• ലോകത്തിലെ ഏറ്റവും മഹത്വമുള്ള വ്യക്തിയെ തിരഞ്ഞെടുക്കാനുള്ള ഒരു സര്‍
    വേയില്‍ ജനങ്ങള്‍ ഒരിക്കല്‍ തെരഞ്ഞെടുത്തത് മദര്‍ തെരേസയെ ആണ്. കല്‍ക്കട്ടയി
    ലെ തെരുവുകളില്‍ അനാഥരേയും പാവങ്ങളേയും ശുശ്രൂഷിച്ചിരുന്ന ഒരു
    സന്ന്യാസിനി മാത്രമായിരുന്ന മദര്‍ തെരേസ എങ്ങനെ ലോകത്തിലെ ഏറ്റവും
    മഹത്വമുള്ള വ്യക്തിയായി മാറി? തീര്‍ച്ചയായും അത് അവളുടെ ബാഹ്യ
    സൗന്ദര്യത്തേക്കാള്‍ ആന്തരിക ഗുണങ്ങളാല്‍ നിറഞ്ഞ അവളുടെ വ്യക്തിത്വത്തിന്‍റെ
    സവിശേഷതയാലാണ്. ഒരാളുടെ ആന്തരിക ഗുണങ്ങളും അയാളുടെ വ്യക്തിത്വവുമാ
    യി ഏറെ ബന്ധമുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

    എന്താണ് വ്യക്തിത്വം

     
     
    വ്യക്തിത്വം എന്ന വാക്കിന് പല അര്‍ത്ഥങ്ങള്‍ നല്‍കാന്‍ കഴിയും. ആകര്‍ഷകമാ
    യ രീതിയില്‍ വസ്ത്രം ധരിക്കുകയും നന്നായി പെരുമാറുകയും ചെയ്യുന്ന ഒരാള്‍ക്ക് ന
    ല്ല വ്യക്തിത്വമുണ്ടെന്ന് ചിലര്‍ പറയുന്നു. മൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് പ്രവര്‍
    ത്തിക്കുന്ന ഒരു സാമൂഹിക പ്രവര്‍ത്തകന്‍റെ വ്യക്തിത്വവും ഏവരെയും ആകര്‍ഷിക്കു
    ന്നു. വ്യക്തിത്വത്തിന്‍റെ ബാഹ്യവും ആന്തരികവുമായ ഘടകങ്ങളുടെ ഉദാഹരണങ്ങളാ
    ണവ. നല്ല പെരുമാറ്റം, ആകാരഭംഗി, മാന്യമായ സംസാരം, കായികവും
    കലാപരവുമായ കഴിവുകള്‍ ഇവയെല്ലാം വ്യക്തിത്വത്തിന്‍റെ ബാഹ്യഘടകങ്ങളാണെ
    ങ്കില്‍ സ്നേഹം, നീതി, സത്യസന്ധത, ക്ഷമാശീലം, ഉത്തരവാദിത്വബോധം, ആത്മാര്‍
    ത്ഥത, വിശുദ്ധി തുടങ്ങിയ മൂല്യങ്ങള്‍ വ്യക്തിത്വത്തിന്‍റെ ആന്തരിക ഘടകങ്ങളാണ്.
     
    മനഃശാസ്ത്രജ്ഞനായ ഗോര്‍ഡന്‍ ആള്‍പ്പോര്‍ട്ട് വ്യക്തിത്വത്തിന് നല്‍കുന്ന നിര്‍വച
    നം ഇങ്ങനെയാണ്: "ഒരു വ്യക്തിയുടെ പെരുമാറ്റത്തേയും ചിന്തയേയും നിര്‍ണയി
    ക്കുന്ന ശാരീരികവും മാനസികവുമായ ഘടകങ്ങളുടെ നിയതവും ചലനാത്മകവു
     
    മായ ക്രമവത്കരണമാണ് വ്യക്തിത്വം". ഒരുവന്‍റെ വിചാരവികാരങ്ങളുടെയും
    ആചാരാനുഷ്ഠാനങ്ങളുടെയും പെരുമാറ്റരീതികളുടെയും സമന്വയമാണത്.
    മറ്റൊരര്‍ത്ഥത്തില്‍ വ്യക്തിത്വമെന്നത് ഒരുവന്‍ മറ്റുള്ളവരില്‍ ഉളവാക്കുന്ന
    ആകര്‍ഷണവും ചെലുത്തുന്ന സ്വാധീനവുമാണ്.
     
