• ലോകപ്രശസ്തരായ രണ്ട് മനഃശാസ്ത്രജ്ഞരാണ് എബ്രഹാം മാസ്ലോവും മിറ്റന്‍
    മയറും. അവര്‍ ഒരിക്കല്‍  വലിയൊരു അന്വേഷണത്തിന് തുടക്കം കുറിച്ചു. ലോകം
    ദര്‍ശിച്ചിട്ടുള്ള മഹാരഥډാരില്‍ ഏറ്റവും വ്യക്തിപ്രഭാവമുള്ളത് ആര്‍ക്കാണ്? ഇതായി
    രുന്നു അവരുടെ അന്വേഷണവിഷയം. ദീര്‍ഘനാളത്തെ പഠനത്തിനും ഗവേഷണത്തി
    നുമൊടുവില്‍ അവര്‍ ഒരു വ്യക്തിയെ കണ്ടെത്തി. യൂദയായിലെ ബത്ലെഹെമില്‍ ജനിച്ച്
    നസ്രത്ത് എന്ന ഗ്രാമത്തില്‍ വളര്‍ന്ന്  മുപ്പത്തിമൂന്ന് വയസ്സുവരെ മാത്രം ജീവിച്ച് അവ
    സാനം കുരിശുമരണം വരിച്ച ഈശോ എന്ന വ്യക്തിയായിരുന്നു അത്.
     
    രണ്ടായിരം കൊല്ലങ്ങള്‍ക്കപ്പുറത്ത് ജീവിച്ചു മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ
    ഈശോയെ ലോകം കണ്ട മഹാത്മാക്കളില്‍ പ്രഥമസ്ഥാനീയനായി ആധുനിക
    മനഃശാസ്ത്രം അംഗീകരിക്കുന്നത് ശ്രദ്ധേയമാണ്. ലോകജനതയെ ഇത്രയേറെ സ്വാധീ
    നിച്ച വ്യക്തി വേറെ ഇല്ലെന്നതിന് ചരിത്രം സാക്ഷിയാണ്.
     
    ഈശോയെ രക്ഷകനായി സ്വീകരിക്കുന്ന നാം അവിടുത്തെ അനന്യസാധാരണ
    മായ വ്യക്തിത്വത്തിന്‍റെ സവിശേഷതകള്‍ ഗ്രഹിക്കേണ്ടത് ആവശ്യമാണ്. കോടിക്കണ
    ക്കിനാളുകളെ ആകര്‍ഷിച്ചുനിര്‍ത്തുന്ന ആ വ്യക്തിത്വത്തിന്‍റെ വിവിധ
    സവിശേഷതകള്‍ മനസ്സിലാക്കുന്നത് നമ്മുടെ വിശ്വാസജീവിതത്തെ കൂടുതല്‍
     പ്രകാശമാനമാക്കാനും അവിടുത്തെ വ്യക്തിത്വം സ്വന്തമാക്കി വളരാനും നമ്മെ 
    സഹായിക്കും. അതിന് ഏറ്റവും നല്ല മാര്‍ഗം സുവിശേഷങ്ങളിലെ ഈശോയെ 
    മനസ്സിലാക്കുകയാണ്.

    സുവിശേഷങ്ങളിലെ ഈശോ

     
     
    സുവിശേഷങ്ങള്‍ മുഖ്യമായും ശ്രദ്ധ ഊന്നിയിരിക്കുന്നത് ഈശോയുടെ
    വ്യക്തിത്വത്തിലും പ്രബോധനത്തിലും ദൗത്യത്തിലുമാണ്. പുതിയ നിയമത്തിലെ
    നാലു സുവിശേഷങ്ങളിലൂടെയും വെളിപ്പെടുന്നത് ഈശോയുടെ വചനങ്ങളും പ്രവൃ
    ത്തികളുമടങ്ങുന്ന അവിടുത്തെ വ്യക്തിത്വമാണ്. അതിനാല്‍ നാലു സുവിശേഷങ്ങളും
    ചേര്‍ത്തുവയ്ക്കുമ്പോള്‍ തെളിയുന്ന ഈശോയുടെ ചിത്രം, അവിടുത്തെ വ്യക്തി
     
    ത്വത്തെ ശരിയായി പ്രതിഫലിപ്പിക്കുന്നു. അവയിലൂടെ കടന്നുപോകുന്നത്. അവിടുത്തെ
    വ്യക്തിത്വത്തിന്‍റെ പ്രാധാനപ്പെട്ട ഭാവങ്ങള്‍ മനസ്സിലാക്കുവാന്‍ നമ്മെ സഹായിക്കും.
    ലോകരക്ഷകനും ലോകഗുരുവും. പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനും ആയ
    ഈശോയുടെ വ്യക്തിത്വസവിശേഷതകള്‍ നമുക്ക് പുതിയ ഉള്‍ക്കാഴ്ച നല്‍കും.

