•                     ഈശോ ഗലീലിക്കടല്‍ത്തീരത്തു നടക്കുമ്പോള്‍ കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരډാരെക്കണ്ടു. പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനും അവന്‍റെ സഹോദരന്‍ അന്ത്രയോസും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു. അവന്‍ അവരോടു പറഞ്ഞു'എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കാം'. തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു (മത്തായി 4: 18-20). താന്‍ സ്ഥാപിക്കുവാനിരുന്ന ദൈവരാജ്യത്തിന്‍റെ ശുശ്രൂഷയ്ക്കായി ഈശോ ശിഷ്യډാരെ വിളിക്കുന്ന മനോഹരമായ ഒരു രംഗമാണിത്. ഈ വിളിക്ക ് തങ്ങ ളുടെ മാതാപിതാക്കളെയും തങ്ങള്‍ക്കുള്ളവയെയും എല്ലാം ഉപേക്ഷിച്ച് ഈശോയെ അനുഗമിച്ചുകൊണ്ട് അവര്‍ പ്രത്യുത്തരം നല്കി. ദൈവരാജ്യത്തിന്‍റെ ഈ ശുശ്രൂഷ ഇന്നു പ്രത്യേകമാംവിധം ഈശോ നല്കിയിരിക്കുന്നത് പുരോഹിതര്‍ക്കാണ്. തിരുപ്പട്ട കൂദാശയിലൂടെ യുഗാന്ത്യത്തോളം ഈ ദൗത്യം സഭയില്‍ നിര്‍വ്വഹിക്കപ്പെടുന്നു.
   

  പൗരോഹിത്യം പഴയനിയമത്തില്‍

  ദൈവം ഇസ്രായേലിനെ പുരോഹിതഗണവും വിശുദ്ധ ജനവുമായി തിരഞ്ഞെടുത്തു. ഇസ്രായേലിലെ ലേവീഗോത്രത്തെ ആരാധനാശുശ്രൂഷയ്ക്കായി പ്രത്യേകം നിയോഗിച്ചു. ഇസ്രായേലിനുവേണ്ടി കാഴ്ചകളും ബലികളും അര്‍പ്പിക്കാനാണ് ഇവര്‍ നിയുക്തരായിരുന്നത്. എന്നാല്‍ പഴയനിയമബലികളും പഴയനിയമ പൗരോഹിത്യവും ഈശോയില്‍ പൂര്‍ത്തിയാക്കപ്പെടാനിരുന്ന പുതിയ നിയമത്തിലെ ബലിയുടെയും പൗരോഹിത്യത്തിന്‍റെയും
  പ്രതിരൂപങ്ങള്‍ മാത്രമായിരുന്നു (ഹെബ്രാ 10:1-18). ڇ...അവനാകട്ടെ പാപങ്ങ ള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.... വിശുദ്ധീകരിക്കപ്പെട്ടവരെ
  അവന്‍ ഏക ബലിസമര്‍പ്പണം വഴി എന്നേക്കുമായി പരിപൂര്‍ണ്ണരാക്കിയിരിക്കുന്നുڈ (ഹെബ്രാ 10:12-14).
   

  പ്രവര്‍ത്തനം 1

   
  രണ്ടോമൂന്നോ കൂട്ടുകാര്‍ ചേര്‍ന്നുള്ള ഗ്രൂപ്പില്‍ ഹെബ്രായര്‍ക്കുള്ള ലേഖനം
  ഒന്‍പതാം അദ്ധ്യായം വായിച്ചശേഷം പഴയനിയമ പൗരോഹിത്യവും ഈശോയുടെ പൗരോഹി ത്യവും താരതമ്യം ചെയ്യുക.
   

  പുരോഹിതന്‍ മുന്‍പില്‍ വയ്ക്കപ്പെട്ടവന്‍

                     പുരോഹിതന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം 'മുന്‍പില്‍ വയ്ക്കപ്പെട്ടവന്‍' എന്നാണ്. ദൈവം മനുഷ്യരുടെ മുന്‍പില്‍ വയ്ക്കുന്ന വ്യക്തിയാണു പുരോഹിതന്‍; ഒപ്പം സഭ ദൈവത്തിന്‍റെ മുന്‍പില്‍ വയ്ക്കുന്നവനും. ദൈവത്തിന്‍റെയും മനുഷ്യരുടെയുംഇടയിലുള്ള ഏക മദ്ധ്യസ്ഥനാണ് ഈശോമിശിഹാ (1 തിമോ 2:5). നിത്യപുരോഹിതനായ ഈശോയുടെ പൗരോഹിത്യത്തില്‍ തിരുപ്പട്ടമെന്ന കൂദാശയിലൂടെ പുരോഹിതന്‍ പങ്കുചേര്‍ക്കപ്പെടുന്നു. ഇപ്രകാരം അവന്‍ ദൈവത്തിന്‍റെയും മനുഷ്യരുടെയും ഇടയില്‍മധ്യവര്‍ത്തിയായിത്തീരുന്നു.
   

