•                     ഒരിക്കല്‍ ഒരു ധനികനായ യുവാവ് ഈശോയെ സമീപിച്ചു ചോദിച്ചു.'ഗുരോ നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?'  ഈശോ പറഞ്ഞു: "പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ". സന്തോഷത്തോടെ യുവാവ് പ്രതികരിച്ചു ഞാനവയെല്ലാം ചെറുപ്പം മുതലേ പാലിക്കുന്നുണ്ട്. ഈശോ അവനെ സ്നേഹപൂര്‍വം കടാക്ഷിച്ചുകൊണ്ടു പറഞ്ഞു നീ പരിപൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക,അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേ പം ഉണ്ടാകും. അനന്തരംവന്ന് എന്നെ അനുഗമിക്കുക": (ലൂക്കാ. 18:18-22). പരിപൂര്‍ണതയ്ക്കായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത ഒരു വിഭാഗം ആളുകള്‍ സഭയുടെ ആരംഭകാലം മുതല്‍ ഉണ്ടായിരുന്നു. അവര്‍ ലോകസുഖങ്ങള്‍ പരിത്യജിച്ച് താപസജീവിതത്തിലൂടെ ഈശോയെ അടുത്തനുകരിച്ചിരുന്നു.

  സന്യാസവും രക്തസാക്ഷ ിത്വവും

                                 മതമര്‍ദ്ദകരായിരുന്ന രാജാക്കډാരുടെ കാലത്ത് വിശ്വാസം സംരക്ഷിക്കാന്‍ അനേകായിരങ്ങള്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിടയിലും ഈശോയിലുള്ള വിശ്വാസം ഏറ്റു പറഞ്ഞ് മരണമടഞ്ഞ അവരെ സഭ വിശുദ്ധരായി വണങ്ങുന്നു. നിത്യസൗഭാഗ്യം നേടാനുള്ള എളുപ്പമാര്‍ഗമായിക്ക് വളരെ ആവേശത്തോടെയാണ് വിശ്വാസികള്‍ രക്തസാക്ഷിത്വം വരിച്ചിരുന്നത്. എന്നാല്‍ മതമര്‍ദനകാലംഅവസാനിപ്പിച്ചപ്പോള്‍ പരിപൂര്‍ണതനേടാനുള്ള മാര്‍ഗമായി വിശ്വാസികള്‍ സന്യാസജീവിതത്തെ കണ്ടു. വനാന്തരങ്ങളിലും മരുഭൂമികളിലും വസിച്ച് തികഞ്ഞ ഏകാന്തതയില്‍ ദൈവത്തെ ധ്യാനിച്ചു ജീവിച്ച സന്ന്യാസിവര്യډാര്‍ ധാരാളമുണ്ടായിരുന്നു.
   
                                ഈശോയെ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പിഞ്ചെല്ലാനും അവിടുത്തെ അടുത്തനുകരിക്കാനുമാണ് സന്യാസം ആരംഭിച്ചത്. ഈശോയുമായുള്ള വൈയക്തികബന്ധത്തില്‍ സന്യാസികള്‍ ജീവിതത്തിന്‍റെ സൗഭാഗ്യവുംസഫലതയും കണ്ടെത്തുന്നു.

  സന്യാസം ദൈവരാജ്യത്തിന്‍റെ അടയാളം

                          സന്ന്യാസജീവിതം ദൈവരാജ്യത്തിന്‍റെ മഹത്തായ ഒരടയാളമായി നിലകൊള്ളുന്നുവെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു (സന്യാസജീവിതം 1). ക്രിസ്തീയ ദൈവവിളിയുടെ കടമകള്‍ ധീരതയോടെ നിര്‍വഹിക്കാന്‍ തിരുസഭാംഗങ്ങളെയെല്ലാം ശക്തിയായി പ്രേരിപ്പിക്കാന്‍ കഴിവും കടമയുമുള്ള ഒരു ദൃശ്യചിഹ്നമായി അത് സഭയില്‍ നിലകൊള്ളുന്നു. നശ്വരങ്ങളായ ലൗകികസുഖങ്ങള്‍ ഉപേക്ഷിച്ച് അനശ്വരമായ സ്വര്‍ഗസൗഭാഗ്യം ലക്ഷ്യംവച്ചു നീങ്ങാന്‍ സന്യാസം സഭാംഗങ്ങള്‍ക്ക് പ്രചോദനം നല്കുന്നു. ഭൗതികമായ സകലതിനും അതീതമാണ് ദൈവരാജ്യമെന്നും അത് എത്രയധികം പ്രാധാന്യമുള്ളതാണെന്നും സന്യാസജീവിതം സുവ്യക്തമാക്കുന്നു (തിരുസഭ 44).
   

