•                       ഒരിക്കല്‍ ഈശോയെ പരീക്ഷിക്കുന്നതിനായി പ്രീശര്‍ അവിടുത്തോടു ചോദിച്ചു: ڇഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?ڈ അതിനു മറുപടിയായി ഈശോ പറഞ്ഞു: ڇ ആദിയില്‍ സ്രഷ്ടാവ ് പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചുവെന്നും,അതിനാല്‍ പുരുഷന്‍ തന്‍റെ അപ്പനെയും അമ്മയെയും വിട്ട് തന്‍റെ ഭാര്യയോടു ചേര്‍ന്നിരിക്കയും അങ്ങനെ അവര്‍ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യുമെന്നും അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നു നിങ്ങള്‍വായിച്ചിട്ടില്ലേ? അതിനാല്‍ അവര്‍ രണ്ടല്ല, ഒരു ശരീരമാകുന്നു; അതുകൊണ്ട് ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ (മത്താ 19:3-6).
   
                      സ്നേഹം തന്നെയായ ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമുള്ളകഴിവ് അവനു നല്കി. പറുദീസായിലെ സര്‍വ്വസൗഭാഗ്യങ്ങളുടെയും മധ്യത്തിലും മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന് ദൈവം കു.
  അവനു സ്നേഹിക്കാനും അവനെ സ്നേഹിക്കാനും ഒരു തുണയെ ദൈവം നല്കി. ആദം ഹവ്വായോടു ചേരുകയും അവര്‍ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്തു (ഉല്‍പ 2:24). ഇപ്രകാരം ദൈവം അവരെ ഒന്നിപ്പിച്ചത് തന്‍റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കുകാരാക്കാന്‍വേണ്ടിയാണ്. ആദിമാതാപിതാക്കളെ അനുഗ്രഹിച്ചുകൊണ്ട് ദൈവം പറഞ്ഞു: ڇസന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍ڈ  (ഉല്‍പ 1:28).
   

  വിവാഹം സ്നേഹത്തിന്‍റെ ഉടമ്പടി

                         വിവാഹം സ്നേഹത്തിന്‍റെ ഉടമ്പടിയാണ്. ദമ്പതിമാരുടെ സമ്പൂര്‍ണ്ണമായ ആത്മസമര്‍പ്പണത്തിന്‍റെ ഉടമ്പടിയാണു വിവാഹത്തില്‍ നടക്കുന്നത്. ഈ ഉടമ്പടിക്ക് വിവാഹമെന്ന കൂദാശയിലൂടെ ദൈവം അംഗീകാരമുദ്രവയ്ക്കുന്നു. സമൂഹം അത് അംഗീകരിക്കുന്നു. ഈ ഉടമ്പടി ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായിത്തീരുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1639).
   
                          വിവാഹത്തില്‍ ഭാര്യ ഭര്‍ത്താവിനും ഭര്‍ത്താവു ഭാര്യയ്ക്കും പരസ്പരം പൂര്‍ണമായും നല്കുന്നു. ഭാര്യാ ഭര്‍തൃബന്ധത്തിലെ അലംഘനീയവും ഗാഢവുമായ ഈ ഐക്യത്തെക്കുറിച്ചാണ്'അവര്‍ ഇരുവരും ഏകശരീരമായിത്തീരും'എന്നു പറയുമ്പോള്‍ ഈശോ സൂചിപ്പിക്കുന്നത്. അതിനാല്‍ ദമ്പതികള്‍ തമ്മിലുള്ള ആന്തരികസ്നേഹത്തിന്‍റെയും ആത്മദാനത്തിന്‍റെയും ഐക്യത്തിന്‍റെയും ജീവിതമാണ് ദാമ്പത്യം. പരിശുദ്ധമായ അനുരാഗവും വിഭജിക്കപ്പെടാത്ത സ്നേഹവും വഴി വിവാഹബന്ധത്തെ പോഷിപ്പിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യണമെന്ന് ദൈവം ആവശ്യപ്പെടുന്നു.

   

  പ്രവര്‍ത്തനം 1

   
  വിവാഹാഘോഷങ്ങളില്‍ പങ്കുകൊണ്ടിട്ടുള്ളതു ഓര്‍മ്മിച്ച് വിവാഹത്തിന്‍റെ തിരുക്കര്‍മ്മങ്ങളിലെ അനുഷ്ഠാനങ്ങള്‍ ക്രമമായി എഴുതുക. വിവാഹ കര്‍മത്തോടനുബന്ധിച്ച്
  വായിക്കുന്ന വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളുടെ ആശയങ്ങളും ഓര്‍മ്മിച്ചെഴുതുക.
   

