•                       കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തോടു പറയുക: വിശുദ്ധ സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടേണ്ട കര്‍ത്താവിന്‍റെ തിരുനാളുകള്‍ ഇവയാണ്. ആറു ദിവസം ജോലി ചെയ്യണം. എഴാം ദിവസം സമ്പൂര്‍ണ്ണ വിശ്രമത്തിനും വിശുദ്ധ സമ്മേളനത്തിനുമുള്ള സാബത്താണ്... ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം കര്‍ത്താവിന്‍റെ പെസഹായാണ്. ആ മാസം പതിനഞ്ചാം ദിവസം പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍. ഇതുപോലെ ആദ്യഫലങ്ങളുടെ തിരുനാളും ആഴ്ചകളുടെ തിരുനാളും പുതുവത്സരദിവസവും കൂടാരത്തിരുനാളുമൊക്കെ ആചരിക്കാന്‍ ദൈവം മോശയോടു കല്പിച്ചു(ലേവ്യര്‍. 23:1-44).
   
                    ഈ തിരുനാളാചരണങ്ങളുടെയെല്ലാം ലക്ഷ്യം ഇസ്രായേലിന്‍റെ ചരിത്രത്തില്‍ ദൈവം ചെയ്ത മഹത്തായ കാര്യങ്ങള്‍ അനുസ്മരിച്ചുകൊണ്ട് അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കുക എന്നതായിരുന്നു. ഇവയിലൂടെ അവരുടെ ജീവിതം മുഴുവനും തന്നോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്ക ണമെന്ന് ദൈവം ആഗ്രഹിച്ചു. ഈശോമിശിഹായില്‍ പൂര്‍ത്തിയാക്കപ്പെട്ട ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയിലെ സുപ്രധാന സംഭവങ്ങള്‍ അനുസ്മരിച്ച് ദൈവത്തിനു നന്ദിപറയുകയാണ് സഭ ആരാധനാവത്സരത്തിലൂടെ ചെയ്യുന്നത്. ഈശോയുടെ ജനനം മുതല്‍ അവിടുത്തെ മഹത്വപൂര്‍ണമായ രണ്ടാമത്തെ ആഗമനംവരെ നീളുന്ന രക്ഷാകര സംഭവത്തിലെ പ്രധാന രഹസ്യങ്ങളെ കേന്ദ്രീകരിച്ചാണ് നമ്മുടെ ആരാധനാവത്സരം രൂപപ്പെടുത്തി
  യിരിക്കുന്നത്. പൗരസ്ത്യസുറിയാനി സഭയുടെ പാത്രിയാര്‍ക്കീസായിരുന്ന ഈശോയാബ് മൂന്നാമനാണ് (647-657)നമ്മുടെ ആരാധനാവത്സര പഞ്ചാംഗം ഇപ്പോഴത്തെ രീതിയില്‍ ക്രമീകരിച്ചത്.
   

  വിവിധ കാലങ്ങളുടെ പ്രാധാന്യം

                               ഈശോയുടെ ജീവിതരഹസ്യങ്ങളില്‍ പങ്കുചേര്‍ന്ന് മിശിഹാനുഭവത്തില്‍ ജീവിക്കുവാനും അതിന്‍റെ ഫലമായ സ്വര്‍ഗീയ സൗഭാഗ്യം നേടുവാനും വിളിക്ക പ്പെട്ടവരാണു ക്രൈസ്തവര്‍. ഈശോയില്‍ പൂര്‍ത്തിയാക്കപ്പെട്ട രക്ഷാകരസംഭവങ്ങളുടെ സമയന്ധിതമായ അനുസ്മരണവും ആചരണവും അതിന്‍റെ ചൈതന്യമനുസരിച്ചുള്ള ജീവിതവും നമ്മെ യഥാര്‍ത്ഥ ക്രൈസ്തവരാക്ക ും. രക്ഷാകര ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി ആരാധനാവത്സരത്തെ ഒന്‍പതായി തിരിച്ചിരിക്കുന്നു.
   