    വ്യക്തിത്വം എന്നത് വളരുന്നതും വളര്‍ത്തിയെടുക്കേണ്ടതുമായ ഒന്നാണ്. വിവിധ
    ജീവിത ഘട്ടങ്ങളിലൂടെയും നിരന്തരമായ പരിശ്രമത്തിലൂടെയുമാണ് ഒരാളുടെ വ്യക്തി
    ത്വം വികാസംപ്രാപിക്കുക. ഓരോ ജീവിതഘട്ടത്തിലും ഓരോ ധര്‍മ്മമുണ്ടെന്നും അത്
    മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിച്ചാലേ വ്യക്തിത്വം വികസിക്കൂ എന്നും നാം
    അറിഞ്ഞിരിക്കണം. ഇപ്രകാരം ജീവിച്ച് മഹത്വം നേടിയവരാണ് ഉന്നത
    വ്യക്തിത്വത്തിന്‍റെ ഉടമകള്‍.

    വ്യക്തിത്വത്തിന്‍റെ തലങ്ങള്‍

     
     
    വ്യക്തിത്വത്തിന് പ്രധാനമായും മൂന്നു തലങ്ങളുണ്ട്. ശാരീരികവും സിദ്ധിപരവും
    ആത്മീയവുമായ തലങ്ങളാണവ. വ്യക്തിത്വത്തിന്‍റെ ശാരീരിക തലമാണ്
    ഒന്നാമത്തേത്. നമുക്ക് ദൈവം ദാനമായി നല്‍കിയിരിക്കുന്ന ശരീരത്തിന്‍റെ രൂപം, നിറം,
    വലിപ്പം, ഉയരം എന്നിവ വ്യക്തിത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍
    വ്യക്തിത്വം ഇതില്‍ മാത്രം ഒരുങ്ങുന്നതല്ല.
     
    രണ്ടാമത്തേത് വ്യക്തിത്വത്തിന്‍റെ സിദ്ധിപരമായ തലമാണ്. ഒരു വ്യക്തിയുടെ ബു
    ദ്ധിപരവും കലാപരവും കായികവുമായ കഴിവുകള്‍ അഥവാ സിദ്ധികള്‍
    ഇതില്‍പ്പെടുന്നു. ജډനാ കിട്ടുന്നതും പരിശീലനംകൊണ്ട് വികസിപ്പിച്ചെടുക്കാവുന്ന
    തുമായ ഈ കഴിവുകളെക്കുറിച്ച് ഒരു വ്യക്തിക്ക് ബോദ്ധ്യമാവുകയും അവ യഥാസമ
    യം വേണ്ടപോലെ വികസിപ്പിച്ചെടുക്കാന്‍ ശ്രദ്ധവയ്ക്കുകയും വേണം. എങ്കില്‍
    മാത്രമേ ഈ തലത്തിലുള്ള വ്യക്തിത്വവികാസം സ്വന്തമാക്കാന്‍ സാധിക്കൂ.
    മൂന്നാമത്തെ തലം മൂല്യങ്ങളുടേതാണ്. ഇതാണ് വ്യക്തിത്വത്തിന്‍റെ ആത്മീയതലം.
    സ്നേഹം,നീതി, അനുകമ്പ, ഉത്തരവാദിത്വബോധം, ആത്മാര്‍ത്ഥത, സത്യസന്ധത,
    തുടങ്ങിയ സ്വാഭാവിക മൂല്യങ്ങള്‍ വ്യക്തിയുടെയും സമൂഹത്തിന്‍റെയും സുസ്ഥിതിക്ക്
    ആവശ്യമാണ്. ഈ മൂല്യങ്ങളോടൊപ്പം വ്യക്തിപരമായമൂല്യങ്ങളും മതാത്മക
    മൂല്യങ്ങളുമുണ്ട്. അവയും വ്യക്തിത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കൃത്യനി
    ഷ്ഠ, ലാളിത്യം, ശുചിത്വം എന്നിവ വ്യക്തിപരമായ മൂല്യങ്ങളില്‍പ്പെടുന്നവയാണ്.
    ശത്രുസ്നേഹം, ക്ഷമാശീലം, ത്യാഗമനോഭാവം, വിശുദ്ധി തുടങ്ങിയവ പ്രധാനമായും
    മതാത്മക മൂല്യങ്ങളാണ്.
     
    മേല്‍പ്പറഞ്ഞ ഘടകങ്ങളെയെല്ലാം പ്രവര്‍ത്തനക്ഷമമാക്കുന്നത് ഒരുവന്‍റെ ആഗ്രഹ
    ങ്ങളും ലക്ഷ്യങ്ങളുമാണ്. ജീവിതത്തിന് വ്യക്തമായ ലക്ഷ്യം വേണം; ഒപ്പം തന്നെ അവ
    നേടുവാനുള്ള ആഗ്രഹവും. ഉന്നതമായ ലക്ഷ്യങ്ങള്‍ സ്വന്തമാക്കുകയും അവ
    പ്രാപിക്കാനുള്ള ആഗ്രഹത്തോടെ കഠിനാദ്ധ്വാനം ചെയ്യുകയെന്നതുമാണ് വ്യക്തിത്വ
    വികാസം നേടാനുള്ള ഏറ്റവും നല്ല മാര്‍ഗം.