    പിതാവിന്‍റെ പ്രിയപുത്രന്‍

     
     
    ഈശോയുടെ വ്യക്തിപ്രഭാവത്തിന്‍റെ മുഴുവന്‍ അടിസ്ഥാനമായി നില്‍ക്കുന്നത്
    അവിടുത്തെ ദൈവപുത്രത്ത്വമാണ്. ദൈവപുത്രനായ ഈശോയുടെ പ്രഭയാര്‍ന്ന
    ജീവിതവും ഭാവവും ഏവരേയും സ്വാധീനിക്കുന്ന ശക്തിയായിരുന്നു. ദൈവപുത്ര
    അവബോധമാണ് ഈശോയുടെ ജീവിതത്തെ മുഴുവന്‍ സ്വാധീനിച്ചിരുന്ന ശക്തി.
    ഈശോയുടെ മാമ്മോദീസാവേളയിലും അവിടുത്തെ രൂപാന്തരീകരണ വേളയിലും
    ഇവന്‍ തന്‍റെ പ്രിയപുത്രനാണെന്ന് പിതാവായ ദൈവം വെളിപ്പെടുത്തി.
    ദൈവപിതാവുമായി അഭേദ്യമായ ബന്ധത്തിലാണ് ഈശോ ജീവിച്ചിരുന്നത്.
    പ്രാര്‍ത്ഥനയിലൂടെ അവിടുന്ന് പിതാവുമായി സംസാരിച്ചിരുന്നു. പിതാവിന്‍റെ ഇഷ്ടം
    നിറവേറ്റുകയായിരുന്നു ഈശോയുടെ ജീവിതലക്ഷ്യം. താന്‍ പിതാവിനാല്‍
    അയയ്ക്കപ്പെട്ടവനാണെന്നും, പിതാവ് തന്നെ ഏല്പിച്ച ദൗത്യം പൂര്‍ത്തിയാക്കുകയാണ്
    തന്‍റെ ജീവിത ലക്ഷ്യമെന്നും ഈശോയ്ക്കു ബോധ്യമുണ്ടായിരുന്നു (യോഹ.4:34;5:24;
    5:36-37). ഈശോയിലൂടെ ദൈവമക്കളാവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന നമ്മളും
    ദൈവപുത്രാവബോധത്തില്‍ വളരാന്‍ വിളിക്കപ്പെട്ടവരാണ്.

    സമഗ്രവിമോചകന്‍

     
     
    മനുഷ്യവര്‍ഗത്തിന്‍റെ സമഗ്രവിമോചനമായിരുന്നു ഈശോയുടെ മനുഷ്യാവതാര
    ലക്ഷ്യം. വിമോചനത്തിന്‍റെ സദ്വാര്‍ത്ത പ്രഖ്യാപിച്ചുകൊണ്ടാണ് അവിടുന്നു തന്‍റെ
    പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. താന്‍ വളര്‍ന്ന സ്ഥലമായ നസ്രത്തിലെ സിനഗോഗില്‍
    എത്തിയ ഈശോ ഏശയ്യായുടെ പുസ്തകം വായിക്കുന്ന രംഗം ലൂക്കാ സുവിശേഷ
    കന്‍ വിവരിക്കുന്നുണ്ട്. "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവി
    ശേഷം അറിയിക്കാന്‍ അവിടുന്ന് എന്ന അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു
    മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താ
    വിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു"
    (ലൂക്കാ 4:18-19).
     