  ഈശോയുടെ ജനനത്തിന് ഒരുക്കമായി മംഗളവാര്‍ത്തക്കാലം, അവിടുത്തെ ജനനത്തെ അനുസ്മരിക്കുന്ന പിറവിക്കാലം, മാമ്മോദീസ കേന്ദ്രമാക്കി ദനഹാക്കാലം, ഈശോയുടെ നാല്പതുദിവസത്തെ ഉപവാസത്തെയും അവിടുത്തെ പീഡാനുഭവത്തെയും മരണത്തെയും അടിസ്ഥാനമാക്കി നോമ്പുകാലം, ഉത്ഥാനത്തെയും സ്വര്‍ഗാരോഹണത്തെയും അനുസ്മരിക്കുന്ന ഉയിര്‍പ്പുകാലം, പരിശുദ്ധാത്മാവിന്‍റെ ആഗമനവും സഭയുടെ പ്രവര്‍ത്തനവും അനുസ്മരിക്ക ുന്ന ശ്ലീഹാക്ക ാലം, സഭയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന കൈത്താക്കാലം, അവിടുത്തെ രൂപാന്തരീകരണവും രണ്ടാമത്തെ ആഗമനവും അനുസ്മരിക്കുന്ന ഏലിയാ-സ്ലീവാ-മൂശാക്കാലങ്ങള്‍, തന്‍റെ മണവാട്ടിയായ സഭയെ ഈശോ പിതാവിനു സമര്‍പ്പിക്ക ുന്ന പള്ളിക്കൂദാശക്കാലം എന്നിങ്ങനെ ഒന്‍പതു കാലങ്ങളാണ് സീറോമലാര്‍ സഭയിലുള്ളത്.
   
   
  ഓരോ കാലത്തിന്‍റെയും ചൈതന്യം വിശ്വാസികള്‍ക്ക് അനുഭവവേദ്യമാകത്തക്ക രീതിയില്‍ വി.കുര്‍ബാനയിലെ കാലമനുസരിച്ച് മാറിവരുന്ന പ്രാര്‍ത്ഥനകളും (പ്രോപ്രിയ) യാമപ്രാര്‍ത്ഥനകളും ക്രമീകരിച്ചിരിക്കുന്നു. മിശിഹാനുഭവത്തില്‍ വളരുവാന്‍ ആരാധനക്രമകാലങ്ങളുടെ ചൈതന്യമനുസരിച്ച് ജീവിക്കണം. ഭക്താഭ്യാസങ്ങള്‍പോലും ആരാധനക്രമ ചൈതന്യത്തില്‍ നിന്നുത്ഭവിക്കുന്നതോ അതിനോടു ചേര്‍ന്നുനില്‍ക്കുന്നതോ ആയിരിക്കണമെന്ന് സഭ പഠിപ്പിക്കുന്നത് ഇതിനാലാണ്(ആരാധനക്രമം 13).
   

  മംഗളവാര്‍ത്തക്കാലം (പിറവി)

   
                   മംഗളവാര്‍ത്തക്കാലത്തോടുകൂടിയാണ് നമ്മുടെ ആരാധനാവത്സരം ആരംഭിക്കുന്നത്. ഡിസംബര്‍ 25-ാം തീയതി ആഘോഷിക്കുന്ന ഈശോയുടെ ജനനത്തിന് ഒരുക്കമായിട്ട് ഈ കാലംക്രമീകരിച്ചിരിക്കുന്നു. ഈശോയുടെ തിരുപ്പിറവിക്കു മുമ്പ് നാലു ഞായറാഴ്ച്ചകള്‍ വരത്തക്ക വിധം മംഗളവാര്‍ത്തക്ക ാലം ആരംഭിക്ക ുന്നത്. എന്നാല്‍ ഡിസംബര്‍ 1 മുതല്‍ 25 വരെയാണ് ഈശോയുടെ ജനനത്തിന് ഒരുക്കമായിട്ടുള്ള 25 നോമ്പ് ക്രമീകരിച്ചിരിക്കുന്നത്.
   
