•  
    ചരിത്രത്തില്‍ ഇടംനേടിയ അനേകം മഹാത്മാക്കള്‍ ഉണ്ട്. ചരിത്രം സൃഷ്ടിച്ചവര്‍
    എന്ന് വിശേഷിപ്പിക്കപ്പെടുന്നവരും പലരുണ്ട്. എന്നാല്‍ നസ്രായനായ ഈശോയെ
    പ്പോലെ ലോകചരിത്രത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. കാലചക്രത്തെ ബി.സി.
    എന്നും എ.ഡി. എന്നും രണ്ടായി വേര്‍തിരിക്കുന്നതിന് കാരണമായത് ദൈവപുത്രനായ
    ഈശോയുടെ ജനനമാണ്. ഈശോയുടെ നാമം പരോക്ഷമായെങ്കിലും
    സൂചിപ്പിക്കാതെ ചരിത്രമെഴുതാനാവില്ല. കാരണം ഈശോയ്ക്ക് ലോകചരിത്രത്തില്‍
    അതുല്യമായ സ്ഥാനമാണുള്ളത്.
     
    ഈശോയുടെ ജനനം, ജീവിതം, മരണം, ഉത്ഥാനം എന്നിവയെക്കുറിച്ചുള്ള ചരി
    ത്രപരമായ വസ്തുതകള്‍ ഓരോ ക്രിസ്ത്യാനിയും അറിഞ്ഞിരിക്കേണ്ടതാണ്. അതിനു
    രണ്ട് കാരണങ്ങളുണ്ട്. ഒന്ന്: ചരിത്രപുരുഷനായ ഈശോയെക്കുറിച്ചുള്ള അറിവ് 
    നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കാന്‍ സഹായിക്കും; രണ്ട്: ഈശോയെക്കുറിച്ചുള്ള മറ്റു
    ള്ളവരുടെ സംശയങ്ങള്‍ ദുരീകരിക്കാനും ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി
    നല്‍കാനും ഉപകരിക്കും.
     
    ഈശോ ഒരു ചരിത്രപുരുഷനായിരുന്നു എന്നതിന് ഒട്ടേറെ തെളിവുകള്‍
    കണ്ടെത്താവുന്നതാണ്. അവയിലൂടെ കടന്നുപോകുന്നത് ഈശോയുടെ ചരിത്രപര
    തയെ കൂടുതല്‍ ആഴത്തില്‍ ഗ്രഹിക്കാന്‍ സഹായകമാകും.
     
     

    കാത്തിരിപ്പിന്‍റെ പൂര്‍ത്തീകരണം

     
     
    ദൈവികജീവനില്‍ പങ്കുകാരാക്കിക്കൊണ്ട് ദൈവം മനുഷ്യനെ സൃഷ്ടിച്ചു.
    എന്നാല്‍ സാത്താന്‍റെ പ്രലോഭനങ്ങള്‍ക്കടിപ്പെട്ട് പാപം ചെയ്തുപോയ മനുഷ്യന്
     
    ദൈവികജീവന്‍ നഷ്ടമായി. അതുവഴി അവന്‍ പാപത്തിന് അടിമയായിത്തീരുകയും
    ചെയ്തു. എന്നാല്‍ സ്നേഹനിധിയായ ദൈവം മനുഷ്യരക്ഷയ്ക്കായി ഒരു പദ്ധതി
    തയ്യാറാക്കി. ആ പദ്ധതിയുടെ പൂര്‍ത്തീകരണമാണ് ഈശോയില്‍  നിറവേറിയത്.
     
