര്‍ശനത്തിന്‍റെ മറ്റു തലങ്ങളിലേക്ക് വളരാനും അത് നമ്മെസഹായിക്കും.1. ദൈവം നമ്മുടെ പിതാവ് (ദൈവദര്‍ശനം)
ദൈവം നമ്മുടെ പിതാവാണെന്ന അവബോധമാണ് ക്രിസ്തീയ ജീവിത ദര്‍ശനത്തിന്റെ അടിസ്ഥാനം. ഈ തിരിച്ചറിവില്‍ വളരുന്തോറും ദൈവവുമായി സവിശേഷമായ ഒരു ബന്ധം സ്ഥാപിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് കഴിയും. 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെപിതാവേ'യെന്ന് വിളിച്ച് ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ ഈശോ നമ്മെ പഠിപ്പിക്കുന്നു.നമ്മള്‍ ദൈവത്തിന്‍റെ മക്കളാണെന്ന അവബോധത്തില്‍ വളരാനും ദൈവമക്കളായിത്തിരാനും അവിടുന്നു നമ്മെ ഉദ്ബോധിപ്പിച്ചു."നിങ്ങളുടെ, സ്വര്‍ഗസ്ഥനായ പിതാവ്പരിപൂര്ണനായിരിക്കുന്നതുപൊലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍" (മത്താ.5:48). പിതാവിന്‍റെ ഇഷ്ടം നിറവേറ്റി ജീവിക്കുമ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ ദൈവമക്കളായിത്തീരുന്നത്.2. നാം ദൈവത്തിന്‍റെ മക്കള്‍ (ആത്മദര്‍ശനം)
മനുഷ്യരായ നമ്മള്‍ ദൈവമക്കളാണെന്ന അവബോധമാണ് ക്രിസ്തീയജീവിതദര്ശനത്തിന്റെ മറ്റൊരുതലം. ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യന്‍.ജډനാതന്നെ ദൈവമക്കളാകാനുള്ള സിദ്ധികളോടെ സൃഷ്ടിക്കപ്പെട്ടവനാണ്.എന്നാല്‍ ദൈവപുത്രനായ ഈശോയിലുള്ള വിശ്വാസംവഴിയാണ് നമ്മള്‍ ദൈവപുത്രാവബോധത്തിലേക്കും ജീവിതത്തിലേക്കും കടന്നുവരുന്നത്. വിശുദ്ധയോഹന്നാന്ശ്ലീഹ പറയുന്നു: തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍റെ നാമത്തില്വിശ്വസിക്കുന്ന വര്‍ക്കെല്ലാം ദൈവമക്കളാകാന്‍ അവന്‍ കഴിവുനല്‍കി (യോഹ. 1:12)ശ്ലീഹ വീണ്ടും പറയുന്നു: "കണ്ടാലും! എത്ര വലിയ സ്നേഹമാണ് പിതാവ് നമ്മോടുകാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും"(1 യോഹ. 3:1).3. മനുഷ്യരെല്ലാം സഹോദരര്‍ (മനുഷ്യദര്‍ശനം)
ദൈവം നമ്മുടെ പിതാവാണെന്ന ബോദ്ധ്യം മനുഷ്യരെല്ലാം സഹോദരരാണെന്ന തിരിച്ചറിവിലേക്ക് നമ്മെ നയിക്കുന്നു. വിശ്വസാഹോദര്യത്തിന്‍റെ മഹത്തായദര്ശനമാണിത്. അപരനുമായുള്ള ബന്ധത്തില്‍ പുലര്‍ത്തേണ്ട ക്രിസ്തീയ മനോഭാവങ്ങളെന്തെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. ഈ ബോദ്ധ്യത്തില്‍ നമ്മള്‍ വളരുംതോറും ജാതിമതങ്ങള്‍ക്കും വര്‍ണ-വര്‍ഗങ്ങള്‍ക്കുമതീതമായി എല്ലാവരേയും ഉള്ക്കൊള്ളാനുംസ്നേഹിക്കാനും നമുക്ക് സാധിക്കും. നിന്നെപ്പോലെ നിന്‍റെ അയല്ക്കാരനെസ്നേഹിക്കുക എന്ന വിശിഷ്ടമായ കല്‍പനയും, ഈ സന്ദേശമാണ് നമുക്കുനല്‍കുന്നത്. സ്വന്തം ജാതിക്കും ദേശത്തിനും അതീതമായി, മുറിവേറ്റുകിടന്നമനഷ്യന്റെ വേദന മനസ്സിലാക്കി അവനെ സഹായിച്ച നല്ല സമറായക്കാരന്റെമനോഭാവം ക്രിസ്തീയ മനുഷ്യദര്‍ശനത്തിന്‍റെ ഉദാത്ത മാതൃകയാണ് (ലൂക്ക 10:25-31)4. ലോകം ഭൗമിക ഭവനം (ലോകദര്‍ശനം)