                      സുറിയാനി ഭാഷയില്‍ അറിയിപ്പുകളുടെ കാലം എന്നര്‍ത്ഥം വരുന്ന 'സൂബാറ' എന്ന പേരില്‍ ഈ കാലം അറിയപ്പെടുന്നു. രക്ഷകനെ പ്രതീക്ഷിച്ചിരുന്ന മാനവവംശത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മംഗളകരമായ വാര്‍ത്തയായിരുന്നു ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ കന്യകാമറിയത്തെ അറിയിച്ചത് നാം പാപികളായിരുന്നിട്ടും നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്‍റെ വ്യവസ്ഥയില്ലാത്ത സ്നേഹം തിരുപ്പിറവിയിലൂടെ വെളിവാകുന്നു. ദൈവത്തിന്‍റെ ഈ സ്നേഹത്തിന് ദൈവത്തെയും മറ്റുള്ളവരെയും വ്യവസ്ഥകളില്ലാതെ
  സ്നേഹിച്ചുകൊണ്ട് നാം പ്രതിസ്നേഹം നല്കണം.
   
                ഈശോയുടെ മുന്നോടിയായ സ്നാപകയോഹന്നാന്‍റെ ജനനത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്, യോഹന്നാന്‍റെ ജനനം, മനുഷ്യസൃഷ്ടി, ആദിമതാപിതാക്കളുടെ അനുസരണക്കേടും അതിന്‍റെ അനന്തരഫലങ്ങളും, അധഃപതിച്ച മനുഷ്യവംശത്തിന്‍റെ പരിതാപകരമായ അവസ്ഥ, ദൈവം നല്കിയ രക്ഷ യുടെ വാഗ്ദാനം, മാനവവംശവുമായി അവിടുന്നു ചെയ്ത ഉടമ്പടി, രക്ഷ കനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ തുടങ്ങിയവയാണ് ഈ കാലഘട്ടത്തില്‍ പ്രത്യേകം ധ്യാനിക്കുന്ന വിഷയങ്ങള്‍. പാപം വരുത്തിവയ്ക്കുന്ന വിനയെക്കുറിച്ച് സഭ നമ്മെ പ്രത്യേകമായി ഓര്‍മ്മിപ്പിക്കുന്നു. രക്ഷകനെ സ്വീകരിക്കുന്നതിന് പശ്ചാത്താപവും പ്രായശ്ചിത്തവും ആവശ്യമാണ്. രക്ഷാകര രഹസ്യത്തില്‍ പൂര്‍ണമായും സഹകരിച്ച പരിശുദ്ധ കന്യകാമറിയത്തെ പ്രത്യേ
  കമാം വിധം അനുസ്മരിക്കുന്ന കാലം കൂടിയാണിത്. മറിയത്തെ പ്രകീര്‍ത്തിക്കുന്ന പ്രാര്‍ത്ഥനകളും ഗീതങ്ങളും ഈ കാലത്തിന്‍റെ പ്രത്യേകതയാണ്.
   

  പിറവിക്കാലം

                               ഈശോമിശിഹായുടെ പിറവിത്തിരുനാള്‍ മുതല്‍ ദനഹാത്തിരുനാള്‍വരെയുള്ള ദിനങ്ങളാണ് പിറവിക്കാലമായി കണക്കാക്കപ്പെടുന്നത്. ഈശോയുടെ തിരുപ്പിറവി, ഈശോയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നത്, ജ്ഞാനികളുടെ സന്ദര്‍ശനം, ഈജിപ്തിലേക്കുള്ള പലായനം എന്നിവയാണ് പിറവിക്കാലത്തിലെ പ്രധാന ചിന്താവിഷയങ്ങള്‍.
   
               സ്വന്തമായി യാതൊരു യോഗ്യതയുമില്ലാത്ത മനുഷ്യന് സമാധാനത്തിന്‍റെയും പ്രതീക്ഷയുടെയും രക്ഷയുടെയും അച്ചാരമായി ദൈവപുത്രനെ നല്കിയ പിതാവായ ദൈവത്തിന്‍റെ വാത്സല്യത്തെയും സ്നേഹത്തെയും അനുസ്മരിക്കുന്ന അവസരമാണിത്. രക്ഷകന്‍റെ ജനനത്തില്‍ അനുഭവപ്പെ
  ടുന്ന അവാച്യമായ സന്തോഷം, രക്ഷകനെ നല്കിയ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും, പരിശുദ്ധ കന്യകാമറിയത്തോടുള്ള ആദരവ് എന്നിവയൊക്കെയാണ് ഈ കാലത്തില്‍ നമുക്കുണ്ടാകേണ്ട വികാരങ്ങളും മനോഭാവങ്ങളും.
   