  സന്യാസം: ഈശോയെ അടുത്തനുകരിക്കല്‍

                               സുവിശേഷത്തിലെ ഈശോയെ അടുത്തനുകരിക്കജശ എന്നതാണ് സന്യാസത്തിന്‍റെ പ്രധാന ലക്ഷ്യം. ഏകാന്തതയില്‍ പ്രാര്‍ത്ഥിച്ചും രോഗികളെ സുഖപ്പെടുത്തിയും ദുഃഖിതരെ ആശ്വസിപ്പിച്ചും പാപികളെ സډാര്‍ഗത്തിലേക്കു നയിച്ചും ശിശുക്കളെ അനുഗ്രഹിച്ചും എല്ലാവര്‍ക്കും നډചെയ്തുകൊണ്ടും കടന്നുപോയ ഈശോയെ ലോകത്തിനു കാണിച്ചുകൊടുക്കാന്‍ സന്യാസി പ്രത്യേകവിധംകടപ്പെട്ടിരിക്കുന്നു. തന്നെ അയച്ച പിതാവിന്‍റെ ഇഷ്ടം എപ്പോഴും നിറവേറ്റിയ ഈശോയെ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും വ്യക്തമായി വെളിപ്പെടുത്താന്‍സന്ന്യാസ ജീവിതംവഴി തിരുസഭയ്ക്കു സാധിക്കുന്നു (തിരുസഭ 46).

   

  സന്യാസവും സുവിശേഷോപദേശങ്ങ ളും

                                അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ സുവിശേഷോപദേശങ്ങളാണ് സന്യാസജീവിതത്തിന്‍റെ അടിസ്ഥാനം. അവയെ വ്രതമായി സ്വീകരിച്ച്, വിശ്വസ്തതയോടെ പാലിച്ച് മിശിഹായുടെ സാക്ഷികളായി സന്യാസികള്‍ മാറുന്നു. വ്രതബദ്ധമായ സമൂഹജീവിതത്തിലൂടെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ പൂര്‍ണതയിലേക്കു വളരാന്‍ അവര്‍ ശ്രമിക്കുന്നു. മിശിഹായെ അനുകരിക്കുന്നതില്‍ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങളില്‍ നിന്നും വിമുക്തി പ്രാപിക്കാന്‍ സന്യാസവ്രതങ്ങള്‍ ഒരുവനെ പ്രാപ്തനാക്ക ുന്നു.
   

  ഉപേക്ഷയും പ്രതിഫലവും

                                 ഈശോ ശിഷ്യډാരോട് അരുളിച്ചെയ്തു ڇആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തുംڈ (മത്താ. 16:24-25). ഈശോയുടെ ഈ ആഹ്വാനമനുസരിച്ച് എല്ലാം ഉപേക്ഷ ിച്ച് ഈശോയെഅനുഗമിക്കുന്നവരാണ് സമര്‍പ്പിതര്‍. അനുസരണം, ദാരിദ്ര്യം,ബ്രഹ്മചര്യം എന്നീ വ്രതങ്ങള്‍ പാലിച്ചുകൊണ്ടാണ് സന്യസ്തര്‍ തങ്ങളുടെ ജീവിതത്തെ ദൈവത്തിനു പ്രതിഷ്ഠിക്കുന്നത്
   