    ക്രിസ്തീയ വ്യക്തിത്വം

     
     
    ക്രിസ്തീയ വ്യക്തിത്വം പ്രധാനമായും ആത്മീയ തലത്തിലുള്ളതാണ്. ക്രിസ്തീയ
    വ്യക്തിത്വത്തില്‍ ഒരാള്‍ വളരുകയെന്നു പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ ജീവിത ദര്‍ശന
    വും മനോഭാവവും ജീവിതശൈലിയും സ്വന്തമാക്കി വളരുക എന്നാണ് അര്‍ത്ഥം. ഈ
    ശോയുടെ വ്യക്തിത്വം ഇന്നു ഏവരെയും ആകര്‍ഷിക്കുന്നതിനുള്ള കാരണം 
    അവിടുന്ന് സ്നേഹത്തിന്‍റെ അവതാരം ആയിരുന്നു എന്നതാണ്. അവിടുത്തെ
    സ്നേഹം സകല മനുഷ്യരെയും ആശ്ലേഷിക്കുന്നതായിരുന്നു. ഈശോയുടെ വ്യക്തി
    ത്വത്തെ പിന്തുടര്‍ന്ന് സര്‍വമനുഷ്യരേയും സ്നേഹിക്കാന്‍ ശീലിച്ച അനേക വിശുദ്ധ
    രെയും മഹാത്മാക്കളെയും സഭാചരിത്രത്തില്‍ നമുക്കു കാണാന്‍ കഴിയും. അക്രൈസ്
    തവര്‍പോലും അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നതായിരുന്നു ഈശോയുടെ വ്യക്തിത്വം.
    സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ ഈശോയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇവിടെ
    ശ്രദ്ധേയമാണ്: "നസ്രായനായ ഈശോ ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ഞാന്‍ അദ്ദേഹ
    ത്തിന്‍റെ പാദങ്ങള്‍ കഴുകുമായിരുന്നു; കണ്ണീരുകൊണ്ടല്ല, എന്‍റെ ഹൃദയരക്തം
    കൊണ്ട്".
     
    ക്രിസ്തീയ വ്യക്തിത്വം ക്രിസ്തുവില്‍ കേന്ദ്രീകൃതമായ ഒരു വ്യക്തിത്വമാണ്. ക്രി
    സ്തുവിന്‍റെ വചനങ്ങളും അവിടുത്തെ മനോഭാവങ്ങളും സ്വന്തമാക്കി ജീവിക്കുന്നതു
    വഴിയാണ് ക്രിസ്തീയ വ്യക്തിത്വം ഒരുവനില്‍ രൂപം പ്രാപിക്കുന്നത്. ഈശോയുടെ വ്യ
    ക്തിത്വത്തെ സ്വന്തമാക്കി ഒരുവന്‍ ജീവിതം വളര്‍ത്തിയെടുക്കുമ്പോള്‍ അവന്‍ ആഴ
    ത്തില്‍ കുഴിച്ച്, പാറമേല്‍ അടിസ്ഥാനമിട്ട് വീടുപണിത വിവേകിയായ മനുഷ്യന്‍റെ
    ഭവനം പോലെ ഉറപ്പുള്ള വ്യക്തിത്വത്തിന് സദൃശ്യനായിത്തീരുന്നു (മത്താ. 7:25,
    ലൂക്കാ.6:48-49). ക്രിസ്തുവില്‍ തന്‍റെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയ വി.പൗ
    ലോസ് ശ്ലീഹാ പറയുന്നു: "കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍"
    (റോമ. 13:14). വിശുദ്ധ പൗലോസിനോടൊപ്പം ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്,
    ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്" (ഗലാ.2:20). എന്ന് പറയുവാന്‍ നമുക്കു
    കഴിയുമ്പോഴാണ് ക്രിസ്തീയവ്യക്തിത്വത്തില്‍ നാം പൂര്‍ണത പ്രാപിക്കുന്നത്.

    ക്രിസ്തീയ വ്യക്തിത്വത്തില്‍ വളരാന്‍

     
     
    ക്രിസ്തീയ വ്യക്തിത്വം വളര്‍ത്തിയെടുക്കേണ്ട ഒരു യാഥാര്‍ത്ഥ്യമാണ്.
    നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ ഈ ലക്ഷ്യ നേടാന്‍ നമുക്ക്
    സാധിക്കുകയുള്ളൂ. അതിന് നാം ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
     

    1. ക്രിസ്തീയ ആത്മാവബോധം സ്വന്തമാക്കുക

     
     