    ആദിമാതാപിതാക്കളുടെ അധഃപതനത്തിനു ശേഷം അവര്‍ക്ക് രക്ഷ വാഗ്ദാനം
    ചെയ്തുകൊണ്ട് ദൈവം രക്ഷകനെക്കുറിച്ചുള്ള പ്രത്യാശ അവരില്‍ ഉണര്‍ത്തി (ഉല്പ.
    3:15). ദൈവജനമായ ഇസ്രായേലിന്‍റെ നേതാവായ മോശയുടെ പ്രവചനം മുതല്‍
    അനേകം പ്രവാചക വചനങ്ങളില്‍ രക്ഷകനായ ഈശോയെക്കുറിച്ചുള്ള വ്യക്തമായ
    സൂചനകള്‍ കാണാം, മോശ ഇസ്രായേല്‍ജനത്തോട് വരാനിരിക്കുന്ന രക്ഷ
    കനെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: "ദൈവമായ കര്‍ത്താവ് നിന്‍റെ സഹോദരങ്ങളുടെ
    ഇടയില്‍നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി അയയ്ക്കും. അവന്‍റെ
    വാക്കാണ് നീ ശ്രവിക്കേണ്ടത്" (നിയമാ. 18:15). മോശയുടെ ഈ വചനങ്ങള്‍
    ഇസ്രായേല്‍ ജനത്തിന് രക്ഷകനെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കി. "യുവതി ഗര്‍ഭം ധരിച്ച്
    ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും" (ഏശയ്യ 7:14).
    എന്ന ഏശയ്യാ പ്രവാചകന്‍റെ വാക്കുകളും രക്ഷകനെക്കുറിച്ചുള്ള പ്രതീക്ഷ
    അവരിലുണര്‍ത്തി. മത്തായി 1:23, ലൂക്കാ 1:31 എന്നീ സുവിശേഷ ഭാഗങ്ങളിലും ഈശോ
    യെക്കുറിച്ചുള്ള പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.
     
    ദൈവം പ്രവാചകന്‍മാരിലൂടെ വാഗ്ദാനം ചെയ്ത രക്ഷകനെ ഇസ്രായേല്‍ജനം
    പ്രതീക്ഷയോടെ കാത്തിരുന്നു. ചരിത്രത്തെ ഭാഗിച്ചവന്‍ ചരിത്രത്തിലേയ്ക്കു കടന്നു
    വരുന്നതിനു നൂറ്റാണ്ടുകള്‍ക്കുമുമ്പേ അവനെക്കുറിച്ച് ലോകത്തിന് അറിവുകിട്ടി. പൂര്‍വ
    കാലങ്ങളില്‍ പ്രവാചകډാരിലൂടെ സംസാരിച്ച ദൈവം സമയത്തിന്‍റെ തികവില്‍ തന്‍റെ
    ഏകജാതനായ ഈശോയിലൂടെ ലോകത്തോട് സംസാരിച്ചു (ഹോബ്രാ. 1:1-2).
    അങ്ങനെ ഇസ്രായേല്‍ ജനതയുടെ കാത്തിരിപ്പ് ഈശോയുടെ ആഗമനത്തില്‍ പൂര്‍ത്തി
    യായി.

    ചരിത്രസാക്ഷ്യങ്ങള്‍

     
     
    ചരിത്രപുരുഷനായ ഈശോ സസ്രത്തുകാരന്‍ എന്ന അര്‍ത്ഥത്തില്‍ 'നസ്രായന്‍
    ഈശോ' എന്നാണറിയപ്പെടുന്നത്. പീലാത്തോസ് ഈശോയുടെ കുരിശിനുമുകളില്‍ 
    ഫലകത്തില്‍ എഴുതി വച്ചത് "നസ്രായനായ യേശു, യഹൂദരുടെ രാജാവ്" എന്നാണ് 
    (യോഹ. 19:19). ഈശോയുടെ ചരിത്രപരതയെക്കുറിച്ച് പഠിക്കാന്‍ ഉതകുന്ന
    വിവിധ ഉറവിടങ്ങള്‍ ലഭ്യമാണ്. പല ചരിത്രരേഖകളിലും ഈശോയെക്കുറിച്ചുള്ള
    പരാമര്‍ശനങ്ങള്‍ കാണാന്‍ കഴിയും. അവയില്‍ ചിലത് നമുക്ക് ശ്രദ്ധിക്കാം. 
     