                 ഈശോയാണ് അനുസരണത്തിന്‍റെ ഏറ്റവും മഹനീയമായ മാതൃക. കുരിശുമരണത്തോളം അനുസരണയുള്ളവനായിരുന്ന ഈശോയെപ്പോലെ സമര്‍പ്പിതരും ദൈവഹിതം നിറവേറ്റുവാന്‍ സ്വന്തം ഹിതത്തെ ത്യജിക്കുന്നു. ദൈവമാണ് മനുഷ്യന്‍റെ യഥാര്‍ത്ഥമായ നിക്ഷേപം എന്നു ദാരിദ്ര്യം പ്രഘോഷിക്കുന്നു (സമര്‍പ്പിതജീവിതം 21). സമ്പന്നനായിരുന്നിട്ടും നമ്മെപ്രതി ദരിദ്രനായിത്തീര്‍ന്ന ഈശോയുടെ മാതൃകയനുസരിച്ച് സന്യസ്തര്‍ ദാരിദ്ര്യവ്രതം സ്വീകരിക്കുന്നു (2 കോറി.8:9). വിഭജിക്കപ്പെടാത്ത ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കാനും ദൈവത്തിനും ദൈവജനത്തിനും ശുശ്രൂഷചെയ്യാനും ബ്രഹ്മചര്യവ്രതം സമര്‍പ്പിതരെസഹായിക്കുന്നു (1 കോറി. 7:32-34).
   

  സന്യാസം സഭയിലും സഭയ്ക്കുവേണ്ടിയും

                        തിരുസഭയിലാണ് ക്രൈസ്തവസന്യാസത്തിന്‍റെസ്ഥാനം. തിരുസഭയുടെ നډയ്ക്കുവേണ്ടിയാണ് ഓരോ സന്യാസസമൂഹത്തിനും അതാതിന്‍റെ സ്വഭാവവും പ്രവര്‍ത്തനവും ഉണ്ടാകേത്(സന്യാസജീവിതം 1). സഭയുടെ
  വളര്‍ച്ചയ്ക്കുവേണ്ടിയാണ് സന്യാസികള്‍ പ്രതിഷ്ഠിതരായിരിക്കുന്നത്. പരിശുദ്ധാത്മാവിന്‍റെ പ്രചോദനമനുസരിച്ച് മിശിഹായ്ക്കും സഭയ്ക്കും വേണ്ടി അവര്‍ ജീവിതം സമര്‍പ്പിക്കുന്നു. എല്ലാ സന്യാസസമൂഹങ്ങളും തിരുസഭയുടെ ജീവിതത്തില്‍ പങ്കുചേരണം. വേദപുസ്തകം, ആരാധനാക്രമം, ദൈവശാസ്ത്രം, അജപാലനധര്‍മം, പുനരൈക്യം, വേദപ്രചാരണം. സാമൂഹ്യപ്രവര്‍ത്തനം എന്നിങ്ങനെ പല തുറകളിലുള്ള തിരുസഭയുടെ വിവിധങ്ങളായ ഉദ്യമങ്ങളെയും ആസൂത്രണങ്ങളെയും ഓരോ സമൂഹവും അതാതിന്‍റെ ചൈതന്യത്തിനനുരൂപമായി സ്വന്തമാക്കുകയും കഴിവിന്‍റെ പരമാവധി അവ വളര്‍ത്തുകയും വേണം(സന്യാസജീവിതം 2)
   

  സന്യാസം സഭയിലും ലോകത്തിലും

                             ദൈവവുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെ ധ്യാനയോഗികളായ സന്യാസികള്‍ നേടിയ ആത്മീയജ്ഞാനം തിരുസഭയ്ക്ക ് എന്നും മുതല്‍ക്കൂട്ടായിരുന്നു. വിശുദ്ധ ഗ്രന്ഥവിവര്‍ത്തനം, ആദ്ധ്യാത്മികഗ്രന്ഥങ്ങളുടെ രചന എന്നിവയിലൂടെ തിരുസഭയുടെ അദ്ധ്യാത്മിക സമ്പത്തുവളര്‍ത്തിയവരാണ് ആദിമസന്യാസികള്‍.
              ഇന്നു സഭയില്‍ പ്രാര്‍ത്ഥനവഴിയും വ്രതബദ്ധജീവിതത്തിലൂടെയും വിവിധ ശുശ്രൂഷകളിലൂടെയും സന്യസ്തര്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്നു . സമര്‍പ്പിതജീവിതം സഭയുടെ ഹൃദയത്തില്‍ത്തന്നെയുള്ള ഒന്നായിട്ടാണ് ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധപിതാവ് ജോണ്‍ പോള്‍ രാണ്ടാമന്‍ വിശേഷിപ്പിക്കുന്നത്. (സമര്‍പ്പിതജീവിതം 3). പിതാവായ ദൈവം പരിശുദ്ധാത്മാവിലൂടെ സഭയ്ക്കു നല്കുന്ന ദാനമാണ് സന്യാസം.
   