                      പൊതുപൗരോഹിത്യം

               മാമ്മോദീസയിലൂടെ ഓരോ വ്യക്തിയും ഈശോയുടെ പൗരോഹിത്യത്തില്‍ പങ്കുചേരുന്നു. ഇതാണു ദൈവജനത്തിന്‍റെ പൊതുപൗരോഹിത്യം. ڇനിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്ڈ (1 പത്രോ 2:9) എന്ന് പത്രോസ് ശ്ലീഹാ പറയുന്നത് ഈ പൗരോഹിത്യത്തെക്കുറിച്ചാണ്. നമ്മുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ബലിയര്‍പ്പണത്തിന്‍റെ ചൈതന്യത്തില്‍ നിര്‍വ്വഹിച്ചുകൊണ്ട് നമുക്കു ചുറ്റും ജീവിക്കുന്ന മനുഷ്യര്‍ക്ക് ഈശോയെ പരിചയപ്പെടുത്തിക്കൊടുക്കാനും അവരെ ദൈവത്തിലേക്ക് ആനയിക്കുവാനും പൊതുപൗരോഹിത്യം നമ്മെ കടപ്പെടുത്തുന്നു.
   

  ശുശ്രൂഷാ പൗരോഹിത്യം

                        ദൈവം സഭയില്‍ ചിലരെ തെരഞ്ഞെടുത്ത് തന്‍റെ ശുശ്രൂഷയ്ക്കായി പ്രത്യേകം നിയോഗിക്കുന്നു. ദൈവജനത്തെ നയിക്കുവാനും പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനുമുള്ള തന്‍റെ ദൗത്യത്തില്‍ ഈശോ അവരെ പങ്കുചേര്‍ക്ക ുന്നു. തന്നോടുകൂടി ആയിരിക്കുവാനും, പ്രസംഗിക്കുന്നതിന് അയയ്ക്കുവാനും രോഗികളെ സുഖപ്പെടുത്തുന്നതിനും പിശാചുക്കളെ പുറത്താക്കുന്നതിനും അധികാരം നല്കുവാനും വേണ്ടിയാണ് ഈശോ ഈ തെരഞ്ഞെടുപ്പു നടത്തുന്നത്(മര്‍ക്കോ 3:14-15). ഇപ്രകാരം തന്‍റെ പെസഹാ
  രഹസ്യങ്ങളിലൂടെ നേടിയ രക്ഷയുടെ ഫലങ്ങള്‍ വരുംതലമുറകള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുവേണ്ടി അവിടുന്ന് ശ്ലീഹډാര്‍ക്ക് അധികാരം നല്കി. പരിശുദ്ധാത്മാവിനെ നല്കി അവരെ ഉറപ്പിച്ചു. ഇതേ ദൗത്യവും കൃപയും ഈശോ ഇന്ന് ശ്ലീഹډാരുടെ പിന്‍ഗാമികളായ മെത്രാډാര്‍ക്കും അവരുടെ സഹശുശ്രൂഷികളായ പുരോഹിതډാര്‍ക്കും ഡീക്കډാര്‍ക്കും നല്കുന്നു.
   