     

    1. സോക്രട്ടീസ്

     
    ബി.സി.നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസ്
    ഇങ്ങനെ എഴുതി: "കാത്തിരിക്കുക, വരാനിരിക്കുന്ന സാര്‍വത്രിക വിജ്ഞാനിയെ
    പാര്‍ത്തിരിക്കുക. ദൈവത്തിന്‍റെയും മനുഷ്യരുടെയും മുമ്പാകെ എങ്ങനെ വ്യാപരിക്ക
    ണമെന്ന് അദ്ദേഹം നമുക്ക് പറഞ്ഞുതരും". ലോകരക്ഷകനെക്കുറിച്ചുള്ള
     
    പ്രത്യാശയാണ് സോക്രട്ടീസിന്‍റെ ഈ പ്രസ്താവന സൂചിപ്പിക്കുന്നത്. (ഞലള.
    റിച്ചിയോത്തി, ചരിത്രപുരുഷനായ ഈശോ).
     

    2. യഹൂദപാരമ്പര്യം

     
    യഹൂദവംശജനായ നസ്രായക്കാരന്‍ ഈശോയുടെ വേരുകള്‍ ആ വംശത്തില്‍ത്ത
    ന്നെയുണ്ട്. യഹൂദരുടെ നിയമസംഹിതയും വ്യാഖ്യാനവുമടങ്ങിയ ഗ്രന്ഥമാണ്
    താല്‍മൂദ് (ഒന്നാം നൂറ്റാണ്ട്). അതിന്‍റെ ഒരു സമകാലീന രേഖയാണ് മിദ്റാഷിം.
    ഇതില്‍ ഈശോയെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: നോസ്രി (നസ്രായേന്‍) എന്ന
    ഈശോ, മറിയം എന്ന സ്ത്രീയില്‍നിന്നും ജനിച്ചു. ആളുകളെ വഴിതെറ്റിക്കുന്നു എന്ന
    കുറ്റമാരോപിച്ച് ഈശോ വിചാരണ ചെയ്യപ്പെടുകയും മരണത്തിനു വിധിക്കപ്പെടു
    കയും ചെയ്തു.
     

    3. ഫ്ളാവിയൂസ് ജൊസേഫൂസ്

     
     
    ഈശോയുടെ ജീവിതത്തെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ നല്‍കുന്നതാണ്
    ഫ്ളാവീയൂസ് ജൊസേഫൂസ് എന്ന ചരിത്രകാരന്‍റെ ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങള്‍
    എ.ഡി.94-ല്‍ അദ്ദേഹം രചിച്ച ഖലംശവെ അിശേൂൗശ്യേ (യഹൂദ പൗരാണികത്വം) എന്ന  ചരി
    ത്രഗ്രന്ഥത്തില്‍ യഹൂദജനതയുടെ ചരിത്രവും രാഷ്ട്രീയ പശ്ചാത്തലവും വിവരിക്കു
    ന്നിടത്ത് ഈശോയെക്കുറിച്ചും പറയുന്നുണ്ട്. മൂന്നിടങ്ങളിലാണ് ഈശോയെയും
    ക്രൈസ്തവരെയും കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നത്.
     
    സ്നാപകയോഹന്നാനെക്കുറിച്ചും അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ചും വളരെ
    ആദരപൂര്‍വം പറയുന്നതാണ് ഒന്നാമത്തെ പരാമര്‍ശം. മറ്റൊന്ന്  അപ്പസ്തോലനായ
    യാക്കോബിന്‍റെ ദാരുണമായ മരണത്തെക്കുറിച്ച് പറയുന്നതാണ്. "ക്രിസ്തു എന്നു
    വിളിക്കപ്പെടുന്ന ഈശോയുടെ സഹോദരനായ യാക്കോബ്" എന്ന വിശേഷണം
    ഇതില്‍ കാണാം.( ഖലംശവെ അിശേൂൗശ്യേ തത: 200)( തത, 200).
     