  വിവാഹം ഒരു കൂദാശ

                                     വിവാഹമെന്ന ദൈവികമായ ഉടമ്പടിയെ ഒരു കൂദാശയായി ഈശോ ഉയര്‍ത്തി. പരസ്പരം അതിരുകളില്ലാതെ സ്നേഹിച്ചുകൊണ്ട് പരിശുദ്ധമായ സൃഷ്ടികര്‍മത്തില്‍ ദൈവത്തോടു സഹകരിക്കാനും വിവാഹ ബന്ധത്തിന്‍റെ ഫലമായ സന്താനങ്ങളെ ദൈവത്തിനു പ്രീതികരമായവിധത്തില്‍ വളര്‍ത്താനും ആവശ്യമായ കൃപാവരം നല്കുന്ന കൂദാശയാണ് വിവാഹം.
   
                            സഭയുടെ ഔദ്യോഗിക പ്രതിനിധിയും വിവാഹ കൂദാശയുടെ കാര്‍മികനുമായ പുരോഹിതന്‍റെ മുമ്പില്‍വച്ച് സാക്ഷികളുടെ സാന്നിധ്യത്തില്‍ വധൂവരډാര്‍ നടത്തുന്ന വിവാഹസമ്മതം സ്വീകരിച്ചുകൊണ്ട് പുരോഹിതന്‍ നടത്തുന്ന ആശീര്‍വാദമാണ് വിവാഹമെന്ന കൂദാശയിലെപരമപ്രധാനമായ കര്‍മ്മം. പ്രസ്തുത സമ്മതത്തെ ദൃഢപ്പെടുത്തികൊണ്ട് വിശുദ്ധ സുവിശേഷം സാക്ഷിയാക്കി വധൂവരډാര്‍ പ്രതിജ്ഞയെടുക്കുന്നു. കൂടാതെ വരനും വധുവും പരസ്പരം കരങ്ങള്‍ ചേര്‍ത്തുപിടിക്കുക, താലികെട്ടുക, മോതിരം കൈമാറുക, മന്ത്രകോടിയണിയിക്കുക, പൂമാലയണിയിക്കുക തുടങ്ങിയവ വിവാഹത്തിന്‍റെ പരികര്‍മ്മത്തിന് അര്‍ത്ഥപുഷ്ടി
  നല്കുന്നു. ഈ കര്‍മങ്ങളെല്ലാം പരസ്പരദാനത്തിന്‍റെയും സമര്‍പണത്തിന്‍റെയും സംരക്ഷണത്തിന്‍റെയും പ്രതീകങ്ങളാണ്.
   
                        മാമ്മോദീസാവഴി കൃപാവരത്തില്‍ ജനിച്ച് മിശിഹായുമായി അഭേദ്യബന്ധം സ്ഥാപിച്ച സ്ത്രീയും പുരുഷനും വിവാഹമെന്ന കൂദാശ സ്വീകരിക്കുന്നതുവഴി ദൈവത്തിന്‍റെ കൃപാവരത്തില്‍ കൂടുതല്‍ വളര്‍ച്ച നേടുന്നു . വിവാഹമെന്ന കൂദാശ സ്വീകരിക്കുന്ന സന്ദര്‍ഭത്തില്‍ ഈശോ ദമ്പതികളെ ആശീര്‍വദിച്ച് അനുഗ്രഹിക്കുകയും അവരെ തമ്മില്‍ അഭേദ്യമായിയോജിപ്പിക്കുകയും വിവാഹജീവിതത്തിന്‍റെ കടമകള്‍ നിര്‍വഹിക്കുന്നതിനാവശ്യകമായ കൃപാവരം അവര്‍ക്കു നല്കുകയും ചെയ്യുന്നു.
   

  വിവാഹത്തിന്‍റെ അവിഭാജ്യതയും വിശ്വസ്തതയും

   
                വിവാഹം ജീവിതാന്ത്യത്തോളം അനുസ്യൂതം തുടരുന്ന കൂദാശയാണ്.
  വിവാഹനാള്‍മുതല്‍ മരണംവരെ സന്തോഷത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും പരസ്പരസ്നേഹത്തോടും വിശ്വസ്തതയോടുംകൂടി ഏകമനസ്സായി ജീവിച്ചുകൊള്ളാമെന്നാണ് വിവാഹാവസരത്തില്‍ ദമ്പതികള്‍ വാഗ്ദാനം ചെയ്യുന്നത്.
   