  ശ്ലീഹډാരുടെ സഹശുശ്രൂഷകര്‍

                             ശ്ലീഹډാര്‍ തങ്ങള്‍ സുവിശേഷം പ്രസംഗിച്ചിരുന്നിടത്തെല്ലാം സഹശുശ്രൂഷകരായി പുരോഹിതരെ നിയോഗിച്ചിരുന്നു. അജഗണത്തിന്‍റെ കാര്യത്തില്‍ ജാഗ്രതയോടെ വര്‍ത്തിക്കാന്‍ അവരെ ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്നു (അപ്പ 20:28). തന്‍റെ സഹശുശ്രൂഷകരോട് പത്രോസ് ശ്ലീഹാ പറയുന്നു: ڇനിങ്ങളെ ഏല്പിച്ചിരിക്കുന്ന ദൈവത്തിന്‍റെ അജഗണത്തെ പരിപാലിക്കുവിന്‍ڈ(1 പത്രോസ് 5:2). കൈവയ്പുവഴിയാണ് ശ്ലീഹډാര്‍ തങ്ങ ളുടെ സഹശുശ്രൂഷകരെ വാഴിച്ചിരുന്നത്. പൗലോസ് ശ്ലീഹാ തിമോത്തെയോസിനോടു പറയുന്നു: ڇഎന്‍റെ കൈവയ്പിലൂടെ നിനക്കു ലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്നു ഞാന്‍നിന്നെ അനുസ്മരിപ്പിക്കുന്നുڈ (2 തിമോ 1:6). ശ്ലീഹډാരുടെ പിന്‍ഗാമികളായ മെത്രാډാരും കൈവയ്പുശുശ്രൂഷയിലൂടെയാണ് ഇന്നു പൗരോഹിത്യം കൈമാറുന്നത്. തിരുപ്പട്ടശുശ്രൂഷയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കൈവയ്പുപ്രാര്‍ത്ഥന. കൈവയ്പുവഴി പരിശുദ്ധാത്മാവിന്‍റെ പ്രത്യേക കൃപാവരത്താലാണ് തിരുപ്പട്ടം നല്കപ്പെടുന്നത്. ആദിമസഭയില്‍ മ്ശംശാനമാരെയും (ഡീക്കډാര്‍) കൈവയ്പുവഴിയാണ് നിയോഗിച്ചിരുന്നത് (അപ്പ 6:1-6).
   

  ശ്ലീഹډാരുടെ പിന്തുടര്‍ച്ചയും പരിശുദ്ധാത്മാവിന്‍റെ കൃപയും

                സീറോമലാര്‍ക്രമമനുസരിച്ചുള്ള പട്ടം കൊടുക്കല്‍ കര്‍മത്തില്‍ പ്രധാനപ്പെട്ടരു കൈവയ്പു പ്രാര്‍ത്ഥനകളാണുള്ളത്. ഒന്നാം കൈവയ്പു പ്രാര്‍ത്ഥനയില്‍ മെത്രാന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു. ڇകര്‍ത്താവേ, പുരോഹിത ശുശ്രൂഷയുടെ കൈവയ്പുവഴി, ഞങ്ങള്‍ക്ക ് ഏല്പിക്കപ്പെട്ടിരിക്കുന്ന ശ്ലൈഹികപാരമ്പര്യമനുസരിച്ച് അങ്ങ യുടെ സഭയില്‍ തിരഞ്ഞെ ടുക്ക പ്പെട്ട പുരോഹിതനായി തീരുന്നതിന് ഈ ദാസനെ അങ്ങയുടെ തിരുമുമ്പില്‍ ഞാന്‍ സമര്‍പ്പിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ കൃപാവരം ഇയാളുടെമേല്‍ ഇറങ്ങിവന്ന് അങ്ങയുടെ ഏകജാതന്‍റെ കരുണയാലും അനുഗ്രഹത്താലും ഇയാള്‍ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന പൗരോഹിത്യ ശുശ്രൂഷയുടെ നിര്‍വ്വഹണത്തിനായി ഇയാള്‍ പരിപൂര്‍ണനാക്കപ്പെടട്ടെ".തിരുപ്പട്ടം ശ്ലൈഹികമായ പിന്‍തുടര്‍ച്ചയാണെന്നും പരിശുദ്ധാത്മാവിന്‍റെ ശക്തിയാലാണ് അത് പാലിക്കപ്പെടുന്നതെന്നും ഈ പ്രാര്‍ത്ഥന വ്യക്തമാക്കുന്നു. പുരോഹിതശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടിരിക്കുന്ന വ്യക്തി അയോഗ്യനാണെങ്കിലും ദൈവാത്മാവിന്‍റെ ശക്തി അയാളെ പരിപൂര്‍ണനാക്കുന്നു എന്നുകൂടി ഈ പ്രാര്‍ത്ഥന സൂചിപ്പിക്കുന്നു. വിശുദ്ധ കുര്‍ബാനയിലെ വചനശുശ്രൂഷാഭാഗത്തുള്ള ആശീര്‍വാദപ്രാര്‍ത്ഥന ഈ കാര്യംതന്നെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: "പരിശുദ്ധാത്മാവിന്‍റെ കൃപാവരത്താല്‍ യഥാര്‍ത്ഥ പൗരോഹിത്യത്തിന്‍റെ പദവികള്‍ കൈവയ്പുവഴി നല്കപ്പെടുന്നു. വിശ്വാസികള്‍ക്ക ് ആത്മീയശുശ്രൂഷ ചെയ്യുന്നതിനു പരിശുദ്ധമായ സഭാശരീരത്തിലെ സവിശേഷാംഗങ്ങളാകുവാന്‍ നിസ്സാരരും ബലഹീനരുമായ ഞങ്ങളെ അങ്ങു കാരുണ്യാതിരേകത്താല്‍ യോഗ്യരാക്കി..."
   