    വളരെ വിശദമായ ഒരു പ്രതിപാദനമാണ് അടുത്തഭാഗത്ത് കാണാന്‍ കഴിയുന്നത്.
    അത് ഇപ്രകാരമാണ്: "അക്കാലത്ത് ഈശോ എന്ന ബുദ്ധിമാനായ ഒരു മനുഷ്യന്‍
    ഉണ്ടായിരുന്നു. അദ്ദേഹം യഥാര്‍ത്ഥത്തില്‍ അസാധാരണ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന
    വനായിരുന്നു. സത്യത്തെ ആഹ്ലാദപൂര്‍വം സ്വീകരിക്കുന്നവരുടെ ഗുരുവായിരുന്നു
    അദ്ദേഹം. വളരെയേറെ യഹൂദരെയും ഗ്രീക്കുകാരെയും അദ്ദേഹം തന്നിലേക്ക്
    ആകര്‍ഷിച്ചു. സമൂഹത്തിലെ പ്രമുഖډാര്‍ അദ്ദേഹത്തില്‍ കുറ്റം ചുമത്തിയപ്പോള്‍
    പീലാത്തോസ് അദ്ദേഹത്തെ കുരിശില്‍ തറച്ചുകൊന്നു. ആദ്യം മുതല്‍ അദ്ദേഹത്തെ
    സ്നേഹിച്ചിരുന്നവര്‍ ആ സ്നേഹത്തില്‍നിന്ന് പിډാറിയില്ല. സത്യത്തില്‍ മൂന്നാംദി
    വസം അദ്ദേഹം വീണ്ടും ജീവനുള്ളവനായി അവര്‍ക്ക് പ്രത്യക്ഷപ്പെട്ടു. ഇതുപോലു
    ള്ളതും അത്ഭുതകരങ്ങളുമായ മറ്റു കാര്യങ്ങളും അദ്ദേഹത്തെക്കുറിച്ച് ദിവ്യപ്രവാചക
    ډാര്‍ നേരത്തേതന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹത്തില്‍നിന്ന് ക്രിസ്ത്യാനികള്‍
    എന്ന പേര് സ്വീകരിച്ചിട്ടുള്ളവരുടെ വര്‍ഗം ഇന്ന് ഒട്ടും കുറവല്ല". (ഖലംശവെ അിശേൂൗശ്യേ തഢകകക
    :6364).
     
     

    4. റോമന്‍ ഗ്രന്ഥകാരډാര്‍

     
     
    പ്രശസ്തരായ പല റോമന്‍ ഗ്രന്ഥകാരډാരും ഈശോയെക്കുറിച്ച് തങ്ങളുടെ രച
    നകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഏഷ്യാമൈനറിലെ ഗവര്‍ണറായിരുന്ന പ്ലീനി (ജഹശി്യ വേല
     
    ഥീൗിഴലൃ), എ.ഡി. 112-ല്‍ ട്രാജന്‍ ചക്രവര്‍ത്തിക്കെഴുതിയ ഒരു കത്ത് ഇതിന് ഉദാഹരണ
    മാണ്. തന്‍റെ ഭരണസീമയില്‍ ഉള്‍പ്പെട്ട ബിത്തിനിയയില്‍ ധാരാളം ക്രിസ്ത്യാനികള്‍
    ഉണ്ടെന്നും അവര്‍ പ്രഭാതത്തിനുമുമ്പ് ഒരുമിച്ചുകൂടുകയും ദൈവമെന്നപോലെ
    ക്രിസ്തുവിന് സ്തുതിഗീതങ്ങള്‍ പാടി അദ്ദേഹത്തെ ആരാധിക്കുകയും ചെയ്തിരുന്നു
    എന്ന് പ്ലീനി എഴുതുന്നു (ഋുശീഹെേമ,ത,96).
     
    റോമന്‍ ചരിത്രകാരന്‍മാരില്‍ പ്രധാനിയാണ് ടാസിറ്റസ്. അദ്ദേഹം തന്‍റെ
    അനള്‍സ് എന്ന ചരിത്രഗ്രന്ഥത്തില്‍ ഈശോയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്
    ഇപ്രകാരമാണ്: "തിബേരിയൂസ് ചക്രവര്‍ത്തിയുടെ ഭരണകാലത്ത്, പന്തിയോസ്
    ഗവര്‍ണറായിരിക്കുമ്പോള്‍ കൊലചെയ്യപ്പെട്ട ക്രിസ്തു എന്നയാളുടെ പേരില്‍
    ക്രൈസ്തവര്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആചാരാനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നു".
    (അിിമഹലെ, തഢ,44).