                 ദമ്പതികളുടെ സ്നേഹം അതിന്‍റെ സ്വഭാവത്താല്‍തന്നെ അവര്‍ തമ്മിലുള്ള കൂട്ടായ്മയുടെ ഏകതയും അവിഭാജ്യതയും ആവശ്യപ്പെടുന്നു(കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1644). ദൈവം യോജിപ്പിച്ചതിനെ വേര്‍പെടുത്തുവാന്‍ മനുഷ്യന് അവകാശമില്ല (മത്തായി 19:6). പരസ്പരം സമ്പൂര്‍ണ്ണമായി ആത്മദാനം ചെയ്യാമെന്ന വിവാഹവാഗ്ദാനത്തോട് അനുദിനം വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് നിരന്തരം കൂട്ടായ്മയില്‍ വളരണമെന്ന് സഭ പഠിപ്പിക്കുന്നു (കുടുംബം ഒരു കൂട്ടായ്മ 19).
   
                      ദമ്പതികളുടെ പരസ്പരവിശ്വസ്തതയും വിവാഹ ന്ധത്തിന്‍റെ അടിസ്ഥാനഘടകമാണ്. വിശ്വസ്തത ദമ്പതികള്‍ പരസ്പരം നടത്തുന്ന ആത്മദാനത്തിന്‍റെ അനന്തരഫലമാണ്. രണ്ടു വ്യക്തികളുടെ പരസ്പരദാനംവഴിയുാ
  കുന്ന ഗാഢമായ വൈവാഹികന്ധവും കുട്ടികളുടെ നډയും ദമ്പതികളുടെ സമ്പൂര്‍ണ്ണവിശ്വസ്തതയും അഭേദ്യമായ ഐക്യവും അനിവാര്യമാക്കുന്നു. ഉടമ്പടിയോടുള്ള ദൈവത്തിന്‍റെ വിശ്വസ്തതയും സഭയോടുള്ള മിശിഹായുടെ വിശ്വസ്തതയുമാണ് വിവാഹബന്ധത്തിലെ വിശ്വസ്തതയുടെ അടിസ്ഥാനം (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1646-47).
   
               വിഭജിക്കപ്പെടാതെയും വിശ്വസ്തതയോടെയും മരണംവരെ ഒന്നിച്ചുജീവിക്കുവാനുള്ള കൃപാവരം വിവാഹവേളയില്‍ നല്കപ്പെടുന്നു. മിശിഹായില്‍ ആരംഭിക്കുന്ന ദാമ്പത്യജീവിതം ആജീവനാന്തം അന്യൂനമായി നയിക്കാന്‍ ഈ കൃപാവരം ദമ്പതികളെ ശക്തരാക്കുന്നു. സ്നേഹത്തിലും ഐക്യത്തിലും ദാമ്പത്യവിശ്വസ്തതയിലും പുരോഗമിക്കുന്നതിനനുസൃതമായി കൃപാവരത്തില്‍ അവര്‍ സമ്പന്നരാക്കപ്പെടുന്നു. മിശിഹായുടെ സ്നേഹത്തില്‍ ഒന്നായിത്തീരുന്നവര്‍ തങ്ങളെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുന്നു. അവരുടെ പരസ്പരസ്നേഹവും സമര്‍പ്പണവും അവര്‍ക്ക് ദൈവസ്നേഹത്തിലേക്കുള്ള മാര്‍ഗമായിത്തീരുന്നു.
   

  സ്നേഹിക്കാനും ജീവന്‍ നല്കാനും

   
                          വിവാഹമെന്ന കൂദാശയുടെ ലക്ഷ്യങ്ങള്‍ രണ്ടാണ് - ദാമ്പത്യസ്നേഹവും സന്താനോത്പാദനവും. നിഷ്കളങ്കവും നിരുപാധികവുമായ സ്നേഹം പരസ്പരം നല്കാന്‍ ദമ്പതികള്‍ കടപ്പെട്ടിരിക്കുന്നു. ഈശോയ്ക്ക് സഭയോടുള്ള സ്നേഹവും സഭയ്ക്ക് ഈശോയോടുള്ള വിധേയത്വവുമാണ് ഇതിനു മാതൃക. പൗലോസ് ശ്ലീഹാപറയുന്നു: ڇഭര്‍ത്താക്കډാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെതന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം...ڈ (എഫേ. 5:25). സഭ ക്രിസ്തുവിന് വിധേയആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാകാര്യങ്ങളിലും ഭര്‍ത്താക്കډാര്‍ക്ക് വിധേയരായിക്കണംڈ (എഫേ. 5:24).
   