  പ്രവര്‍ത്തനം 2

   
                        നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചചെയ്യുക. നിങ്ങളിലൊരാള്‍ ഒരു വൈദികനായാല്‍ അയാള്‍ എങ്ങനെയുള്ള വൈദികനായിരിക്കണം. നിങ്ങള്‍ എന്തെല്ലാമാണ് അയാളില്‍ നിന്നും പ്രതീക്ഷിക്കുക.
   

  പൗരോഹിത്യധര്‍മ്മങ്ങള്‍

                          രണ്ടാം കൈവയ്പുപ്രാര്‍ത്ഥനയില്‍ ഒരു പുരോഹിതന്‍റെ പ്രത്യേക കടമകളെ ഓര്‍മിപ്പിക്കുകയും അവ പരികര്‍മം ചെയ്യുന്നതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. സത്യത്തിന്‍റെ വചനം പ്രസംഗിക്കുക, രോഗികളുടെമേല്‍ കൈവച്ച് അവരെ സുഖപ്പെടുത്തുക, നിര്‍മ്മല മനസ്സാക്ഷിയോടുകൂടി വിശുദ്ധ മദ്ബഹായില്‍ ശുശ്രൂഷിക്കുക, പാപമോചനവും മാമ്മോദീസായും നല്കുക, വിവാഹം ആശീര്‍വദിക്കുക തുടങ്ങിയവയാണ് ഈ പ്രാര്‍ത്ഥനയില്‍ വ്യക്തമാക്കപ്പെടുന്ന പൗരോഹിത്യധര്‍മ്മങ്ങള്‍. ഇവയിലൂടെ ദൈവജനത്തെ പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്നീ മിശിഹായ്ക്കടുത്ത ദൗത്യങ്ങളാണ് പുരോഹിതനിലൂടെ നിര്‍വഹിക്കപ്പെടുന്നത്.
   

  പുരോഹിതന്‍ പഠിപ്പിക്കുന്നവന്‍

                               ഇസ്രായേലിനോടു ദൈവനാമത്തില്‍ സംസാരിക്കുവാനും അവരുടെ തെറ്റുകള്‍ തിരുത്തിക്കൊണ്ട് അവരെ ദൈവത്തിലേക്കാനയിക്കുവാനും വേണ്ടി ദൈവം നിയോഗിച്ച വ്യക്തികളാണ് പ്രവാചകډാര്‍. പഠിപ്പിക്കുകഎന്നത് പ്രവാചകദൗത്യമാണ്. ദൈവത്താല്‍ അയക്കപ്പെട്ട ഏറ്റവും വലിയ പ്രവാചകനാണ് ഈശോ. ലോകം കണ്ട എറ്റവും വലിയ ഗുരുവാണ് അവിടുന്ന്. പരസ്യജീവിതകാലം മുഴുവന്‍ പ്രബോധനത്തിനുവേണ്ടിയാണ്അവിടുന്ന് ഉപയോഗിച്ചത്. ദൈവാലയവും, സിനഗോഗും, മലമുകളും, താഴ്വരകളും, വയലുകളും, കടല്‍ത്തീരങ്ങളും എല്ലാം അവിടുത്തെ പ്രബോധനവേദികളായിരുന്നു. ഈശോയുടെ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്ന പുരോഹിതനും പഠിപ്പിക്കാന്‍വേണ്ടി വിളിക്കപ്പെട്ടവനാണ്. രക്ഷയുടെ സദ്വാര്‍ത്ത എല്ലാവരെയും അറിയിക്കുക എന്നതാണ് പുരോഹിതന്‍റെ പ്രഥമ
  കര്‍ത്തവ്യം (വൈദികര്‍ 4). ദൈവജനത്തിന് വിശ്വാസവും സډാര്‍ഗവും സംബന്ധിച്ച കാര്യങ്ങളില്‍ ആധികാരികമായ അറിവു നല്കി അവരെ പ്രബുദ്ധരാക്കാന്‍ വൈദികനു കടമയുണ്ട്. തിരുസഭയുടെ പഠനങ്ങളോട് ചേര്‍ന്നു നിന്നുവേണം വൈദികന്‍ ഈ ദൗത്യം നിറവേറ്റാന്‍.
   