ദൈവം നമ്മുടെ പിതാവും മനുഷ്യരെല്ലാം സഹോദരീസഹോദരډാരുമാണെന്നബോദ്ധ്യം ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കും. ലോകംനമ്മുടെ ഭൗമികഭവനമാണ് എന്നതാണ് ക്രൈസ്തവ ലോകദര്ശനത്തിന്റെഅടിസ്ഥാനം. ഈ ലോകവും അതിലുള്ള സകലവും ദൈവം മനുഷ്യനുവേണ്ടിസൃഷ്ടിച്ചു നല്‍കിയതാണെന്നും ഈ ലോകം മുഴുവനും മനുഷ്യര്‍ക്കു വസിക്കാനുള്ളതാല്കാലിക ഭവനമാണെന്നുമുള്ള കാഴ്ചപ്പാടാണ് ക്രൈസ്തവ ലോകദര്ശനത്തിന്റെപ്രധാന ഉള്ളടക്കം. ഈ ലോകമാകുന്ന ഭൗമിക ഭവനത്തില്‍ ഏകോദരസഹോദരങ്ങളെപ്പോലെ ജീവിക്കേണ്ടവരാണ് മനുഷ്യരെന്ന് ഈ ദര്‍ശനം നമ്മെപഠിപ്പിക്കുന്നു. മാത്രമല്ല, ഈ കാഴ്ചപ്പാട് പ്രപഞ്ചത്തെയും പ്രകൃതിയെയും സ്നേഹിക്കാനും പരസ്പര സാഹോദര്യത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും സംസ്കാരത്തിലേക്ക് വളരാനും നമ്മെ സഹായിക്കും.5. സ്വര്‍ഗം നമ്മുടെ ലക്ഷ്യം (സ്വര്‍ഗദര്‍ശനം)
ക്രൈസ്തവ ജീവിതദര്‍ശനം ഈ ലോകജീവിതത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് നിത്യജീവിതത്തെക്കുറിച്ച് വ്യക്തമായ ബോദ്ധ്യം നല്‍കുന്നതാണ്. മനുഷ്യജീവിതത്തിന്റെ അന്ത്യം മരണമല്ലെന്നും മറിച്ച് നിത്യജീവന്‍ അഥവാ സ്വര്‍ഗം പ്രാപിക്കുക എന്നതാണെന്നും അത് നമ്മെ പഠിപ്പിക്കുന്നു. ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളംജീവിതത്തിന്റെ അത്യന്തിക ലക്ഷ്യം എല്ലാ നډകളുടെയും ഉറവിടമായ ദൈവത്തെപ്രാപിക്കുക എന്നതാണ്. ഈ ലക്ഷ്യബോധമാണ് ക്രൈസ്തവന്‍റെ ജീവിതത്തിന്അര്ത്ഥം നല്‍കുന്നത്. വി.പൗലോശ്ലീഹാ പറയുന്നു: "ഞങ്ങള്‍ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാല്‍ നിര്‍മിതമല്ലാത്തതും ശാശ്വതവുംദൈവത്തില് നിന്നുള്ളതുമായ സ്വര്‍ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്ന് ഞങ്ങള്അറിയുന്നു. വാസ്തവത്തില്‍ ഞങ്ങള്‍ ഇവിടെ നെടുവീര്‍പ്പിടുകയും സ്വര്ഗീയവസതിധരിക്കുവാന് എത്തിച്ചേരാന്‍ വെമ്പല്‍ കൊള്ളുകയുമാണ്" (2 കൊറി. 5:1-2).നിത്യതയെക്കുറിച്ചുള്ള ബോധമില്ലായ്മയാണ് പലരേയും നൈരാശ്യത്തിലേക്കും അലസതയിലേക്കും നയിക്കുന്നത്. ജീവിതത്തിന്‍റെ പരമലക്ഷ്യം ദൈവത്തിലെത്തിച്ചേരുകഎന്നതാണെന്ന ഉറച്ച വിശ്വാസം കൈമുതലായുള്ള ക്രിസ്ത്യാനിക്ക് ജീവിത പ്രശ്നങ്ങളെ പ്രത്യാശയോടെ നേരിടാന്‍ കഴിയും.ഉത്തരം കണ്ടെത്താം