  ദമ്പതികള്‍ തമ്മിലുള്ള പരസ്പരസ്നേഹവും സമര്‍പണവും ദൃഢപ്പെടുത്തുവാന്‍ മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍തന്നെ ദൈവം പദ്ധതി ഒരുക്കിയിരുന്നു. പരസ്പരപൂരകങ്ങളായി തീരത്തക്ക രീതിയില്‍ പുരുഷനും സ്ത്രീയുമായാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് (ഉല്‍പ 1:27). പരസ്പരം ആകര്‍ഷിക്കപ്പെടുകയും ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ഒന്നായിത്തീരുകയും ചെയ്യത്തക്ക  രീതിയില്‍ ലൈംഗികത (സെക്സ്) എന്ന മഹാദാനം ദൈവം അവരില്‍ നിക്ഷേപിച്ചു. ഈദാനം വിവാഹത്തിനുവേണ്ടിയുള്ളതാണ്. വിവാഹ ബന്ധത്തിനു പുറമെയുള്ള ലൈംഗിക ബന്ധങ്ങളെല്ലാം നിഷിദ്ധവും പാപകരവുമാണ്.
   
                      സ്നേഹത്തിലൂടെ ഒന്നായിത്തീരുന്ന ഭാര്യയും ഭര്‍ത്താവും ദൈവത്തിന്‍റെ ഹിതമനുസരിച്ച് പരിശുദ്ധമായ സൃഷ്ടികര്‍മ്മത്തില്‍ പങ്കുചേര്‍ന്ന് ദൈവത്തിനായി മക്കളെ ജനിപ്പിക്കുന്നു. ദമ്പതികളുടെ അലൗകിക സ്നേഹത്തിന് ദൈവം നല്കുന്ന അനര്‍ഘസമ്മാനമാണ് മക്കള്‍. പരസ്പരസ്നേഹത്തിലും വിശ്വസ്തതയിലും പരിശുദ്ധിയിലും വളരാനും വിവാഹബന്ധത്തിന്‍റെ ഫലമായ സന്താനങ്ങളെ ദൈവത്തിനു പ്രീതികരമായ വിധം വളര്‍ത്താനും വിവാഹമെന്നകൂദാശ ദമ്പതികളെ കടപ്പെടുത്തുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു: വിവാഹവും ദാമ്പത്യ സ്നേഹവും അവയുടെ സ്വഭാവത്താല്‍ത്തന്നെ മക്കളെ ജനിപ്പിക്കാനും അവരെവളര്‍ത്തുവാനുമായി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു... മക്കളാണു വിവാഹത്തിന്‍റെ അത്യുത്ക്കൃഷ്ട ഫലം. സന്താനോത്പാദനവും മക്കളെവളര്‍ത്തലും തങ്ങളുടെ പ്രത്യേക ധര്‍മമായി ദമ്പതികള്‍ കരുതട്ടെڈ(സഭ ആധുനികലോകത്തില്‍. 50). വിവാഹമെന്ന കൂദാശയിലൂടെ അതിനാവശ്യമായ കൃപാവരം ദമ്പതികള്‍ക്കു ലഭിക്കുന്നു.
   

  ദൈവവചനം വായിക്കാം; ധ്യാനിക്കാം

   
  (എഫേ. 5:22-33).
   

  ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

   
  "നിങ്ങളില്‍ ഓരോ വ്യക്തിയും തന്നെപ്പോലെ തന്നെ ഭാര്യയെ സ്നേഹിക്കണം. ഭാര്യയാകട്ടെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം"
  (എഫേ. 5:33).
   

  നമുക്കു പ്രാര്‍ത്ഥിക്കാം

   
  സഭയെ സ്നേഹിക്കുകയും നിര്‍മലവധുവായിരിക്കുവാന്‍ അവള്‍ക്കുവേണ്ടി
  തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത മിശിഹായേ, ഞങ്ങളുടെ
  കുടുംങ്ങളെ ദിവ്യസ്നേഹചൈതന്യത്താല്‍ നിറയ്ക്കണമേ.
   

  എന്‍റെ തീരുമാനം

   
  എന്‍റെ ജീവിതാന്തസ്സ് തിരിച്ചറിയുവാനും അതു സ്വീകരിക്കുവാനുമുള്ള വിവേ
  കവും കൃപയും ലഭിക്കുവാനായി ഞാന്‍എന്നും പ്രാര്‍ത്ഥിക്കും.
   

  സഭാപിതാക്കډാര്‍ പറയുന്നത്

   
  ڇതങ്ങള്‍ക്കുമാത്രം സാധിക്കുന്ന പരസ്പരമുള്ള സ്വയംദാനംവഴി ഭര്‍ത്താവും ഭാര്യയും ഒന്നായിത്തീരുന്നു. സന്താനങ്ങളെ ജനിപ്പിച്ച് അവരെ വളര്‍ത്തി ദൈവവുമായി സഹകരിക്കുവാന്‍ വേണ്ടിയാണിത്. ഇതുവഴി അവര്‍ പൂര്‍ണ്ണതയിലേക്കു പരസ്പരം കൈപിടിച്ചുയര്‍ത്തുന്നുڈ.