                          പുരോഹിതന്‍ വിശുദ്ധീകരിക്കുന്നവന്‍

                           ഇസ്രായേല്‍ ജനത്തിനുവേണ്ടി ബലികളും കാഴ്ചകളും അര്‍പ്പിച്ചുകൊണ്ട് അവരെ വിശുദ്ധീകരിക്കുവാന്‍ ദൈവം തിരഞ്ഞെടുത്ത് അഭിഷേകം ചെയ്തവരാണ് പഴയനിയമത്തിലെ പുരോഹിതډാര്‍. എന്നാല്‍ പഴയനിയമലികള്‍ക്കും കാഴ്ചകള്‍ക്കും ആരാധകരെ പരിപൂര്‍ണരാക്കാന്‍ സാധിച്ചിരുന്നില്ല. യഥാര്‍ത്ഥമായവയുടെ പ്രതിരൂപങ്ങള്‍ മാത്രമായിരുന്നു അവ. എന്നാല്‍ ഈശോ എന്നേക്കുമായി ഒരിക്കല്‍മാത്രം ബലിയര്‍പ്പിച്ചുകൊണ്ട് സകലമനുഷ്യരുടെയും വിശുദ്ധീകരണം - രക്ഷ- സാദ്ധ്യമാക്കി. ഈശോയുടെ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്ന പുരോഹിതന്‍ ദൈവജനത്തെ വിശുദ്ധീകരിക്കുവാനായി വിളിക്കപ്പെട്ടവനാണ്. വിശുദ്ധീകരിക്കുന്ന കര്‍മങ്ങളായ വിശുദ്ധ കുര്‍ബാനയുടെയും കൂദാശകളുടെയും പരികര്‍മത്തിലൂടെയാണ് പ്രധാനമായും പുരോഹിതര്‍ ഈ ദൗത്യം നിറവേറ്റുന്നത്. പുരോഹിതന്‍റെ വിശ്വാസജീവിതവും, ജീവിതവിശുദ്ധിയും, പ്രാര്‍ത്ഥനയും എല്ലാം ദൈവജനത്തിന്‍റെ വിശുദ്ധീകരണത്തിന് കാരണമായിത്തീരും.
   

  പുരോഹിതന്‍ നയിക്കുന്നവന്‍

                    ഇസ്രായേലിനെ നയിക്കുവാനും സംരക്ഷിക്കുവാനും ദൈവം രാജാക്കډാരെ തിരഞ്ഞെടുത്ത് അഭിഷേചിച്ചു. തന്‍റെ ജനത്തിനുവേണ്ടി ജീവനര്‍പ്പിച്ച നല്ലയിടയനാണ് ഈശോ.അവിടുത്തെപ്പോലെ അജഗണത്തെ കൃപാവരത്തിന്‍റെ മേച്ചില്‍പുറങ്ങളിലേക്കും അവസാനം സ്വര്‍ഗത്തിലേക്കും നയിക്കേണ്ടവനാണ് പുരോഹിതന്‍. അവന്‍റെ നേതൃത്വം ശുശ്രൂഷയുടെ നേതൃത്വമാണ്; അധികാരത്തിന്‍റേതല്ല. ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പിക്കുന്ന നല്ലയിടയന്‍റെ നേതൃത്വമാണത്. ഈശോ പറഞ്ഞു: "മനുഷ്യപുത്രന്‍ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനാണ്". പാപത്തിന്‍റെ അടിമത്തത്തില്‍ നിന്ന് ദൈവസ്നേഹത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്കു ദൈവജനത്തെ നയിക്കേ ണ്ടവനാണ്പുരോഹിതന്‍.
   