  ദനഹാക്കാലം

                             ഈശോയുടെ മാമ്മോദീസയും പരസ്യജീവിതവും പ്രത്യേകമായി അനുസ്മരിക്കുന്ന കാലമാണ് ദനഹാക്കാലം. ജനുവരി ആറിന് ആചരിക്കുന്ന ദനഹാത്തിരുനാളോടുകൂടിയാണ് ദനഹാക്കാലം ആരംഭിക്കുന്നത്. രണ്ടാം നൂറ്റാണ്ടു    മുതല്‍തന്നെ സഭ ആഘോഷിച്ചുവരുന്ന തിരുനാളാണ് ദനഹാ. 'ദനഹാ'എന്ന സുറിയാനിവാക്കിന് സൂര്യോദയം, പ്രത്യക്ഷീകരണം എന്നൊക്കെയാണര്‍ത്ഥം. ഈശോയുടെ മാമ്മോദീസാവേളയില്‍ അവിടുത്തെ ദൈവപുത്രത്വവും പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന ദൈവത്തിന്‍റെ ത്രിത്വരഹസ്യവും മനുഷ്യന് വെളിപ്പെടുത്തപ്പെട്ട വലിയ സംഭവമാണ് ഈ തിരുനാളില്‍ നാം അനുസ്മരിക്കുന്നത്. മാമ്മോദീസയെ തുടര്‍ന്ന് അവിടുന്ന് ആരംഭിച്ച പരസ്യജീവിതത്തിലൂടെ ഈശോ സ്വയം വെളിപ്പെടുത്തുകയായിരുന്നു. നډചെയ്തുകൊണ്ടു ചുറ്റി സഞ്ചരിക്കുകയും ദൈവത്തിന്‍റെ സ്നേഹം വെളിപ്പെടുത്തുകയും ചെയ്ത ഈശോയ്ക്ക് സാക്ഷ ്യം വഹിച്ചുകൊണ്ട് പ്രതിസ്നേഹം നല്കുവാന്‍ ഈ കാലത്തിന്‍റെ ചൈതന്യം നമ്മെ പ്രേരിപ്പിക്കുന്നു.
   
                ഈശോയെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്ത അപ്പസ്തോലډാരെയും വിശുദ്ധരെയും ദനഹാക്കാലത്തിലെ വെള്ളിയാഴ്ചകളില്‍ പ്രത്യേകംഅനുസ്മരിക്കുന്നു. ദനഹാക്കാലത്തെ അവസാനവെള്ളിയാഴ്ച ഈശോയ്ക്ക്സാക്ഷ്യംവഹിച്ചവര്‍ എന്ന നിലയില്‍ മരിച്ചവര്‍ക്കുവേണ്ടി നാം പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു.

  നോമ്പുകാലം

                            ആരാധനാവത്സരത്തിന്‍റെ കേന്ദ്രമായ ഉയിര്‍പ്പു തിരുനാളിനൊരുക്കമായുള്ള ഏഴ് ആഴ്ചകളാണ് നോമ്പുകാലം. പിശാചിന്‍റെ പരീക്ഷണങ്ങളെ പരാജയപ്പെടുത്തിയ ഈശോയെ അനുസ്മരിച്ചുകൊണ്ടാണ് ഈ കാലം ആരംഭിക്കുന്നത്. ഈശോയുടെ പീഡാനുഭവ മരണരഹസ്യങ്ങളെ പ്രത്യേ മാംവിധം ധ്യാനിക്കുവാനും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരമനുഷ്ഠിക്കുവാനും ഈ കാലം നീക്കിവച്ചിരിക്കുന്നു. മരുഭൂമിയിലെ നാല്പതു ദിവസത്തെ ഈശോയുടെ ഉപവാസമാണ് വലിയനോമ്പിന് വിശുദ്ധഗ്രന്ഥത്തിലുള്ള അടിസ്ഥാനം. ഈ കാലത്തിന്‍റെ ഒന്നാം ഞായര്‍ 'പേത്തുര്‍ത്താ' ഞായര്‍
  എന്നാണ് അറിയപ്പെടുന്നത്. പേത്തുര്‍ത്താ എന്ന സുറിയാനിവാക്കിന്‍റെ അര്‍ത്ഥം 'തിരിഞ്ഞുനോക്കല്‍' എന്നാണ്. പേത്തുര്‍ത്താഞായര്‍ പാതിരാമുതല്‍ ഉയിര്‍പ്പു ഞായര്‍ വരെയുള്ള 50 ദിവസങ്ങളിലും നമ്മുടെ സഭയില്‍ നോമ്പനുഷ്ഠിക്കുന്നു.
   