    മനുഷ്യന് ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്ന് തലങ്ങളാണ് ഉള്ളത്. ഈ മൂന്നു
    തലങ്ങളും മനുഷ്യനില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ മനുഷ്യന്‍റെ മന
    സ്സിനുണ്ടാകുന്ന പ്രശ്നങ്ങള്‍ ശരീരത്തെയും ആത്മാവിനെയും
    ആത്മാവിനുണ്ടാകുന്ന പ്രശ്നങ്ങള്‍ മനസ്സിനെയും ശരീരത്തെയും,
    ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ മനസ്സിനെയും ആത്മാവിനെയും ബാധിക്കാം.
    പാപം വഴി മനുഷ്യന്‍റെ ആത്മാവിനും മനസ്സിനും ശരീരത്തിനും അസ്വസ്ഥതകള്‍
    ഉണ്ടാകുന്നു. ഈ അസ്വസ്ഥതകളില്‍ നിന്നെല്ലാം മോചനം നല്കി മനുഷ്യനെ
    രക്ഷിക്കാനാണ് ഈശോ വന്നത്. ഈശോ നല്കുന്ന മോചനം സമഗ്രവിമോചനമാണ്.
    അതാകട്ടെ പാപമോചനം വഴിയുള്ള രക്ഷയുമാണ്.
     
    ഇതിനുമുമ്പ് ആരും സ്വീകരിക്കാത്തതും ലോകത്തിന് അത്രയെളുപ്പം ഉല്‍ക്കൊ
    ള്ളാന്‍ സാധിക്കാത്തതുമായ ഒരു മാര്‍ഗമാണ് മനുഷ്യകുലത്തിന്‍റെ സമഗ്രവിമോചന
    ത്തിനായി ഈശോ സ്വീകരിച്ചത്. ആ മാര്‍ഗം കുരിശിന്‍റെ മാര്‍ഗമാണ്. അക്രമ മാര്‍ഗങ്ങ
    ളിലൂടെ വിമോചനം തേടുന്ന മനുഷ്യരാശിയുടെ മുന്നിലാണ് ലോകം ഭോഷത്തമെന്ന്
    കരുതുന്ന കുരിശിനെ മോചനമാര്‍ഗമായി ഈശോ സ്വീകരിച്ചത്. കുരിശിലെ
    ബലിയിലൂടെ അവിടുന്ന് മനുഷ്യകുലത്തെ പാപത്തിന്‍റെ അടിമത്തത്തില്‍നിന്നും
    മോചിപ്പിച്ചു. ഇന്നും ഈശോ ഈ രക്ഷ നല്‍കിക്കൊണ്ടിരിക്കുന്നു.

    പാപികളുടെ സ്നേഹിതന്‍

     
     
    ദൈവത്തിന്‍റെ സ്വന്തം ജനം എന്ന് അഭിമാനിച്ചിരുന്ന യഹൂദസമൂഹത്തില്‍ ദാവീ
    ദിന്‍റെ വംശത്തില്‍ പിറന്നവനാണ് നസ്രായനായ ഈശോ. ചുങ്കക്കാരെയും പാപിക
    ളെയും യഹൂദര്‍ അവജ്ഞയോടെയാണ് വീക്ഷിച്ചിരുന്നത്. അവരോടുള്ള സഹ
    വര്‍ത്തിത്വം അവര്‍ക്ക് അചിന്തനീയമായിരുന്നു. എന്നാല്‍ ഈശോ പാപികളെ കാരു
    ണ്യത്തോടെ കണ്ടു. സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്നവരെ
    വിലക്കുകള്‍ വകവയ്ക്കാതെ ഈശോ സ്നേഹിച്ചു. പാരമ്പര്യത്തിന്‍റെയും വംശമഹിമ
    യുടെയും പേരില്‍, വിവേചനം വച്ചുപുലര്‍ത്തിയവരെ അവിടുന്ന് നിശിതമായി
    വിമര്‍ശിച്ചു.
     