    ഒരു വ്യക്തിയെ അവന്‍റെ വ്യക്തിത്വവളര്‍ച്ചയിലേക്കു നയിക്കുന്ന പ്രധാന ഘടകം
    ആത്മാവബോധമാണ് (ടലഹള മംമൃലിലൈ). താന്‍ ആരാണെന്നും തന്‍റെ ജീവിതലക്ഷ്യം 
    എന്താണെന്നും അത് നേടുന്നതിനുള്ള വഴികള്‍ എന്തൊക്കെയാണെന്നുമുള്ള
    അറിവാണിത്. ഈശോയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ലഭിക്കുന്ന
    ആത്മാവബോധമാണ് ക്രിസ്തീയ ആത്മാവബോധം. ഒരു ക്രിസ്ത്യാനിയെ
    സംബന്ധിച്ച് ഈ ആത്മാവബോധം അവന്‍ നേടുന്നത് പ്രധാനമായും
    ദൈവവചനത്തിലൂടെയും സഭാപ്രബോധനങ്ങളിലൂടെയുമാണ്. ആത്മാവബോധം
    നേടാതെ ഒരുവനും ജീവിതവിജയം കൈവരിക്കാനാവില്ല. അതുപോലെ ഒരു
    ക്രിസ്ത്യാനി ആരാണെന്നും അവന്‍റെ ജീവിത ലക്ഷ്യമെന്താണെന്നും അത്
    നേടാനുള്ള വഴികള്‍ എന്തൊക്കെയാണെന്നും അറിഞ്ഞാല്‍ മാത്രമേ അവ അനുസരിച്ച്
    ജീവിച്ചുകൊണ്ട് ക്രിസ്തീയ വ്യക്തിത്വത്തില്‍ വളരാന്‍ ക്രിസ്തുശിഷ്യര്‍ക്കു സാധിക്കൂ.
     

    2. ഈശോയുടെ മാതൃക അനുകരിക്കുക

     
     
    ദൈവത്തിന്‍റെ പരിപൂര്‍ണ പ്രതിച്ഛായയും പ്രതിരൂപവുമാണ് ഈശോ. അവിടുത്തെ
    വ്യക്തിത്വം ജ്ഞാനത്തിലും പ്രായത്തിലും വിശുദ്ധിയിലും വളര്‍ന്ന് പക്വത പ്രാപിച്ചതാ
    യിരുന്നു. അവിടുന്ന് ഒരിക്കല്‍ പീലിപ്പോസിനോട് പറഞ്ഞു: "എന്നെ കാണുന്നവന്‍ പി
    താവിനെ കാണുന്നു" (യോഹ.14:9). പാപമൊഴികെ എല്ലാറ്റിലും നമ്മെപ്പോലെയായി
    ത്തീര്‍ന്ന ഈശോയെയാണ് വ്യക്തിത്വ വളര്‍ച്ചയില്‍ നാം മാതൃകയായി സ്വീകരി
    ക്കേണ്ടത്. ഈശോയില്‍ വിളങ്ങിയിരുന്ന സ്നേഹം, കരുണ, ക്ഷമ, ധീരത, അനുകമ്പ,
    ശാന്തത, വിനയം മുതലായ ഗുണങ്ങള്‍ സ്വന്തമാക്കി ജീവിക്കുന്നതിലൂടെയാണ് നാം
    അവിടുത്തെ വ്യക്തിത്വത്തില്‍ വളരുന്നത്. ഈശോയെ അനുകരിച്ച് ജീവിക്കുന്നതിന്
    ദൈവികശക്തി നമുക്ക് ആവശ്യമാണ്. ഈ ശക്തി നമുക്കു നല്‍കുന്ന പ്രധാന
    ഘടകങ്ങളാണ് പ്രാര്‍ത്ഥനയും കൗദാശിക ജീവിതവും.
     
    ക്രിസ്തുവില്‍ വിശ്വാസമര്‍പ്പിക്കുന്ന ഓരോരുത്തര്‍ക്കും പ്രത്യേകമായൊരു ദൗത്യം
    ലഭിക്കുന്നുണ്ട്. ദൈവം നമുക്കു നല്‍കിയിരിക്കുന്ന കഴിവുകളെയും കൃപകളെയും ഈ
    ശോയോടു ചേര്‍ന്നുനിന്ന് വളര്‍ത്തി പരിപൂര്‍ണമാക്കാന്‍ നാം യത്നിക്കണം. ഈ ല
    ക്ഷ്യത്തിനായി യത്നിക്കുമ്പോള്‍ മാത്രമാണ് ഈശോയുടെ വ്യക്തിത്വം നമ്മില്‍ രൂപം
    കൊള്ളുന്നത്. ഇത്തരം വ്യക്തിത്വ സവിശേഷതകള്‍ നിറഞ്ഞവരുടെ സമൂഹമാണ് യ
    ഥാര്‍ത്ഥ ക്രൈസ്തവ സമൂഹം.