  മനുഷ്യന്‍റെ പാപവും അതിന്‍റെ അനന്തര ഫലങ്ങളും അനുതാപത്തിന്‍റെയും മനഃപരിവര്‍ത്തനത്തിന്‍റെയും ആവശ്യകത, അനുതപിക്കുന്ന പാപികളോടു ദൈവം കാണിക്കുന്ന അനന്തമായ സ്നേഹവും കാരുണ്യവും, ഈശോയുടെ പീഡാനുഭവവും മരണവും എന്നീ രഹസ്യങ്ങള്‍ നോമ്പുകാലത്ത് നാം പ്രത്യേകം അനുസ്മരിക്കുന്നു. പ്രലോഭനങ്ങളെ പരാജയപ്പെടുത്തി പിതാവിനു സ്വയം സമര്‍പ്പിച്ച മിശിഹായെപ്പോലെ ഉപവാസവും പ്രാര്‍ത്ഥനയും ദാനധര്‍മവും വഴി തിډയുടെ ശക്തിയെ അതിജീവിക്കാന്‍ ആവശ്യമായ ശക്തിയാര്‍ജിക്കേണ്ട കാലമാണ് നോമ്പുകാലം.
   
   

  ഉയിര്‍പ്പുകാലം

   
                    സഭാവത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ ഉയിര്‍പ്പുതിരുനാളാണ് ഈ കാലത്തിലെ കേന്ദ്ര സംഭവം. പുനരുത്ഥാനത്തിലൂടെ ഈശോ നേടിയ പുതുജീവനില്‍ പങ്കുചേരാനും അതില്‍ സന്തോഷിക്കാനുമുള്ള കാലമാണിത്. ഉയിര്‍പ്പുതിരുനാള്‍ മുതല്‍ പന്തക്കുസ്താവരെയുള്ള ഏഴ് ആഴ്ചകളാണ് ഉയിര്‍പ്പുകാലം.
   
                    ഈശോയുടെ ഉത്ഥാനത്തോടെയാണല്ലോ ആദ്യമായി സ്വര്‍ഗം തുറന്നതും വിശുദ്ധാത്മാക്കള്‍ സ്വര്‍ഗത്തിലേക്കു പ്രവേശിച്ചതും. അതിനാല്‍ ഉയിര്‍പ്പുകാലത്തിലെ ആദ്യത്തെ വെള്ളിയാഴ്ച സകലവിശുദ്ധരുടെയും തിരുനാള്‍ ആചരിക്കുന്നു. ഉയിര്‍പ്പുകാലത്തിലെ രണ്ടാം ഞായറാഴ്ചയെ പുതുഞായര്‍ എന്നും മാര്‍ത്തോമ്മാ ഞായര്‍ എന്നും വിളിക്കുന്നു. ഉത്ഥിതനായ മിശിഹായിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ നമ്മുടെ പിതാവായ തോമ്മാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം അനുസ്മരിക്കുന്ന ദിനമാണ്. ഈ കാലത്തിലെ ആദ്യത്തെ ആഴ്ചയെ 'ആഴ്ചകളുടെ ആഴ്ച' എന്നു വിളിക്കുന്നു.
   