            വിദ്യാലയങ്ങള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവരും വികലാംഗരുമായവര്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍ തുടങ്ങിയവയിലൂടെയെല്ലാം സഭയുടെ സുവിശേഷവത്ക്കരണ ദൗത്യത്തില്‍ സന്യാസസമൂഹങ്ങള്‍ പങ്കു പറ്റുന്നു. ഒട്ടേറെയാളുകള്‍ അവയിലൂടെ ശാന്തിയും സന്തോഷവും ദൈവസ്നേഹവും അനുഭവിക്കുന്നു.
   

  ദൈവവിളി ഒരു ദൈവദാനം

                            ദൈവം മനുഷ്യര്‍ക്കു നല്കുന്ന ദാനമാണ് ദൈവവിളി. മനുഷ്യന്‍റെ തെരഞ്ഞെടുപ്പല്ല ദൈവത്തിന്‍റെ തെരഞ്ഞെടുപ്പാണ്. ജറെമിയ പ്രവാചകനോടു ദൈവം പറഞ്ഞു : " മാതാവിന്‍റെ ഉദരത്തില്‍നിനക്കു രൂപം നല്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു... ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു"(ജറെ. 1:4). ഈശോ പറഞ്ഞു: 'നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല. ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്"(യോഹ. 15:16). വ്രതബദ്ധമായ ജീവിതത്തിലൂടെ ഈശോയുടെ സ്വന്തമാകാന്‍ ദൈവം ഇന്നും യുവജനങ്ങളെ വിളിക്കുന്നു. "എന്‍റെ പിന്നാലെ വരുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം"എന്നു പറഞ്ഞ ് ആദ്യശിഷ്യډാരെ വിളിച്ച ഈശോ അതേ ആഹ്വാനം ഇന്നും മുഴക്കുന്നു. അതിനാല്‍ ദൈവം വിളിക്കുന്നുണ്ടോ എന്ന് അറിയുവാന്‍ എല്ലാവരും ശ്രദ്ധിക്കണം. സമ്പൂര്‍ണമായ ജീവിത സമര്‍പ്പണത്തിലൂടെ ഈശോയുടെ സ്വന്തമായിത്തീര്‍ന്ന് ദൈവജനത്തിനു സേവനമര്‍പ്പിക്കാനുള്ള ദൈവവിളിക്ക് ഔദാര്യപൂര്‍വം പ്രത്യുത്തരം നല്കാന്‍ യുവതീയുവാക്കള്‍ക്കു കടമയുണ്ട്. ഇതിനുള്ള കൃപയ്ക്കായി നാം ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും വേണം.
   
   

  ദൈവവചനം ,വായിക്കാം;

  ധ്യാനിക്കാം
  (1 കോറി. 7:25-35).
   
   

  ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

  "നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക"
  (മത്താ. 19:21).
   

  നമുക്കു പ്രാര്‍ത്ഥിക്കാം

  കര്‍ത്താവായ ഈശോയേ, സമര്‍പ്പിത ജീവിതത്തിലേക്കുള്ള അങ്ങയുടെ വിളിയെ തിരിച്ചറിയാനും ആ വിളി സ്വീകരിച്ചുകൊണ്ട് അങ്ങേക്ക് ശുശ്രൂഷ ചെയ്യാനും ഞങ്ങളെ ശക്തരാക്കണമേ.
   

   

  എന്‍റെ തീരുമാനം

  എന്‍റെ ദൈവവിളി തിരിച്ചറിയാനും അതിനു പ്രത്യുത്തരമേകാനുമുള്ള
  കൃപയ്ക്കായി ഞാന്‍ എന്നും പ്രാര്‍ത്ഥിക്കും.
   

  സഭാപിതാക്കډാര്‍ പറയുന്നത്

  "സമര്‍പ്പിതജീവിതം സഭയുടെ ഹൃദയത്തില്‍തന്നെയുള്ള ഒന്നാണ്. അവളുടെ ദൗത്യത്തിന്‍റെ നിര്‍ണായകമായ ഒരു ഘടകമെന്ന നിലയില്‍ അതു നിലകൊള്ളുന്നു"
  (ജോണ്‍പോള്‍ രാണ്ടാമന്‍ പാപ്പാ).