  പൗരോഹിത്യത്തിലേക്കുള്ള വിളി

   
                 ഈശോ പന്ത്രണ്ടു ശിഷ്യډാരെ തിരഞ്ഞെടുത്ത് നിയോഗിച്ചതുപോലെ ഇന്ന് തന്‍റെ ദൗത്യം ഭരമേല്പിക്കാന്‍ ചിലരെ പ്രത്യേകമായി അവിടുന്ന്ക്ഷണിക്കുന്നുണ്ട്. ഈ വിളി കേള്‍ക്കാന്‍ നാം ശ്രദ്ധയുള്ളവരായിരിക്കണം. ഈശോയുടെ പൗരോഹിത്യത്തില്‍ പങ്കുചേര്‍ക്കുന്ന തിരുപ്പട്ടമെന്ന കൂദാശ അതിശ്രേഷ്ഠമാണ്. തിരുപ്പട്ടക്രമത്തിലെ ഈ ഗാനം ശ്രദ്ധേയമാണ്. ڇഎത്ര സമുന്നതമിന്നു പുരോഹിതാ, നീ ഭരമേറ്റ വിശിഷ്ടസ്ഥാനം...ڈ ദൈവം നമ്മെ വിശിഷ്ടമായ പൗരോഹിത്യത്തിലേക്കാണു വിളിക്കുന്നതെങ്കില്‍ ആ വഴിയേ നാം പോകണം. ദൈവത്തിന് നമ്മെ ഓരോരുത്തരെയുംകുറിച്ച് വ്യക്തമായ പദ്ധതിയുണ്ട്.ദൈവഹിതമനുസരിച്ച് ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതം ഫലമണിയുന്നത്. നമ്മെക്കുറിച്ചുള്ള ദൈവഹിതമെന്താണെന്നു മനസ്സിലാക്കുവാന്‍ നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ നാം പരിശ്രമിക്കണം. കൂദാശകളുടെ അടുക്കലടുക്കലുള്ള സ്വീകരണം, വിശുദ്ധ ഗ്രന്ഥപരായണം തുടങ്ങിയവയും ദൈവവിളി പരിപോഷിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ്. അതോടൊപ്പം ധാരാളം നല്ല പുരോഹിതരെ സഭയ്ക്കു ലഭിക്കാന്‍ നമ്മള്‍ പ്രാര്‍ത്ഥിക്കുകയും വേണം.
   
   
   

  ദൈവവചനം വായിക്ക ാം; ധ്യാനിക്കാം

   
  (2 തിമോ 1: 3-14).
   

  ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

   
  ڇഅഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം
  ഈ ബഹുമതി ഏറ്റെടുക്കുകയല്ലڈ
  (ഹെബ്രാ 5:4)
   
   
   
   

  നമുക്കു പ്രാര്‍ത്ഥിക്കാം

   
  തന്‍റെ വിളഭൂമിയിലേക്കു വേലക്കാരെ അയക്കാന്‍ വിളവിന്‍റെ നാഥനോടു പ്രാര്‍ത്ഥിക്കുവിന്‍ എന്നരുളിച്ചെയ്ത ഈശോയേ, ധാരാളം വൈദികരെയും
  സമര്‍പ്പിതരെയും അല്മായപ്രേഷിതരെയും തിരുസഭയ്ക്കു പ്രദാനം ചെയ്യണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
   

  എന്‍റെ തീരുമാനം

   
  ഞാന്‍ എല്ലാ ദിവസവും വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും.
   

  സഭാപിതാക്കډാര്‍ പറയുന്നത്

   
  തിരുപ്പട്ടസ്വീകരണംവഴി വൈദികര്‍ നിത്യപുരോഹിതനായ മിശിഹായുടെ
  പുരോഹിതരൂപം കൈക്കൊള്ളുന്നു. ശിരസ്സായ മിശിഹായുടെ ശുശ്രൂഷികളും മെത്രാډാരുടെ സഹപ്രവര്‍ത്തകരുമെന്ന നിലയില്‍ മിശിഹായുടെ പൂര്‍ണശരീരമായ സഭ കെട്ടിപ്പടുക്കുന്നതില്‍ വൈദികര്‍ വ്യാപൃതരായിരിക്ക ണം. എല്ലാ ക്രൈസ്തവരെയുംപോലെ അവരും ജ്ഞാനസ്നാനപ്രതിഷ്ഠയില്‍ ദൈവവിളിയുടെയും ദൈവവരപ്രസാദത്തിന്‍റെയും അടയാളവും ദാനവും സ്വീകരിച്ചിരിക്കുന്നു. അതിനാല്‍ മാനുഷികമായ ബലഹീനതയ്ക്ക ധീനരെങ്കിലും പുണ്യപൂര്‍ണതപ്രാപിക്കാന്‍ അവര്‍ പ്രാപ്തരാകുന്നു (വൈദികര്‍ 12).