                    ഈശോയുടെ ഉയിര്‍പ്പ് നമ്മുടെ ഉത്ഥാനത്തിന്‍റെ അച്ചാരമാണ് ڇക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്; നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥംچ(1 കോറി.15:14). മാമ്മോദീസയിലൂടെ നാം പ്രതീകാത്മകമായി മിശിഹായോടുകൂടി മരിക്കുകയും സംസ്കരിക്കപ്പെടുകയും ഉയിര്‍ക്കുകയും ചെയ്യുന്നു (റോമ 6:3-4; കൊളോ 2:12). ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലുമുള്ള ഈ പങ്കുചേരല്‍ ജീവിതത്തിലെ ഓരോനിമിഷത്തിലും നമ്മുടെ ജീവിതശൈലിയാക്കിമാറ്റി, പാപത്തിനു മരിച്ചവരും ഈശോയില്‍ ജീവിക്കുന്നവരുമായി ഉത്ഥാനത്തിന്‍റെ മഹത്വത്തിലേക്കു നാം രൂപാന്തരപ്പെടുവാന്‍ (2 തിമോ 2:12) ഉയിര്‍പ്പുകാലം നമ്മെ ആഹ്വാനം ചെയ്യുന്നു.
   
   
   

  ശ്ലീഹാകാലം

   
           പന്തക്കുസ്താതിരുനാളോടെയാണ് ശ്ലീഹാകാലം ആരംഭിക്കുന്നത്. പരിശുദ്ധാത്മാവിന്‍റെ ആഗമനവും അവിടുത്തെ പ്രവര്‍ത്തനങ്ങളും, ശ്ലീഹډാരും സഭയും തമ്മിലുള്ള ബന്ധം, ആദിമസഭയുടെ ചൈതന്യം, സഭയുടെ പ്രേഷിതസ്വഭാവം എന്നിവയാണ് ഈ കാലത്തിലെ പ്രധാന ചിന്താവിഷയങ്ങള്‍. സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് പന്തക്കുസ്തായിലാണ്. പന്തക്കുസ്തായ്ക്കുശേഷം പരിശുദ്ധാത്മാവിനാല്‍ പൂരിതരായ ശ്ലീഹډാര്‍ സുവിശേഷസന്ദേശവുമായി ലോകമെങ്ങും പോകുകയും വിവിധ സഭാസമൂഹങ്ങള്‍ക്ക ് അടിസ്ഥാനമിടുകയും ചെയ്തു.'ശ്ലീഹാ' എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം 'അയയ്ക്കപ്പെട്ടവന്‍' എന്നാണ്. മാമ്മോദീസായും തൈലാഭിഷേകവും സ്വീകരിച്ച നാമെല്ലാവരും ശ്ലീഹډാരെ പ്പോലെ അയയ്ക്കപ്പെട്ടവരാണ് സഭയുടെ പ്രേഷിതദൗത്യത്തില്‍ പങ്കുചേര്‍ന്ന് നാമും ഈശോയ്ക്കു സാക്ഷികളാകണം എന്ന് ശ്ലീഹാക്കാലം നമ്മെ അനുസ്മരിപ്പിക്കുന്നു.
   

  കൈത്താകാലം

                   ശ്ലീഹാകാലത്തെ തുടര്‍ന്നുവരുന്ന ഏഴാഴ്ചകളാണ് കൈത്താകാലം എന്നറിയപ്പെടുന്നത്. 'കൈത്താ' എന്ന സുറിയാനി വാക്കിന് വിളവെടുപ്പു നടക്കുന്ന കാലമായ 'വേനല്‍ക്കാലം' എന്നാണ് അര്‍ത്ഥം. 'ഫലാഗമകാലം' എന്നും ഈ കാലം അറിയപ്പെടുന്നു. ശ്ലീഹډാരുടെ പ്രവര്‍ത്തനഫലമായി വേരുപിടിച്ച് വളര്‍ച്ചയാരംഭിച്ച സഭാതരു ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ പടര്‍ന്നു പന്തലിച്ച് ധാരാളം വിശുദ്ധര്‍ക്കും രക്തസാക്ഷികള്‍ക്കും ജډം നല്കി വിശുദ്ധിയുടെ ഫലങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് വളര്‍ന്നുകൊണ്ടിരിക്കുന്നതിനെയാണ് കൈത്താക്കാലത്തില്‍ നാം അനുസ്മരിക്കുന്നത് . സഭയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായ പന്ത്രണ്ടു ശ്ലീഹډാരുടെ തിരുനാളോടുകൂടിയാണ് ഈ കാലം ആരംഭിക്കുന്നത്. സഭയുടെ വളര്‍ച്ചയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധരെ ഈ കാല
  ത്തിലെ വെള്ളിയാഴ്ചകളില്‍ അനുസ്മരിക്കുന്നു. സഭയുടെ വളര്‍ച്ചയ്ക്കായി പ്രയത്നിക്കാനുള്ള താത്പര്യവും ചൈതന്യവും ഈ കാലത്ത് സഭാമക്കള്‍ ആര്‍ജിക്കണം.
   