    പാപികളെ സ്നേഹിച്ച ഈശോയുടെ മനോഹരചിത്രങ്ങള്‍ സുവിശേഷങ്ങളില്‍
    കാണാം. പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണത്തിനിരുന്നു
    (മര്‍ക്കോ 2:16, ലൂക്കാ. 15:1-3). ധൂര്‍ത്തപുത്രനെപോലും കാത്തിരിക്കുന്ന സ്നേഹവാ
    നായ പിതാവിനെക്കുറിച്ച് അവിടുന്നു പഠിപ്പിച്ചു (ലൂക്കാ. 15:11-24). കണ്ണീരുകൊണ്ട്
    തന്‍റെ പാദങ്ങള്‍ കഴുകിത്തുടയ്ക്കുന്ന സ്ത്രീ പാപിനിയാണെന്നറിഞ്ഞിട്ടും അവളുടെ
    പാപങ്ങള്‍ ക്ഷമിക്കുവാന്‍ ഈശോ സന്നദ്ധനായി (ലൂക്കാ. 7:36-50). ചൂഷകനായി കരു
    തപ്പെട്ടിരുന്ന ചുങ്കക്കാരന്‍ ലേവിയെ ഈശോ സ്നേഹിതനും ശിഷ്യനുമായി സ്വീകരി
    ച്ചു (ലൂക്കാ. 5:27-32). ഒരിക്കല്‍ ഈശോ പറഞ്ഞു: "ഞാന്‍ വന്നിരിക്കുന്നത് നീതിമാ
    ډാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്ക് ക്ഷണിക്കാനാണ്". (ലൂക്കാ
    5:32). പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുക എന്നുള്ള
    മനോഭാവം ഈശോയുടെ വ്യക്തിത്വത്തിന്‍റെ സവിശേഷതയും സ്നേഹത്തിന്‍റെ ഉദാ
    ത്തഭാവവുമാണ്.

    സത്യത്തിന് സാക്ഷ്യം നല്‍കിയവന്‍

     
     
    ഈശോ ലോകത്തിലേക്ക് വന്നത് സത്യത്തിന് സാക്ഷ്യം വഹിക്കാനും സത്യം
    തന്നെയായ ദൈവത്തെ ലോകത്തിന് കാണിച്ചുകൊടുക്കാനും വേണ്ടിയാണ്. അവി
    ടുന്നു പറഞ്ഞു:  "ഇതിനുവേണ്ടിയാണ് ഞാന്‍ ലോകത്തിലേക്ക് വന്നതും-സത്യത്തിന് 
    സാക്ഷ്യം നല്‍കാന്‍" (യോഹ. 18:37). സത്യം തന്നെയായ ദൈവത്തെ പൂര്‍ണമായി 
    വെളിപ്പെടുത്തിയവനാണ് ഈശോ. അവിടുന്നു പറഞ്ഞു: "വഴിയും സത്യവും 
    ജീവനും ഞാനാണ്" (യോഹ. 14:6) സത്യം തന്നെയായ ഈശോ, സത്യത്തിനുവേണ്ടി 
    ജീവിച്ച് സത്യത്തിനുവേണ്ടി മരിച്ചവനാണ്.
     
    പീലാത്തോസ് വിചാരണവേളയില്‍ ഈശോയോട് ചോദിച്ചു: "എന്താണ്
    സത്യം?" ദൈവം മാത്രമാണ് സത്യം. ഈ സത്യത്തിന് സാക്ഷ്യം
    വഹിക്കാനാണ് താന്‍ വന്നിരിക്കുന്നതെന്ന് പീലാത്തോസിനോടു പറഞ്ഞിട്ടും
    എന്താണ് സത്യം എന്നു ചോദിച്ച പീലാത്തോസിനോടു മറുപടി പറയാന്‍ ഈശോ
    തയ്യാറായില്ല പരമസത്യമായ ദൈവത്തെ തിരിച്ചറിഞ്ഞു കഴിയുമ്പോള്‍ മനുഷ്യന്‍
    യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാകും. അവിടുന്നു പറഞ്ഞു: "എന്‍റെ വചനത്തില്‍ നില
    നില്‍ക്കുമെങ്കില്‍ .. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കു
    കയും ചെയ്യും".
     
    സത്യസന്ധതയെ ഈശോ വിലമതിച്ചു; കാപട്യത്തെ അവിടുന്ന് വെറുത്തു.
    നിങ്ങളുടെ വാക്കുകള്‍ 'അതേ അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ' എന്നു
    ഈശോ പറഞ്ഞു (മത്താ. 5:34). നിഷ്കളങ്കമനസ്സോടെ സത്യത്തിന്‍റെ സാക്ഷികളായി,
    സത്യസന്ധരായി, ജീവിക്കാനുള്ള മാതൃകയും പ്രചോദനവുമാണ് ഈശോ നമുക്ക്
    നല്‍കുന്നത്.