   

  ഏലിയ-സ്ലീവാ-മൂശാകാലങ്ങള്‍

   
           സെപ്റ്റംബര്‍ 14-ാം തീയതി ആചരിക്കുന്ന കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍ കേന്ദ്രമാക്കിയുള്ള കാലങ്ങളാണ് ഏലിയ-സ്ലീവാ-മൂശ. സ്ലീവായുടെ അടയാളത്തോടും മാലാഖമാരുടെ അകമ്പടിയോടുംകൂടി മഹത്വപൂര്‍ണനായി വരാനിരിക്കുന്ന മിശിഹായുടെ രണ്ടാമത്തെ ആഗമനവും ലോകാവസാനവും അന്ത്യവിധിയും ധ്യാനവിഷയമാക്കുന്ന ഈ കാലത്തില്‍ ദൈവദൂതډാരാല്‍ പരിസേവിതനായി പ്രത്യക്ഷപ്പെടുന്ന മിശിഹായെ വിശുദ്ധരോടൊന്നിച്ച് എതിരേല്ക്കുവാനുള്ള അനുഗ്രഹത്തിനായി സഭ പ്രാര്‍ത്ഥിക്കുന്നു. പിശാചിന്‍റെ പ്രലോഭനങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തുവാനും പാപങ്ങളെ തുടച്ചുമാറ്റി കര്‍ത്താവിന്‍റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കാനും ഈ കാലം ആഹ്വാനം ചെയ്യുന്നു. ഈശോയുടെ രൂപാന്തരീകരണവേളയില്‍ അവിടുത്തോടൊപ്പം പ്രത്യക്ഷ പ്പെട്ട മോശയും ഏലിയായും ഈകാലത്ത് പ്രത്യേകമായി അനുസ്മരിക്ക പ്പെടുന്നു. കര്‍ത്താവിന്‍റെ രൂപാന്തരീകരണം അവിടുത്തെ രണ്ടാമത്തെ വരവിന്‍റെ പ്രതീകമാണല്ലോ. മോശ നിയമത്തിന്‍റെയും ഏലിയ പ്രവാചകډാരുടെയും പ്രതീകമാണ്. മിശിഹായുടെ രണ്ടാമത്തെ വരവിനു മുന്‍പായി ഏലിയ വരുമെന്നും (മലാക്കി 4:5) വിനാശത്തിന്‍റെ പുത്രനുമായി തര്‍ക്കിച്ച് അവന്‍റെ തെറ്റ് ലോകത്തിനു ബോധ്യപ്പെടുത്തുമെന്നും ആദിമസഭ വിശ്വസിച്ചിരുന്നു.
   

  പള്ളിക്കൂദാശക്കാലം

   
                           ആരാധനാവത്സരത്തിലെ അവസാനത്തെ നാലാഴ്ചകള്‍ ചേരുന്ന കാലമാണ് പള്ളിക്കൂദാശക്കാലം. യുഗാന്ത്യത്തില്‍ ഈശോ തന്‍റെ മണവാട്ടിയായ തിരുസഭയെ പിതാവിനു സമര്‍പ്പിക്കുന്നതിനെ ഈ കാലത്ത് അനുസ്മരിക്കുന്നു. ആദ്യത്തെ ആഴ്ചയിലെ തിരുനാള്‍തന്നെ സഭാ സമര്‍പ്പണത്തിരുനാള്‍ എന്നാണറിയപ്പെടുന്നത്. സഭയെക്കുറിച്ച് കൂടുതല്‍ ധ്യാനിക്കുവാനും സ്വര്‍ഗോډുഖമായി നീങ്ങുന്ന സഭയോട് താദാത്മ്യപ്പെടാനും ഈ കാലഘട്ടം നമ്മെ സഹായിക്കുന്നു.

  ആരാധനാവത്സരവും യാമപ്രാര്‍ത്ഥനയും

   
                 കുര്‍ബാനയില്‍, പ്രത്യേകിച്ചു ഞായറാഴ്ച സമ്മേളനത്തില്‍ നാം ആഘോഷിക്കുന്ന മിശിഹായുടെ രഹസ്യം, അവിടുത്തെ മനുഷ്യാവതാരവും പെസഹായും, യാമപ്രാര്‍ത്ഥനയുടെ ആഘോഷത്തിലൂടെ ഓരോ ദിവസത്തിന്‍റെയും സമയത്തില്‍ ഉള്‍ച്ചേര്‍ക്കുകയും അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. ഈ ആഘോഷം നിരന്തരം പ്രാര്‍ത്ഥിക്കുക എന്ന ശ്ലൈഹികാഹ്വാനങ്ങളോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ട്, ദൈവസ്തുതിയില്‍ ദിനരാത്രങ്ങളുടെ മുഴുവന്‍ ഗതിയെയും വിശുദ്ധീകരിക്കത്തക്ക വിധത്തിലാണു സജ്ജീകരിച്ചിട്ടുള്ളത്. സഭയുടെ ഈ പൊതുപ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നുകൊണ്ട്
  വിശ്വാസികള്‍ (വൈദികര്‍, സന്ന്യസ്തര്‍, അല്മായര്‍) മാമ്മോദീസ സ്വീകരിച്ചവരുടെ രാജകീയപൗരോഹിത്യം നിര്‍വഹിക്കുന്നു. സഭ അംഗീകരിച്ച രൂപത്തില്‍ ആഘോഷിക്കപ്പെടുമ്പോള്‍ യാമപ്രാര്‍ത്ഥന യഥാര്‍ത്ഥത്തില്‍ തന്‍റെ മണവാളനോടു സംസാരിക്കുന്ന മണവാട്ടിയുടെതന്നെ സ്വരമാണ്; മിശിഹാതന്നെ തന്‍റെ ശരീരത്തോടൊപ്പം പിതാവിനോടു നടത്തുന്ന പ്രാര്‍ത്ഥനയാണ് (കത്തോലിക്കാസഭയുടെ മത
  ബോധനഗ്രന്ഥം 1174).
   
              ഇപ്രകാരം ആരാധനാവത്സരത്തിലെ വിവിധ കാലങ്ങളിലൂടെ ഈശോ തന്‍റെ ജനനമരണോത്ഥാനങ്ങളിലൂടെ നേടിത്തന്ന രക്ഷയുടെ അനുഭവം ഉള്‍ക്കൊണ്ടു വളരുവാനും അവസാനം സ്വര്‍ഗീയ പറുദീസായിലെത്തിച്ചേരാനും നമുക്കു സാധിക്കുന്നു.
   

   

  ദൈവവചനം വായിക്ക ാം; ധ്യാനിക്ക ാം

   
  (1 പത്രോ. 1:3-12).
   
   

  ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

   
  "നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ കൃപയിലും
  അവനെക്കുറിച്ചുള്ള അറിവിലും നിങ്ങള്‍ വളരുവിന്‍"
  (2 പത്രോ. 3:18).
   

  നമുക്കു പ്രാര്‍ത്ഥിക്കാം

   
  രക്ഷാകരപദ്ധതിയുടെ മഹനീയഫലങ്ങള്‍ തിരുസഭയിലൂടെ
  ഞങ്ങള്‍ക്കു പ്രദാനം ചെയ്യുന്ന ഈശോയേ, ആരാധനാവത്സരത്തിന്‍റെ
  ചൈതന്യമനുസരിച്ചു ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
   

  എന്‍റെ തീരുമാനം

   
  ആരാധനാവത്സരത്തിലെ വിവിധ കാലങ്ങളുടെ ചൈതന്യം മനസ്സിലാക്കി
  അതനുസരിച്ച് ജീവിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും.
   

  സഭാപിതാക്കډാര്‍ പറയുന്നത്

   
  "ആരാധനാവത്സരത്തിന്‍റെ ക്രമവും അതിലെ പ്രധാന തിരുനാളുകളും ക്രൈസ്തവ പ്രാര്‍ത്ഥനാജീവിതത്തിലെ അടിസ്ഥാനപരമായ താളക്രമങ്ങ ളാണ്" (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 2698).